റൊസാരിയോ

ഓർമ്മകളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണോ നിങ്ങൾ. ഓർമ്മകൾക്ക് നമ്മളോട് പറയാനായ് ഒരുപാട് കഥകളുണ്ടാവും വെറുതെയെങ്കിലും അവറ്റകള് നമ്മളെ എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യും. അപ്പഴാണ് ഞാനിരിക്കുന്ന ഈ ബഞ്ചിനെ ശ്രദ്ധിച്ചത്. ദൈവമേ ഇതിനും അങ്ങനെയൊരു കഥയുണ്ടല്ലോ.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവാം ബഞ്ചിനെന്താ കഥയെന്ന്? അതേന്നേ അങ്ങനെയൊരു കഥയുണ്ട്. പണ്ടു പണ്ട് ദിനോസറുകൾക്കും പണ്ട് …….. ശ്ശൊ….. വേണ്ട വേണ്ട. ഇത് ഓ വി വിജയൻ സാറിന്റെ വരികളാണ്. നമുക്കൊന്നു മാറ്റി പിടിക്കാന്നേ.

അങ്ങനെ പണ്ട് പണ്ട് മനുഷ്യർ പരസ്പരം അറിയാതെ സ്നേഹിച്ചിരുന്ന കാലത്ത് അയാളുടേതായിരുന്നു ഈ ബഞ്ച്.അയാളെന്നു വച്ചാൽ അങ്ങനെ ഒരാളുണ്ട്. രാവിലെ വന്ന് ഈ ബഞ്ചിലിരിക്കും. പിന്നെ ആരെയും ശ്രദ്ധിക്കില്ല. നേരെ ജോലിയിലേക്ക് കടക്കും. രാവ് ഇരുട്ടുംവരെ ജോലി ചെയ്യും. ഇനിയിപ്പം അയാൾ ആരെന്നും എന്തുവാണയാളുടെ ജോലിയെന്നും അറിയാൻ തിടുക്കമായി അല്ലേ? വേണ്ട…..

തിരക്ക് കൂട്ടണ്ട. ഓരോന്നായി ഞാൻ പറയാം. നിങ്ങള് ശ്രദ്ധിച്ചു കേട്ടാൽ മതി.
റൊസാരിയോ ബർക്കുമാൻ അതാണ് നമ്മുടെ കഥാനായകൻ. ഇപ്പോ വീണ്ടും സംശയമായോ….. ആയിക്കാണും. അതുറപ്പല്ലേ. ഇതാരാണിപ്പോ ഇങ്ങനെയൊരാൾ. പതിയെ പതിയെ ഓരോന്നായി പറയാം. ധൃതി വയ്ക്കല്ലേ. അയ്യോ ബഹളം വയ്ക്കാതിരിക്കൂ. ഞാനൊന്നു പറയട്ടെ. ഇങ്ങനെയൊരു കഥ അറിഞ്ഞതു മുതൽ എനിക്കും അത്ഭുതമായി. എനിക്കു മാത്രമല്ല പലർക്കും അയാളൊരു അത്ഭുതമായിരുന്നു എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. ആരോടും മിണ്ടാതെ ആരും മിണ്ടാതെ ഒരു ജീവിതം എന്തിനോ വേണ്ടി ജീവിച്ചു തീർത്തൊരാൾ. പക്ഷേ ഒരാൾക്കു മാത്രം അയാളെ അറിയാരുന്നു. അപ്പോ നമ്മള് കഥയിലേക്ക് കടക്കുവാണേ.ഇടയ്ക്കു കയറി ആരും ചോദ്യങ്ങളൊന്നും ചോദിക്കരുത് കേട്ടോ.
ഇറ്റലിയിലെ പ്രശസ്തമായ വെനീസ് നഗരം. അവിടത്തെ സെന്റ് മാർക്ക് ബസലിക്ക. ലോകത്തിലെ തന്നെ അതിവിശിഷ്ടമായ സ്ഥലം എന്നു വിശേഷിപ്പിക്കാം. എത്രയധികം സന്ദർശകരാണ് ഓരോ ദിവസവും അവിടെയെത്തുന്നത്. സന്ദർശകരിൽ ചിലരെങ്കിലും റൊസാരിയോയെ കണ്ടിട്ടുണ്ട്. അവർ കൊടുക്കുന്ന ചില്ലറത്തുട്ടുകളായിരുന്നു അതറിയാനുള്ള ഏക അടയാളം.

ഇനി റോസിലേക്കു കടക്കാം.
റൊസാരിയോയ്ക്കെന്നും കൃത്യമായി ഭക്ഷണം കൊടുത്തിരുന്ന പെൺകുട്ടി. അയാളുടെ തൊപ്പിയിലെ ചില്ലറത്തുട്ടുകളിൽ നിന്ന് ഭക്ഷണത്തിന്റെ വിലമാത്രം എടുക്കുന്നവൾ. അയാൾ ഭക്ഷണം കഴിക്കുമ്പോൾ അതിൽ ശ്രദ്ധിക്കാതെ അയാളുടെ ജോലി ഏറ്റെടുത്തു ചെയ്യുന്നവൾ. ഒരിക്കൽപ്പോലും റൊസാരിയോയും റോസും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. അവളെടുക്കുന്ന ചില്ലറത്തുട്ടുകൾ അതാത് ദിവസം ബസലിക്കയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മൗനമായി എന്തോ പ്രാർത്ഥിക്കുന്നതു കാണാം. അവളറിയാതെ അവളുടെ മിഴികൾ ഈറനണിയുമ്പോൾ കൈയിലിരുന്ന തുവാലയിൽ ആ നീർത്തുള്ളികൾ ഒപ്പിയെടുത്ത് ബസലിക്കയുടെ അകത്തളങ്ങളിലേക്ക് നടന്നു മറയും. അപ്പോൾ ബസലിക്കയുടെ മറ്റൊരു കോണിൽ പഴയൊരു കമ്പിളി പുതപ്പ് വിരിച്ച് അയാളും അന്തിയുറങ്ങി പുലർച്ചയുടെ തണുപ്പിൽ ഉണർന്നെണീറ്റ് ആ ബഞ്ചിൽ വന്നിരിക്കും.

സെൻ്റ് മാർക്ക് ബസലിക്ക. ലോകത്തിലെ തന്നെ അതിവിശിഷ്ടമായ സ്ഥലം എന്നു വിശേഷിപ്പിക്കാം. എത്രയധികം സന്ദർശകരാണ് ഓരോ ദിവസവും അവിടെയെത്തുന്നത്. സന്ദർശകരിൽ ചിലരെങ്കിലും റൊസാരിയോയെ കണ്ടിട്ടുണ്ട്.

തലയിലെ തൊപ്പിയും മുഖത്തെ കണ്ണടയും മുഷിഞ്ഞു പിഞ്ഞിത്തുടങ്ങിയ കോട്ടും കൈയിലൊരു തടിയൻ ബുക്കും ഇതായിരുന്നു ആകെയുള്ള സമ്പാദ്യം. അയ്യോ അല്ലല്ല പോക്കറ്റിൽ രണ്ടു നിറത്തിലുള്ള പേനകളും ഉണ്ടായിരുന്നു. ബഞ്ചിലിരുന്നു കഴിഞ്ഞാൽ പിന്നെ ആദ്യം തലയിൽ നിന്ന് തൊപ്പി എടുത്ത് അയാളുടെ മുന്നിൽ നിലത്തുവയ്ക്കും. അതിനു ശേഷം കൈയിലിരിക്കുന്ന തടിയൻ ബുക്ക് തുറന്ന് ആറോഡിലൂടെ ബസലിക്കയിലേക്ക് വരുന്ന വാഹനങ്ങളുടെയൊക്കെ നമ്പറും പേരും നിറവുമൊക്കെ കുറിച്ചു വയ്ക്കും.
റൊസാരിയോയുടെ ഇരിപ്പും മട്ടും കണ്ടാൽ അയാളുടെ കണ്ണുകൾക്ക് മനുഷ്യരെ കാണാനുള്ള കാഴ്ചയോ അവരോട് മിണ്ടാനുള്ള നാവോ ഇല്ലെന്ന് തോന്നിപ്പോകും. അയാളുടെ മുന്നിലൂടെ കടന്നുപോകുന്നവരെ ആരെയും ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. ആരെങ്കിലും എറിഞ്ഞു കൊടുക്കുന്ന ചില്ലറത്തുട്ടുകളിലും അയാളുടെ കണ്ണുടക്കാറില്ല. ആ ചില്ലറത്തുട്ടുകൾ അയാളും രാത്രിയാവുമ്പോൾ ബസലിക്കയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് അവിടെ നിന്ന് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കും. ക്രൂശിതരൂപത്തെ നോക്കി പരിഹസിക്കും പോലെ.

എന്നാവും റോസ് അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്?
എപ്പഴാവും റോസ് അയാൾക്കു ഭക്ഷണം കൊടുക്കാൻ തുടങ്ങിയത്? അതേക്കുറിച്ച് ആർക്കുമറിയില്ല. ബസലിക്കയിലെ പുരോഹിതന്റെ ഒരേയൊരു മകളായിരുന്നു റോസ്. അവൾ ബസലിക്കയിലെ പുരോഹിത ഭവനത്തിൽ താമസിച്ച് അന്തിയുറങ്ങുമ്പോൾ അതേ ബസലിക്കയിലെ ഏതോ കോണിൽ അയാളും തണുപ്പിന്റെ കാഠിന്യത്തെ വകവയ്ക്കാതെ ഉറങ്ങും. ഏതോ ചങ്ങലയിലെ ചേർക്കാനാവാത്ത രണ്ടു കണ്ണികളായിരുന്നിട്ടും ഏതോ ഒരു ബന്ധത്തിൽ ഈ ഭൂമിയിൽ അയാളെ അറിയാതെ അറിയുന്ന ഒരേ ഒരാൾ അവൾ മാത്രമായിരുന്നു. പിഞ്ഞിക്കീറിയ കുപ്പായം പോലെ മേഘക്കീറുകൾ ചായം ചാർത്തിയ ആകാശം പോലെ അവർ രണ്ടും അവർക്കെന്നും അപരിചിതരായിരുന്നു.

എപ്പഴാവും റോസ് അയാൾക്കു ഭക്ഷണം കൊടുക്കാൻ തുടങ്ങിയത്? അതേക്കുറിച്ച് ആർക്കുമറിയില്ല. ബസലിക്കയിലെ പുരോഹിതന്റെ ഒരേയൊരു മകളായിരുന്നു റോസ്. അവൾ ബസലിക്കയിലെ പുരോഹിത ഭവനത്തിൽ താമസിച്ച് അന്തിയുറങ്ങുമ്പോൾ അതേ ബസലിക്കയിലെ ഏതോ കോണിൽ അയാളും തണുപ്പിൻ്റെ കാഠിന്യത്തെ വകവയ്ക്കാതെ ഉറങ്ങും.

പരസ്പരം അറിയാതെ ഒരിക്കൽ പോലും ഒന്നും മിണ്ടാതെ എത്ര കാലം ആ ബഞ്ചിലിരുന്ന് ജീവിതം കഴിച്ചുകൂട്ടിയവർ.
അവർക്കിടയിലെ മൗനത്തെ വാഹനങ്ങളുടെ ഹോണുകളായിരുന്നു ഭഞ്ജിച്ചിരുന്നത്. മൂന്നു നേരവും എന്നും കൃത്യമായി ഭക്ഷണം കൊണ്ടുവന്ന് അയാളുടെ മുന്നിൽ വയ്ക്കും. അവളുടെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ റൊസാരിയോ ആ ഭക്ഷണം മുഴുവൻ കഴിക്കും. അയാൾ ഭക്ഷണം കഴിക്കുമ്പോൾ അവൾ കൊണ്ടുവന്ന നോട്ടുബുക്കിൽ അവളും വണ്ടികളുടെ നമ്പറും പേരും നിറവുമൊക്കെ എഴുതും . ഒരിക്കൽപ്പോലും റൊസാരിയോ അവളുടെ നോട്ടുബുക്കോ റൊസാരിയോയുടെ തടിയൻ ബുക്ക് അവളോ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ ആ വഴിയിലൂടെ ഒരു വട്ടമെങ്കിലും കടന്നു പോയിട്ടുള്ള എല്ലാ വാഹനങ്ങളെക്കുറിച്ചും അവർക്ക് മാത്രം അറിയാമെന്നായി.
ഇപ്പോഴും സംശയം ബാക്കിയായി അല്ലേ എന്തിനാണവർ ഇങ്ങനെയൊരു ജോലി ചെയ്യുന്നത്. ഒരാൾ മറ്റേയാളെ സഹായിക്കുന്നുണ്ടെങ്കിലും അയാൾ ആ സഹായം അറിയുന്നില്ല. പക്ഷേ ഇതൊരു സഹായമാണോ? ഒരാവശ്യവുമില്ലാതെ അവിടേയ്ക്കു കടന്നു വരുന്ന വാഹനങ്ങളുടെ വിവരം കിട്ടിയിട്ട് ആർക്കെന്തു പ്രയോജനം?

അതെ ഇങ്ങനെ ഒരു പ്രയോജനവും ഇല്ലാതെ എന്നു തോന്നിപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങൾ നമുക്കിടയിലുണ്ട്. ചിലർക്കത് ആത്മസംതൃപ്തിയാവും മറ്റു ചിലർക്കത് തമാശയാവും ഇനിയും ചിലർക്കാകട്ടെ വട്ടെന്നു തോന്നും. എന്തായാലും ഞാനത് കാര്യമായിട്ടെടുത്തു എന്റേതായ രീതിയിൽ അന്വേഷണം നടത്തി.അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം എനിക്കു മനസിലായത്. ഇപ്പം നിങ്ങളും ഞെട്ടിക്കാണും എനിക്കുറപ്പുണ്ട്.

അതേ നമ്മളീ അന്വേഷിക്കുന്ന നമ്മുടെ ഈ റൊസാരിയോ ബർക്കുമാൻ ആളത്ര നിസാരക്കാരനല്ല കേട്ടോ. ഇറ്റലിയിലെ പ്രശസ്തമായ ഒരു കാർ നിർമ്മാണ കമ്പനിയുടെ മുതലാളി ആയിരുന്നു അയാൾ. ഇപ്പം നിങ്ങൾക്ക് തോന്നാം എനിക്കെന്താ വട്ടായോന്ന്. അങ്ങനൊരാൾ ഇങ്ങനെ പിഞ്ഞിക്കീറിയ വസ്ത്രമൊക്കെയിട്ട് പ്രാകൃതനായി ഇങ്ങനെ ജീവിക്കുമോ?
സംഗതി സത്യം തന്നെയാ.അയാളെ സ്നേഹത്തിലൂടെ ചതിച്ച് മാനസിക രോഗിയാക്കി മെന്റലാശുപത്രിയിൽ പൂട്ടിയിട്ട് രണ്ടാം ഭാര്യ എല്ലാ സ്വത്തുക്കളും കൈവശപ്പെടുത്തി.കൂട്ടത്തിൽ അയാളുടെ മകളായ റോസിന് രണ്ടു വയസു തികയുമുന്നേ കുട്ടികളില്ലാതിരുന്ന ബസലിക്കയിലെ പുരോഹിതന് വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്തു. ഇപ്പഴല്ലേ സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടിയത്. അച്ഛനറിയാതെ മകളും മകളറിയാതെ അച്ഛനും ഒരേ കർമ്മം ചെയ്യുന്നതെന്തിനെന്ന്?

ഇറ്റലിയിലുള്ള എല്ലാവരും ഒരിക്കലെങ്കിലും എത്തുന്ന ഒരേയൊരു തീർത്ഥാടന കേന്ദ്രമാണ് സെൻ്റ് മാർക്ക് ബസലിക്ക. തൻ്റെ കമ്പനിയുടെ പേരിലുള്ള എത്ര കാറുകൾ അവിടെ വന്നു പോവുന്നു എന്നറിയാനാണ് റൊസാരിയോ ആ ബഞ്ചിലങ്ങിനെ ഇരിക്കുന്നത്. തൻ്റെ കമ്പനിയിലെ കാറുകളുടെ നമ്പരുകൾ പച്ച നിറത്തിലും മറ്റുള്ളവ ചുവന്ന നിറത്തിലുമാണ് ആ തടിയൻ ബുക്കിൽ റൊസാരിയോ എഴുതുന്നത്.

ഇപ്പോ വീണ്ടും സംശയമായോ? അതിന് കാറിന്റെ നിറവും നമ്പരും നിർമ്മാണ കമ്പനിയുടെ പേരും മനസിലാക്കിയിട്ട് എന്താ കാര്യമെന്നല്ലേ. പേടിക്കണ്ട എല്ലാത്തിനും പരിഹാരമുണ്ടെന്നേ.
ഇറ്റലിയിലുള്ള എല്ലാവരും ഒരിക്കലെങ്കിലും എത്തുന്ന ഒരേയൊരു തീർത്ഥാടന കേന്ദ്രമാണ് സെന്റ് മാർക്ക് ബസലിക്ക. തന്റെ കമ്പനിയുടെ പേരിലുള്ള എത്ര കാറുകൾ അവിടെ വന്നു പോവുന്നു എന്നറിയാനാണ് റൊസാരിയോ ആ ബഞ്ചിലങ്ങിനെ ഇരിക്കുന്നത്. തന്റെ കമ്പനിയിലെ കാറുകളുടെ നമ്പരുകൾ പച്ച നിറത്തിലും മറ്റുള്ളവ ചുവന്ന നിറത്തിലുമാണ് ആ തടിയൻ ബുക്കിൽ റൊസാരിയോ എഴുതുന്നത്. അതു കാണുമ്പോൾ അയാൾക്കുണ്ടാവുന്ന ഒരു മാനസിക സംതൃപ്തി. താനില്ലെങ്കിൽ തന്റെ കമ്പനി നന്നായി നടക്കുന്നു എന്നറിയുമ്പോഴുള്ള ഒരു ചാരിതാർത്ഥ്യം.

ഇപ്പാ വിചാരിക്കും റോസെന്തിനാ ഇത് ചെയ്യുന്നത് എന്ന്. തിരിച്ചറിയാനാവാത്ത പ്രായത്തിൽ നഷ്ടപ്പെട്ട തന്റെ അച്ഛൻ അവരുടെ കമ്പനിയിലെ ഏതെങ്കിലും മുന്തിയ കാറിൽ വന്ന് തന്നെ അന്വേഷിക്കുന്നുണ്ടോ എന്നറിയാനാണ് ആ പാവം ആ ബഞ്ചിലിരിക്കുന്നത്. സത്യത്തിൽ ഇതൊരു വിരോധാഭാസമായി തോന്നുന്നില്ലേ. ഒരേ ബഞ്ചിന്റെ രണ്ടറ്റങ്ങളിലായിരിക്കുന്ന രണ്ടു പേർ.അവർ പരസ്പരം തേടുന്നവരാണെന്ന് അവർ മനസിലാക്കുന്നില്ല. ഇപ്പോ വീണ്ടും സംശയമായി അല്ലേ. അവരൊരിക്കലെങ്കിലും പരസ്പരം സംസാരിച്ചിരുന്നെങ്കിൽ എല്ലാ സംശയത്തിനും ഉത്തരമാവില്ലേ എന്ന്.

എന്തായാലും കഥയിൽ ചോദ്യമില്ല? പക്ഷേ ഈ റോസിനേയും റൊസാരിയേയും പോലെ ചിലരെങ്കിലും നമ്മുടെ ഇടയിലും ഇല്ലേ? ഉണ്ടെന്നാണ് എന്റെ ഒരിത്. ഒരിക്കലും തിരിച്ചറിയാതെ തൊട്ടടുത്തിരുന്ന് പരസ്പരംതിരയുന്ന ചിലരിൽ രണ്ടു പേരായി …….

Author

Scroll to top
Close
Browse Categories