ഒരു ഭവനം ഒരു സംരംഭം

10 ലക്ഷം രൂപയില്‍ താഴെ വായ്പ എടുത്ത് ഒരു സംരംഭം
തുടങ്ങുമ്പോള്‍ സംരംഭകര്‍ നല്‍കേണ്ടി വരുന്ന പലിശ 4%
ആയിരിക്കും. ബാക്കി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും.
ഇത് പരമാവധി 5% വരെ ആയിരിക്കും

ചെറിയ സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന ഒരു മികച്ച പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ‘സംരംഭകവര്‍ഷം’ പ്രമാണിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ‘ഒരു ഭവനം ഒരു സംരംഭം’ എന്നതാണ് ഇതിന്റെ പേര്. ഇത് സംബന്ധിച്ച് ജൂലൈ 22ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഏത് മേഖലയില്‍ ആയിരുന്നാലും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം പകുന്ന ഒരു പദ്ധതിയാണ് ഇത്.

ആനുകൂല്യങ്ങള്‍
ഇങ്ങനെ:

10 ലക്ഷം രൂപയില്‍ താഴെ വായ്പ എടുത്ത് ഒരു സംരംഭം തുടങ്ങുമ്പോള്‍ സംരംഭകര്‍ നല്‍കേണ്ടി വരുന്ന പലിശ 4% ആയിരിക്കും. ബാക്കി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും. ഇത് പരമാവധി 5% വരെ ആയിരിക്കും.
ഈ ആനുകൂല്യം 5 വര്‍ഷത്തേക്ക് ലഭിക്കും 2022 ഏപ്രില്‍ 1ന് ശേഷം വായ്പ എടുത്തവര്‍ക്ക് പ്രയോജനം കിട്ടും.
ഇതില്‍ 50 % ഗുണഭോക്താക്കള്‍ വനിതകള്‍ ആയിരിക്കണം.
45 വയസ്സില്‍ താഴെയുള്ള സംരംഭകര്‍, വിമുക്തഭടന്‍, എസ്‌സി/എസ് ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സാധാരണ വ്യവസായം/സേവനം ചെയ്യുന്ന സംരംഭകര്‍ക്ക് മാത്രമേ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാറുള്ളു. എന്നാല്‍ ‘ഒരു ഭവനം ഒരു സംരഭം’ പദ്ധതിയില്‍ കച്ചവടത്തിനും, ജോബ് വര്‍ക്‌സിനും ഈ ആനുകൂല്യം ലഭിക്കും.

ഈ പദ്ധതി മികച്ചതാകുന്നത് രണ്ട് കാരണങ്ങളാലാണ്. (1) കച്ചവടം നടത്തുന്നതിന് ആനുകൂല്യം കിട്ടും. (2) അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലഭിക്കുന്നു. എന്നാല്‍ ഫാം സെക്ടറിനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പദ്ധതി കുറച്ച് കൂടി മികച്ചത് ആകുമായിരുന്നു.

ആനുകൂല്യം ലഭിക്കുന്ന
ഘടകങ്ങള്‍

പ്ലാന്റ്, മെഷിനറികള്‍, ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്‍, ജിഗ്‌സ്, ഓഫീസ് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയ്ക്ക് അര്‍ഹത
പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇത് പദ്ധതി ചെലവിന്റെ 50% -ല്‍ അധികരിക്കാന്‍ പാടില്ല.

ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍

ഓണ്‍ലൈന്‍ ആയി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍. സംരംഭകന്റെ കെ.വൈ.സി, ഉദ്യം രജിസ്‌ട്രേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട്, വായ്പ അനുവദിച്ച കത്ത് തുടങ്ങിയരേഖകള്‍ സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ നടത്തുകയാണ് ആദ്യ നടപടി.
ആനുകൂല്യത്തിനുള്ള അപേക്ഷ അതിന് ശേഷമേ സമര്‍പ്പിക്കാനാകൂ. ബാങ്കിന്റെ വായ്പാവിതരണം, തിരിച്ചടവ്, ശുപാര്‍ശ എന്നീ വിവരങ്ങളാണ് ആനുകൂല്യത്തിനായി സമര്‍പ്പിക്കേണ്ടത്. വാര്‍ഷിക പലിശയാണ് സര്‍ക്കാര്‍ നല്‍കുക.
വായ്പാ പാസാക്കി 3 മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഒരു വര്‍ഷം വരെയുള്ള അപേക്ഷകളും മാപ്പാക്കി പരിഗണിക്കും.

ചെറിയ സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന ഒരു മികച്ച പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ‘സംരംഭകവര്‍ഷം’ പ്രമാണിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ‘ഒരു ഭവനം ഒരു സംരംഭം’ എന്നതാണ് ഇതിന്റെ പേര്.

താലൂക്ക്
വ്യവസായ ഓഫീസ് വഴി

താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം. പ്രാഥമിക ശുപാര്‍ശ സമര്‍പ്പിക്കുന്നത് ഈ ഓഫീസറാണ്. ആനുകൂല്യങ്ങള്‍ അനുവദിച്ച് വിതരണം നടത്തുന്നത് അതാത് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആണ്. 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തീരുമാനം എടുത്തിരിക്കണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം വഴി മാത്രമേ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യൂ. ജനറല്‍ മാനേജരുടെ തീരുമാനത്തില്‍ അതൃപ്തി ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണം. വ്യവസായ വാണിജ്യ ഡയറക്ടര്‍ക്കാണ് ഇത് നല്‍കേണ്ടത്.
ഈ പദ്ധതി മികച്ചതാകുന്നത് രണ്ട് കാരണങ്ങളാലാണ്. (1) കച്ചവടം നടത്തുന്നതിന് ആനുകൂല്യം കിട്ടും. (2) അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലഭിക്കുന്നു. എന്നാല്‍ ഫാം സെക്ടറിനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പദ്ധതി കുറച്ച് കൂടി മികച്ചത് ആകുമായിരുന്നു. സര്‍ക്കാരിന് ഇക്കാര്യം ഇനിയും പരിഗണിക്കാവുന്നതേയുള്ളു.

Author

Scroll to top
Close
Browse Categories