നാഗമാണിക്യം

ക്ലാസ്സ് മുറിയില്‍ നിന്നിറങ്ങിയ സോണിയ ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള ഒരു വേഗതയില്‍ പുറത്തേക്കു സഞ്ചരിക്കുകയായിരുന്നു. നേരത്തെ പെയ്ത മഴയിലെ നേര്‍ത്ത തുള്ളികള്‍ പതിച്ച മഞ്ഞപ്പൂക്കളുടെ കിരീടമണിഞ്ഞു നില്‍ക്കുന്ന വാകമരങ്ങള്‍. കാററും മഴയും കൂടി നടത്തിയ പ്രകൃതി വിളയാട്ട മത്സരത്തില്‍ പൊഴിഞ്ഞുവീണ പൂക്കള്‍ പരവതാനി വിരിച്ചപോലെ ടൈലുപാകിയ പാതയിലുടനീളം. അവയ്ക്കിടയില്‍ ചെറുപ്രാണികളെ കൊത്തി വിഴുങ്ങാന്‍ മിതചലനങ്ങളില്‍ ഉലാത്തുന്ന കരിയില കിളികള്‍. പക്ഷേ ഇതൊന്നും സോണിയയുടെ ചുററുവട്ട കാഴ്ചകളില്‍ പെട്ടിരുന്നില്ല. പെട്ടെന്നവള്‍ ഷോള്‍ഡര്‍ ബാഗിന്റെ സിബ്ബു തുറന്ന് മൊബൈലെടുത്തു അതിലേയ്‌ക്കൊന്നു സൂക്ഷിച്ചു നോക്കി. ഇല്ല. ഇന്‍ കമിംഗ് ഒന്നും വന്നിട്ടില്ല. ഫോണ്‍ ഓഫാക്കി ബാഗിലേക്ക് തിരികെ വയ്ക്കാന്‍ തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍ വെളിച്ചവും റിംഗ് ചെയ്യുന്ന ശബ്ദവും ഒന്നിച്ച്. പച്ച ബട്ടണ്‍ അമര്‍ത്തി.

‘ യേസ് ഡാ. ഞാനിറങ്ങിക്കഴിഞ്ഞു. ബസ് സ്റ്റാന്‍ഡിന്റെ തെക്കേ മൂലക്കു നില്‍ക്കണം. അവിടെയാകുമ്പം ഒരുപാടു പേരൊന്നും കാണുവേല.’
‘ ഓക്കേ. ഞാനുടനേ എത്തും.’
ബസ് സ്റ്റാന്റിലേക്ക് ഒരു കിലോമീറററോളം ദൂരമുണ്ട്. വേണമെങ്കില്‍ ഒരു ഓട്ടോ വിളിക്കാമായിരുന്നു. വേണ്ട. എന്തിനാണു വെറുതേ അത്രയും പൈസ ചെലവാക്കുന്നത്. ഇന്ന് ലാസ്റ്റ് ഔവര്‍ സജിതാ മിസ്സിന്റേതായിരുന്നു. കോളേജില്‍ ചെന്നു കഴിഞ്ഞാണ് മിസ്സ് ഇന്ന് ലീവാണെന്ന് അറിഞ്ഞത്. അതുകൊണ്ട് അത്രയും സമയം ലാഭിക്കാനൊത്തു. അപ്പോള്‍ ഓട്ടോ പിടിക്കേണ്ട കാര്യമില്ലല്ലോ. സോണിയയുടെ ചിന്തകള്‍ നീണ്ടുപോയി.

ഇന്നു രാവിലെ റൂമിലിരിക്കുമ്പോളാണ് ഇങ്ങനെയൊരാശയം അഴളുടെ മനസ്സിലുദിച്ചതുതന്നെ. വെള്ളിയാഴ്ച്ചയായതുകൊണ്ട് റൂംമേററ്‌സ് രാഖിയും ശ്രീക്കുട്ടിയും വൈകുന്നേരം വീട്ടില്‍ പോകും. പിന്നെ അവള്‍ ഒററക്കാകും മുറിയില്‍. സോണിയയും എല്ലാ ആഴ്ചയിലും വീക്കെന്‍ഡിനു വീട്ടില്‍ പോകുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച വീട്ടില്‍ ആരുമുണ്ടാവില്ല. അമ്മയ്ക്കു നല്ല സുഖമില്ലാതെ കിടപ്പായതുകൊണ്ട് രണ്ടു ദിവസം അമ്മുമ്മയുടെ അടുത്തു പോയി നിന്നാല്‍ കൊള്ളാമെന്നു കഴിഞ്ഞ ആഴ്ച ചെന്നപ്പോള്‍ അമ്മ പറഞ്ഞിരുന്നു. അതുകൊണ്ട് ഈ വീക്കെന്‍ഡിനു മോള്‍ ഹോസ്റ്റലില്‍ തന്നെ നിന്നു കൊള്ളാന്‍ അനുവാദവും കൊടുത്തു. അടുത്തമാസം അവസാനം അച്ഛന്‍ ദൂബായിയില്‍ നിന്നും ലീവിനു വരും. അപ്പോള്‍ അമ്മൂമ്മയോടൊപ്പം നില്‍ക്കാന്‍ അമ്മയ്ക്ക് പററിയെന്നുവരില്ല. വൈകുന്നേരം ബോറടി മാററാനെന്തു ചെയ്യുമെന്ന് ആലോചിച്ചങ്ങനെ ഇരിക്കുമ്പോളാണ് എങ്ങോട്ടെങ്കിലും പോയാലോ എന്നൊരു ചിന്ത പൊട്ടിമുളച്ചത്.

ഉടനേതന്നെ മൊബൈലെടുത്തു ബിനിലിനെ വിളിക്കുകയായിരുന്നു. ബിനിലിന്റെ ഫേസ് ബുക്ക് പ്രൊഫൈലും ഇന്‍ട്രോയും കണ്ട് ഇഷ്ടം തോന്നിയിട്ട് ആദ്യമായി അവനെ അങ്ങോട്ട് വിളിച്ചു പരിചയപ്പെട്ടതു സോണിയ തന്നെയായിരുന്നു. ‘ഞാനൊരു ദൈവ വിശ്വാസിയാണ്.’ എന്ന ഇന്‍ട്രോ ആണ് അവനെ ഇഷ്ടപ്പെടാനുണ്ടായ ഒരു കാരണം. കൂടാതെ സ്‌ക്കോപ്പുള്ള വിഷയത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണെന്നതും ഒരു അഡീഷണല്‍ ചിന്താവിഷയമായി. പിന്നെ അങ്ങോട്ടുമിങ്ങോട്ടും തലങ്ങും വിലങ്ങും സംസാരിച്ചു സംസാരിച്ചും നേരില്‍ കണ്ടും പരസ്പരമങ്ങു മുങ്ങുകയായിരുന്നല്ലോ.

ഉടനേതന്നെ മൊബൈലെടുത്തു ബിനിലിനെ വിളിക്കുകയായിരുന്നു. ബിനിലിന്റെ ഫേസ് ബുക്ക് പ്രൊഫൈലും ഇന്‍ട്രോയും കണ്ട് ഇഷ്ടം തോന്നിയിട്ട് ആദ്യമായി അവനെ അങ്ങോട്ട് വിളിച്ചു പരിചയപ്പെട്ടതു സോണിയ തന്നെയായിരുന്നു. ‘ഞാനൊരു ദൈവ വിശ്വാസിയാണ്.’ എന്ന ഇന്‍ട്രോ ആണ് അവനെ ഇഷ്ടപ്പെടാനുണ്ടായ ഒരു കാരണം. കൂടാതെ സ്‌ക്കോപ്പുള്ള വിഷയത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണെന്നതും ഒരു അഡീഷണല്‍ ചിന്താവിഷയമായി. പിന്നെ അങ്ങോട്ടുമിങ്ങോട്ടും തലങ്ങും വിലങ്ങും സംസാരിച്ചു സംസാരിച്ചും നേരില്‍ കണ്ടും പരസ്പരമങ്ങു മുങ്ങുകയായിരുന്നല്ലോ. സാധാരണ കോളേജ് ക്യാംപസുകളില്‍ കാണുന്ന രാഷ്ട്രീയ അതിപ്രസരങ്ങളൊന്നുമില്ലാത്ത, പ്രണയത്തേയും സൗഹൃദങ്ങളേയും നെഞ്ചേററിയ സ്വപ്‌നങ്ങള്‍ നെയ്തു നടക്കുന്ന യുവത്വങ്ങളേറെയുള്ളൊരു കലാലയത്തിലെ പിജി വിദ്യാര്‍ത്ഥിനിയാണു സോണിയ എന്നുള്ളതായിരിക്കും ബിനില്‍ അവളില്‍ കണ്ട പ്ലസ് പോയിന്റ്.

നടപ്പോട്ടത്തിനിടയില്‍ ബസ്സ്റ്റാന്റെത്തിയതറിഞ്ഞില്ല സോണിയ. തെക്കേ മൂലയില്‍ നില്‍ക്കണമെന്നല്ലേ ബിനിലിനോടു പറഞ്ഞിരുന്നത്. തെക്കേമൂല ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍.
സോനൂ…. അപ്പോളാണ് പിന്നില്‍ നിന്ന് ആ വിളി കേട്ടത്.
ഓ.. അവനെത്തി കഴിഞ്ഞു.
സോനു എന്ന് ബിനില്‍ മാത്രമേ അവളെ വിളിക്കാറുള്ള. അച്ഛനും അമ്മയും വിളിക്കാറുള്ളത് സോണി മോളേ എന്നാണ്. രജിസ്റ്ററില്‍ സോണിയ എന്നായതുകൊണ്ട് കൂടെപ്പഠിച്ചവരും ടീച്ചേഴ്‌സും സോണിയ എന്നും. പെട്ടെന്ന് തിരിഞ്ഞപ്പോള്‍ ക്ലിക്…….
‘ ഞാന്‍ നിന്റെ പിന്നില്‍ നിന്നുള്ള ഒരു പിക് എടുക്കുകയായിരുന്നു.’
തീരെ ഇഷ്ടപ്പെടാത്ത മട്ടിലുള്ള അവളുടെ നോട്ടം കണ്ടപ്പള്‍ ബിനില്‍ പതറി.
‘ഓ..എന്നാല്‍ ഡിലീററാം…പോരേ…’
‘ ഇങ്ങോട്ടൊന്നു സെന്റിക്കേ..എന്നീട്ടു ഡിലീററ് ചെയ്‌തോ.
ച്‌ലും.അവളുടെ ഫോണ്‍ ചിലച്ചു.
കണ്ണടച്ചു നാണിച്ചിരിക്കുന്ന ഒരു ഇമോജി അവള്‍ തിരിച്ചയച്ചു.
സ്റ്റാന്റിലെ ആളൊഴിഞ്ഞൊരിടത്തേയ്ക്ക് നടന്നുകൊണ്ടവന്‍ പറഞ്ഞു. ‘നമുക്കൊരു ചായ കുടിക്കാം. തല്‍ക്കാലം ഇവിടുത്തെ കോഫി ഹൗസില്‍ കയറാം അല്ലേ..’
‘ഉം….’ അവള്‍ ചെറുതായി മൂളി.
അകമാകെ നിറഞ്ഞു നിന്ന കാപ്പിയുടെ ഗന്ധമാസ്വദിക്കുന്നതിനിടെ അവള്‍ ഒരു ചോദ്യമെറിഞ്ഞു.

‘ഇനിയെങ്ങോട്ടാ. നേരമിത്രേമായില്ലേ.?’
‘ അതുതന്ന ഞാനുമാലോചിക്കുന്നത്. ഇനിയെങ്ങോട്ടും പോകാന്‍ നേരമില്ല. യാത്രയല്ലേ നിന്റെ ഇഷ്ട വിനോദം. ഞാനും യാത്രകളിഷ്ടപ്പെടുന്ന കൂട്ടത്തിലാ. ഇതു മഞ്ഞുകാലമാണല്ലോ സോനു…’
‘ മഞ്ഞായാലും മഴയായാലും വേനലായാലും വറുതിയായാലും കടലായാലും കായലായാലും എവിടേക്കും ഞാനൊരുക്കമാ.’
‘എന്നാലൊരു കാര്യംചെയ്യാം. സന്ധ്യക്കുമുമ്പൊരു ട്രെയിനുണ്ട്. നേരം വെളുക്കുമ്പം മൈസൂറിലെത്തും. അതിനുമുമ്പുള്ള സ്റ്റേഷനിലിറങ്ങിയാല്‍ നമുക്ക് കാടും മേടും മലയും മൃഗങ്ങളേയുമൊക്കെ കണ്ടു മലയും കയറി മടങ്ങാം.’
‘ഓക്കെ. അങ്ങനൊക്കെ സഞ്ചരിച്ചു നേരം വെളുപ്പിക്കാം. ആരും നമ്മളെ സംശയിക്കേണ്ട. നമ്മള്‍ ദൈവവിശ്വാസികളാണല്ലോ ‘ . അവള്‍ ഒരു ദ്വയാര്‍ത്ഥം സ്ഫുരിക്കുന്ന നോട്ടമെയ്തു അവനു നേരെ.
‘ നിനക്ക് നിന്നെ തന്നെ വിശ്വാസമില്ല അല്ലേ.? ‘
‘എനിക്ക് നല്ല വിശ്വാസമുണ്ട്.ആത്മ നിയന്ത്രണവും. നിയന്ത്രണം സ്വയം പരീക്ഷിക്കാനായി രണ്ടു യൗവ്വന യുക്തകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ഒരു രാഷ്ട്രീയാചാര്യനെക്കുറിച്ച് നീ കേട്ടിട്ടില്ലെ.?’
‘ ഓ.ശരി. എന്നാല്‍ എത്രയും പെട്ടെന്നു ട്രയിന്‍ പിടിക്കാന്‍ നോക്കാം. നമുക്ക് ഒരു ഓട്ടോയില്‍ പോകാം. സീററു കിട്ടുമോന്നറിഞ്ഞില്ല. നാളേം മററന്നാളും ഹോളിഡേയ്‌സല്ലേ. വരൂ.വേഗം സ്ഥലം വിടാം.
തിങ്കളാഴ്ച രാവിലെ തന്നെ എന്നെ ഹോസ്റ്റലില്‍ എത്തിക്കണം. വീട്ടില്‍ പോവുകയാണെന്നാ ഹോസ്റ്റലില്‍ പറഞ്ഞിരിക്കുന്നേ. അതുകൊണ്ട് ബാഗും സാധനങ്ങളുമെടുത്തിറങ്ങിയപ്പോള്‍ ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. ഇന്നത്തെ ദിവസം മുഴുവന്‍ ഈ യാത്ര എങ്ങോട്ടാണെന്നു ചിന്തിച്ചിരുന്നതുകൊണ്ട് ക്ലാസ്സില്‍ ഒന്നും ശ്രദ്ധിച്ചില്ല. തിങ്കളാഴ്ച എന്തെങ്കിലുമൊന്ന് നോക്കിയിട്ട് വേണം പോകാന്‍. ‘
‘ എവിടുന്ന് നോക്കാമെന്നാ നീ പറയുന്നത്. ? ‘
എടാ ബിനു വല്യ റിസേര്‍ച്ച് സ്‌കോളറാന്നു പറഞ്ഞു നടന്നാ മതിയോ. നിനക്കൊന്നും അറിഞ്ഞുടല്ലേ. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലം.!
! നിനക്ക് എന്തു സൂപ്പര്‍ ഇന്റലിജെന്‍സാ ഉള്ളത്.? ‘
!ഹാ…ഹാ…ഹാ…. അവള്‍ പൊട്ടിപൊട്ടിച്ചിരിച്ചു.
അതോ.. സൗണ്ട് ബോക്‌സ് റെക്കാര്‍ഡറില്‍ ഞാനെല്ലാ ലെക്ചര്‍ ക്ലാസ്സുകളും പകര്‍ത്തിയിട്ടുണ്ട്. ഒന്നു റീപ്ലേ ചെയ്താല്‍ മാത്രം മതി.’
താനൊരു വിഡ്ഡിയാക്കപ്പെട്ടല്ലോ എന്നോര്‍ത്ത് ബിനില്‍ ജാള്യത്തോടെ ഒരു കോടിയ ചിരി പാസ്സാക്കി.

ട്രെയിനില്‍ തൊട്ടടുത്ത സീററുകളിലാണിരുന്നതെങ്കിലും രണ്ടുപേര്‍ക്കുമിടയിലുള്ള ചെറിയ ഗ്യാപ്പില്‍ തന്റെ ഷോള്‍ഡര്‍ബാഗ് തിരുകിവക്കാന്‍ സോണിയ മറന്നില്ല. അവന്റെ തുറിച്ച്‌നോട്ടം അവസാനിച്ചത് അവളുടെ പരസ്യപ്രസ്താവനയോടെയാണ്. ഞാനൊരു ദൈവവിശ്വാസിയാണ്. തൊട്ടെതിര്‍വശത്തുള്ള സീററില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് ഉത്ക്കടമായ ആശ്വാസത്തോടെയാണ് അവര്‍ തിരിച്ചറിഞ്ഞത്. ഇടയ്‌ക്കെപ്പൊഴോ അവന്റെ വിരലുകള്‍ അവളുടെ തോളില്‍ സ്പര്‍ശിച്ചപ്പോള്‍ ഉറക്കത്തിലെന്നോണം മറുവശത്തേക്കു തിരിഞ്ഞു ചാരിക്കിടക്കാനും അവള്‍ക്കു സാധിച്ചു.

ട്രെയിനില്‍ തൊട്ടടുത്ത സീററുകളിലാണിരുന്നതെങ്കിലും രണ്ടുപേര്‍ക്കുമിടയിലുള്ള ചെറിയ ഗ്യാപ്പില്‍ തന്റെ ഷോള്‍ഡര്‍ബാഗ് തിരുകിവക്കാന്‍ സോണിയ മറന്നില്ല. അവന്റെ തുറിച്ച്‌നോട്ടം അവസാനിച്ചത് അവളുടെ പരസ്യപ്രസ്താവനയോടെയാണ്. ഞാനൊരു ദൈവവിശ്വാസിയാണ്. തൊട്ടെതിര്‍വശത്തുള്ള സീററില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് ഉത്ക്കടമായ ആശ്വാസത്തോടെയാണ് അവര്‍ തിരിച്ചറിഞ്ഞത്. ഇടയ്‌ക്കെപ്പൊഴോ അവന്റെ വിരലുകള്‍ അവളുടെ തോളില്‍ സ്പര്‍ശിച്ചപ്പോള്‍ ഉറക്കത്തിലെന്നോണം മറുവശത്തേക്കു തിരിഞ്ഞു ചാരിക്കിടക്കാനും അവള്‍ക്കു സാധിച്ചു.
രാത്രിയില്‍ പാലങ്ങളുടെ മുകളിലൂടെ ട്രെയിനോടുമ്പോള്‍ പുഴയുടെ ഇരുകരകളിലുമുള്ള വീടുകളിലേയും കെട്ടിടങ്ങളിലേയും വിളക്കുകളും പ്രതിബിംബങ്ങളും ചേര്‍ന്ന് ദീപക്കാഴ്ചയുടെ ഇന്ദ്രജാലം തീര്‍ത്തു. ഇതിനു മുന്‍പ് ഇതുപോലെ പലതും ഭാവനയില്‍ കണ്ടിട്ടുണ്ടെന്ന് അവളില്‍ അത്ഭുതമുളവാക്കി. ഭാവന എന്നത് പുഴകളെപ്പോലെയാണ്. വളഞ്ഞും പുളഞ്ഞും ചിലപ്പോള്‍ വെള്ളച്ചാട്ടമായും ശക്തിയോടെ മുന്നോട്ടു നീങ്ങും.
രാവിലെ ട്രെയിനിറങ്ങി പാളം മുറിച്ചു കടക്കുമ്പോള്‍തന്നെ കണ്ടു, അധികം ദൂരെയല്ലാതെ അതിമനോഹരമായ പച്ചപ്പുനിറഞ്ഞ മലനിരകള്‍. എന്നാല്‍ മുകളിലോട്ടുപോകുംതോറും പച്ചപ്പുമാറി മഞ്ഞിന്റെ വെണ്മ നിറഞ്ഞു മകുടങ്ങളും, സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മേലാപ്പു പുറകോട്ടുവലിച്ചെറിഞ്ഞ് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന മാര്‍ത്താണ്ഡദേവന്‍.
മഞ്ഞുതൊപ്പി തലയില്‍ചൂടി അന്തസ്സോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലനിരയുടെ ഔന്നത്യം വേറെ എവിടെ കാണാന്‍ ! മഴക്കാലമായാല്‍ അവന്‍ മേഘങ്ങള്‍ക്കുള്ളില്‍ സ്വയം മറയും.!
‘ ആ മലയിലൊന്നു കേറാന്‍പററുമോ ബിനു? ‘
‘ പിന്നെന്താ നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ കയറാം. നാഗമാണിക്യം എടുത്തുകൊണ്ട് പോരികയും ചെയ്യാം’. ‘നാഗമാണിക്യം? അതെന്ത് ?
നാഗത്താന്‍മാരുടെ തലയിലിരിക്കുന്ന മാണിക്യകല്ല്. അത് ഒരു അപൂര്‍വ്വ രത്‌നമാണ്. അമൂല്യവും. അസാമാന്യ പ്രകാശം പരത്തുന്നതാണ് മാണിക്യക്കല്ല്. നാഗരാജാവിന്റെ തലയില്‍ നിന്ന് ആ കല്ലെടുക്കാന്‍ സാധാരണക്കാര്‍ക്കു സാധിക്കില്ല. അമാനുഷ ശക്തി വേണം. അതു നേടിയെടുത്തു കഴിഞ്ഞാല്‍ നമ്മള്‍ വിചാരിക്കുന്ന ഏതു കാര്യവും സാധിക്കാം. അപൂര്‍വ്വം ചില രാത്രികളില്‍ ഈ നാഗത്താന്‍ മലമുകളിലേയ്ക്കു പറന്നു പോകുന്നത് ചിലരൊക്കെ കണ്ടിട്ടുണ്ടെന്ന് പറയുന്നു. മാണിക്യക്കല്ലിന്റെ വെളിച്ചത്തില്‍ കുറേ സമയത്തേയ്ക്ക് അവര്‍ക്കു മറെറാന്നും കാണാനാവാതെ വരും.’
‘ നാഗങ്ങള്‍ പാമ്പുകളല്ലേ. അവര്‍ക്കു പറക്കാന്‍ കഴിയുമോ. ഇതൊക്കെ വെറും കെട്ടുകഥകളല്ലേ.’
ഇന്ദ്രനീലക്കല്ലിന്റെ വെളിച്ചം മലമുകളിലേയ്ക്ക് പറക്കുന്നത് കണ്ടിട്ടുള്ളവരാണ് ഇതൊക്കെ പറയുന്നത്.?

‘ സോണിയ ഓടി അടുത്ത് ബിനിലിന്റെ കരം കവര്‍ന്നു. ഓ… ബിനു … നീ ഒരു സാഹിത്യകാരനെപ്പോലെ സംസാരിക്കുന്നു. എന്തൊരു ഭാഷ . ഹാ …കൊള്ളാം. ! അവള്‍ ആത്മ സംതപതിയില്‍ സ്വയം കവിള്‍ തലോടി.
‘പക്ഷെ സോനു ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ പുച്ഛിച്ചു തള്ളുകയേയുള്ളൂ. ശുദ്ധ കര്‍ണ്ണാടക സംഗീതവും, ഹിന്ദുസ്ഥാനീ സംഗീതവും കേള്‍ക്കാന്‍ ആളെ കിട്ടാത്തതുപോലെ തന്നെ എല്ലാവര്‍ക്കും റോക്ക് ബാന്‍ഡ് അല്ലെ വേണ്ടു. ‘

നമ്മുക്ക് ആ മലയിലൊന്ന് കേറി നോക്കിയാലോ, നോക്കു എത്രമനോഹരമാണ് മഞ്ഞുതൊപ്പിയും ചൂടിയുള്ള അവന്റെ നില്‍പ്പ്. എന്തൊരു ഗാംഭീര്യം!
മലകയററം കഴിഞ്ഞ് മാണിക്യകല്ലുമായി മടങ്ങാനൊത്താല്‍ നമ്മള്‍ പിന്നെ ആരാ ! വിചാരിക്കുന്നതെന്തും നടത്തിയെടുക്കാം. നമ്മുടെ ബന്ധങ്ങളും ബന്ധുക്കളും എല്ലാം പിന്നെ ഒന്നല്ലെ. ‘
അല്ലെങ്കിലും ഈ പ്രപഞ്ചംമുഴുവന്‍ പരസ്പരം ബന്ധപ്പെട്ടല്ലെ കിടക്കുന്നത്. മനുഷ്യനു മണ്ണുമായി, മണ്ണിനു മലയുമായി, മലയ്ക്കു മേഘവുമായി, മേഘത്തിനു മഴയുമായി, മഴയ്ക്കു പുഴയുമായി, പുഴയ്ക്ക് ആഴിയുമായി അങ്ങനെ ….. ?
‘ സോണിയ ഓടി അടുത്ത് ബിനിലിന്റെ കരം കവര്‍ന്നു. ഓ… ബിനു … നീ ഒരു സാഹിത്യകാരനെപ്പോലെ സംസാരിക്കുന്നു. എന്തൊരു ഭാഷ . ഹാ …കൊള്ളാം. ! അവള്‍ ആത്മ സംതപതിയില്‍ സ്വയം കവിള്‍ തലോടി.
‘പക്ഷെ സോനു ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ പുച്ഛിച്ചു തള്ളുകയേയുള്ളൂ. ശുദ്ധ കര്‍ണ്ണാടക സംഗീതവും, ഹിന്ദുസ്ഥാനീ സംഗീതവും കേള്‍ക്കാന്‍ ആളെ കിട്ടാത്തതുപോലെ തന്നെ എല്ലാവര്‍ക്കും റോക്ക് ബാന്‍ഡ് അല്ലെ വേണ്ടു. ‘
‘ സമയം കളയേണ്ട. നമുക്കു കയറി തുടങ്ങാം. ‘ . ബിനില്‍ മുമ്പേ നടന്നു. സോണിയ പിമ്പേയും. കുറേ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ തോളിലെ ബാഗിന്റെ ഭാരവും കാലിലെ ഹൈ ഹീല്‍ഡിന്റെ പ്രതല സ്പര്‍ശവ്യത്യാസവും സോണിയയെ ക്ഷീണിതയാക്കി. അണച്ച് അണച്ച് അവള്‍ പറഞ്ഞു ‘ നമ്മുക്കിവിടെ അല്പനേരമിരുന്നിട്ടു പോകാം’. ബാഗിനുള്ളില്‍ നിന്നും വാട്ടര്‍ ബോട്ടിലെടുത്തു കുറച്ചുവെള്ളം കുടിച്ചു. തൂവാലയെടുത്ത് വിയര്‍പ്പൊപ്പി. മുകളില്‍ ഹിമവാന്റെ പ്രൗഡിയില്‍ നില്‍ക്കുന്ന പര്‍വ്വതത്തിലേക്കുററുനോക്കി അവള്‍.
‘ എന്റെ ബിനു എനിക്കു പററുമെന്നു തോന്നുന്നില്ല. നമുക്കു മാണിക്യം വേണ്ടെന്നു വെച്ചാലോ.? അമാനുഷ ശക്തിയുള്ളവര്‍ക്കേ മാണിക്യം കിട്ടു എന്നു പറയുന്നതു വെറുതേയല്ല. സാധാരണക്കാര്‍ക്കു നടന്നു കയറാന്‍ സാധിക്കില്ല. നമ്മള്‍ ട്രക്കിംഗ് ശീലിച്ചിട്ടുമില്ലല്ലോ.’
‘ ഒരു കാര്യം ചെയ്യാം. നീ ഇവിടെ നിന്നോ. ഞാന്‍ കയറിക്കൊള്ളാം. ട്രയിനില്‍വച്ച് ഞാന്‍ ഫുള്‍ചാര്‍ജ്ജ് ചെയ്തിരുന്നു. അതുകൊണ്ട് കയററം മുഴുവന്‍ ഞാന്‍ വീഡിയോ പിടിച്ചു നിനക്കു സെന്റിയേക്കാം. നിന്റെ ഫോണും ഫുള്‍ ചാര്‍ജ്ജല്ലേ.’
‘ ശരി. നീ കയറിക്കോളു. നിന്നെ കാണാവുന്നിടത്തോളം ഞാന്‍ വീഡിയോ പിടിക്കാം. അതു കഴിഞ്ഞ് ഒരു സിഗ്നല്‍ തരാം. അതിനു ശേഷം നീ എടുത്താല്‍മതി. രണ്ടുപേരുടേയും കൂടി ചാര്‍ജ്ജ് തീര്‍ക്കണ്ടാല്ലോ.’
‘ ഓക്കേ….സോനു…..ബൈ….’

കനം കുറഞ്ഞ നീളമുള്ളൊരു മരക്കൊമ്പൊടിച്ചു കൈയ്യില്‍പിടിച്ചുകൊണ്ട് ബിനില്‍ നടന്നു. കൈകൊണ്ടും കാലുകൊണ്ടും കാടും പടലും വകഞ്ഞുമാററി ചാഞ്ഞും ചരിഞ്ഞുമുള്ള അവന്റെ യാത്ര അവള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു കണ്ണില്‍ നിന്നും മറയുവോളം. സിഗ്നല്‍ അയച്ചതിനു ശേഷവും ഇങ്ങോട്ടൊന്നും കിട്ടാതായപ്പോള്‍ റേഞ്ചിന്റെ പ്രശ്‌നമായിരിക്കുമോ എന്ന് ശങ്കിച്ചു. പക്ഷേ മലമുകളില്‍ വെജിറേറഷനൊന്നുമില്ലല്ലോ എന്ന ചിന്ത കുറച്ചാശ്വാസം

കനം കുറഞ്ഞ നീളമുള്ളൊരു മരക്കൊമ്പൊടിച്ചു കൈയ്യില്‍പിടിച്ചുകൊണ്ട് ബിനില്‍ നടന്നു. കൈകൊണ്ടും കാലുകൊണ്ടും കാടും പടലും വകഞ്ഞുമാററി ചാഞ്ഞും ചരിഞ്ഞുമുള്ള അവന്റെ യാത്ര അവള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു കണ്ണില്‍ നിന്നും മറയുവോളം. സിഗ്നല്‍ അയച്ചതിനു ശേഷവും ഇങ്ങോട്ടൊന്നും കിട്ടാതായപ്പോള്‍ റേഞ്ചിന്റെ പ്രശ്‌നമായിരിക്കുമോ എന്ന് ശങ്കിച്ചു. പക്ഷേ മലമുകളില്‍ വെജിറേറഷനൊന്നുമില്ലല്ലോ എന്ന ചിന്ത കുറച്ചാശ്വാസം
നല്‍കി. എങ്കിലും എന്തോ ഒരു വല്ലായ്മ. ……. പറഞ്ഞറിയിക്കാനാവാത്തൊരു ആധി കാലുകളില്‍ നിന്നും മേലോട്ടുകയറി ശ്വാസനാളം വരെയെത്തി തടഞ്ഞു നില്‍ക്കുന്നു.
ഒരു കോളിനായി അവള്‍ കാത്തു. അവന്‍ വിളിക്കാതിരിക്കില്ല. എന്തു സംഭവിച്ചാലും ഒരു വിളി വരുമെന്നവള്‍ ആശ്വസിച്ചു. മണിക്കൂറുകളോളമുള്ള കാത്തിരിപ്പിനൊടുവില്‍ ഒരു ചെറിയ വെളിച്ചം സ്‌ക്രീനില്‍ കണ്ടപ്പോളെ ചാടിയെടുത്തു.
‘ ബിനു…. നീ എവിടെയാ…. ? ‘
വിങ്ങി വിങ്ങിയുള്ള അവന്റെ ശബ്ദം കാതുകളില്‍ …
‘ സോനു…ഞാന്‍ .. ചിലന്തി വലയിലകപ്പെട്ട പ്രാണിയെപ്പോലെയായി എന്റെ അവസ്ഥ…’
‘ വിഷമിക്കാതിരിക്കൂ ബിനു.. അകലയാണെങ്കിലും ഞാന്‍ നിന്റെ അരികില്‍ തന്നെയുണ്ട്. എങ്ങനെയെങ്കിലും ഇറങ്ങി വരാന്‍ നോക്കൂ.’ ‘ഞാന്‍… ഞാനെങ്ങനെയാണു സഹായിക്കേണ്ടതെന്നു പറയൂ…’ നെഞ്ചിടറി അവള്‍ അലറി…..

‘ വല്ലാത്ത ചൂടും വെളിച്ചവുമാണിവിടെ. കണ്ണില്‍ വെട്ടമല്ലാതെ മറെറാന്നുമില്ല. ഈ പര്‍വ്വതത്തിന്റെ ഉയരത്തില്‍ ചന്ദനമരം പോലൊരു ചെറിയ മരം ഞാന്‍ കണ്ടിരുന്നു, കയറി വരുമ്പോള്‍. അതില്‍ ഒരു കുഞ്ഞു പാമ്പിനേയും കണ്ടു. അതെന്നെ ഒന്നും ചെയ്തില്ല. പക്ഷേ വെളിച്ചത്തില്‍ എന്റെ കണ്ണഞ്ചിപ്പോയി.’
പിന്നീട് കുറേ നേരത്തേയ്ക്ക് സോണിയയ്ക്കു ഒന്നും കേള്‍ക്കാനായില്ല. അങ്ങോട്ടു വിളിച്ചു നോക്കിയിട്ട് ഒരു റെസ്‌പോണ്‍സും ഉണ്ടായില്ല…. എന്തൊരവസ്ഥ… അവള്‍ എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചു. .. അവനിങ്ങു വന്നു കണ്ടാല്‍ മാത്രം മതി.
അതാ വീണ്ടും മൊബൈല്‍ തെളിയുന്നു…’ സോനു എന്റെ കണ്ണിനു കാഴ്ച തീരെ കിട്ടുന്നില്ല. കാലില്‍ വല്ലാത്ത ചൂടാണ്. നെരിപ്പോടില്‍ ചവിട്ടി നില്‍ക്കുന്നതുപോലെ.. എന്റെ നേരും നെറിയും നെറികേടും ഈ നെരിപ്പോടിലുരുകി ഇല്ലാതാവുകയാണ്…. പാദങ്ങളില്‍ നിന്ന് മേലോട്ടു കയറിയ ചൂട് ഇപ്പോള്‍ അരയോളമെത്തിയിരിക്കുകയാണ്…. അതേ….എനിക്കിപ്പോള്‍ കാലുകളില്ല… ശ്വാസമെടുക്കാന്‍ വയ്യാതാകുന്നു….. നീ മടങ്ങിപ്പോകൂ….. എനിക്ക് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല…. നീ തിരിച്ചുപോകൂ… എന്റെ ശരീരത്തിനിപ്പോള്‍ തൂവലിന്റെ ഭാരമാണ്…. ശ്വസിക്കാന്‍…. കഴിയുന്നില്ല…. ഞാന്‍…………. ഞാന്‍………………… ബൈ
9400798299

Author

Scroll to top
Close
Browse Categories