ചൂട്,കുഴഞ്ഞ് വീഴൽ ഭയപ്പെടേണ്ട, ജാഗ്രത വേണം

കേരളത്തിൽ ഇത്തവണത്തെ ഇലക്ഷന്‍ ദിവസം കഠിന ചൂടായിരുന്നു. അതില്‍ നിന്നുണ്ടാകുന്ന നിര്‍ജലീകരണവും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും വ്യതിയാനവും ഹൃദയസംബന്ധമായ തീവ്രരോഗങ്ങള്‍ക്ക് ആക്കം കൂട്ടി. അത് മൂലം കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്ക് സാദ്ധ്യത കൂടി.

കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്. ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ് പ്രധാനം.ഹൃദയമിടിപ്പിലെ വ്യതിയാനങ്ങളാണ് പ്രശ്‌നമാകുന്നത്.

കേരളത്തിൽ ഇത്തവണത്തെ ഇലക്ഷന്‍ ദിവസം കഠിന ചൂടായിരുന്നു. അതില്‍ നിന്നുണ്ടാകുന്ന നിര്‍ജലീകരണവും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും വ്യതിയാനവും ഹൃദയസംബന്ധമായ തീവ്രരോഗങ്ങള്‍ക്ക് ആക്കം കൂട്ടി. അത് മൂലം കുഴഞ്ഞു വീണുള്ള മരണങ്ങള്‍ക്ക് സാദ്ധ്യത കൂടി.

ഇലക്ഷന്‍ എല്ലാ വിഭാഗങ്ങളിലും മാനസിക സംഘര്‍ഷത്തിന്റെ ദിനങ്ങളാണ്. മാനസിക സംഘര്‍ഷം ഹൃദ്രോഗ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇലക്ഷന്‍ ദിവസം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണം (3) നടന്നത് പാലക്കാട് ആണ്. കേരളത്തില്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നതും പാലക്കാട് ആണ്. കോഴിക്കോട് (2), മലപ്പുറം (2), ഇടുക്കി, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 80% മരണങ്ങളും 60 വയസ്സില്‍ കൂടുതലുള്ളവർ. പ്രായാധിക്യമുള്ളവർക്ക് ഇത്തരം അന്തരീക്ഷ വ്യതിയാനങ്ങള്‍ ചെറുക്കാന്‍ പ്രയാസമായിരിക്കാം. ഹൃദ്രോഗ സാദ്ധ്യതയും പ്രായം കൂടുന്നതിനനുസരിച്ച് കൂടും. ഇവരുടെ യഥാര്‍ത്ഥ മരണകാരണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇവര്‍ നേരത്തേ മറ്റേതെങ്കിലും രോഗബാധിതരായിരുന്നോ എന്നുള്ള വിവരങ്ങളും ലഭ്യമല്ല.

പ്രമേഹം, വൃക്കരോഗം, തൈറോയ് ഡ് രോഗം ,മറ്റ് ഹോര്‍മോണ്‍ രോഗങ്ങള്‍, ചിലതരം ഔഷധങ്ങളുടെ ഉപയോഗം എന്നിവയെല്ലാം കുഴഞ്ഞുവീണ് മരണത്തിന് ഇടയാക്കാം. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള ശക്തിക്കുറവും ഹൃദ്രോഗം മൂലം മരണമുണ്ടാകാനുള്ള കാരണമാണ്.

Author

Scroll to top
Close
Browse Categories