ബർമുഡ ട്രയാങ്കിൾ

സെന്‍ട്രല്‍ ജയിലിന് മുന്നില്‍, ബസിറങ്ങി. ജയില്‍ ഗേറ്റിന്റെ മുകളിലെ വളഞ്ഞ വലിയ ബോര്‍ഡിന്റെ താഴെ രണ്ടു പോലീസുകാര്‍ തോക്കുമായി കാവല്‍നില്‍ക്കുന്നു. അകത്തോട്ട് കടക്കുന്നവരോട്, ചില ചോദ്യങ്ങള്‍ ചോദിച്ചു കടത്തിവിടുന്നു.. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സ് ആണ് തനിക്ക് അറിയേണ്ടത്. അത് പറഞ്ഞപ്പോള്‍ അതില്‍ ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് കൈകാണിച്ചു. അകത്തോട്ടുള്ള റോഡില്‍ കൂടി കുറച്ചു നടക്കണം. ഉദ്ദേശം അര കിലോമീറ്റര്‍. രണ്ടാമത്തെ റോഡിലൂടെ വലത്തോട്ട്. അവര്‍ പറഞ്ഞു തന്ന വഴിയിലൂടെ നടന്നു. ഉള്ളിലോട്ടുള്ള റോഡ് ജയില്‍ വക സ്ഥലത്ത് കൂടിയാണ്. 200 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം. പകുതി സ്ഥലത്ത് വിവിധ കൃഷികളാണ്. തടവുകാരാണ്ഇവിടെ പണി ചെയ്യുന്നത്..ചെങ്കല്ലുകള്‍ വഴിയിലേക്ക് ഉന്തി നില്‍ക്കുന്നു.

റോഡിന്റെ ഇരുവശങ്ങളിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്. ജയില്‍ വകുപ്പിലെ വാര്‍ഡര്‍മാര്‍ മുതല്‍ ചീഫ് വാര്‍ഡന്‍ വരെയുള്ളവരുടെ കുടുംബങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത് .

1914 ല്‍ ആണ് ഈ ജയിലിന്റെ നിര്‍മ്മാണം. ജയില്‍ നിര്‍മ്മാണ ശില്പകലയായ
‘ പനോ ക്ലിക്കോണ്‍ ‘ മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് വായിച്ചത് ഓര്‍മ്മയില്‍ വന്നു.

ചെങ്കല്ലിട്ട റോഡില്‍ ഉരുളന്‍ കല്ലുകള്‍ഇളകി കിടക്കുന്നു. സൂക്ഷിച്ചില്ലെങ്കില്‍ കല്ലില്‍ തട്ടിവീണതുതന്നെ….

നല്ല വിശപ്പ്. രാവിലെ ആറരയ്ക്ക് നാട്ടില്‍ നിന്നും സൂപ്പര്‍ഫാസ്റ്റില്‍ കയറിയതാണ്.. ഇപ്പോള്‍ രണ്ടു മണി ആകുന്നു. വെയിലിന് ശക്തി ഇണ്ടെങ്കിലും വഴിയിലേക്ക് വളര്‍ന്നു കിടക്കുന്ന മരച്ചില്ലകളില്‍ തട്ടി ദുര്‍ബലമായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ നടന്നപ്പോള്‍ ഒരു കുളിര്‍മ തോന്നി. ആദ്യ വളവ് പിന്നിട്ടപ്പോള്‍ മുന്നിലായി സൈന്‍ബോര്‍ഡ് കണ്ടു. അതില്‍ സൂപ്രണ്ടിനെ വസതി എന്നെഴുതിയിട്ട് വലത്തോട്ട് ചിഹ്നം കാണിച്ചിരിക്കുന്നു. കഴിഞ്ഞ മാസം അവധിക്ക് വീട്ടില്‍ വന്നപ്പോഴേ പറഞ്ഞിരുന്നതാണ്. ഡിഗ്രി പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ ഇങ്ങോട്ട് പോരണമെന്ന്…

ഇങ്ങോട്ട് വരാന്‍ ഒട്ടും താല്പര്യമില്ലയിരുന്നു. പടികയറി ക്വാര്‍ട്ടേഴ്‌സിനു മുന്നിലെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. കതക് തുറന്ന് അദ്ദേഹം പുറത്തേക്ക് വന്നു.

എന്താ താമസിച്ചത്? ഉറച്ച ശബ്ദത്തില്‍ മയമില്ലാത്ത വാക്കുകള്‍…

ഇതൊന്നുമല്ലാതെ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു വിഭാഗവുമുണ്ട്. .കള്ളക്കേസിൽ കുരുക്കപ്പെട്ടു ജീവിതം നഷ്ടപ്പെട്ടവർ. തെളിയാത്ത പല കേസുകളിലും ഇവർ പ്രതിചേർക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവിതം നശിച്ചവർ.

ബസ്സ് താമസിച്ചു. ഒരു ഉത്തരം എങ്ങുനിന്നോ കണ്ടെത്തി.

ഞാന്‍ കാത്തിരിക്കുകയായിരുന്നു….. അല്പം മയപ്പെട്ടതു പോലെ.

ഇടത്തെ മുറിയില്‍ ബാഗ് വെച്ചോളൂ. കുളിച്ച് വേഷംമാറി വാ..
എല്ലാം വേഗത്തില്‍ ചെയ്തു. യാന്ത്രികമായി.

ഭക്ഷണം വിളമ്പിയത്’ മൈക്കല്‍’ ആയിരുന്നു. ചോറിനോടൊപ്പം ചൂടുള്ള മട്ടന്‍ കറി വാഴയിലയില്‍വിളമ്പി . നല്ല രുചി തോന്നി.

ഭക്ഷണം കഴിക്കുമ്പോള്‍ അധികമൊന്നും സംസാരിച്ചില്ല. ക്വാര്‍ട്ടേഴ്‌സില്‍ ഒരിക്കല്‍പോലും ഫാമിലിയെ കൊണ്ടുവന്നിട്ടില്ല. ക്വാര്‍ട്ടേഴ്‌സ് അതിനു പറ്റിയ സ്ഥലമല്ലന്നായിരുന്നു പറയാറ്.

ശരിയായിരിക്കാം. ജീവിതത്തില്‍ അറിഞ്ഞും, അറിയാതെയും ഉണ്ടാകുന്ന തെറ്റുകള്‍ക്ക്, കുറ്റവാളി, പ്രതി, എന്ന് മുദ്രകുത്തി, ശിക്ഷിക്കപ്പെട്ട്, മനസ്സുരുകി അടിമയെപ്പോലെ തടവുകാരനായി കഴിയുന്നിടം. അവിടം കുടുംബ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പറ്റിയ അന്തരീക്ഷ മല്ലായിരിക്കാം..

വൈകുന്നേരമാണ് അടുത്ത് വിളിച്ചു ചില നിര്‍ദേശങ്ങള്‍ തന്നത്.

ഇത് നമ്മുടെ നാടല്ല…. വീടും അല്ല. ഇവിടെ എല്ലാവരും സംശയത്തിന്റെ നിഴലിലാണ്.. ഇവിടം കുറ്റവാളികളുടേയുംജയില്‍ ഉദ്യോഗസ്ഥന്മാരുടേയും കേന്ദ്രമാണ്. മനുഷ്യ ബന്ധങ്ങള്‍ക്ക് ഇവിടെയാതൊരു പ്രസക്തിയുമില്ല . ഇവിടെ വരുന്ന തടവുകാരുമായി യാതൊരു വിവരങ്ങളും കൈമാറരുത്. നമ്മുടെ വീടിനെപ്പറ്റിയോ, വീട്ടുകാരെ കുറിച്ചോ ,നാടിനെ സംബന്ധിച്ചോ ഒന്നും പറയരുത്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ ചിലപ്പോള്‍ ഇവര്‍ക്ക് തോന്നിയാലോ നമ്മുടെ വീട്ടിലൊന്നു കയറിയേക്കാമെന്ന്….. .

മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി കളവു നടത്തിയതിന് ശിക്ഷിക്കപ്പെട്ടവരാണ് (ശീലമായവര്‍ )ഏറെയും. ശരിക്കും കള്ളന്മാരും,പോക്കറ്റടിക്കാരും. നമ്മള്‍ക്ക് തോന്നും ഇവര്‍ക്ക് നല്ല നിലയില്‍ ജീവിച്ചു കൂടെയെന്ന്. പക്ഷേ, മിക്കവര്‍ക്കും കഴിയില്ല. അവസരം കിട്ടിയാല്‍ അവര്‍ മോഷ്ടിക്കും. അത് അവരുടെ ശീലമായി കഴിഞ്ഞിരിക്കുന്നു.

മോഷ്ടിച്ച മുതല്‍ കൊണ്ട് സുഖമായി ജീവിച്ചു കൂടെയെന്ന് മനസ്സില്‍ തോന്നി. അതിനും അദ്ദേഹം ഉത്തരം പറഞ്ഞു. പലപ്പോഴും ഇടനിലക്കാരാണ് നേട്ടം കൊയ്യുന്നത്. ഇവര്‍ക്ക് വിലപേശാന്‍ പറ്റില്ലല്ലോ? പലരും മോഷണമുതല്‍ വിറ്റുകിട്ടുന്ന കാശിന് മദ്യപിക്കും. പിന്നെ വഴിപിഴച്ച ബന്ധങ്ങളും മിക്കവര്‍ക്കുമുണ്ടാകും. ഒരു ദിവസം താന്‍ പിടിക്കപ്പെടുമെന്ന് ഇവര്‍ക്കറിയാം. കിട്ടുന്ന അവസരങ്ങള്‍ ആസ്വദിച്ച് ജീവിക്കും. പിന്നെ കുറച്ച് രാഷ്ട്രീയക്കാരുമുണ്ട് തടവുകാരായി.

ഇതൊന്നുമല്ലാതെ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു വിഭാഗവുമുണ്ട്. .കള്ളക്കേസില്‍ കുരുക്കപ്പെട്ടു ജീവിതം നഷ്ടപ്പെട്ടവര്‍. തെളിയാത്ത പല കേസുകളിലും ഇവര്‍ പ്രതിചേര്‍ക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവിതം നശിച്ചവര്‍.

ഓരോ വാക്കിലും പ്രവൃത്തിയിലും സൂക്ഷിക്കുക….

അപ്പുറത്തെ ഷെല്‍ഫില്‍ പുസ്തകങ്ങളുണ്ട്. വേള്‍ഡ് ക്ലാസിക്കുകളും കുറേയുണ്ട്. വായിക്കാന്‍ പറ്റിയ സമയമാണ്. മറ്റു യാതൊരു ഡിസ്റ്റര്‍ബന്‍സും ഇല്ലാതെ.

ഒന്നും മറുത്തുപറഞ്ഞില്ല. എല്ലാം മിണ്ടാതെ മൂളി കേട്ടു. വിലക്കുകളുടെ കയറുകള്‍ വരിഞ്ഞുമുറുക്കുന്ന പോലെ. വല്ലാത്ത ഒരു ശ്വാസംമുട്ടല്‍.

അടുത്ത ദിവസം രാവിലെ അദ്ദേഹം ഡ്യൂട്ടിക്കു പോയപ്പോഴാണ് ശ്വാസം നേരെ വീണത്.

അല്ല, എവിടെയാ പഠിച്ചത്?. തന്റെ കണ്ണുകളിലേക്ക് നോക്കിയാണ് ചോദിച്ചത്..

കോളേജിന്റെ പേര് പറഞ്ഞു. അതു കേട്ടതും മൈക്കിളിന്റെ മുഖംവിടർന്നു വികസിച്ചു. ഇസ്രായേൽ ഭടനെ തോൽപ്പിച്ച പാലസ്തീൻ സേനാ നായകനെപ്പോലെ..

ക്വാര്‍ട്ടേഴ്‌സില്‍നിന്നും കഷ്ടിച്ച് അഞ്ച് മിനിറ്റ് നടന്നാല്‍ സെന്‍ട്രല്‍ ജയിലിന്റെ വലിയ മതില്‍ക്കെട്ടിന് മുന്നിലെ പ്രധാന ഗേറ്റില്‍ എത്താം.

പിറ്റേ ദിവസം രാവിലെയാണ്, നാല് തടവുകാരുമായി ജയില്‍ വാര്‍ഡന്‍ കുഞ്ഞുമോന്‍ ക്വാര്‍ട്ടേഴ്‌സിന് ചുറ്റുമുള്ള പറമ്പില്‍ പണി ചെയ്യിക്കാനായി എത്തിയത്.
തന്നെ കണ്ടപ്പോള്‍ മൈക്കിള്‍ മനസ്സ് തുറന്നുചിരിച്ചു. ഒരു ചിരകാല സുഹൃത്തിനെപ്പോലെ.
ഒരു നിമിഷം. മൈക്കിള്‍ ഇവിടെ എങ്ങനെ എത്തി.? മനസ്സിലിരുന്ന് ആരോ ചോദിക്കുന്നു .. അടക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞദിവസം കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ഓര്‍ത്തതേയില്ല.
ഒടുവില്‍ നേരിട്ട് തന്നെ ചോദിച്ചു. ഒട്ടും കൂസാതെ ആയിരുന്നു മറുപടി.
‘മോഷണം.’

അല്ല, എവിടെയാ പഠിച്ചത്?. തന്റെ കണ്ണുകളിലേക്ക് നോക്കിയാണ് ചോദിച്ചത്..

കോളേജിന്റെ പേര് പറഞ്ഞു. അതു കേട്ടതും മൈക്കിളിന്റെ മുഖംവിടര്‍ന്നു വികസിച്ചു. ഇസ്രായേല്‍ ഭടനെ തോല്‍പ്പിച്ച പാലസ്തീന്‍ സേനാനായകനെപ്പോലെ..

കൊള്ളാം… കോളജിന്റെ അപ്പുറത്തെക്രിസ്ത്യന്‍ പള്ളി ഇല്ലേ? തെക്കുവശത്തെ. അവിടുത്തെ സ്വര്‍ണ്ണ കുരിശു മോഷ്ടിച്ചത് ഞാനാ…. ഞാന്‍ ദൈവവിശ്വാസിയാ. .. കര്‍ത്താവ് എനിക്ക് ഒരു തൊഴില്‍ കാണിച്ചു തന്നു. ഞാന്‍ അത്‌ചെയ്യുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയതാ. തിരൂരൂപം കാണുമ്പോള്‍ മുട്ടി പ്രാര്‍ത്ഥിക്കും.അപ്പോള്‍ കണ്ണുനിറയും. എല്ലാ ദുഃഖങ്ങളും

കത്താവിനോട് പറയും. അന്നേരം മനസ്സിന് വല്ലാത്തൊരു സുഖമാ… അടുത്ത നിമിഷം കര്‍ത്താവിന്റെ ഉള്‍വിളി….

മൈക്കലേ ഞാന്‍ നിന്നോടൊപ്പമാ.. അത് ദൈവത്തിന്റെ അനുവാദമാ… അതോടെ പ്ലാനിങ് തുടങ്ങും.ശ്രദ്ധ വേണം….ശ്രദ്ധ… അതാണ് ഈ തൊഴിലിന്റെ ശക്തി…ഒപ്പം സ്പീഡും. ‘ ഇയാള്‍ ജയിലിലെ സ്ഥിരം കക്ഷിയാ.. അകത്തായിരിക്കും കൂടുതല്‍ കാലവും. സ്ഥിരം സെല്‍ ഉണ്ട്.’ വാര്‍ഡന്‍ കുഞ്ഞുമോന്‍ അത് പറയുമ്പോള്‍ തറവാട്ടില്‍ എത്തിയ അഭിമാനമായിരുന്നു മൈക്കലിന്. അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല.ഏറെ വൈകിയാണ് ഉറക്കം വന്നത്. മൈക്കല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി….അയാള്‍ രാത്രിയില്‍ നാട്ടിലെ കുടുംബ വീടിന്റെ മതില്‍ ചാടി അകത്തു കടന്നു.. കൂടെ കറുത്ത പൊക്കം കുറഞ്ഞ ഒരു സഹായിയും ഉണ്ട്. വീടിനു ചുറ്റിനും നടക്കുന്നു. വീടിനോടു ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ കൊമ്പില്‍ പിടിച്ചു മെയ് വഴക്കത്തോടെ അനങ്ങാതെ ഒരു പൂച്ചയെ പോലെ മുകളിലേക്ക് കയറുന്നു..വീടിന്റെ ഓടിളക്കി.സീലിംഗ് പൊളിച്ചു. അതാ രണ്ട് കാലുകള്‍ താഴേക്ക്…. അതെ. അത് മൈക്കിളിന്റെ വെളുത്ത കുറുകിയ വെരിക്കോസ് വെയിന്‍ ഉള്ള കാലുകള്‍ തന്നെ.. ഉച്ചത്തില്‍ നിലവിളിച്ചു..കണ്ണു തുറന്നപ്പോഴാണ് സ്വപ്നമാണന്ന് തിരിച്ചറിഞ്ഞത്. തൊണ്ട വരളുന്നു. വിയര്‍ത്തുപോയി…. എന്താ… എന്തുപറ്റി? സ്വപ്നം കണ്ടോ? അടുത്ത മുറിയില്‍ നിന്നും എണീറ്റ് വന്ന അദ്ദേഹം മുറിയിലെ ലൈറ്റിന്റെ വെളിച്ചത്തില്‍ തന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി നില്‍ക്കുന്നു..ഇല്ല.. ഒന്നും പറഞ്ഞില്ല. ഒന്നും പറയാന്‍ കഴിഞ്ഞില്ല….അപ്പോഴും മനസ്സ് മറ്റൊരു ലോകത്തായിരുന്നു…
9447864858

Author

Scroll to top
Close
Browse Categories