യാത്രാവഴികൾ

വരാന്തയിലെ ലൈറ്റിട്ട ശേഷം കതക് തുറന്ന ഭാമയുടെ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു.
എന്തേ വൈകി?
മറുപടി പറയാതെ ആയാസത്തോട് പടികൾ കയറിയപ്പോൾ ഒരുകൈത്താങ്ങിനായി അവൾ വന്നു.
ആങ്‌ഹാ…..കുടിച്ചിട്ടുണ്ട്, ഇല്ലേ?
ആ ചോദ്യത്തിൽ നൊമ്പരവും കുറ്റപ്പെടുത്തലും ഉണ്ടായിരുന്നു.
അത്…… സോമൻ നിർബന്ധിച്ചപ്പോൾ….
ഓ….. നിർബന്ധിച്ചപ്പോൾ….. ഇല്ല, നിങ്ങൾ നന്നാവില്ല. മരുന്നും മന്ത്രവുമായി നടക്കുമ്പോഴും കൂടി. നിങ്ങളിങ്ങനെ ഒറ്റക്കാലിൽ നടക്കത്തെ ഉള്ളു.
തികട്ടി വന്ന കോപം കടിച്ചമർത്തി അവൾ തിരിഞ്ഞു നടന്നു.
ചോറെടുക്കട്ടെ?
മുറിയിലേക്ക് കയറും മുമ്പു അവൾ ചോദിച്ചു.
വേണ്ട. ഞാൻ കഴിച്ചതാണ്.
അവൾ പോയി കിടന്നപ്പോൾ ടി വി ഓൺ ചെയ്തു.
മിന്നിമറയുന്ന ചിത്രങ്ങൾ മനസ്സിൽ പതിയുന്നതേയില്ല. തല പെരുക്കുന്നു. പതിവിലും കൂടുതൽ കുടിച്ചു. സോമൻ വിലക്കിയിട്ടും ഒന്നുകൂടി, ഒന്നുകൂടി എന്നു പറഞ്ഞ് രണ്ട് പെഗ് കൂടി കഴിച്ചു. ബൈക്കിൽ പടിക്കൽ കൊണ്ട് വിട്ടശേഷം തിരികെ പോകാൻ ബൈക്ക് തിരിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു.
അതേ….. നീ ഭാമയോട് ഇപ്പോൾ ഒന്നും പറയേണ്ട. നാളെ സാവകാശം പറഞ്ഞാൽ മതി.
ഉം…….
അമർത്തി മൂളിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
തല ചായ്‌ച്ച് കണ്ണുകളടച്ചു കിടന്നു. ചുറ്റും ഇരുട്ട് പടർന്നു. നിമിഷംപ്രതി നിറം മാറുന്ന അന്ധകാരം……. കറുപ്പ്. ഇരുണ്ട നീലിമ. ചുവപ്പ്. വയലറ്റ്. വീണ്ടും കറുപ്പ്. പെട്ടെന്നാണ് അന്ധകാരത്തെ ആകെ ഉലച്ചു ഭീതിതമായ ഒരു ശബ്ദ വീചി ഉയർന്നുവന്നത്. അത് ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മുറിയാകെ പ്രകമ്പനം കൊണ്ടു. കണ്ണുകൾ തുറക്കാൻ പേടി തോന്നി. ഇറുകെ അടച്ചിട്ടും ഇരുട്ടിൽ ഒരു ചിത്രം തെളിഞ്ഞു വന്നു. വെട്ടിത്തിളങ്ങുന്ന ഒരു തലയോട്ടി…….. അതിന്റെ അസഹ്യമായ ചിരി. തല പൊട്ടിപ്പിളർന്നു പോകുന്നതായി തോന്നി.അസ്വസ്ഥതയോടെ തല ഇരുവശത്തേക്കും ഇട്ടു ആട്ടുമ്പോൾ നെഞ്ച് പിളർക്കുന്ന ഒരു നിലവിളി ഉയർന്നു വന്നു. ഇല്ല, അതു പുറത്തേക്ക് വന്നില്ല. തൊണ്ടയിൽ എവിടെയോ അത് വീണു ഒടുങ്ങി. കണ്ണു തുറക്കുമ്പോൾ മുന്നിൽ മൂടൽമഞ്ഞിന്റെ മുഖപടം. ശ്വാസം ക്രമാതീതമായി ഉയർന്നിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ദാഹം, വല്ലാത്ത ദാഹം. അടുക്കളയിൽ എത്തി വെള്ളം കലത്തോടെ എടുത്തു ആർത്തിയോടെ കുടിച്ചപ്പോൾ ഉള്ളൊന്ന് തണുത്തു.
തിരികെ വരുമ്പോൾ കിടപ്പുമുറിയിലേക്ക് നോക്കി. അവൾ ഒരു വശം ചെരിഞ്ഞു കിടക്കുന്നു. ഉറക്കം ആയിട്ടുണ്ടാവും.

ലൈറ്റ് അണച്ച ശേഷം വരാന്തയിലേക്ക് ഇറങ്ങി. കസേര പടിയിലേക്ക് തലചായ്‌ച്ച് കടൽ പോലെ പരന്നുകിടക്കുന്ന ഇരുട്ടിലേക്ക് നോക്കി. അങ്ങിങ്ങായി കത്തിനിൽക്കുന്ന ബൾബുകളുടെ മങ്ങിയ വെളിച്ചം മാത്രം.
നാളെ തന്നെ ചികിത്സ തുടങ്ങണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ഇഞ്ചക്ഷൻ എടുക്കണം. 25,000 രൂപയാണ് ഒരു കുത്തിവെപ്പിന് ഉള്ള മരുന്നിന് വില. മൂന്നു കുത്തിവെപ്പിന് 75000 രൂപ. കേട്ടപ്പോൾ തല ചുറ്റുന്നതായി തോന്നി. മേശയുടെ തുമ്പിൽ പിടിച്ചിരുന്ന കൈ അറിയാതെ മുറുകിപ്പോയി. സോമനെ നോക്കി.വായിച്ചെടുക്കാൻ പറ്റാത്ത വികാരങ്ങൾക്ക് അടിപ്പെട്ട കണ്ണുകളുമായാണ് അവന്റെ നിൽപ്പ്.

അസ്ഥിയുടെ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താനുള്ള ടെസ്റ്റിന്റെ റിസൽട്ടിനായി സോമനും ഒത്താണ് ബൈക്കിൽ പോയത്. ഒന്നരമാസമായിട്ട് അവന്റെ സഹായത്താൽ ആണല്ലോ തന്റെ യാത്ര മുഴുവൻ.

അസ്ഥിയുടെ ബലക്ഷയത്തിന്റെ കാരണം കണ്ടെത്താനുള്ള ടെസ്റ്റിന്റെ റിസൽട്ടിനായി സോമനും ഒത്താണ് ബൈക്കിൽ പോയത്. ഒന്നരമാസമായിട്ട് അവന്റെ സഹായത്താൽ ആണല്ലോ തന്റെ യാത്ര മുഴുവൻ.

തെറ്റായി പാർക്ക് ചെയ്യാൻ തുടങ്ങിയ ഒരു കാറിന് അടുത്തെത്താൻ ടെക് സ്റ്റൈൽ ഷോപ്പിന്റെ പടി പെട്ടെന്ന് ഇറങ്ങിയപ്പോൾ കാല് സ്ലിപ്പ് ആയി ഒന്നു മടങ്ങിയതാണ്. കാൽക്കുഴയോട് ചേരുന്ന ഭാഗത്ത് അസ്ഥിക്ക് ഒരു നേരിയ പൊട്ടൽ ഉണ്ടായി. പ്ലാസ്റ്റർ ഇട്ടപ്പോൾ 15 ദിവസംകൊണ്ട് ഭേദമാകും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

പതിനഞ്ചാമത്തെ ദിവസം പ്ലാസ്റ്റർ എടുത്തു. ഡോക്ടർ പറഞ്ഞതനുസരിച്ച് നടന്നു നോക്കി. കാലുകുത്തുമ്പോൾ നല്ല വേദന. കാലിനു ബലം കൊടുക്കാൻ കഴിയുന്നില്ല. എക്സറേ എടുത്തു. പൊട്ടൽ ഇപ്പോഴും അവിടെയുണ്ട്. എന്തൊക്കെയോ ആലോചിച്ചിരുന്ന ശേഷം ഡോക്ടർ കുറെയേറെ കാര്യങ്ങൾ ചോദിച്ചു. ആ കാലുകുത്തി നടക്കുകയും മറ്റും ചെയ്തോ? മരുന്നുകൾ കൃത്യമായി കഴിച്ചോ? മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തോ? ഇല്ലെന്നു പറഞ്ഞിട്ടും ഡോക്ടർക്ക് വിശ്വാസം വന്നില്ല. വീണ്ടും പ്ലാസ്റ്റർ ഇട്ടു.പതിനഞ്ചു ദിവസം പൂർണ്ണ വിശ്രമം എടുക്കാൻ ആയിരുന്നു നിർദേശം. കഴിവതും കാല് നിലത്ത് കുത്താതിരിക്കണം എന്നും പറഞ്ഞു. എല്ലാം അക്ഷരംപ്രതി അനുസരിച്ച് 15 ദിവസം കൂടി തള്ളിനീക്കി. പ്ലാസ്റ്റർ എടുത്തു കഴിഞ്ഞപ്പോൾ വീണ്ടും പഴയപടി തന്നെ. എല്ലുകൾക്ക് ബലക്ഷയം ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് ഡോക്ടർ പറഞ്ഞു. ബയോപ്സി ഉൾപ്പെടെ കുറെയേറെ ടെസ്റ്റുകൾ നിർദേശിച്ചു.
ബയോപ്സി യുടെ റിസൾട്ടിന് 15 ദിവസം കഴിഞ്ഞ് ചെല്ലാനാണ് പറഞ്ഞിരുന്നത്.. അതനുസരിച്ച് ആയിരുന്നു ഇന്നു സോമനും ഒത്ത് പോയത്. റിസൾട്ടിനു ചെന്നപ്പോൾ ഫയൽ ക്യാൻസർ ബ്ലോക്കിലേക്ക് റഫർ ചെയ്തിരിക്കുകയാണെന്നും അവിടെ ചെന്ന് ഫയൽ എടുത്തശേഷം അവർ പറയുന്ന ഡോക്ടറെ കാണണം എന്നും നിർദ്ദേശം കിട്ടി.

ആശങ്കയോടെയാണ് ക്യാൻസർ ബ്ലോക്കിലേക്ക് പോയത്.
ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോഴും വല്ലാത്ത ഉൽക്കണ്ഠ ആയിരുന്നു. ഫയലിലെ പേപ്പറുകൾ മറിച്ചുനോക്കി ഡോക്ടർ കുറെ നേരം ഓരോന്ന് ആലോചിച്ചിരുന്നു.
നിങ്ങളുടെ റിസൾട്ട് പോസിറ്റീവ് ആണ്
എന്നുവെച്ചാൽ…… ചില തകരാറുകൾ ഉണ്ട്. ബോൺ പൊതുവേ വീക്കാണ്.
നെഞ്ചൊന്നു പിടഞ്ഞു.
പേന വിരലുകൾക്കിടയിൽ ഇട്ട് കറക്കി ഡോക്ടർ അല്പസമയം ആലോചിച്ചിരുന്നു. എന്നിട്ടു മുഖത്തുനോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞു. പേടിക്കാനൊന്നുമില്ല. നമുക്കിത് ചികിത്സിച്ചു ഭേദമാക്കാം. അൽപം സമയമെടുക്കും എന്നേയുള്ളൂ.
എത്രയും വേഗം ചികിത്സ തുടങ്ങണം എന്നാണ് ഡോക്ടർ പറഞ്ഞത്. കഴിയുമെങ്കിൽ നാളെത്തന്നെ. പിന്നെയാണ് കുത്തിവെപ്പിന്റെ കാര്യവും മരുന്നിന്റെ വിലയും പറഞ്ഞത്.
പേഷ്യന്റിന്റെ ബന്ധുവാണോ എന്ന് ഡോക്ടർ സോമനോട് ചോദിച്ചു.
അല്ല….ഞങ്ങൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.ഒരേ നാട്ടുകാരുമാണ്.
അവൻ പറഞ്ഞു.
ഓക്കേ….ഓക്കേ.
ഡോക്ടർ തലയാട്ടി.
അപ്പോൾ പറഞ്ഞപോലെ. കഴിയുമെങ്കിൽ നാളെത്തന്നെ വന്നോളൂ.
പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ സോമനോട് അവിടെ നിൽക്കാൻ ഡോക്ടർ ആംഗ്യം കാട്ടി.
പുറത്ത് സോമനെ കാത്തിരിക്കുമ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്ത ഇടിപ്പ് തോന്നി. ഡോക്ടർ പറയാതെ വിട്ട ഒരു വാക്ക് കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ക്യാൻസർ.ബോൺ ക്യാൻസർ…..
ഇല്ല, അത് ആവാൻ വഴിയില്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
അഞ്ചു മിനിറ്റ് എടുത്തു സോമൻ വരാൻ.
വരൂ പോകാം……… വന്നപാടെ അവൻ തിരക്ക് കൂട്ടി.
ഇടനാഴിയിലെ തിരക്കിനിടയിലൂടെ അവന്റെ തോളിൽ കൈയിട്ടു ആയാസത്തോടെ പുറത്തേക്ക് നടക്കുമ്പോൾ ആകാംക്ഷയോടെ ചോദിച്ചു.
ഡോക്ടർ എന്താണ് പറഞ്ഞത്?
ഓ……… അത്, ചികിത്സ തുടങ്ങി കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്.
തിരികെ വരുമ്പോൾ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിൽ ബൈക്ക് നിർത്തിയ ശേഷം അവൻ ക്യുവിൽ കയറിനിന്നു. മടങ്ങിവന്നു ബൈക്ക് എടുക്കുന്നതിനു മുൻപായി കുപ്പി കയ്യിൽ തന്നു. ഫുൾ ബോട്ടിൽ ആണ്. വല്ലപ്പോഴുമുള്ള ഒരു ഏർപ്പാടാണ്. ഒരുപയിന്റോ അര ലിറ്ററോ വാങ്ങി രണ്ട് പേരും കൂടി അവന്റെവീട്ടിൽ കൂടാറുണ്ട്. കാല് തകരാറിലായതിൽ പിന്നെ ഇതുവരെ കമ്പനി കൂടിയിട്ടില്ല. ഇന്നെന്താണ് അവന്റെ ഉദ്ദേശം? ഫുൾ ബോട്ടിൽ ആണ് വാങ്ങിയിരിക്കുന്നത്. അവന്റെ അളിയനോ മറ്റോ വരുന്നുണ്ടായിരിക്കും. ഒന്നും ചോദിച്ചില്ല. ഉള്ളിലെ പിടച്ചിൽ ഒന്ന് പിടിച്ചു നിർത്താൻ രണ്ടു പെഗ് കഴിക്കണം എന്നൊരു തോന്നൽ. പക്ഷേ അവനോട് പറയാൻ തോന്നിയില്ല. ബൈക്ക് ഓടിക്കുന്നതിനിടയിൽ എന്തെങ്കിലുമൊക്കെ പറയാറുള്ള അവൻ ഇന്ന് മിണ്ടുന്നതേയില്ല.
അവന്റെ വീട്ടിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയപ്പോൾ ഒന്ന് ഉറപ്പായി. ഏറെ നാളുകൾക്ക് ശേഷം ഒരു കമ്പനി കൂടാനുള്ള പുറപ്പാടിലാണ് അവൻ. അത് ഓർത്തപ്പോൾ മനസിന് ഒരു കുളിർമ തോന്നി.

പതിവുപോലെ തന്നെ തുടങ്ങി. തനിക്കുള്ള ഗ്ലാസ്സിൽ ഒരു ലാർജ്. അവന്റെ ഗ്ലാസ്സിൽ ഡബിൾ ലാർജും. അൽപം വെള്ളം ചേർത്ത് അവൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി. പതിയെ സിപ്പ് ചെയ്തു കുടിക്കുന്ന തന്നെ നോക്കി ഇരിക്കുന്ന അവൻ അക്ഷമൻ ആണെന്ന് തോന്നി, ഡോക്ടർ എന്തു പറഞ്ഞു എന്ന് ഇനിയും അവൻ പറഞ്ഞിട്ടില്ല. അതോർത്തപ്പോൾ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് ഒറ്റവലിക്ക് കാലിയാക്കി

പതിവുപോലെ തന്നെ തുടങ്ങി. തനിക്കുള്ള ഗ്ലാസ്സിൽ ഒരു ലാർജ്. അവന്റെ ഗ്ലാസ്സിൽ ഡബിൾ ലാർജും. അൽപം വെള്ളം ചേർത്ത് അവൻ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി. പതിയെ സിപ്പ് ചെയ്തു കുടിക്കുന്ന തന്നെ നോക്കി ഇരിക്കുന്ന അവൻ അക്ഷമൻ ആണെന്ന് തോന്നി, ഡോക്ടർ എന്തു പറഞ്ഞു എന്ന് ഇനിയും അവൻ പറഞ്ഞിട്ടില്ല. അതോർത്തപ്പോൾ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് ഒറ്റവലിക്ക് കാലിയാക്കി. വീണ്ടുംഗ്ലാസ്സുകൾ നിറച്ചു. അവൻ അതും ഒറ്റവലിക്ക് തീർത്തു. ഓരോ സിപ്പും എടുക്കുമ്പോൾ അവൻ എന്താണ് പറയാൻ പോകുന്നതെന്ന് ഉത്കണ്ഠയോടെ കാത്തിരിക്കുകയായിരുന്നു.
നിന്റെ ചികിത്സയെ കുറിച്ചാണ് ഡോക്ടർ പറഞ്ഞത്.
അവൻ പതിയെ തുടക്കമിട്ടു.
മജ്ജയ്ക്ക് ചില തകരാറുകൾ കാണുന്നു. അതുകാരണം എല്ലിനു ബലക്ഷയം ഉണ്ടായി. ചെറിയ ആഘാതം പോലും താങ്ങാനുള്ള ബലം എല്ലിനില്ല.
മരുന്നിലൂടെ മാറുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇഞ്ചക്ഷൻ എടുത്തിട്ട് മൂന്ന് മാസം മരുന്ന് കഴിക്കണം..

Author

Scroll to top
Close
Browse Categories