കുരങ്ങ് പനി
കരുതിയിരിക്കുക

അബുദാബിയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ കോവിഡിന് പുറമേ ഒരു പനി കൂടി ഭീതി വിതയ്ക്കുന്നു. പനികളുടെ പരമ്പരയാണ് കേരളത്തിൽ. കുരങ്ങ് പനിയെ കുറിച്ച് അറിയേണ്ടത്.

ഒ ഗ്രൂപ്പില്‍പ്പെട്ട പ്രാണികളില്‍ പെറ്റ് പെരുകുന്ന വൈറസ് മൂലമുള്ള ഇത്തരം രോഗങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരുകയാണ്. നമ്മുടെ നാട്ടില്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് പടര്‍ന്നു പിടിച്ച ചിക്കന്‍ഗുനിയ, അതിനു മുന്നെ പടര്‍ന്നു പിടിച്ച ജപ്പാന്‍ജ്വരം, ഡങ്കിപ്പനി, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ ഫീവര്‍, സാന്‍സ് ഫളൈഫിവര്‍ തുടങ്ങിയവയെല്ലാം ആര്‍ബോ വൈറസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസ് മൂലമാണ് ഉണ്ടാകുന്നത്. 7-ല്‍പ്പരം ഉപവിഭാഗത്തിലുള്ള ഇവയ്ക്ക് അവയെ കണ്ടെത്തുന്ന സ്ഥലനാമത്തോടുള്ള പേരാണ് ഇപ്പോള്‍ നല്‍കി വരുന്നത്. ആര്‍ബോ വൈറസ് അനേകം ആണെങ്കിലും മനുഷ്യനെ ബാധിക്കുന്നത് വളരെ കുറച്ച് മാത്രമാണ്. ഇത് പ്രധാനമായും മൂന്ന് തരം അസുഖങ്ങളാണ് ഉണ്ടാക്കുന്നത്.

(1) പനിയും ശരീര-സന്ധിവേദനയും തൊലിപ്പുറത്ത് പൊട്ടലുകള്‍ ഉണ്ടാക്കുന്ന തരം (ഉദാ. ചിക്കന്‍ഗുനിയ)
(2) രക്തസ്രാവം ഉണ്ടാക്കുന്ന തരം (ഉദാ: ഡെങ്കിപ്പനി)
(3) തലച്ചോറിനെ ബാധിക്കുന്ന ഏറ്റവും മാരകമായ ഇനം (ഉദാ: ജപ്പാന്‍ജ്വരം)
എന്നിവയാണ് ഇവയുടെ പ്രധാന രോഗലക്ഷണങ്ങള്‍

കുരങ്ങ്പനിയുടെ ചരിത്രം

ആര്‍ബോവൈറസിന്റെ ഫ്‌ളേവിവിരിഡോ ഉപവിഭാഗത്തില്‍പ്പെട്ട കുരങ്ങ്പനി അഥവാ കൈസാനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.), 1957-ല്‍ കര്‍ണാടകത്തിലെ ‘ഷിമോഗാ’ ജില്ലയില്‍ നിന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കുരങ്ങുകളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ രോഗം കണ്ടുവരുന്നതിനാല്‍ കുരങ്ങ്പനി എന്ന് ഇതിനെ അന്നാട്ടുകാര്‍ വിളിച്ചു. തുടക്കത്തില്‍ ഷിമോഗ ജില്ലയില്‍ 800 കി.മീ. ചുറ്റളവില്‍ കണ്ടിരുന്ന രോഗം ക്രമേണ കര്‍ണ്ണാടകത്തിലെ മറ്റ് 4 ജില്ലകളിലേയ്ക്ക് വ്യാപിച്ചു.

കെ.എഫ്.ഡി. വൈറസ് എന്നറിയപ്പെടുന്ന ഈ വൈറസ് എലികളിലും അണ്ണാന്‍മാരിലും പെറ്റ്‌പെരുകാന്‍ ഇടവരുന്നു. പെറ്റ് പെരുകുമെങ്കിലും കുരങ്ങ് ചത്തു പോകുന്നതുകൊണ്ട് വൈറസ്സിനു വര്‍ദ്ധിക്കാന്‍ കഴിയുന്നില്ല. രോഗബാധിതനായ ഇവയെ കടിക്കുന്ന ചെള്ളിലും ഇത് പെറ്റുപെരുകുകയും അതില്‍ നിന്ന് കടി ഏല്‍ക്കുന്ന മനുഷ്യന് രോഗം പിടിപെടുകയും ചെയ്യും. പതിനഞ്ചോളം തരത്തില്‍പ്പെട്ട ചെള്ളുകള്‍ ഇത് പരത്തുമെങ്കിലും ‘ഹാര്‍ഡ് ടിക്ക്’ആണ് ഇത് പ്രധാനമായും പരത്തുന്നത്. ചെള്ളിന്റെ ‘നീംഫല്‍’ തലത്തിലുള്ള പ്രാണികളാണ് രോഗം പ്രധാനമായും പരത്തുന്നത്. ചൂടുകാലത്താണ് ഇതിന്റെ പ്രജനനമെന്നതിനാല്‍ ജനുവരി മുതല്‍ ജൂണ്‍ വരെ രോഗം ഏറ്റവും അധികരിച്ചു കാണുന്നു..

രോഗ ലക്ഷണങ്ങള്‍

കടിയേറ്റ് മൂന്ന് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും. ആണുങ്ങളില്‍ 20 മുതല്‍ 40 വയസ്സുവരെ ഉള്ളവരിലാണ് രോഗം കൂടുതല്‍ കാണുക. കന്നുകാലികളെ പരിപാലിക്കുന്നവരിലും വനത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവരിലുമാണ് രോഗസാദ്ധ്യത ഏറുന്നത്.
പൊടുന്നനെയുണ്ടാകുന്ന കഠിനമായ പനിയാണ് ആദ്യലക്ഷണം. ശക്തിയായ തലവേദന. ശരീരവേദന, കഠിനമായ ക്ഷീണം എന്നിവ രണ്ട് ആഴ്ചവരെ നിലനില്‍ക്കും. വിവിധ അവയവങ്ങളില്‍ നിന്നുള്ള രക്തസ്രാവം, വയറിന് അസുഖം എന്നിവയും ഇതോടൊപ്പം ഉണ്ടാകാം. ചിലര്‍ക്കു പനി അവസാനച്ചിട്ട് 7-21 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രത്യക്ഷപ്പെടാം. അതോടൊപ്പം കടുത്ത തലവേദനയും കൈകാല്‍ വിറയല്‍, കഴുത്ത് ചലിപ്പിക്കുമ്പോള്‍ വേദന, മാനസിക അസ്വാസ്ഥ്യം എന്നിവ ഉണ്ടാകാം. പത്ത് ശതമാനത്തോളം പേര്‍ മരണത്തിനു കീഴപ്പെടും.

വൈറസ്സിനെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തോ രക്തത്തില്‍ ആന്റിബോഡി കണ്ടെത്തിയോ രോഗനിര്‍ണ്ണയം നടത്താം.

കടിയേറ്റ് മൂന്ന് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും. ആണുങ്ങളില്‍ 20 മുതല്‍ 40 വയസ്സുവരെ ഉള്ളവരിലാണ് രോഗം കൂടുതല്‍ കാണുക. കന്നുകാലികളെ പരിപാലിക്കുന്നവരിലും വനത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കു പോകുന്നവരിലുമാണ് രോഗസാദ്ധ്യത ഏറുന്നത്.

ചികിത്സയും പ്രതിരോധവും

വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക്ക് ഒന്നും തന്നെ ഇതിന് ഫലപ്രദമല്ല. റൈബോവിറില്‍ എന്ന ആന്റിവൈറല്‍ മരുന്ന് കുത്തിവെയ്ക്കുന്നത് ഗുരുതര രോഗമുള്ളവര്‍ക്ക് ഗുണം ചെയ്‌തേക്കാം. രോഗത്തിന്റെ കാഠിന്യം നിരീക്ഷിച്ച് സങ്കീര്‍ണ്ണതകള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കുക എന്നതാണ് കൂടുതല്‍ അഭികാമ്യം. രോഗിയെ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുന്നതായിരിക്കും നല്ലത്.

ചെള്ളിന്റെ നശീകരണവും നിയന്ത്രണവുമാണ് ഏറ്റവും അനുയോജ്യമായ നിയന്ത്രണമാര്‍ഗ്ഗം. കാര്‍ബാറില്‍ ഫെന്‍നയോണ്‍, പ്രോപ്പോക്‌സര്‍ തുടങ്ങിയ രാസവസ്തുക്കള്‍ തളിക്കലാണ് ഇതിനുള്ള മാര്‍ഗ്ഗം. കന്നുകാലികളുടെ ശരീരത്തിലും ചെള്ളുകള്‍ വളരുമെന്നതിനാല്‍ കന്നുകാലികളെ ഈ പ്രദേശത്ത് പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണം. കെ.എഫ്.ഡി. വാക്‌സിന്‍ രോഗസാദ്ധ്യത ഏറിയവര്‍ക്ക് നല്‍കിയാല്‍ പ്രയോജനപ്പെടും. പക്ഷെ വ്യാപകമായ ഉപയോഗം സാധ്യമല്ല. വ്യക്തികള്‍ ചെള്ളിന്റെ കടി ഏല്‍ക്കാത്ത തരം വസ്ത്രധാരണവും പ്രാണി വികിരണ രാസവസ്തുക്കളായ ഡിഎംപി, ഡി.ഇ.എഫ്. ടിഎന്നിവ തേക്കുന്നതും പ്രോത്സാഹിപ്പിക്കണം.

പേവിഷം: വേണ്ടത് ജാഗ്രത

വാക്‌സിന്‍ എടുത്തിട്ടും പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാറക്കര സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (19) പേവിഷബാധയേറ്റ് മരിക്കാനിടയായസംഭവംനടുക്കത്തോടെയാണ് നാം കേട്ടത്. നായയുടെ കടി കൈവിരലില്‍ ഏറ്റതുമൂലം തലച്ചോറിലേക്ക് ഉയര്‍ന്ന തോതില്‍ വൈറസ് സാന്നിദ്ധ്യം എത്തിയതാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നതരുടെ വിലയിരുത്തല്‍. ശ്രീലക്ഷ്മിയെ കടിച്ച ദിവസം തന്നെ നായ ഉടമയായ വൃദ്ധയേയും കടിച്ചിരുന്നു. വാക്‌സിന്‍ എടുത്ത അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. വാക്‌സിന്റെ ഗുണനിലവാരത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു.

  • സംസ്ഥാനത്ത് ആറുമാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 14 പേര്‍.
  • പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുതലും മേയ്, ജൂണ്‍ മാസങ്ങളില്‍.
  • ഞരമ്പിലൂടെയാണ് പേവിഷം തലച്ചോറില്‍ എത്തുന്നത്.
  • നായ, പൂച്ച എന്നിവയില്‍ നിന്ന് പരിക്കേറ്റാല്‍ എത്രയും വേഗം ഡോക്ടറെ കാണുക.
  • വൈറസ് തലച്ചോറിലെത്തും മുമ്പ് വാകിസിനെടുക്കേണ്ടതുണ്ട്.

വാക്‌സിന്‍ കൃത്യമാകണം

മറ്റു മരുന്നുകള്‍ കുത്തിവയ്ക്കുന്നത് പോലെയല്ല, ആന്റി റാബിസ് വാക്‌സിന്‍. അതിന് പരിശീലനം അത്യാവശ്യമാണ്. കൃത്യമായ അളവില്‍ കുത്തിവയ്ക്കണം, അളവ് കുറഞ്ഞാല്‍ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം 2.5 മില്ലി ഡോസാണ് കുത്തിവയ്‌ക്കേണ്ടത്.
മുറിവുള്ളവര്‍ക്ക് വാക്‌സിനൊപ്പം ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണം . പല ആശുപത്രികളിലും ഇമ്യൂണോ ഗ്ലോബുലിന്‍ ഉണ്ടാകാറില്ലെന്നതാണ് വസ്തുത.

Author

Scroll to top
Close
Browse Categories