ഫാമുകൾക്ക് 50 ശതമാനം വരെ സബ്സിഡി

കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്‌സിഡി നല്‍കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്.

കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്‌സിഡി നല്‍കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്. പശു/എരുമ ഫാമുകള്‍ക്കായി ”രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2021-22”ഉം ആട് , കോഴി, പന്നി ഫാമുകള്‍ക്കും, തീറ്റപ്പുല്‍ സംസ്‌കരണത്തിനുമായി ”ദേശീയ കന്നുകാലി മിഷന്‍ 2021-22” എന്നിവ ഇപ്രകാരം നടപ്പാക്കി വരുന്നു. രണ്ട് പദ്ധതികള്‍ പ്രകാരവും 50% സബ്‌സിഡി ലഭിക്കുന്നതാണ്. സ്ഥലം ഒഴികെയുള്ള നിക്ഷേപം കണക്കിലെടുത്താണ് ഇത് നല്‍കുന്നത്. കേന്ദ്ര ആവിഷ്‌കൃത പദ്ധതികളായ ഇവ നടപ്പാക്കുന്നത് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പും (AHD), ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡും (KLDB), നാഷണല്‍ ഡയറി ഡവലപ്പ്‌മെന്റ് ബോര്‍ഡുമാണ്. (NDDB).

പദ്ധതി
ആനുകൂല്യങ്ങള്‍

  1. കോഴി വളര്‍ത്തലിന്- 25 ലക്ഷം വരെ സബ്‌സിഡി,
  2. ആട് വളര്‍ത്തല്‍ – 50 ലക്ഷം വരെ സബ്‌സിഡി,
  3. പന്നിവളര്‍ത്തല്‍ – 30 ലക്ഷം വരെ സബ്‌സിഡി, തീറ്റപ്പുല്‍ സംസ്‌കരണം – 50 ലക്ഷം വരെ സബ്‌സിഡി, പശു/എരുമ ഫാമുകള്‍ – 200 ലക്ഷം വരെ സബ്‌സിഡി
    മാതൃകാ പ്രോജക്ടുകള്‍ക്ക് കണക്കാക്കുന്ന നിക്ഷേപം
  4. കോഴിവളര്‍ത്തല്‍ – 3472540 രൂപ. (ഇതില്‍ 1000 കോഴികള്‍ക്കുള്ള പ്രേരന്റ് ഫാമിന് 8,68,740 രൂപയും, ആഴ്ചകള്‍ തോറും 3000 മുട്ട വിരിയിക്കുന്ന ഹാച്ചറി യൂണിറ്റിന് 13,50,000 രൂപയും 2000 കുഞ്ഞുങ്ങളെ 4 ആഴ്ചകള്‍ വരെ പരിപാലിക്കുന്നതിന് 12,53,800 രൂപയും ഉള്‍പ്പെടുന്നു).
  5. 500 പെണ്ണാടുകളും 25 മുട്ടനാടുകളും കൂടിയുള്ള മാതൃകാ ഫാമിന് – 87,30,000 രൂപ
  6. 100 പെണ്‍പന്നികളും, 10 ആണ്‍പന്നികളും ചേര്‍ന്നുള്ള മാതൃകാ പന്നി ഫാമിന് – 50,29,400 രൂപ.
  7. 2000-2400 എം.ടി. കാലിത്തീറ്റ സൂക്ഷിക്കുന്ന സൗകര്യം ഒരുക്കുന്നതിന്-50,00,000 രൂപ
  8. 30 എം.ടി. വരെ കന്നുകാലികളുടെ തീറ്റനിര്‍മ്മാണ/സംസ്‌കരണ യൂണിറ്റിന്-85,00,000 രൂപ.
  9. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പ്രകാരം 200 കറവപശു/എരുമ ഫാമിന് -400,00,000 (4കോടി വരെ)

പ്രധാന യോഗ്യതകള്‍

  1. സംരംഭകര്‍ സ്വകാര്യ വ്യക്തിയോ, സ്വയംസഹായ സംഘമോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയോ, സെക്ഷന്‍ 8 പ്രകാരമുള്ള കമ്പനിയോ, ജെ.എല്‍.ജിയോ ആയിരിക്കണം.
  2. ബന്ധപ്പെട്ട ജോലിയില്‍ പരിചയമോ, പരിശീലനമോ നേടിയിരിക്കണം.
  3. സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം സംരംഭകന്‍ തന്നെ കണ്ടെത്തണം. ഇത് സ്വന്തമായോ, ലീസിനോ എടുക്കാവുന്നതാണ്.
  4. കുറഞ്ഞത് 1100 കോഴികള്‍ (1000 പിടയും, 100 പൂവനും) 525 ആടുകള്‍ (500 പെണ്ണ് ആടും 25 മുട്ടന്‍ ആടും), 110 പന്നികള്‍ (100 പെണ്‍പന്നിയും, 10 ആണ്‍ പന്നിയും) 200 പശു/ എരുമ എന്ന നിരക്കില്‍ ഫാമുകള്‍ സ്ഥാപിക്കണം.
  5. വിശദമായ പദ്ധതി രൂപരേഖ (പ്രൊജക്ട് റിപ്പോര്‍ട്ട്) സമര്‍പ്പിക്കണം.
  6. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ നിര്‍ബന്ധമല്ലെങ്കിലും, അനുവദിക്കുന്ന സബ്‌സിഡി തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാണ്. മാത്രമല്ല ബാങ്കുകള്‍ വഴിയാണ് സബ്‌സിഡി തുക വിതരണം ചെയ്യുന്നത്.
  7. സബ്‌സിഡി സുഗമമായി ലഭിക്കുന്നതിന് ബാങ്ക് വായ്പ സമാഹരിക്കുന്നതാകും ഉത്തമം.

വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം

  1. KLDB, AHD എന്നിവരുടെ വെബ്‌സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കുവാന്‍.
  2. പശു/എരുമ ഫാമുകളുടെ അപേക്ഷ NDDB വഴിയാണ് സമര്‍പ്പിക്കേണ്ടത്.
  3. ഏത് ബാങ്ക് വഴിയാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.
  4. സംരംഭകരുടെ KYC യും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
  5. ബന്ധപ്പെട്ട ഏജന്‍സികള്‍ അപേക്ഷ പരിശോധിച്ച് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ശുപാര്‍ശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക ബാങ്കുകള്‍ വഴി വിതരണം നടത്തുന്നു.
  6. പശു/എരുമ ഫാമുകള്‍ക്ക് രണ്ട് ഘട്ടമായാണ് സബ്‌സിഡി വിതരണം നടത്തുക.
  7. പ്രോജക്ട് അംഗീകരിച്ച് കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തേക്ക് സംരംഭത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇതിനായി GIS ടാഗിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
  8. 2021-26 വര്‍ഷത്തേക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നിരുന്നാലും ആദ്യം വരുന്ന അപേക്ഷകള്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.
    മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക ഓഫീസുകളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും

Author

Scroll to top
Close
Browse Categories