സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കെ.എഫ്.സി.യുടെ സഹായപദ്ധതികള്‍

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. അവര്‍ക്ക് ലഭിച്ചിരിക്കുന്ന പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡര്‍ നിര്‍വഹിച്ച് നല്‍കുന്നതിനായാണ് ഇത് നല്‍കുക.

സ്‌റ്റാര്‍ട്ട്അപ്പുകളെ സഹായിക്കുന്നതിന് മൂന്ന് പുതിയ പദ്ധതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഈ വര്‍ഷം നടപ്പാക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 2020 ജൂലൈ 28ന് പുറത്തിറങ്ങി. 2020-21ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച രണ്ട് പദ്ധതികള്‍ കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ആദ്യമായി ഗ്യാരണ്ടി ഫണ്ട് അനുവദിക്കുക കൂടി ചെയ്തിരിക്കുകയാണ് പുതിയ പദ്ധതികകളില്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. മൂന്ന് വായ്പാ പദ്ധതികളാണ് സര്‍ക്കാര്‍ അംഗീകരിച്ച് കെ.എഫ്.സി നടപ്പാക്കുന്നത്.

  1. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. അവര്‍ക്ക് ലഭിച്ചിരിക്കുന്ന പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡര്‍ നിര്‍വഹിച്ച് നല്‍കുന്നതിനായാണ് ഇത് നല്‍കുക.
  2. സീഡ് വായ്പ എന്ന പേരില്‍ ഒരു കോടി രൂപവരെ അനുവദിക്കും. യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്റെ (UNO) മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക പ്രസക്തിയുള്ള ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് തുക നല്‍കുക. സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഏജന്‍സികള്‍ക്കോ ആവശ്യമുള്ള ഉല്പന്നങ്ങളാണ് ഇത് പ്രകാരം വികസിപ്പിക്കേണ്ടത്.
  3. വെഞ്ചര്‍ ഡെബ്റ്റ് ഫണ്ടിംഗ് (Venture debt funding) എന്ന പേരില്‍ 10 കോടി രൂപ വരെ കെ.എഫ്.സി. അനുവദിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT) യിലെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും

പലിശയും
പലിശ സബ്‌സിഡിയും

എല്ലാ പദ്ധതികളുടെയും പലിശ 9% ആയിരിക്കും. ഈ വാര്‍ഷിക പലിശയുടെ 2% സബ്‌സിഡിയായി വിതരണം ചെയ്യും. കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെ പദ്ധതി പ്രകാരമാണ് ഇത് ലഭിക്കുക. ഫലത്തില്‍ 7% പലിശക്ക് സംരംഭകര്‍ക്ക് വായ്പ ലഭ്യമാകും 0.50% ഗ്യാരണ്ടി കമ്മീഷന്‍ കെ.എഫ്.സി. ഈടാക്കും. ഈ തുക ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുന്ന കോര്‍പസ് ഫണ്ടില്‍ നിക്ഷേപിക്കും. മൂന്ന് പദ്ധതികള്‍ക്കുമായി 500 കോടി രൂപയാണ് കെ.എഫ്.സി. കണ്ടെത്തേണ്ടതായി വരിക

എല്ലാ പദ്ധതികളുടെയും പലിശ 9% ആയിരിക്കും. ഈ വാര്‍ഷിക പലിശയുടെ 2% സബ്‌സിഡിയായി വിതരണം ചെയ്യും. കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെ പദ്ധതി പ്രകാരമാണ് ഇത് ലഭിക്കുക. ഫലത്തില്‍ 7% പലിശക്ക് സംരംഭകര്‍ക്ക് വായ്പ ലഭ്യമാകും 0.50% ഗ്യാരണ്ടി കമ്മീഷന്‍ കെ.എഫ്.സി. ഈടാക്കും. ഈ തുക ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുന്ന കോര്‍പസ് ഫണ്ടില്‍ നിക്ഷേപിക്കും. മൂന്ന് പദ്ധതികള്‍ക്കുമായി 500 കോടി രൂപയാണ് കെ.എഫ്.സി. കണ്ടെത്തേണ്ടതായി വരിക. ബോണ്ടില്‍കൂടിയും, ബാങ്ക്‌വഴിയുള്ള വായ്പയില്‍ കൂടിയും ഈ തുക കണ്ടെത്തും. വാര്‍ഷിക പലിശയുടെ 2% നല്‍കുന്നതിന് 6 കോടി രൂപ കേരള സ്റ്റാര്‍ട്ട് അപ് മി ഷന്‍ കെഎഫ്‌സിക്ക് കൈമാറുമെന്നും ഉത്തരവില്‍ പറയുന്നു. കെ.എഫ്.സിയുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ ആയിവേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. ഐ.ടി. സെക്രട്ടറി ചെയര്‍മാനും, കെ.എഫ്.സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കണ്‍വീനറും ആയ സമിതിയാണ് അപേക്ഷ പരിശോധിച്ച് കെ.എഫ്.സി.ക്ക് ശുപാര്‍ശ ചെയ്യുന്നത്. കെ.എസ്.ഐ.ഡി.സി., സ്റ്റാര്‍ട്ട്അ പ് മി ഷന്‍ എന്നിവയുടെ പ്രതിനിധികളും കമ്മറ്റിയില്‍ ഉണ്ടാകും.

സ്റ്റാര്‍ട്ട് അപ്
ഗ്യാരണ്ടി ഫണ്ട്

കേരളത്തില്‍ ആദ്യമായി വായ്പ അനുവദിക്കുന്നതിന് ഗ്യാരണ്ടി കോര്‍പസ് ഫണ്ടിന് രൂപം നല്‍കിയിരിക്കുന്നു. 25 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കോര്‍പസ് ഫണ്ടിലേക്ക് ആദ്യഗഡുവായി നിക്ഷേപിക്കുക. സ്റ്റാര്‍ട്ട്അപ് ഗ്യാരണ്ടി ഫണ്ട് എന്ന പേരില്‍ സംസ്ഥാന ട്രഷറിയില്‍ ഇത് സൂക്ഷിക്കും. ഗ്യാരണ്ടി കമ്മീഷന്‍ എന്ന പേരില്‍ സംരംഭകരില്‍ നിന്ന് കെ.എഫ്.സി. സമാഹരിക്കുന്ന 0.50% തുകയും ഈ കോര്‍പസ് ഫണ്ടില്‍ തുടര്‍ച്ചയായി നിക്ഷേപിക്കും. അങ്ങനെ കോര്‍പസ് ഫണ്ട് പടിയായി വളര്‍ച്ച നേടും. 75% വരെ ഗ്യാരണ്ടി സര്‍ക്കാര്‍ കെ.എഫ്.സിക്ക് ലഭ്യമാകും.

കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായത്തോടെ കെ.എഫ്.സി. നടപ്പാക്കുന്ന ഈ പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ നടപ്പാക്കുന്നതാണ്. കൊലാറ്ററല്‍ സെക്യൂരിറ്റി നല്‍കാന്‍ കഴിയാത്ത സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും എന്നതാണ് പദ്ധതിയുടെ മറ്റൊരു ആകര്‍ഷണം.

Author

Scroll to top
Close
Browse Categories