ഫാമുകൾക്ക് 50 ശതമാനം വരെ സബ്സിഡി
കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്സിഡി നല്കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്.
കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്സിഡി നല്കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്. പശു/എരുമ ഫാമുകള്‍ക്കായി ”രാഷ്ട്രീയ ഗോകുല്‍ മിഷന് 2021-22”ഉം ആട് , കോഴി, പന്നി ഫാമുകള്‍ക്കും, തീറ്റപ്പുല്‍ സംസ്കരണത്തിനുമായി ”ദേശീയ കന്നുകാലി മിഷന് 2021-22” എന്നിവ ഇപ്രകാരം നടപ്പാക്കി വരുന്നു. രണ്ട് പദ്ധതികള്‍ പ്രകാരവും 50% സബ്സിഡി ലഭിക്കുന്നതാണ്. സ്ഥലം ഒഴികെയുള്ള നിക്ഷേപം കണക്കിലെടുത്താണ് ഇത് നല്‍കുന്നത്. കേന്ദ്ര ആവിഷ്കൃത പദ്ധതികളായ ഇവ നടപ്പാക്കുന്നത് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും (AHD), ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡും (KLDB), നാഷണല്‍ ഡയറി ഡവലപ്പ്മെന്റ് ബോര്‍ഡുമാണ്. (NDDB).
പദ്ധതി
ആനുകൂല്യങ്ങള്‍
- കോഴി വളര്‍ത്തലിന്- 25 ലക്ഷം വരെ സബ്സിഡി,
- ആട് വളര്‍ത്തല്‍ – 50 ലക്ഷം വരെ സബ്സിഡി,
- പന്നിവളര്‍ത്തല്‍ – 30 ലക്ഷം വരെ സബ്സിഡി, തീറ്റപ്പുല്‍ സംസ്കരണം – 50 ലക്ഷം വരെ സബ്സിഡി, പശു/എരുമ ഫാമുകള്‍ – 200 ലക്ഷം വരെ സബ്സിഡി
മാതൃകാ പ്രോജക്ടുകള്‍ക്ക് കണക്കാക്കുന്ന നിക്ഷേപം - കോഴിവളര്‍ത്തല്‍ – 3472540 രൂപ. (ഇതില്‍ 1000 കോഴികള്‍ക്കുള്ള പ്രേരന്റ് ഫാമിന് 8,68,740 രൂപയും, ആഴ്ചകള്‍ തോറും 3000 മുട്ട വിരിയിക്കുന്ന ഹാച്ചറി യൂണിറ്റിന് 13,50,000 രൂപയും 2000 കുഞ്ഞുങ്ങളെ 4 ആഴ്ചകള്‍ വരെ പരിപാലിക്കുന്നതിന് 12,53,800 രൂപയും ഉള്‍പ്പെടുന്നു).
- 500 പെണ്ണാടുകളും 25 മുട്ടനാടുകളും കൂടിയുള്ള മാതൃകാ ഫാമിന് – 87,30,000 രൂപ
- 100 പെണ്‍പന്നികളും, 10 ആണ്പന്നികളും ചേര്‍ന്നുള്ള മാതൃകാ പന്നി ഫാമിന് – 50,29,400 രൂപ.
- 2000-2400 എം.ടി. കാലിത്തീറ്റ സൂക്ഷിക്കുന്ന സൗകര്യം ഒരുക്കുന്നതിന്-50,00,000 രൂപ
- 30 എം.ടി. വരെ കന്നുകാലികളുടെ തീറ്റനിര്‍മ്മാണ/സംസ്കരണ യൂണിറ്റിന്-85,00,000 രൂപ.
- രാഷ്ട്രീയ ഗോകുല്‍ മിഷന് പ്രകാരം 200 കറവപശു/എരുമ ഫാമിന് -400,00,000 (4കോടി വരെ)
പ്രധാന യോഗ്യതകള്‍
- സംരംഭകര്‍ സ്വകാര്യ വ്യക്തിയോ, സ്വയംസഹായ സംഘമോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയോ, സെക്ഷന്‍ 8 പ്രകാരമുള്ള കമ്പനിയോ, ജെ.എല്‍.ജിയോ ആയിരിക്കണം.
- ബന്ധപ്പെട്ട ജോലിയില്‍ പരിചയമോ, പരിശീലനമോ നേടിയിരിക്കണം.
- സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം സംരംഭകന് തന്നെ കണ്ടെത്തണം. ഇത് സ്വന്തമായോ, ലീസിനോ എടുക്കാവുന്നതാണ്.
- കുറഞ്ഞത് 1100 കോഴികള്‍ (1000 പിടയും, 100 പൂവനും) 525 ആടുകള്‍ (500 പെണ്ണ് ആടും 25 മുട്ടന്‍ ആടും), 110 പന്നികള്‍ (100 പെണ്‍പന്നിയും, 10 ആണ് പന്നിയും) 200 പശു/ എരുമ എന്ന നിരക്കില്‍ ഫാമുകള്‍ സ്ഥാപിക്കണം.
- വിശദമായ പദ്ധതി രൂപരേഖ (പ്രൊജക്ട് റിപ്പോര്‍ട്ട്) സമര്‍പ്പിക്കണം.
- ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ നിര്‍ബന്ധമല്ലെങ്കിലും, അനുവദിക്കുന്ന സബ്സിഡി തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാണ്. മാത്രമല്ല ബാങ്കുകള്‍ വഴിയാണ് സബ്സിഡി തുക വിതരണം ചെയ്യുന്നത്.
- സബ്സിഡി സുഗമമായി ലഭിക്കുന്നതിന് ബാങ്ക് വായ്പ സമാഹരിക്കുന്നതാകും ഉത്തമം.
വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം
- KLDB, AHD എന്നിവരുടെ വെബ്സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍.
- പശു/എരുമ ഫാമുകളുടെ അപേക്ഷ NDDB വഴിയാണ് സമര്‍പ്പിക്കേണ്ടത്.
- ഏത് ബാങ്ക് വഴിയാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.
- സംരംഭകരുടെ KYC യും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
- ബന്ധപ്പെട്ട ഏജന്‍സികള്‍ അപേക്ഷ പരിശോധിച്ച് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ശുപാര്‍ശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി തുക ബാങ്കുകള്‍ വഴി വിതരണം നടത്തുന്നു.
- പശു/എരുമ ഫാമുകള്‍ക്ക് രണ്ട് ഘട്ടമായാണ് സബ്സിഡി വിതരണം നടത്തുക.
- പ്രോജക്ട് അംഗീകരിച്ച് കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തേക്ക് സംരംഭത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇതിനായി GIS ടാഗിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
- 2021-26 വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നിരുന്നാലും ആദ്യം വരുന്ന അപേക്ഷകള്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.
മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക ഓഫീസുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും