ഇറുമ്പ്ഒരു അല്പപ്രാണി
തുറന്നിട്ട ജനലിനു മറുവശത്തായി തെളിഞ്ഞ വെയിലിനെ വേദനിപ്പിക്കാത്ത വണ്ണം തിമിര്‍ത്തു പെയ്യുന്ന മഴയെയും നോക്കി ഇങ്ങനെ ഇരിക്കുവാന്‍ തുടങ്ങിയിട്ട് നേരം കുറേയായി എന്നാല്‍ ഈ ഇരുപ്പ് ഇപ്പോള്‍ ഒരു പതിവായതിനാല്‍ എനിക്ക് അത്രക്കും മുഷിപ്പ് അനുഭവപ്പെട്ടില്ല.
മുറി അച്ഛന്‍ പുറത്ത് നിന്നും പൂട്ടിയിരിക്കുകയാണ്,എന്തെന്നാല്‍ കേസുമായി ബന്ധപ്പെട്ട്ആളുകള്‍ വീട്ടില്‍ വരുന്നതുകൊണ്ട്.എന്നാല്‍ ഈ ഇടയായി സ്ഥിരമായി ഞാന്‍ മുറിക്കുള്ളില്‍ തന്നെയാണ്. കാരണം വേറൊന്നുമല്ല അസ്വാഭാവികമായി പെരുമാറുന്ന മകനു വേണ്ടി ഏതൊരു അച്ഛനും ഇങ്ങനെ ചെയ്ത് പോകും. പ്രത്യേകിച്ചു അച്ഛന്‍ ഒരു അഭിഭാഷകന്‍ കൂടിയാകുമ്പോള്‍. അതിനും മാത്രം എന്ത് അവസ്ഥ എന്നല്ലെ.. രണ്ടരവര്‍ഷമായി മദ്യപാനത്തിനടിമയായ എന്നെ അച്ഛന്‍ വളരെ പ്രയാസപ്പെട്ടാണ് ഇന്നത്തെ ഈ അവസ്ഥയിലെങ്കിലും കൊണ്ടുവന്ന് എത്തിച്ചത്. ആശുപത്രി ചികിത്സയൊക്കെയായി വീണ്ടും രണ്ടരവര്‍ഷം കടന്നു പോയെന്ന് ജാനുഅമ്മ പറയുമ്പോള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ അറിയുന്നത്.പറയാന്‍ വിട്ടു ജാനു അമ്മ അച്ഛന്റെ ഒരേയൊരു പെങ്ങള്‍.എനിക്ക് 13 വയസ്സ് കാണും ജാനുഅമ്മയുടെ വിവാഹം നടക്കുമ്പോള്‍,ഏറെ വൈകിയാണ് വിവാഹം കഴിഞ്ഞതെങ്കിലും അത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടു പോയില്ല.അവിടെയും മദ്യം തന്നെ വില്ലന്‍. ജാനു അമ്മയുടെ ഭര്‍ത്താവ് ജനകന്‍ മദ്യപിച്ചു ജാനു അമ്മയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് സഹിക്കാനാകാതെ ഇറങ്ങി പോരുകയായിരുന്നു.അച്ഛനും മറ്റു ചില ബന്ധുക്കളും കൂടി കാര്യങ്ങളൊക്കെ പരിഹരിച്ചു വീണ്ടും ജാനു അമ്മ തിരികെ പോയെങ്കിലും ജനകന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ ജാനു ‘അമ്മ പിന്നീട് തിരിച്ചു പോയിട്ടില്ല. ഇതിനിടയില്‍ ടീച്ചര്‍ ആയി ജോലികിട്ടിയ ജാനു അമ്മ ചികിത്സയില്‍ ആയിരുന്ന എനിക്കു വേണ്ടി അത് വേണ്ടന്ന് വച്ചു.എന്റെയും അച്ഛന്റെയും എല്ലാകാര്യങ്ങളും ജാനു അമ്മ തന്നെ ആണ് നോക്കുന്നത്. അത് തന്നെയാണ് ജാനു അമ്മയുടെ സന്തോഷം,മറ്റൊരു വിവാഹത്തിന് അച്ഛന്‍ സംസാരിക്കുമ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലാണ് അവസാനിക്കുക.
ചികിത്സ എല്ലാം കഴിഞ്ഞ് തുടര്‍ പഠനത്തിനായി കോളേജില്‍ ചേരുവാനിരിക്കെ ആണ് വീടിന് അടുത്തുളള എന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ മണികണ്ഠന്‍ എന്റെ അസ്വാഭാവികമായ പെരുമാറ്റം കാണുകയും ജാനു അമ്മയോട് പറയുന്നതും. മണികണ്ഠന്‍ മിക്കപ്പോഴും എന്നെ കാണുവാന്‍ വീട്ടില്‍ വരുമായിരുന്നു,എന്നാല്‍ ഞാന്‍ ചികിത്സയില്‍ ആയതില്‍ പിന്നെ അവനെ കാണാറില്ല. എന്തുകൊണ്ടാണെന്ന് ഊഹിക്കാവുന്നതാണല്ലോ… സത്യത്തിന്റെ എനിക്ക് അവനോട് ഒരു പരാതിയും ഇല്ല.
എന്റെ അസ്വാഭാവികമായാ പെരുമാറ്റം എന്താണെന്നല്ലേ… മറ്റോന്നുമല്ല, രാത്രിയും പകലും ഞാന്‍ ഉറുമ്പുകളെ നോക്കി ഇരിക്കുന്നു.അവയുടെ നടത്തം, ആഹാരവുമായി വരുന്നത്, ഉറുമ്പുകള്‍ കൂട് ഉണ്ടാക്കുന്നത് അങ്ങനെ എല്ലാം.. മറ്റാര്‍ക്കും തോന്നാത്ത എന്തോ ഒരു ആനന്ദം എനിക്ക് അവറ്റകളെ കാണുമ്പോള്‍ കിട്ടുന്നു. അവര്‍ക്കിടയിലെ സംഭാഷണം എങ്ങനൊക്കെ ആയിരിക്കും എന്ന് ഞാന്‍ സ്വയം സൃഷ്ടിച്ചു. അവറ്റകള്‍ക്ക് ജീവിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കി കൊടുത്തും എല്ലാം എന്റെ ഒരോ ദിവസവും കടന്നുപോയി. ഉറുമ്പുകളും എന്നോട് പ്രീതികരിക്കുന്നതായി എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി.
ഒരു ദിവസം ജാനു അമ്മയോട് സംസാരിച്ചുകൊണ്ട് അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് പാത്രങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ചുവരിനോട് ചേര്‍ന്ന് ചുവപ്പ്നിറമുള്ള ഉറുമ്പുകള്‍ വരി വരി ആയി പോകുന്നത് ജാനു അമ്മയുടെ ശ്രദ്ധയില്‍ പെട്ടത്. ജാനുഅമ്മ വേഗം ഒരു കടലാസ് എടുത്ത് അവയെ കത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ അലറി വിളിച്ചുകൊണ്ട് ഞാന്‍ ജാനു അമ്മയെ തടഞ്ഞ് പാത്രങ്ങളൊക്കെ തട്ടി താഴെയിട്ടു ഉറുമ്പുകള്‍ ക്ക് പോകാന്‍ വഴി ഒരുക്കി. ഇതു കണ്ട ജാനു അമ്മ അന്താളിച്ചു നിന്ന് പോയി,മാത്രമല്ല ജാനു അമ്മ ഈ കാര്യം അച്ഛനോട് പറയാത്തതിനാല്‍ അന്ന് ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.അങ്ങനെ ഞാന്‍ എന്റേതായ ആനന്ദത്തില്‍ മുഴുകി ജീവിക്കവെയാണ് ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം മണികണ്ഠന്റെ വരവ്. ഇത്തവണത്തെ അവന്റെ വരവ് എനിക്കും അവനും അത്രകണ്ട് സന്തോഷിപ്പിക്കുന്നത് ആയിരുന്നില്ല. മണികണ്ഠന്‍ എന്റെ ഈ സ്വര്‍ഗ്ഗ ത്തിലെ കട്ടുറുമ്പായി എന്നു വേണം പറയാന്‍. കാരണം അവന്‍ എന്റെ മുറിയിലേക്ക് വരുമ്പോള്‍ ഞാന്‍ നിലത്തു കമിഴ്ന്നു കിടന്ന് ഇറുമ്പു കളുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. അവനാകട്ടെ കണ്ണുകള്‍ രണ്ടും മിഴിച്ചങ്ങനെ നിന്ന നില്‍പ്പ് നില്‍ക്കുന്നു. അവനെ കണ്ടപാടെ നിലത്തുനിന്നും ചാടി എഴുന്നേറ്റ് ഞാന്‍ മെല്ലെ ചിരിച്ചു. അന്ന് അവന്‍ ഒന്നും സംസാരിച്ചില്ല, സംസാരിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല എന്നു പറയുന്നതാകും ശരി. ഞാന്‍ മണികണ്ഠനോട് ഉറുമ്പുകളെ പറ്റി മാത്രമായിരുന്നു അന്നത്തെ ആ ഒരുമണിക്കൂറോളം സംസാരിച്ചത്. അപ്പോഴും അവന്റെ മുഖത്തെ ഞെട്ടല്‍ മാറിയിട്ടില്ലായിരുന്നു. തിരികെ പോകുന്നതിനു മുന്‍പ് അവന്‍ ജാനു അമ്മയോട് എന്റെ ഈ പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ചു എങ്കിലും, ജാനു അമ്മ അച്ഛനോട് പറയാതെ മനസ്സില്‍ തന്നെ സൂക്ഷിച്ചു. നേരുപറഞ്ഞാല്‍ ജാനു അമ്മ എന്റെ മുന്നില്‍ യാതൊന്നും അറിഞ്ഞതായി ഭവിച്ചില്ല.
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസം ഊണ് മേശക്ക് അരികില്‍ കറുത്ത രണ്ട് വലിയ ഉറുമ്പുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്, അത്ര വലിയ ഉറുമ്പുകളെ കണ്ട ഞാന്‍ പരിസരമാകെ മറന്ന് തുള്ളിച്ചാടി അവയെ പിന്തുടര്‍ന്നു. കേസുമായി ബന്ധപ്പെട്ട ആളുകളുമായി അച്ഛന്‍ വീട്ടില്‍ തന്നെ സജ്ജീകരിച്ച ഓഫീസ് റൂമില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. പുതുതായി പരിചയപ്പെട്ട ആ വലിയ ഉറുമ്പുകള്‍ അച്ഛന്റെ ഓഫീസ് മുറിയിലേക്ക് ആണ് പോകുന്നത്. അവരുടെ വാസം അവിടെ ആയതിനാല്‍ ആകണം ഞാന്‍ അവരെ ഇത്രനാള്‍ ശ്രദ്ധിക്കപ്പെടാതെ പോയത്. ഞാന്‍ ഉത്സാഹപൂര്‍വ്വം അവയെ പിന്തുടര്‍ന്നു.രണ്ട് ഉറുമ്പുകളും ഓഫീസ് റൂമിലേക്ക് കടന്നിരുന്നു. ഞാന്‍ തിടുക്കത്തില്‍ റൂമിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കടന്നു.അച്ഛനും മറ്റ് ആളുകളൊക്കെ എന്നെത്തന്നെ മിഴിച്ചു നോക്കി. എന്നാല്‍ ഞാനാകട്ടെ ആരേയും വക വയ്ക്കാതെ ഉറുമ്പുകളോട് കുശലം പറഞ്ഞു അവയുടെ പിന്നാലെ ആ മുറിയിലൂടെ ഓടി നടന്നു. ഇടക്ക് എപ്പോഴോ എന്റെ കണ്ണുകള്‍ വിളറി വെളുത്തു വിയര്‍ത്തു കുളിച്ച അച്ഛന്റെ മേല്‍ പതിഞ്ഞത്,കൂടെ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ ആളുകളും. പിന്നെ എന്തുണ്ടായി എന്നു പറയണ്ടല്ലോ, അന്ന് രാത്രി തന്നെ ജാനു അമ്മയുമായി സംസാരിച്ചു അച്ഛന്‍ എന്നെ ആരും അറിയാതെ സയിക്കാര്‍ട്ടീസ്‌റ്‌ന്റെ അടുത്തു കൊണ്ടുപോയി കാണിക്കുകയായിരുന്നു. അങ്ങനെ പിന്നെയും ആശുപത്രി വീട് ഇങ്ങനെ മാസങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ എനിക്ക് ഭേദമായിരിക്കുന്നു എന്നാണ് അച്ഛന്റെ സുഹൃത്ത് ഡോക്ട്‌റുമായ പ്രസാദ് അങ്കിള്‍ പറയുന്നത്. അതുകൊണ്ട് ഇപ്പോള്‍ വീട്ടില്‍ വെച്ചാണ് ട്രീറ്റ്മെന്റ് നടക്കാര്.ആരെങ്കിലും വീട്ടില്‍ വരുകയാണെങ്കില്‍ പൂട്ടിയിട്ട മുറിക്കുള്ളില്‍ തന്നെ ഞാന്‍ ഇങ്ങനെ ഇരിക്കും.
മഴയോടൊപ്പം തെളിഞ്ഞു നിന്നിരുന്ന വെയില്‍ ഇപ്പോള്‍ മങ്ങിയിരിക്കുന്നു.എങ്കിലും മഴയ്ക്കു മാറ്റമില്ല. ഇരുണ്ട കാര്‍മേഘങ്ങളെ ആനയിച്ചു കൊണ്ടുവരുന്ന കാറ്റ് അവശേഷിചിരുന്ന വെയിലിനെ യും ഇല്ലാതാക്കി കടന്നുപോയി. ഇനി മഴയുടെ ശക്തി കൂടുമെന്ന് ഉറപ്പായി. അത്രകണ്ടു ഇരുണ്ടിരിക്കുന്നു ആകാശം.പെട്ടന്നാണ് എന്റെ കാലില്‍ എന്തോ ഒന്ന് കടിക്കുന്നത്. സംശയിക്കാന്‍ ഇല്ല ഉറുമ്പ് തന്നെ. ഏറെ നാളുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും അവയെ ശ്രദ്ധിച്ചു. താഴെ ആയിരുന്ന എന്റെ മുറി പലവിത കാരണത്താല്‍ ഇപ്പോള്‍ മുകളില്‍ ആണ്. തൊട്ടപ്പുറത്ത് ജാനു അമ്മയുടെ മുറിയും . അതുകൊണ്ട് തന്നെ രാത്രി സമയങ്ങളിലും ജാനു ‘അമ്മ എന്റെ അരികില്‍ വന്നിരിക്കും . ഈ മുറി അത്രക്കും വൃത്തിയും വെടിപ്പും ആയി ജാനു ‘അമ്മ നോക്കുന്നത് കൊണ്ട് ആവണം താഴെ എന്റെ മുറിയില്‍ കണ്ടിരുന്ന പോലെ അങ്ങനെ ഉറുമ്പുകളെ ഞാന്‍ ഇവിടെ കാണാത്തത്. ഇന്നിത് ആദ്യം ആയാണ് ഈ മുറിയിലൊരു ഉറുമ്പിനെ കാണുന്നത്.
ഉറുമ്പിന്റെ കടിയുടെ വേദനയില്‍ കാല്‍ തിരുമ്മിയതിനാല്‍ അനക്കമില്ലാതെ തറയില്‍ കിടക്കുന്ന ഉറുമ്പിനെ ആണ് ഞാന്‍ കണ്ടത്. അല്പം സമയം ഞാന്‍ അവയെ തന്നെ നോക്കി ഇരുന്നു. അപ്പോള്‍ അതാ വീണ്ടും മറ്റൊരു ഉറുമ്പ്, അതിനു പിന്നാലെ വീണ്ടും വീണ്ടും ഉറുമ്പുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. അനക്കമില്ലാത്ത ഉറുമ്പിനു ചുറ്റും മറ്റു ഉറുമ്പുകള്‍ വന്നു നിന്നു. വീണ്ടും വരി വരി ആയി മുന്നോട്ട് പോകുന്നു. അതില്‍ ഒരു ഉറുമ്പ് അനക്കമില്ലാത്ത ഉറുമ്പിനെയും കൊണ്ട് മാറ്റ് ഉറുമ്പുകളുടെ പിന്നാലെ പോകുന്നു. അറിയാതെ ആണെങ്കിലും ഉറുമ്പിനെ കൊന്നതിന്റെ കുറ്റബോധവും സങ്കടവും എല്ലാം എന്റെ മനസ്സിനെ വലിഞ്ഞു മുറുകി. പുറത്ത് മഴ ശക്തി പെടാന്‍ തുടങ്ങിയിരിക്കുന്നു. ആശുപത്രിവിട്ടു എങ്കിലും പ്രസാദ് അങ്കിള്‍ എനിക്ക് ഇന്നും നല്ലൊരു സുഹൃത്തും ഗൈഡ് ആണ്.. എല്ലാം ആഴ്ചയിലും അങ്കിള്‍ എന്നെ കാണുവാന്‍ എത്തും,ഒപ്പം കുറച്ച് ബുക്സും അതി മനോഹരമായ തിളക്കമുള്ള യൂണികോൺ ഡിസൈന്‍ ഡയറിയും. അതിലാണ് സത്യത്തില്‍ ഈ ഇടയായി ഞാന്‍ മനസ്സതുറന്ന് എഴുതുന്നത്. അവ ഓരോന്നും ഞാന്‍ പ്രസാദ് അങ്കിളിനെ മാത്രമായി വായിക്കുവാന്‍ കൊടുക്കുമായിരുന്നു.അറിയാതെ കൊന്ന ഉറുമ്പിനെക്കുറിച്ചുള്ള എന്റെ മനസിനുണ്ടാക്കിയ വേദനയും എല്ലാം ഞാന്‍ ഉടന്‍ ഡയറിയി ല്‍ കുറിച്ചിട്ടു. കാരണം എഴുതുന്നത് എനിക്ക് അത്ര കണ്ട് മനസ്സിന് ആശ്വാസം തന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മഴയുടെ ആര്‍ത്തുലച്ചു പെയ്യുന്ന ശബ്ദം കുറഞ്ഞതോടെ എന്റെ ശ്രദ്ധ പുറത്തേക്കായി. മുറ്റത്തിനോട് ചേര്‍ന്ന് നിന്ന റംബൂട്ടാന്‍ മരത്തിന്റെ ശിഖരത്തില്‍ ഇലകളാല്‍ നിര്‍മ്മിതമായ കൂട് ചില്ല ഒടിഞ്ഞു മുറ്റത്തു താളം കെട്ടികിടക്കുന്ന വെള്ളത്തില്‍ വീഴാറായി നില്‍ക്കുന്നു. കുറച്ചു മുമ്പ് എന്റെ കാലില്‍ കടിച്ച ചുവന്ന ഉറുമ്പിന്റെ കൂടാണ്. സഹായ അഭ്യര്‍ത്ഥനയുമായി വന്നതാകുമോ അവറ്റകള്‍, ഈ ഇടയായി ഞാന്‍ അവരോടു സൗഹൃദത്തിനു ചെല്ലാത്തതാകുമോ എന്നെ ആ ഉറുമ്പ് കടിച്ചത്. എന്നൊക്കെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു. താഴെ വീഴാറായ കൂട്ടിലെ ഉറുമ്പുകള്‍ എന്നെ അവരുടെ രക്ഷക്കായി വിളിക്കും പോലെ എനിക്ക് തോന്നാന്‍ തുടങ്ങി. ഒട്ടും സമയം കളായനില്ലന്ന ഭാവത്തോടെ ഞാന്‍ കസേരയില്‍ നിന്നും ചാടി എഴുന്നേറ്റ് മുറിയോട് ചേര്‍ന്ന ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി.
ഒരു ഞെട്ടലോടെ ഞാന്‍ കണ്ണ് തുറന്നപ്പോള്‍ പ്രസാദ് അങ്കിള്‍ അതാ എന്റെ അടുത്ത് നിക്കുന്നു. എല്ലാം എന്റെ സ്വപ്നം ആകാം എന്നത് എന്റെ തെറ്റിദ്ധാരണ ആയിരുന്നു. മൂക്കിലും വായിലും എല്ലാം ട്യൂബുകള്‍ ,തല പൊതിഞ്ഞ മട്ടില്‍ വെള്ള തുണികെട്ടുകള്‍, ഒപ്പം കയ്യിലും കാലിലും കെട്ടുകള്‍ കൊണ്ട് നിറഞ്ഞ് ഇരിക്കുക ആണ്. ശരീരം ആസകലം വേദനയും. ബാല്‍ക്കണിയില്‍ നിന്നും ചാടിയത് മാത്രം ഒരു സ്വപ്നം പോലെ എന്റെ മുന്നില്‍ ഉണ്ട്. എന്നാല്‍ എന്തിനാണ് ഞാന്‍ താഴേക്ക് ചാടിയതെന്ന് മാത്രം എനിക്ക് ഓര്‍മ ഇല്ല. പ്രസാദ് അങ്കിള്‍ നോടെ ചോദിക്കാന്ന് വെച്ചാല്‍ ഈ അവസ്ഥയില്‍ സാധ്യമല്ല. അങ്കിള്‍ ആകട്ടെ ധൃതിയില്‍ പുറത്തേക്ക് പോയി ജാനു അമ്മയെയും അച്ഛനെയും കൂട്ടി തിരികെ വന്നു. ജാനു അമ്മ കരയുക ആയിരുന്നു. അച്ഛന്റെ മുഖം കരച്ചില്‍ കടിച്ചമര്‍ത്തിയ മട്ടിലും, എന്നാല്‍ കണ്ണുകള്‍ ചുവന്നിരുന്നു. അച്ഛന്റെ കയ്യില്‍ ഞാന്‍ എഴുതാറുള്ള യൂണികോണ് ഡിസൈന്‍ ഉള്ള ഡയറി ഉണ്ടായിരുന്നു.നിശ്ശബ്ദമായി എന്നെ നോക്കി നിന്ന് അച്ഛന്‍ ഡയറി ജാനു അമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചു പുറത്തേക്ക് പോയി. പിന്നാലെ ആശ്വസിപ്പിക്കാന്‍ എന്ന വണ്ണം പ്രസാദ് അങ്കിളും .
അങ്ങനെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആശുപത്രിയും ചികില്‍സയും ആയും കഴിഞ്ഞ ഞാന്‍ പതിയെ നടക്കാന്‍ ആയിരിക്കുന്നു. അങ്ങനെ ഇരിക്കെ ആണ് ഉച്ച ഉണ് കഴിഞ്ഞ ആശുപത്രി വരാന്തയിലുടെ പതിയെ പിടിച്ച് നടന്നു റൂമില്‍ തിരിചെത്തിയ ഞാനും ജാനു അമ്മയും റൂം നിറയെ ഉറുമ്പുകളെ കണ്ടത്. ഉണ് കഴിച്ചതിന്റെ അവശിഷ്ടം ഒന്നും തന്നെ എങ്ങും ഇല്ല. എന്നിട്ട് കൂടി ടേബിളിനു മുകളിലും താഴെയും ആയി ഉറുമ്പുകള്‍ വരി വരി ആയും കൂട്ടം കൂട്ടം ആയും കൂടി ഇരിക്കുന്നു. ജാനു ‘അമ്മ പരഭാവത്തോടെ എന്നെ നോക്കി, അതേ സമയം പരസ്പരം സംസാരിച്ചു കൊണ്ട് റൂമിലേക്ക് കയറി വന്ന അച്ഛനും പ്രസാദ് അങ്കിളും സംസാരം നിര്‍ത്തി നിശ്ശബ്ദമായി എന്നെ തന്നെ നോക്കി നിന്നു. ഞാന്‍ ഉറുമ്പുകളെ അത്ര ശ്രദ്ധിക്കാതെ അങ്കിള്‍ കൊണ്ട് വന്ന ബുക്കിന്റെ ബാക്കി വായിക്കുവാന്‍ കയ്യില്‍ എടുത്തു. എന്റെ ഈ പെരുമാറ്റം കണ്ട് അവര്‍ അത്ഭുതപ്പെട്ടു. അച്ഛനും അങ്കിളും പരസ്പരം നോക്കി പതിയെ പുഞ്ചിരിച്ചു. അതെ അത് അങ്കിളിന്റെ പ്ലാന്‍ ആയിരുന്നു ഉറുമ്പുകളെ റൂമില്‍ കണ്ടതിന്റെ പിന്നില്‍.