വൈദികമഠം: വിജ്ഞാനത്തിന്റെ സുവര്‍ണ സോപാനം

ഗുരുവിന്റെ പാദസ്പര്‍ശംകൊണ്ടും സാന്നിദ്ധ്യം കൊണ്ടും പുണ്യപൂരിതമായതും ഗുരുവിന്റെ യോഗനിശ്വാസങ്ങള്‍ തങ്ങി നില്‍ക്കുന്നതുമായ ആ കൊച്ചുഗൃഹമാണ് നാമിന്ന് ഏറെ ഭക്തിയോടെയും ആരാധനയോടെയും വിക്ഷിക്കുന്ന വൈദീകമഠം. ലോകചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. മഹാകവി രവിന്ദ്രനാഥടാഗോറിന്റെ സന്ദര്‍ശനം, മഹാകവി കുമാരനാശാന്‍ വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും വളയും സ്വീകരിച്ചതിന്റെ സ്വീകരണ സമ്മേളനം ,സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജന വേദി തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ക്ക്
സാക്ഷ്യം വഹിച്ചിട്ടുണ്ട്ഈ പുണ്യ ഭൂമി.

ആലുവയില്‍ അദ്വൈതാശ്രമത്തോടൊപ്പം ശ്രീനാരായണ ഗുരു ഉല്‍ക്കടമായി ആഗ്രഹിച്ചിരുന്ന മഹാപ്രസ്ഥാനമാണ് സംസ്‌കൃതസ്‌ക്കൂള്‍. ഭാരതത്തിന്റെ ആത്മീയസംസ്‌കൃതി മുഴുവന്‍ വിരചിതമായിരിക്കുന്നത് സംസ്‌കൃത ഭാഷയിലാണല്ലോ. ആ ഭാഷയാണെങ്കില്‍അവര്‍ണ്ണനായി പിറന്നുപോയവര്‍ക്ക് അപ്രാപ്യവുമായിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഒരേഒരുമാര്‍ഗ്ഗം അവര്‍ക്കായി സംസ്‌കൃത പാഠശാലസ്ഥാപിക്കുക എന്നതു മാത്രമായിരുന്നു.

വടക്കോട്ടുള്ള യാത്രകളില്‍ ആലുവായിലെത്തുമ്പോള്‍ മിക്കപ്പോഴും ഗുരു വിശ്രമിച്ചിരുന്നത് റെയില്‍വേസ്റ്റേഷനു സമീപത്തുള്ള കിട്ടപ്പന്‍ എന്ന ഗൃഹസ്ഥ ഭക്തന്റെ വീട്ടിലായിരുന്നു. അദ്വൈതാശ്രമത്തെ ചലനാത്മകമാക്കി മനുഷ്യ നന്‍മക്ക് അനുരോധമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സംസ്‌കൃത ഭാഷയില്‍ പാണ്ഡിത്യമുണ്ടാകണം. അധ:കൃതനും അവര്‍ണ്ണനും അക്ഷരജ്ഞാനികളാവണം. നാടുമുഴുവന്‍ അക്ഷരാലയങ്ങള്‍ സ്ഥാപിക്കപ്പെടണം. ഈ ചിന്താ പദ്ധതിയുടെ സഫലീകരണത്തിനായി സുമനസ്സുകളുടെ ഔദാര്യം തേടിയിറങ്ങിയ ഗുരു ഒരിക്കല്‍ കിട്ടപ്പന്റെ ഗൃഹത്തിലെത്തിയപ്പോള്‍ വിഷൂചിരോഗം ബാധിച്ച് ഏതാനും നാള്‍ അവിടെതന്നെ വിശ്രമിക്കുകയുണ്ടായി. ശരീരത്തെ രോഗം ബാധിച്ചു എങ്കിലും ആത്മപ്രഭാവം തുടിക്കുന്ന ആ മനസ്സ് അവിടുത്തെ ചുറ്റുപാടുകളെ കുലംകുഷമായി നീരീക്ഷിച്ചുകൊണ്ടിരുന്നു. കാലംആവശ്യപ്പെടുന്ന ഒരുസരസ്വതിക്ഷേത്രം ഈ മണ്ണില്‍ ഉയര്‍ന്നു വരുന്നത് വിഭാവനം ചെയ്യുകയായിരുന്നു ഗുരു. താമസിയാതെ പ്രസ്തുത ഭവനം സ്ഥിതിചെയ്യുന്ന ഇടം ഉള്‍പ്പടെ ഒരേക്കര്‍ മുപ്പത്തിയാറുസെന്റുസ്ഥലം മൂത്തകുന്നം ഹിന്ദുധര്‍മ്മപരിപാലന സഭ തീറാധാരം ചെയ്തു വാങ്ങി ഗുരുവിനായി സമര്‍പ്പിക്കുകയായിരുന്നു. അവിടെ ഗുരുദേവന്‍ തന്റെസംസ്‌കൃതസ്‌ക്കൂള്‍ എന്ന ചിരകാലാഭിലാഷം സാക്ഷാത്ക്കരിച്ചു. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും വിവേചനമില്ലാതെവിജ്ഞാനങ്ങളുടെസുവര്‍ണ്ണ സോപാനം ചവിട്ടികയറാനുള്ള രാജ്യത്തെ തന്നെ ആദ്യ വിദ്യാസങ്കേതം (ഇന്ന് ഈ വിദ്യാലയം വളര്‍ന്ന് വിദ്യാഭ്യാസത്തിലും വിജയനിലവാരത്തിലും നൂറുമേനി നിലനിര്‍ത്തുന്ന എസ്.എന്‍. ഡി.പി. എച്ച്.എസ്.എസായിരിക്കുന്നു.)

ഗുരുവിന്റെ പാദസ്പര്‍ശം കൊണ്ടും സാന്നിദ്ധ്യം കൊണ്ടും പുണ്യപൂരിതമായതും ഗുരുവിന്റെ യോഗനിശ്വാസങ്ങള്‍ തങ്ങി നില്‍ക്കുന്നതുമായ ആ കൊച്ചുഗൃഹമാണ് നാമിന്ന് ഏറെ ഭക്തിയോടെയും ആരാധനയോടെയും വിക്ഷിക്കുന്ന വൈദീകമഠം. ഇവിടെയിരുന്ന് തന്റെ ചിന്തകളേയും ആത്മീയ ഭാവനകളെയുംവിശാലമായി വിന്യസിച്ച് ഗുരു രൂപ കല്പന ചെയ്തതാണ് തൊട്ടുമുന്നില്‍ നിലനില്‍ക്കുന്ന പടിപ്പുരമാളിക, കിഴക്കുവശത്തായികാണുന്ന നെടിയഹാള്‍, വടക്കു പടിഞ്ഞാറു ഭാഗത്തെ പ്രഥമ, ദ്വീതിയ, ത്രിതീയ ക്ലാസ്സുമുറികള്‍ എല്ലാം. ലോകചരിത്രത്തില്‍തന്നെ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. മഹാകവി രവിന്ദ്രനാഥടാഗോറിന്റെ സന്ദര്‍ശനം, മഹാകവികുമാരനാശാന്‍, വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും വളയും സ്വീകരിച്ചതിന്റെ സ്വീകരണ സമ്മേളനം ,സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജന വേദി തുടങ്ങി ധാരാളം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ പുണ്യ ഭൂമി. എത്രയോ മഹാരഥന്‍മാര്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായിരുന്നിട്ടുണ്ട്. എത്രയോ ധന്യാത്മാക്കള്‍ ഇവിടെയെത്തിഗുരുവിനോടൊപ്പം സഹവസിക്കുകയും ജ്ഞാനാമൃതം സ്വാംശീകരിക്കുകയും ചെയ്തു.

സഹോദരൻ അയ്യപ്പൻ
മഹാകവി കുമാരനാശാൻ
ടാഗോർ

പുന്നശ്ശേരി നീലകണ്ഠശര്‍മ്മയെ പോലുള്ള പുണ്യാത്മാക്കള്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു നീരിക്ഷിക്കുകയും ഗുരുവിന്റെ അനുഗ്രഹാശ്ശിസുകള്‍ നേടുകയുംചെയ്തു. സംസ്‌കൃതവിദ്യാദാനത്തില്‍ അതിനിപുണരായ ശിരോമണിഎം.കെ. ഗോവിന്ദന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള ,ഗുരുവിന്റെ ആധ്യാത്മിക ധാരകളെ വിശ്വം മുഴുവന്‍ പ്രസരിപ്പിക്കാന്‍ ആത്മാര്‍പ്പണം നടത്തിയ നടരാജഗുരു, ഭരത് പി.ജെ. ആന്റണി, ഫെഡറല്‍ ബാങ്ക്സ്ഥാപക ചെയര്‍മാന്‍ കെ.പി. ഹോര്‍മിസ്, സംസ്‌കൃത പണ്ഡിതന്‍ ഡോ. പി.ആര്‍. ശാസ്ത്രി, കാരോത്തുകഴി ഹസ്സന്‍ പിള്ളവൈദ്യര്‍ , പി.വി. സുകുമാരശാസ്ത്രി. ഇവിടെനിന്ന് അക്ഷരപ്രസാദം നേടിയവരുടെ നിര നീളുകയാണ്. പഴമ്പിള്ളി അച്ചുതന്‍, മഹാകവി ജി ശങ്കരകുറുപ്പ് അങ്ങനെ ഈ വിദ്യാക്ഷേത്രത്തിന്റെ വിദ്യാസൗഭാഗ്യം നുകര്‍ന്നവര്‍ എത്രയോ പേര്‍. ഇവിടെ പഠിച്ച് അക്ഷരപുണ്യം നേടിയവരില്‍ അനേകം പേര്‍ ജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉന്നതരായ ഉദ്യോഗസ്ഥര്‍ സന്യാസിശ്രേഷ്ഠന്‍മാര്‍, നിയമഞ്ജര്‍ ,എഴുത്തുകാര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയവര്‍. അതിലൊരാള്‍ പൂര്‍വ്വാശ്രമത്തില്‍ രാമന്‍കുട്ടി എന്നു പേരുണ്ടായിരുന്ന മാമ്പലം വിദ്യാനന്ദ സ്വാമിയായിരുന്നു. മറ്റൊരാള്‍വടകര സ്വദേശിയായ രാമപ്പണിക്കരായിരുന്നു. അദ്ദേഹം പിന്നീട് ഗുരുദേവനില്‍ നിന്നു സന്യാസം സ്വീകരിച്ച് ആത്മാനന്ദ സ്വാമികളായിതീര്‍ന്നു. ഗുരു നിത്യചൈതന്യയതി യു.സി. കോളേജിലെ പഠനകാലത്ത്ദീര്‍ഘനാള്‍താമസിച്ചിരുന്നതിവിടെയാണ്.

ചരിത്ര
മുഹൂര്‍ത്തങ്ങള്‍ക്ക്
സാക്ഷ്യം വഹിച്ച മണ്ണ്

ആലുവ: ശ്രീനാരായണ ഗുരു ദീര്‍ഘകാലം താമസിച്ചിരുന്ന ആലുവ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ നവീകരിച്ച വൈദിക മഠത്തിനകത്ത് പ്രത്യേക മണ്ഡപത്തില്‍ ഗുരുവിന്റെ പഞ്ചലോഹവിഗ്രഹമുണ്ട്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ദിവസവും ഗുരുവിനെ ആരാധിക്കാനുള്ള സൗകര്യവുമുണ്ടാകും. 1091 ചിങ്ങം ഏഴിന് ശ്രീനാരായണഗുരു സംസ്‌കൃതസ്‌കൂള്‍ ആരംഭിച്ച കെട്ടിടമാണിത്. ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന് എതിര്‍വശമാണ് സ്‌കൂള്‍. എസ്.എന്‍.ഡി.പി യോഗം ബോര്‍ഡ് മെമ്പര്‍ വി.ഡി. രാജന്റെ നേതൃത്വത്തിലാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ കാല്‍ക്കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. പുതിയ മേല്‍ക്കൂരകളും തൂണുകളും സ്ഥാപിച്ചും മുറ്റം കരിങ്കല്‍പ്പാളി നിരത്തിയുമാണ് മനോഹരമാക്കിയത്.
പട്ടികയും കഴുക്കോലും വാതിലും ജനല്‍പ്പാളികളുമെല്ലാം തേക്കില്‍ നിര്‍മ്മിച്ചവയാണ്.

ലോകസര്‍വ്വമത സമ്മേളന വേദിയായിഗുരു ആദ്യം നിശ്ചയിച്ചത് സംസ്‌കൃത വിദ്യാലയത്തിന്റെ കിഴക്കേ കോണിലേ നെടുമ്പുഴയായിരുന്നു. 1924 മാര്‍ച്ച് 3,4 തീയതികളിലായിരുന്നല്ലോ ആ മഹായജ്ഞം നടന്നത്. ഒന്നാം ദിവസം തന്നെ പങ്കെടുക്കാനെത്തിയ ജനബാഹുല്യത്തെ കണ്ടറിഞ്ഞ് ആശ്രമമുറ്റത്ത് പന്തല്‍ നിര്‍മ്മിച്ച് സമ്മേളന വേദി അവിടേക്കു മാറ്റുകയായിരുന്നു.

ഈ നെടുമ്പുഴയുമായി ചേര്‍ന്നു നില്‍ക്കുന്ന മാളികയില്‍ വച്ചാണ് ഗുരുദേവന്‍ ദൈവദശകം, ദര്‍ശനമാല തുടങ്ങിയ വേദാന്ത മുത്തുകള്‍ രചിച്ചത്. നമുക്ക് ജാതിയില്ല വിളംബരം ഗുരുഎഴുതി പ്രഖ്യാപനം നടത്തിയതും ഇവിടെ വച്ചു തന്നെയായിരുന്നു. കിഴക്കുവശത്തെ പടിപ്പുര മാളിയില്‍ ഇരുന്നാണ് മഹാകവി കുമാരനാശാന്‍ തന്റെ വിഖ്യാതകൃതികളായ ദുരവസ്ഥ, കരുണ തുടങ്ങിയ അനവദ്യസുന്ദരങ്ങളായ കാവ്യതല്ലങ്ങള്‍സൃഷ്ടിച്ചത്.

പടിപടിയായി ഈ കോമ്പൗണ്ടിലെ ഓരോ സൗധങ്ങളും ബലവത്താക്കി സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ബൃഹദ് പദ്ധതിയാണ് എസ്.എന്‍.ഡി.പി. യോഗം വിഭാവനം ചെയ്യുന്നത്. നെടുമ്പുരയും മാളികകളും മറ്റു കെട്ടിടങ്ങളുമെല്ലാം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അന്നത്തെ തലമുറയ്ക്ക് ചരിത്രത്തിന്റെയും ഗുരുത്വത്തിന്റെയും നേര്‍ അടയാളങ്ങളായി അറിയാനും അനുഭവിക്കാനും കഴിയണം. ഏതു വികസനത്തിന്റെ പേരിലായാലും ഇവിടെയുള്ള ഒരു വസ്തുവിനും ഊനം സംഭവിക്കുകയോ ഒരിഞ്ചു ഭൂമിപോലും നഷ്ടമാകുകയോ ചെയ്യാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രത്തോടും ഗുരുത്വത്തോടും ചെയ്യുന്ന കൊടിയ അപരാധമായിരിക്കും. അതുവരാതിരിക്കുവാനുള്ള വലിയ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. അവയൊക്കെ പ്രാവര്‍ത്തികമാക്കാനുള്ളവലിയ ശ്രമത്തില്‍ ബഹുജനങ്ങളുടെ നിരന്തരമായ ശ്രദ്ധയും കൈത്താങ്ങുമുണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. ഒപ്പം വിശ്വഗുരുവിന്റെ അനുഗ്രഹവും.

Author

Scroll to top
Close
Browse Categories