മഴയിൽ മാഞ്ഞസ്വപ്നങ്ങൾ
ഇക്കുറി പാല നേരത്തെ പൂത്തിരിക്കുന്നു .. പടിഞ്ഞാറേ ചക്രവാളം ചുവന്നു പഴുത്തു. അസ്തമയത്തിനു ഇനി അധികം സമയമില്ല… പെട്ടെന്നുആകാശത്തേക്കു കാർമേഘങ്ങൾ അടിച്ചുകയറി… ശക്തിയായി കാറ്റും വീശാൻ തുടങ്ങി ..കാറ്റിൽ പാലപ്പൂവിൻറെ മണം അവരുടെ പ്രണയത്തിലുടനീളം പാലപ്പൂവിൻറെ മണമായിരുന്നു. കാറ്റിനോടൊപ്പം മഴത്തുള്ളികൾ ബസിനുള്ളിലേക്ക് വീഴാൻ തുടങ്ങിയപ്പോൾ അവൾ ബസിന്റെ ചില്ലുകൾ ചേർത്തടച്ചു .. ഒരു തലവേദന എപ്പോളോ തലക്കുള്ളിൽ കയറിയതെന്നോർമ്മയില്ല.. പെട്ടെന്ന് പെട്ടെന്ന് അത് തലക്കുള്ളിൽ കിടന്നു ചുഴറ്റാൻ തുടങ്ങി.. അവൾ ലഗേജ് മടിയിലേക്കെടുത്തുവെച്ചു അതിന്മേൽ തലചായ്ച്ചു കിടന്നു.. വേണ്ട..തന്റെ മുഖം ആരും കാണേണ്ട… വീട്ടിൽ നിന്നും തിരിക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷകളായിരുന്നു ! നാലുകൊല്ലം മനസ്സിലിട്ടു താലോലിച്ച പ്രണയം,,! അതാണ് തന്റെ മുന്നിൽ തകർന്നുകിടക്കുന്നത് ..! ആയിരം വട്ടം മനസു ശപഥം ചെയ്തിട്ടും വീണുപോയി..മനസ്..! ഒരിക്കലും തിരിച്ചുപിടിക്കാൻ പറ്റാത്ത ഒരു അവസ്ഥേയിലേക്കെത്തി. എത്തിയത് എങ്ങിനെ?..എങ്ങിനെ..?. വെറുതെ..വെറുതെ…സ്ഥിരമായി..ഒരാളോട് സംസാരിച്ചിരുന്നാൽ മനസ് കൈവിട്ടു പോവുമോ..? അറിയില്ലല്ലോ…! അറിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെയൊരബദ്ധം സംഭവിക്കുമായിരുന്നോ..? ഒരു ഓൺലൈൻ മാസികയിൽ നിന്നും കിട്ടിയതാണയാൾക്ക് ആ നമ്പർ. ആദ്യമൊക്കെ മെസേജിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു ..പിന്നെ പിന്നെ ഫോൺ വിളികളായി… ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ഒരിക്കൽ പോലും സംസാരിക്കാറില്ലായിരുന്നു പിന്നെപ്പോളാണ് ഇങ്ങനെയൊരു അവസസ്ഥയിലേക്ക് മനസെത്തിയത്? എത്രയെത തമാശകൾ വാഗ്‌ദാനങ്ങൾ..! രാത്രികൾ പോലും പകലാആക്കിയ ദിനരാത്രങ്ങൾ..! അയാളെ ആദ്യമായി കാണാൻ പോവുമ്പോൾ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചിരുന്നു .അതിവേഗത്തിൽ ബസ് മുന്നോട്ട് ..ഓർമ്മകൾ പിറകോട്ടും മനസേ ..നീ സമ്മതിക്കണം ..
വികലാംഗനാണെങ്കിൽ പോലും സമ്മതിക്കണം. സൗന്ദര്യത്തെയല്ലല്ലോ ഇഷ്ടപ്പെട്ടത് .. ആദ്യമായി ഒരു ഓൺലൈൻ മാസികയിൽ വന്ന കവിതക്ക് അഭിനന്ദങ്ങൾ അയച്ചത് അയാളായിരുന്നു .
വികലാംഗനാണെങ്കിൽ പോലും സമ്മതിക്കണം. സൗന്ദര്യത്തെയല്ലല്ലോ ഇഷ്ടപ്പെട്ടത് .. ആദ്യമായി ഒരു ഓൺലൈൻ മാസികയിൽ വന്ന കവിതക്ക് അഭിനന്ദങ്ങൾ അയച്ചത് അയാളായിരുന്നു . വായനക്കാരൻ എഴുത്തുകാരേക്കാൾ കൂടുതൽ അറിവുള്ളവരെന്നു അന്ന് മനസിലാക്കി . അഭിനന്ദനം അറിയിച്ചവരോടൊക്കെ മനസുകൊണ്ട് നന്ദി പറഞ്ഞു . നല്ല സൗഹൃദങ്ങൾ പലപ്പോളും വഴിമാറിയൊഴുകുമ്പോൾ നല്ല സുഹൃത്തക്കളെ വേദനിപ്പിക്കേണ്ടിവരും. അനുഭവങ്ങളിൽ നിന്നും പഠിച്ച പാഠം . അതുകൊണ്ട് ആരോടും തിരിച്ചുപ്രതികരിക്കാറില്ല… ബസ് അതിവേഗത്തിൽ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു..ഓർമ്മകൾ പിറകോട്ടും…എത്ര പെട്ടെന്നാണ് എല്ലാം സംഭവിച്ചത് ..ഒരിക്കലും മനസ്സ് പിടികൊടുക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. ഓർമ്മകളുടെ ചങ്ങലക്കണ്ണികൾക്ക് നീളം ഏറെ അന്ന് ഫുൾഡേ പ്രോഗ്രാമായിരുന്നു പരിപാടികൾക്ക് നേതൃത്വം കൊടുക്കേണ്ടിയിരുന്നു തിരിച്ചു വീട്ടിലേക്കു വരുമ്പോളാണ് ഫോണിൽ ഒരു കാൾ വരുന്നത് .’ ഇത് ഞാനാണ് നിങ്ങളുടെ ഗൾഫിലെ സുഹൃത്ത് . ഇന്ന് ഞാൻ നാട്ടിലെത്തി ‘. അയാൾ പറഞ്ഞു ” എനിക്ക് അല്പം സംസാരിക്കാനുണ്ട്…എപ്പോളാ സൗകര്യം? “‘ എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ ‘ രാത്രി പത്തുമണി കഴിഞ്ഞാണ് എന്തെങ്കിലും കുത്തിക്കുറിക്കുക.. ആ നേരത്താണ് വീണ്ടും വിളിയെത്തിയത് ” “‘വിളിച്ചത് വിഷമമായോ?’ . .”ഇല്ല..പറഞ്ഞോളൂ ..എഴുത്തുകാർക്ക് രാത്രികളില്ല ..വേഗം പറഞ്ഞോളൂ..ഒരുകഥയെഴുതി ഇന്ന് തീർക്കണം..’ .. അയാൾ സംസാരിക്കാൻതുടങ്ങിയപ്പോൾ ഒരുപാടു പരിചയമുള്ള ഒരുവ്യക്തിയെപ്പോലെയാണ് തോന്നിയത്..അതുകൊണ്ടുതന്നെ സംസാരം ഒരുപാടു നീണ്ടുപോവുകയും ചെയ്തു . നല്ലൊരുവായനക്കാരനാണെന്നു തോന്നി.സംസാരം കേട്ടപ്പോൾ . ഹൈമവതഭൂവിൽ എന്ന വീരേന്ദ്രകുമാറിന്റെ നോവലിനെപ്പറ്റിവാതോരാതെ സംസാരിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെല്ലാം മനഃപാഠം …സംസാരിച്ചുകൊണ്ടിരുഅപ്പോൾ എപ്പോളോ അയാൾ പൊന്നൂ എന്നുവിളിച്ചു. അങ്ങിനെയൊരു പുരുഷൻ വിളിക്കുന്നത് ആദ്യമായാണ് ..ആ വിളി കേട്ടപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു . സംസാരത്തിനിടയിൽ പതിനഞ്ചു ദിവസംതാൻ നാട്ടിലുണ്ടാവുമെന്നയാൾ പറഞ്ഞു . .രാത്രി ഏതാണ്ട് രണ്ടുമണിവരെ സംസാരിച്ചപ്പോൾ ഏതാണ്ട് മറ്റൊരു ലോകത്തിലേക്കെത്തിയിരുന്നു.
പൊന്നൂ..പൊന്നൂ.. അയാം വിത്ത് യൂ.. എത്ര തവണ പറഞ്ഞതാണ് . മുറിയിൽ കയറി വാതിലടച്ചു..വെറും നിലത്തു കമിഴ്ന്നുകിടക്കനാണ് തോന്നിയത്… ജാലകങ്ങൾ താനേതുറക്കക്കുകയും പൂർവ്വാധികം ശക്തിയോടെ ആഞ്ഞടയുകയും ചെയ്യുന്നു .. ആ ജാലകങ്ങൾക്കറിയാം അതിലൂടെ കയറിവന്ന പ്രണയസന്ദേശങ്ങളുട ശക്തി….
ആ പതിനഞ്ചുദിവസവും കഥകളുടെയും കവിതകളുടെയും ലോകത്തിലായിരുന്നു . അറിയാതെ നല്ലൊരു സുഹൃത്‌ബന്ധ ത്തിലേക്കു ഒഴുകിയെത്തുകയായിരുന്നു. വി ആർ സെയിം മൈൻഡ് ലെവൽ ..എന്ന് ആയിരം തവണ പറഞ്ഞിരിക്കാം യു ആർ സ്‌പെഷ്യൽ ഫോർ മി ആൻഡ് യുവർ വോയിസ് ഈസ് റൊമാന്റിക്..! എന്ന് പറഞ്ഞപ്പോൾ അറിയാതെ ഒന്ന് വിയർത്തുപോയി അപ്പോൾ എവിടം വരെ എത്തി?..അതാലോചിച്ചപ്പോൾ കൂടുതൽ വിയർത്തു . ഇല്ല ..എവിടെയും എത്തിയില്ല ..എന്റെ മനസ്സ് എന്റെ കയ്യിലുണ്ട്.. വിട്ടുകൊടുക്കില്ല ആർക്കും.. മനസ്സു സ്വയം പിടിച്ചുനിന്നു. വെറും ഫ്രണ്ട്ഷിപ്പിൽനിന്നും മറ്റൊരു ഷിപ്പിലേക്കു കാലെടുത്തുവെച്ചുവോ? ..ഇല്ല അയാളുടെ മനസ്സ് വിഷമിപ്പിക്കേണ്ട..ഈ ചിരിയും കളിയും രണ്ടുദിവസം കൂടിയല്ലേ..അത് കഴിഞ്ഞാൽ അയാളങ്ങു പോവും.അയാൾ സന്തോഷത്തോടെ തിരിച്ചുപോവട്ടെ. .അങ്ങിനെയാണ് അപ്പോൾ കരുതിയത് . നാളെ വൈകുന്നേരം ഞാൻ തിരിച്ചുപോവുന്നു പൊന്നൂ എന്റെ ബിസിനസ്സിന്റെ തിരക്കുപിടിച്ച ലോകത്തേക്ക് . ഇടയ്ക്കു വീണുകിട്ടിയ നിമിഷങ്ങളിൽ എന്റെ സന്തോഷങ്ങൾക്ക് സ്വർണ്ണക്കസവിട്ട എഴുത്തുകാരി.. ഐ ലവ് യു.. അടുത്ത വരവിനു നമുക്ക് നേരിൽ കാണാം . അയാൾ പറഞ്ഞു മനസ്സിലെവിടെയോ വേദനയുടെ ഒരു കൊളുത്തു മുറുകിയതറിഞ്ഞു .. അല്ലെങ്കിൽ അയാൾ നാട്ടിലായാലും പുറത്തായാലും തനിക്കെന്താ? മനസ്സ് തിരിച്ചും ചിന്തിച്ചു. പിറ്റേന്ന് എയർപോർട്ടിൽ നിന്നും പ്ലെയിനിൽ കയറുന്നതുവരെ അയാൾ സംസാരിച്ചു.. ശരിക്കും അയാളുടെ മനസ്സ് തകരുന്നത്റിഞ്ഞു.. .. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിക്കാതെ അവളെമാത്രം വിളിച്ചുകൊണ്ടിരുന്നപ്പോൾ അയാളുടെ ഹൃദയം വായിച്ചറിയുകയായിരുന്നു അവസാനം കൊടുത്ത റിപ്ലൈക്ക് മറുപടി കിട്ടാതായപ്പോളോർത്തു ..അയാളിപ്പോൾ സാഗരങ്ങക്കുമേലെ പറന്നുകൊണ്ടിരിക്കയാണെന്ന് ..! തന്റെ മനസ്സും കൊണ്ടാണയാൾ പറന്നുപോയതെന്ന് അപ്പോൾ തിരിച്ചറിഞ്ഞു … ഗുഡ് മോർണിംഗ് കേട്ടുണരുന്ന പ്രഭാതങ്ങൾ.. സ്വീറ്റ് ഡ്രീംസിൽ മുഖംഅമർത്തിയുറങ്ങുന്ന രാത്രികൾ .. കഥകളും കവിതകളും മറ്റു സാഹിത്യചർച്ചകളുമായി ഒരു പൂക്കാലം വിടർത്തിയ പാലപ്പൂവിന്റെ പരിമളമുള്ള ഒരു പ്രണയകാലയത്ത് …. ഒരിക്കലെങ്കിലും മാത്രം നേരിൽ കാണണമെന്ന ഒരാഗ്രഹമേ രണ്ടുപേർക്കുമുണ്ടായിരുന്നുള്ളു.. കളങ്കമില്ലാത്ത പ്രണയം. തൻെറ ഫോട്ടോ അയാൾ കണ്ടിട്ടുണ്ട്. പക്ഷെ അയാളെപ്പറ്റി ഒരു രൂപവുമില്ലായിരുന്നു. അയാൾ എങ്ങിനെയായിരിക്കും? സംസാരത്തിൽനിന്ന ഒരു രൂപം മെനഞ്ഞെടുത്തിരുന്നു അല്പം ചുരുണ്ടതലമുടിയുമായി.. പ്രകാശമുള്ള കണ്ണുകളുമായി… എപ്പോളും ചിരിച്ചുകൊണ്ട്..പ്രസരിപ്പോടെ… അടങ്ങിയിരിക്കാത്ത … അങ്ങിനെയങ്ങിനെ… പരസ്പരം കാണാനുള്ള ആവസരങ്ങൾ താൻ തന്നെയാണല്ലോ മാറ്റിവെച്ചത്… അങ്ങിനെ നീണ്ട മൂന്നുകൊല്ലത്തിലധികകാലം,, … ഇത്രമാത്രം അടുത്തുപോയിട്ട് നമ്മൾ തമ്മിൽ കണ്ടാൽ പരസ്പരം ഇഷ്ടപ്പെടാതിരിക്കുമോ…/ അതിനൊരു പൊട്ടിച്ചിരിയായിരുന്നു ആദ്യം കിട്ടിയ ഉത്തരം ..”എന്താ ഇത്ര സംശയം..? ഒരുകാര്യം മനസിലാക്കുക.. നമ്മൾ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടവരാണ് ..മുഖമോ ശരീരമോ പ്രായമോ അല്ല പ്രധാനം മണ്ടശിരോമണീ .. ..” അയാളുടെ വിശാലമനസ്സിനെ നമിക്കാൻ തോന്നി .. ” ഹൌ ക്യാൻ ഡിലീറ്റ് യു പൊന്നു..?’ അത് വലിയൊരാശ്വാസമായിരുന്നു .. ആ ഉറപ്പിന്റെ മേലെയായിരുന്നു ഒരു കൂടിക്കാഴ്ച്ചക്ക് തയാറായത്… വീട്ടിൽനിന്നിറങ്ങുമ്പോൾ മനസ്സ് പിടയുന്നുണ്ടായിരുന്നു .. ഇനി അയാൾ വയസ്സനായിരിക്കുമോ.. വികലാംഗനായിരിക്കുമോ … അങ്ങിനെയാണെങ്കിൽ..? ഉടനെ മനസ്സിൽ അടിവരയിട്ടുറപ്പിച്ചു . അങ്ങിനെയാണെങ്കിൽത്തന്നെ ഞാൻ സ്വീകരിക്കും. രണ്ടുകയ്യും നീട്ടിസ്വീകരിക്കും.. ജീവൻ കൊടുത്താലും പിന്മാറാൻ വയ്യ… അത്രമാത്രം അടുത്തുപോയില്ലേ… മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു…മനസ്സേ,,നീ പിന്മാറരുതെ..എന്ന് ഒടുവിൽ കണ്ടപ്പോൾ മനസ്സിൽ വരച്ച ചിത്രം മായ്ച്ചെഴുതേണ്ടി വന്നു. അടുത്ത നിമിഷം തന്നെ മനസ്സ് തീരുമാനിച്ചു. എനിക്കിതുതന്നെ മതി.. മുഖത്തെ ഭാവവ്യത്യാസം അയാളറിയാതെ യിരിക്കാൻ ശ്രദ്ധിച്ചു .. ഫോണിൽ സംസാരിക്കുമ്പോഴുള്ള കളിയില്ല ചിരിയില്ല..കണ്ണിൽ പ്രസരിപ്പില്ല…! ബാഗിൽ നിന്നും ഫോണെടുത്ത് അറിയാത്തപോലെ ഒന്ന് കാൾ ചെയ്തു ..ഉടനെ അയാളുടെ ഫോണിൽ ബെല്ലടിച്ചു….അതെ ആളുമറിയില്ല… എന്നെ ഇഷ്ടമായോ..?..അയാൾ ചോദിച്ചു അതെയെന്ന് ഉത്തരം.. ഇഷ്ടമില്ലെങ്കിലിത്ര ദൂരം കഷ്ടപ്പെട്ടു വരില്ലല്ലോ ..അവളുത്തരം പറഞ്ഞു .. ഞാനും കാതങ്ങൾക്കപ്പുറത്ത് നിന്നാണല്ലോ വരുന്നത്..! അയാൾ പറഞ്ഞു ഈ രൂപമാണോ മനസിൽ കണ്ടത്?.. അതിനും അതെയെന്ന് ഉത്തരം… എന്റെ കണ്ണുകൾക്ക് പ്രകാശമുണ്ടോ ..? ഉണ്ടെന്നു പറഞ്ഞു… നമുക്ക് ഭക്ഷണം കഴിയക്കാമെന്നു പറഞ്ഞു ഒരു വലിയ ഹോട്ടലിൽ കയറി… മനസ്സിൽ ഒരു വല്ലാത്ത വിങ്ങലായിരുന്നു… എത്രയോ കാലം എന്തൊക്കെ പറഞ്ഞു ..എത്രയെത്ര പ്രണയസന്ദേശങ്ങൾ അവൾ ക്കായി,,,അവൾക്കായി മാത്രം..! ഭക്ഷണംകഴിഞ്ഞിറങ്ങുമ്പോൾ…. “ഇപ്പോൾ പോയാൽ രാത്രിയാവുന്നതിനു മുൻപേ വീട്ടിലത്താമല്ലോ.? അതെഎന്നുത്തരം… നാലുകൊല്ലത്തോളം മനസ്സിൽ വെച്ചാരാധിച്ചിട്ട് ..! ആദ്യമായി കാണുമ്പാേൾ ഇങ്ങനെയാണോ…എന്തുപറ്റി ഇയാൾക്ക്… വേണ്ടായിരുന്നു… ഈ കാഴ്ച്ച വേണ്ടായിരുന്നു…. പഴയ സങ്കൽപം മനസ്സിലിട്ട് താലോലിച്ചു നടന്നാൽ മതിയായിരുന്നു ഓട്ടോ പിടിച്ചു ട്രാൻസ്‌പോർട് സ്റ്റാന്റിൽ കൊണ്ടുവന്നുബസിൽ കയറ്റിത്തന്നു .. തിരിഞ്ഞുനോക്കിയില്ല… ഒരു പ്രണയം തകർന്നു വീണിരിക്കയാണ്… നാലു കൊല്ലത്തെ പ്രണയചിന്തകൾ .. ശക്തിയായ കാറ്റും മഴയും . നിലമിറങ്ങി ഇടി വെട്ടന്നു ഓർമ്മകളിൽ മുങ്ങിയും പൊങ്ങിയും വീടെത്തിയതറിഞ്ഞില്ല ഒന്നും വേണ്ടായിരുന്നു ,, ഒന്നും വേണ്ടായിരുന്നു , ഈ ഓർമ്മകൾ മനസ്സിലിട്ടു താലോലിച്ചങ്ങിനെ ജീവിച്ചാൽ മതിയായിരുന്നു.. പൊന്നൂ..പൊന്നൂ.. അയാം വിത്ത് യൂ.. എത്ര തവണ പറഞ്ഞതാണ് . മുറിയിൽ കയറി വാതിലടച്ചു..വെറും നിലത്തു കമിഴ്ന്നുകിടക്കനാണ് തോന്നിയത്… ജാലകങ്ങൾ താനേതുറക്കക്കുകയും പൂർവ്വാധികം ശക്തിയോടെ ആഞ്ഞടയുകയും ചെയ്യുന്നു .. ആ ജാലകങ്ങൾക്കറിയാം അതിലൂടെ കയറിവന്ന പ്രണയസന്ദേശങ്ങളുട ശക്തി…. ജാലകങ്ങൾ തല തല്ലുകയാണ്,,,തല തല്ലട്ടെ ..തല തല്ലട്ടെ .. അവർക്കെല്ലാമറിയാമല്ലോ ഇടി നിലമിറങ്ങി വെട്ടുന്നു… ഒരു പ്രണയം തകർന്നുകിടക്കുകയാണ് .. പെരുമഴയിൽ..ചോ ർ ന്നൊഴുകിയ പ്രണയം.
9496364136