ഇനി എന്നുവരും ബി.എസ്.എൻ.എൽ. 4ജി ?

ബി.എസ്.എൻ.എൽ. സേവനം കേരളത്തിൽ പൂർണ മായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മറ്റ് സ്വകാര്യ മൊബൈൽ, ഇന്റർനെറ്റ്സർവീസ് പ്രൊവൈഡർമാരെല്ലാം അതിവേഗ സർവീസുകളുമായി ബഹുദൂരം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ. 2ജിയും …

വഖഫ്:മുനമ്പത്തെ കണ്ണീരിന് വിലയില്ലേ….

കേന്ദ്രസർക്കാരിന്റെ വഖഫ് നിയമഭേദഗതി നീക്കം രാജ്യമാകെ പലരീതിയിലുമുള്ള ചർച്ചകൾക്ക് കാരണമാകുമ്പോൾ ഈ മലയാള മണ്ണിൽ വഖഫ് നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് മന:സമാധാനം നഷ്ടപ്പെട്ട 614 കുടുംബങ്ങളുടെ ദുരിതജീവിതം മതേതരമൂല്യങ്ങളെയും ഭരണഘടനയിലുള്ള വിശ്വാസത്തെയും ചോദ്യം ചെയ്യുന്നതാണ്. നൂറ്റാണ്ടുകളായി …

നിഷേധിക്കപ്പെടുന്ന സംവരണം

സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ …

Latest News

പഠിക്കലും പഠിപ്പിക്കലും

എഴുത്തുകളരിയില്‍ ജാതിഭേദമനുസരിച്ചാണ് കുട്ടികള്‍ ഇരിക്കുക. ജാതിയില്‍ ഉയര്‍ന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് ഇരിപ്പുപലക. അതില്‍ താഴെയുള്ളവര്‍ക്ക് പുല്ലുപായ. അതിലും താഴെയുള്ളവര്‍ക്ക് ഓലക്കീറ്.നാണു വന്നതോടുകൂടി അതിനൊരു മാറ്റം വന്നു. ആദ്യത്തെ ദിവ സം പലകയിലിരുന്ന നാണുവിനെ ജാതിപറഞ്ഞ് മാറ്റിയിരുത്തിയത് …

ക്വീനി കോഡര്‍ ഹലേഗ്വ ആയിരംതൈയിലെ ഒരായിരം ഓർമ്മകൾ

ചേര്‍ത്തല താലൂക്കിന്റെ കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന ക്വീനി കോഡര്‍ ഹലേഗ്വ കൊച്ചിയുടെ മണ്ണിലലിഞ്ഞു.കൊച്ചിയുടെ ജൂതചരിത്രത്തില്‍ ഇനി ഒരു വനിതയില്ല. ക്വീനി കോഡര്‍ ഹലേഗ്വ. കടക്കരപ്പള്ളി,പട്ടണക്കാട് തുടങ്ങിയ വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളിൽ ഈ ജൂതമുത്തശ്ശിയുടെപേര് …

കവിതയുടെ പ്രപഞ്ചം

ബോധപൂർവ്വമുള്ള ഒരു പ്രക്രിയ ആയിരുന്നില്ല ഒരിക്കലും എനിയ്ക്ക് കവിത. ഓരോ പദത്തിനു പിന്നിലും ഉരക്കല്ലു പിടിച്ചു നിൽക്കാൻ ശ്രമിക്കാറില്ല. അതു വരുന്നു, വരുന്നതു പോലെ കടലാസിലേക്ക് പകരുന്നു. ഉരക്കല്ലുപയോഗിക്കുന്നത് പിന്നീടാണ്. ആമുഖം: കവിയ്ക്ക് കവിത …

എഴുത്തുകാരുടെ ചിത്രകാരൻ

സ്ത്രീയുടെ സ്വത്വത്തിലേക്ക് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന ഒരു ചിത്രകാരന് സ്ത്രീയുടെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ജീവിതത്തിൻ്റെ മുഖവുര കുറിക്കാനാവും. ഇത് കലയുടെ മൊത്തം ദുരൂഹമായ ആകർഷണ പരിസരത്തെ അനാവൃതമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ഒരു സ്ത്രീയെ വരച്ചാൽ ഒരുപാട് …

മോതിരക്കൈ

ചിതയില്‍ വയ്ക്കാനൊരുമോതിരക്കൈ മാത്രംചിതയില്‍ വയ്ക്കാനൊരുശലഭത്തിന്‍ ടാറ്റു ചെയ്ത കാല്‍ മാത്രംചിതയില്‍ വയ്ക്കാനുടലറ്റജീവിതഭാരം കയറ്റികുനിഞ്ഞൊരുശിരസ്സു മാത്രംചിതയില്‍ വയ്ക്കാന്‍ പേരില്ലാത്തശിരസ്സറ്റൊരു ഉടല്‍ മാത്രംചിതയില്‍ വയ്ക്കാന്‍ പുതുജന്മത്തിന്‍കൊടുങ്കാറ്റുകളുയിര്‍കൊണ്ടഅരക്കെട്ടുമാത്രംചിതയില്‍ വയ്ക്കാന്‍ ഭൂമിയെചുംബിച്ചുചുംബിച്ചുണര്‍ത്തിയഒരു പാദം മാത്രംചിതയില്‍ വയ്ക്കാന്‍ തൊട്ടിലില്‍വിരലുണ്ടുറങ്ങിയ പിഞ്ചുകുഞ്ഞിന്‍കൈയില്‍ നിന്ന് …

സ്വപ്‌നസാക്ഷാത്കാരം രാജ്യത്തിന്റെ അഭിമാനതാരമായി പി.ആർ ശ്രീജേഷ്

ടോക്കിയോയില്‍ ജര്‍മ്മനിക്ക് എതിരെയുള്ള മത്സരത്തില്‍ അവസാന നിമിഷങ്ങളിലെ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ ജേതാക്കളാക്കിയത്. പാരീസ് ഒളിമ്പിക്‌സില്‍ അതേ ജര്‍മ്മനിക്കെതിരെ സെമിയില്‍ തോറ്റെങ്കിലും ലൂസേഴ്‌സ് ഫൈനലില്‍ സ്‌പെയിനിനെ മറി കടന്ന് വെങ്കലം സ്വന്തമാക്കി. അതുല്യമായ …

ഗുരുവിന്റെ മതം

നമ്മള്‍ ഖുറാനും ബൈബിളും ഗീതയും ധര്‍മ്മപദയും ദാസ് ക്യാപ്പിറ്റലും അതുപോലെയുള്ള എല്ലാ പുസ്തകങ്ങളും വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കി ചിന്തിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക ഇതിലെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത് സമാധാനത്തിലേക്കുള്ള വഴികളാണ് എന്ന്. ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിട്ടിരിക്കുന്ന …

അവാർഡുകളുടെ കാളയോട്ടം

വയലാർ അവാർഡിൻ്റെ ചരിത്രത്തിൽ ഒരാൾക്കു മാത്രമാണ് ജീവചരിത്രത്തിനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്.രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ദീർഘകാല അംഗവും സെക്രട്ടറിയുമായിരുന്നിട്ടുള്ള പ്രൊഫ.എം.കെ.സാനുവിൻ്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള:നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന കൃതിക്ക്. എത്ര ചെറിയ അവാർഡായാലും അതിൻ്റെ സംഘാടകർ പാലിക്കേണ്ട …

അസഹിഷ്ണുതയോ അജ്ഞതയോ?

വൈകുണ്ഠ സ്വാമിയുംശ്രീനാരായണഗുരുവും യഥാര്‍ത്ഥത്തില്‍ ആര്യവൽക്കരണത്തിന്റെ ചങ്ങലയില്‍ അറിഞ്ഞോ അറിയാതെയോ കുടുങ്ങിപ്പോയ ഒരു കണ്ണിയായിരുന്നു വൈകുണ്ഠസ്വാമികള്‍. ഭഗവാന്‍ നാരായണന്റെ പത്താമത്തെ കലിയുഗാവതാരമാണെന്നും മഹാവിഷ്ണുവിന്റെ പുത്രനാണെന്നും ശ്രീകൃഷ്ണഭഗവാന്റെ അവതാരമാണെന്നും ഭിന്നസ്വരത്തില്‍ സ്വയം അവകാശപ്പെട്ടിട്ടുള്ള വൈകുണ്ഠസ്വാമി എങ്ങനെയാണ് ആര്യവല്‍ക്കരണത്തിനു …

‘ആര് ?’ ഇല്ലെന്നും അത് പാടില്ലെന്നും പഠിപ്പിച്ച ഗുരു

കാലഘട്ടത്തിന്റെ ആവശ്യം നിര്‍വഹിക്കുവാന്‍ നിയുക്തനായി വന്ന പരിഷ്‌കര്‍ത്താവ് തന്നെയാണ് ശ്രീനാരായണഗുരു. പരിവര്‍ത്തനത്തിനാവശ്യമായ കീഴ്‌മേല്‍മറിയലുകള്‍ പതിറ്റാണ്ടന്തരത്തില്‍ സംഭവിച്ചു. ലോകത്തെവിടെയും ഉരുത്തിരിഞ്ഞു വന്ന ഒരുന്മേഷം കൂടുതല്‍ ഉത്സാഹിക്കപ്പെട്ടു. അത് മലയാളക്കരയ്ക്ക് വേണ്ടുംമട്ടില്‍ പരുവപ്പടുത്തിയെടുത്ത പരമാചാര്യനാണ് ഗുരു. ഒരു …

ശ്രീനാരായണഗുരു മഹാനിഘണ്ടു

(ആ മുതൽ ഒ വരെ) ആത്മവിദ്യ:വിദ്യകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്നത് ആത്മവിദ്യ. പ്രകൃതിയെ സൂക്ഷ്മമായി അറിയാനും അതിജീവിക്കാനും സഹായിക്കുന്നത് ആത്മവിദ്യയാണ്. രഹസ്യം, ബ്രഹ്മവിദ്യ, ഉത്തരകാണ്ഡം, ജ്ഞാന കാണ്ഡം, മുഖ്യശ്രുതി, പ്രമാണ രാജൻ …

വിമര്‍ശനത്തിലെ താരസ്വരം

പ്രഭാഷണമില്ലാത്ത ഒരു ജീവിതം നിഷ്പ്രയോജനമാണെന്നും രോഗങ്ങളില്ലാതെ ഓടി നടന്ന് പ്രസംഗിക്കാനും വായിക്കാനും എഴുതാനും കഴിയണമെന്നാണ് ആഗ്രഹമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് തുറന്നു പറഞ്ഞിരുന്നു. കലഹിക്കാന്‍ കഴിയുന്ന സര്‍ഗാത്മക മനസ്സാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും വിളനിലമെന്നും അതു ജീവിതാവസാനം …

ജാതി വെറി,കൊടുംക്രൂരത: മാതൃകയായി കര്‍ണാടക കോടതി

കര്‍ണാടകത്തിലെ കോപ്പല്‍ ജില്ലയില്‍ ദളിത് വിഭാഗത്തിന്റെ കുടിലുകള്‍ കത്തിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസില്‍ 98 പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. സംഭവത്തില്‍ ആകെ 101 പേരെ ശിക്ഷിച്ചുകൊണ്ടാണ് കൊപ്പലിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് …

യോഗം വാർത്തകൾ

കേരളകൗമുദി നീതിയുടെ പക്ഷത്ത്

പത്തനംതിട്ട : സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടിയാണ് കേരളകൗമുദി നിലകൊള്ളുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആസ്ഥാന മന്ദിരസമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും വേണ്ടി പോരാടാന്‍ …

ഈഴവർ രാഷ്‌ട്രീയ കുതന്ത്രങ്ങളിൽ വീണു പോകരുത്

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആനുകൂല്യം പങ്കുവയ്ക്കുമ്പോള്‍, ഈഴവരെ മതേതരത്വത്തിന്റെ മൊത്തവിതരണക്കാരാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.പുരത്ത് കൊടുങ്ങല്ലൂര്‍ യൂണിയന്‍ മെറിറ്റ്‌ഡേ 24ഉം ആദരിക്കല്‍ …

ഒന്നായി പോയാല്‍ നന്നാവാം

അമ്പലപ്പുഴ: ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാധവ സേവയ്ക്ക് തുല്യമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കുട്ടനാട്ടിലെ ശ്രീനാരായണ മാനവസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ കരുമാടി കളത്തില്‍പ്പാലം ഗുരുമന്ദിരം ജംഗ്ഷനില്‍ സംഘടിപ്പിച്ച …

കുറിപ്പ്

ശ്രീനാരായണഗുരു മഹാനിഘണ്ടു

എൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ” ശ്രീനാരായണഗുരു മഹാനിഘണ്ടു ” വിലെ പദങ്ങൾ അകാരാദി ക്രമത്തിൽ പ്രസിദ്ധീകരിക്കുന്നു. ഇതിൽ നിർബന്ധമായും ചേർക്കേണ്ടതെന്നു വിചാരിക്കുന്ന പദങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ , വായനക്കാർക്ക് ചൂണ്ടിക്കാണിക്കാം. ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ചിത്രങ്ങൾ …

ബിഗ് സല്യൂട്ട്, റെഡ്‌ സല്യൂട്ട്

സീതാറാം യെച്ചൂരി (1952-2024) ജനഹൃദയത്തെ തൊട്ടറിയാന്‍ കഴിവുള്ള ഒരു നേതാവ് കൂടി വിടപറഞ്ഞു. സൗമ്യമുഖവും ഉറച്ച നിലപാടുകളുമുള്ള പോരാളിയായിരുന്നു സീതാറാം യെച്ചൂരി. എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും സൗഹൃദം. ഒരിക്കലും വരട്ടുതത്വവാദിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല സീതാറാം യെച്ചൂരി. …

ശ്രീജേഷിന് ആദരം

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഹോക്കി താരം പി.ആർ. ശ്രീജേഷിന് ആദരവുമായി കിഴക്കമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ.ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു, സെക്രട്ടറി എ. എൻ രാമചന്ദ്രൻ, വി. ഡി.രാജൻ , സനകൻ …

Subscribe
Scroll to top
Close
Browse Categories