ഒരു സുഹൃത്ത്

മനോഹരന്‍. എന്റെ വളരെ അടുത്ത സുഹൃത്ത്. സിനിമയിലും സീരിയലിലുമൊക്കെ അത്ര ദൈര്‍ഘ്യമല്ലാത്ത റോളുകളില്‍ ഒരു പക്ഷെ നിങ്ങളും മനോഹരനെ കണ്ടിട്ടുണ്ടാകും.

ഇന്നത്തെ മറ്റു പല താരങ്ങളെയും പോലെ ഹാസ്യാനുകരണകലയില്‍ നിന്നാണ് അവനും സിനിമയിലും സീരിയലിലും എത്തിയത്.

ഒരു പാട് താരങ്ങളെ സംഭാവന ചെ’യ്ത നഗരത്തിലെ പ്രശസ്തമായ കലാ രസികന്‍ മിമിക്രി ട്രൂപ്പില്‍ മനോഹരനും അംഗമായിരുന്നെങ്കിലും ആ ട്രൂപ്പിലെ മറ്റുള്ളവരെപോലുള്ള വളര്‍ച്ചയൊന്നും അവന് അവകാശപ്പെടാനുണ്ടായിരുന്നില്ല.
കാറോബൈക്കോയില്ല. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു താരത്തിന്റെ തായ ആര്‍ഭാടമൊന്നും അവനില്‍ പ്രകടമല്ല. വീടില്ലാത്തതിനാല്‍ ആരാന്റെ വീട്ടില്‍ വാടകയ്ക്കാണ് വാസം .സിനിമയില്‍ ന ടിക്കുന്നുവെന്ന ഗമ മാത്രം മിച്ചം.

ഹാസ്യാനുകരണകലയില്‍ നിന്നെത്തിയത് കൊണ്ടാകും ഹാസ്യ പ്രധാനമായ സിനിമകളിലും സീരിയലുകളിലുമേ അവനെ അഭിനേതാവായി കണ്ടിട്ടുള്ളു –
നിലവാരമുണ്ടെന്ന് പറയാവുന്ന ഒരു സിനിമയിലോ സംവിധായകന് കീഴിലോ അവ നിത് വരെ അഭിനയിച്ചു കണ്ടിട്ടില്ല
ചിലപ്പോഴൊക്കെ രാത്രി വൈകും വരെ എനിക്ക് ജോലി ഉണ്ടാകും.അപ്പോഴൊക്കെ ഞാനെങ്ങനെ വീട് പറ്റുമെന്നുള്ളത് എന്റെ മേലാളര്‍ക്ക് പ്രശ്‌നമല്ല.അവര്‍ക്ക് ജോലിയാണ് പ്രധാനം. തെരുവില്‍ അനാഥയായ പൂച്ചയെ പോലെ പുറമെ കരഞ്ഞില്ലെങ്കിലും അകമേ ഒരു പാട് കരഞ്ഞ് കൊണ്ടാകും ഞാന്‍ നടക്കുക.

വില്ലിംങ്ങ്ടണ്‍ ഐലന്റിലെ സോഡിയം ലാം പിന്റെ മഞ്ഞപ്രകാശവും തെരുവിന്റെ മൗനവുമൊക്കെ കൂടി യെന്നിലപ്പോള്‍ സൃഷ്ടിക്കുന്ന ഭയമെന്തെന്ന് പറഞ്ഞറിയിക്കാനാവില്ല
വീട്ടില്‍ ഭാര്യയും മകനും തനിച്ചാണെന്ന ബോധവും അന്നേരമെന്നെ വല്ലാതെ നീറ്റും……….
അപ്പോള്‍ ഞാന്‍ കാണുന്ന വണ്ടിക്ക് ഒക്കെ കൈ കാണിക്കും. ചിലരൊക്കെ എന്റെ കൈ കാണിക്കലിനെ അവഗണിച്ച് പോകും. ആരെങ്കിലുമൊരാള്‍ നിര്‍ത്തും………….
അങ്ങനെ നിര്‍ത്തിയ ഒരു ചെറുപ്പക്കാരന്റെ ബൈക്കില്‍ കയറി അയാള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ കൃത്യമായ ഉത്തരം കൊടുത്തു (അ പ രിചിതരാകുമ്പോള്‍ സന്ദേഹം കൂടുമല്ലോ – അതും രാത്രി .ആര്‍ക്കാ സ്വന്തം ജീവനില്‍ കൊതിയില്ലാത്തതല്ലേ )
കൊണ്ട് ഹാര്‍ബര്‍ പാലത്തിലൂടെ നീങ്ങുമ്പോഴാണ് എന്റെ മൊബൈല്‍ ശബ്ദിച്ചത്.
‘മനോഹര നാണു്. നീ ഇപ്പോള്‍ എവിടെയാണ്?’
‘ഞാനിപ്പോള്‍ ഒരാളുടെ കൂടെ ബൈക്കില്‍ വീട്ടിലേക്ക് വരികയാണ്.’
എങ്കില്‍ വീട്ടില്‍ എത്തിയ ശേഷം വിളിക്കാമെന്ന് പറഞ്ഞ് മനോഹരന്‍ ഫോണ്‍ കട്ട് ചെയ്തു.
ചെറുപ്പക്കാരന് എന്റെ വീടിന് മുന്നിലൂടെയാണ് അയാളുടെ വീട്ടിലേക്ക് പോകേണ്ടെന്നുള്ളത് കൊണ്ട് വീടിന് മുന്നില്‍ തന്നെ എന്നെ ഇറക്കി.
വീട്ടില്‍ എത്തിയതും വീണ്ടും മനോഹരന്റെ ഫോണ്‍ ……..

‘ നാളെ നീ ഫ്രീയാണെങ്കില്‍ റിഹാന്‍ സ്റ്റുഡിയോ വി ലൊരു പ്രോ ഗ്രാമിന് വേണ്ടി രണ്ട് മൂന്ന് നടികള്‍ വരുന്നുണ്ട്. അവരെ പിക്ക് ചെയ്ത് അവര്‍ക്ക് താമസം ഏര്‍പ്പാട് ചെയ്തിട്ടുള്ള ഹോട്ടലില്‍ എത്തിക്കണം. അങ്ങനെയെങ്കില്‍ കാര്‍ അയക്കാം.’
‘നാളെവര്‍ക്കുണ്ടല്ലോ മനോഹരാം അതുമല്ല ലീവുമിപ്പോള്‍ ഓവറാണ്.’
ഞാന്‍ ബോധപൂര്‍വമൊരു ഒഴിഞ്ഞു് മാറ്റത്തിന് മുതിര്‍ന്നു .ഇതവനു് പിടികിട്ട യതുമില്ല.
‘ നീയാകുമ്പോള്‍ നടികളുമായി ട്ടൊക്കെ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ എളുപ്പമാകുമല്ലോ. മുന്‍പ് ഫിലിം ജേര്‍ണലിസ്റ്റായിട്ടൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ളത് കൊണ്ട്. ആലോചിക്ക് …….’
ആലോചിച്ചു് നോക്കി ഒരു പാട് ……….
ഭാര്യയോടും ആലോചിച്ചു ‘
അവളും ജോലിക്ക് പോകാനാണ് പറഞ്ഞത്.

ഞാനുമാലോ ചിച്ചപ്പോള്‍ ഭാര്യ പറയുന്നതാണ് ഉചിതമെന്ന് തോന്നി- ചിലപ്പോഴൊക്കെ നമ്മുടെ മനസ്സ് നമ്മുടെ രക്ഷയ്‌ക്കെത്തും. അത്തരമൊരു സന്ദര്‍ഭമാണിത്. ഞാന്‍ ജോലിക്ക് പോയി.

ജോലി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ പറയുന്നു. സീരിയല്‍ സിനിമാ നടി ഉള്‍പ്പടെ രണ്ട് മൂന്ന് പേരെ പെണ്‍വാണിഭം നടത്തിയതിനു് അറസ്റ്റ് ചെയ്തതായു് ടി വി യിലെ ന്യൂസില്‍ പറഞ്ഞെന്ന്.
മനോഹരന്റെ പേര് അക്കൂട്ടത്തില്‍ പറഞ്ഞിരുന്നോയെന്ന് ഞാന്‍ (അതവന്റെ തൊഴിലിനും ജീവിതത്തിനും ഭീഷണിയാകുമല്ലോ.) ചോദിച്ചപ്പോള്‍ അയാളുടെ പേരൊന്നും പറഞ്ഞിരുന്നില്ലെന്നു ഭാര്യ
അറിഞ്ഞു കൊണ്ടിങ്ങനെയൊരു ചതി മനോഹരന്‍ ഒരിക്കലും എന്നോട്ട് ചെയ്യില്ലെന്ന് അറിയാം.
ഇങ്ങനെയൊരു ചതിയുടെ മുറിവുകള്‍ ഞങ്ങളുടെ സൗഹൃദത്തിലിതുവരെ ഉണ്ടായിട്ടുമില്ലല്ലോ.
ഞാനിത്തരമൊരു ചതിയില്‍ നിന്ന് രക്ഷപ്പെട്ടതെന്റെ പൂര്‍വികര്‍ ചെയ്ത സുകൃതം കൊണ്ടാകും
ഈശ്വരാ ഇക്കാര്യത്തില്‍ നിന്നോടെത്ര നന്ദി പറഞ്ഞാലുമത് അധികമാകില്ലാട്ടോ….

Author

Scroll to top
Close
Browse Categories