ആർക്കറിയാം
ഈയിടെയായി രാമമൂർത്തി എന്നെ കാണുമ്പോഴൊക്കെ പറയാറുള്ളത്കാക്കകളുടെ കരച്ചിൽ അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും കാക്കകളില്ലാത്ത ഒരു നാടിന്റെ പേരു്അവനു്പറഞ്ഞുകൊടുക്കണമെന്നുമാണ്. അവനിതൊക്കെപറയുമ്പോൾഎനിക്ക്ഉള്ളാലേചിരിയാണുണ്ടാകാറുള്ളതെങ്കിലും ഞാനതൊന്നുംപുറത്ത് കാട്ടാതെ ഗൗരവം നടിച്ചു നിൽക്കും.
രാമമൂർത്തി ഉദ്ദേശിക്കുന്നത് കാക്ക കളില്ലാത്ത ലോകമാണ്. എന്നിട്ടും കിനാവുകളിൽ കാക്കകളവനെ കൂട്ടമായിവന്നുകൊത്തുന്നു. കിനാവുകളിലെന്നും കാക്കകളുടെഒടുക്കമില്ലാത്ത നിലവിളികളാണുള്ളത്.
” നശിച്ചകാക്കകൾകാരണമെനിക്ക്ഉറങ്ങാനാകുന്നില്ല. “ഉറക്കച്ചടവുള്ള കണ്ണുകളും ക്ഷീണിച്ച ശരീരവുമായി ഒരിക്കൽ കണ്ടപ്പോൾ രാമമൂർത്തി പറഞ്ഞു.രാത്രികളിൽ ഉറക്കമിളച്ചിരുന്നു്രാമമൂർത്തി പിറുപിറുത്തു.
” നശിച്ച കാക്കകൾ! ഞാൻ പോവ്വാണ്
കാക്കകളില്ലാത്ത ഏതെങ്കിലും നാട്ടില് “
അതേത് നാടെന്ന് അവന്റെ ഭാര്യ ചോദിക്കാൻ മുതിർന്നതാണ്. അവർക്കറിയില്ല കാക്കകളില്ലാത്ത നാടേതെന്ന്.രാമമൂർത്തി ഇങ്ങനെ ആവർത്തിക്കുമ്പോഴൊക്കെ ” അങ്ങനെയെങ്കിൽ ഞങ്ങളും കൂടെ വരു”മെന്നു് പറഞ്ഞ് ഭാര്യയുംമകനുംകരഞ്ഞു.രാമമൂർത്തി പോയാൽഉണ്ടാകാവുന്ന തന്റെയുംമകന്റെയുംഅനാഥത്വത്തെയോർത്ത്’
പക്ഷേ,ഈയിടെഎന്നപ്പോലെതന്നെയാണ് രാമമൂർത്തിയുടെ വെളുത്തദേഹമാകെ കാക്കകളെപ്പോലെ കറുത്തതും, കാക്കകളെപ്പോലെ അവൻ ചരിഞ്ഞു നോക്കാൻ തുടങ്ങിയതും. ഇതിന് ശേഷം തന്നെയാകണം രാമമൂർത്തി വീട്ടിൽ നിന്നു് പുറത്തിറങ്ങാതായത്. ജനലുകളും വാതിലുകളുമൊക്കെകൊട്ടിയടച്ചുവീടിന്റെഅകത്തളങ്ങളിൽ അവനൊരു കാക്കയെപ്പോലെചാടിച്ചാടി നടന്നു.ഇതു കണ്ട് അവന്റെ ഭാര്യയും മകനുംകരഞ്ഞതിനു കണക്കില്ല. ഒക്കെ ഉടയതമ്പുരാന്റെ ഒരോലീലാവിലാസങ്ങളെന്നല്ലാതെ എന്താണ് ഇ
തേക്കുറിച്ചൊക്കെ പറയുക?
കാക്കകളെപ്പോലെ കറുത്ത്കാക്കകളപ്പോലെചരിഞ്ഞുനോക്കുന്ന രാമമൂർത്തിയെ ഞാനിതുവരെ കണ്ടില്ല. കാണാൻ ശ്രമിച്ചില്ലെന്നതാണ് നേര്.
ഇങ്ങനെയൊരുരൂപത്തിൽഎന്റെ ബുദ്ധിമാനായ ( പഠിച്ച ക്ലാസ്സുകളിലൊക്കെരാമമൂർത്തിക്ക്ഒന്നാംറാങ്കായിരുന്നു.)ചങ്ങാതിയെ കാണാനെനിക്കാവില്ല. പിന്നെഅവന്റെ ഭാര്യയുടെയും മകന്റെയും കണ്ണുനീരിനു മുന്നിലും എനിക്ക് അടിതെറ്റും.പക്ഷേ ഇന്നത്തെ പ്രഭാതം എന്നോട് പറയുന്നത് രാമമൂർത്തി മരിച്ചെന്നാണ്.രാമമൂർത്തി മരിക്കുന്നത് എനിക്ക് ആശ്വാസമാണ്. കാരണം ഞാനിനി അവനെച്ചൊല്ലിവേവലാതിപ്പെടേണ്ടതല്ലില്ലോ. ഒരു പക്ഷേ രാമമൂർത്തിക്കും മരണമൊരുആശ്വാസമായിട്ടുണ്ടാകും.അവനും ഒരു പക്ഷേ ഇത്തരമൊരുവിധിയെജയിക്കാൻമരണത്തെയാവും
ആഗ്രഹിച്ചിട്ടുണ്ടാവുക.മരണാന്തര ചടങ്ങിനു ഞാനും പോയിരുന്നു രാമമൂർത്തിയുടെ വീട്ടിൽ.പക്ഷെഅവന്റെ വീട്ടിൽ മനുഷ്യരെക്കാളേറെകാക്കകളാണുണ്ടായിരുന്നത്.വീടിനകത്തും പുറത്തും പുരപ്പുറത്തുമൊക്കെകാക്കകൾ. ലോകത്തുള്ളകാക്കകളൊക്കെ അവന്റെ വീട്ടിലേക്കു പ്രവഹിച്ചതുപോലെ.കാക്കകൾ അവന്റെ മൃതശരീരത്തിലേക്കു വല്ലാത്തൊരു അധികാരത്തോടെ പറന്നിരുന്നു കരയുന്നുണ്ടായിരുന്നു. മനുഷ്യരെക്കൊൾ ഉച്ചത്തിലാണവ കരഞ്ഞിരുന്നതെന്നതും ഞാൻ പ്രത്യേകംശ്രദ്ധിച്ചു.രാമമൂർത്തിയുടെ ഭാര്യയെക്കാളും മകനെക്കാളും ദുഃഖം കാക്കകൾക്കാണെന്നു തോന്നും അവയുടെ കരച്ചിൽ കണ്ടാൽ…..
ഇപ്പോൾ ഏതെങ്കിലും കാക്ക ചാഞ്ഞുംചരിഞ്ഞും എന്നെനോക്കിയാൽ ഞാനാ കാക്കയെ നോക്കി പരിചയഭാവത്തിൽ ചിരിക്കും. രാമമൂർത്തി നിന്നെയാകും ഞാൻ അന്നേരമൊക്കെ ഓർക്കുക. ഏതു കാക്കയിലാകും നിന്റെ ആത്മാവ്പുനർജനിച്ചിട്ടുണ്ടാവുകയെന്ന് ആർക്കറിയാം?