നാണുവിന്റെ അത്ഭുതക്കിണര്‍

ആയിടയ്ക്ക് തിരുവിതാംകൂറില്‍ വലിയൊരു വരള്‍ച്ചയുണ്ടായി. ചെറിയ കുളങ്ങളും തോടുകളും കിണറുകളുമൊക്കെ വറ്റിവരണ്ടു. അതോടെ ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നു. പ ലരുടെയും കൃഷികള്‍ ആ വരള്‍ച്ചയില്‍പ്പെട്ടു നശിച്ചു. അക്കൂട്ടത്തില്‍ മറ്റു പല വെറ്റിലത്തോട്ടങ്ങളും ഉണങ്ങി കരിഞ്ഞുപോയി. എന്നാല്‍ നാണുവിന്റെ തോട്ടത്തിനും അതിന്റെ പച്ചപ്പിനും മാത്രം യാതൊരു കേടും ഉണ്ടായില്ല. കാരണം മറ്റെല്ലാ കിണറുകളും വ റ്റിവരണ്ടപ്പോഴും നാണു വെട്ടിയുണ്ടാക്കിയ കിണറില്‍ ആവശ്യത്തിലേറെ വെള്ളമുണ്ടായിരുന്നു. അത് എല്ലാവരിലും വലിയ അതിശയമാണുണ്ടാക്കിയത്.

മലയാളം, സംസ്‌കൃതം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള പഠിപ്പും അറിവും ശേഷിയും നാണു സമ്പാദിച്ചു കഴിഞ്ഞു. അതിനു പുറമേ പിതാവില്‍ നിന്നും അമ്മാവന്‍ കൃഷ്ണന്‍വൈദ്യരില്‍ നിന്നും സാമാന്യം നല്ല നിലയില്‍ വൈദ്യ വും ജ്യോതിഷവും പഠിക്കുകയും ചെയ്തു. കൂടാതെ ബാലപ്രബോധനം, സിദ്ധരൂപം, ശ്രീരാമോദന്തം, അമരകോശം തുടങ്ങിയ ഗ്രന്ഥങ്ങളിലും തികഞ്ഞ അവഗാഹവും നേടി. അതില്‍ക്കവിഞ്ഞു ഒരു ഉപരിപഠനം നടത്തുന്നതിനു അക്കാലത്ത് ചെമ്പഴന്തിയിലോ അയല്‍ദേശങ്ങളിലോ മറ്റു സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും നാണുവിന്റെ സ്വാദ്ധ്യായത്തിനു ഒരു കുറവും വന്നിരുന്നില്ല.

അക്കാലത്ത് നാണുവിന്റെ ശ്രദ്ധ കൃഷിക്കാര്യങ്ങളില്‍ക്കൂടി പതിഞ്ഞിരുന്നു. പച്ചക്കറികളും വാഴയുമൊക്കെ വയല്‍വാരത്ത് ധാരാളമായി കൃഷി ചെയ്തു. കൃഷിക്കാര്യങ്ങളെല്ലാം നാണുവിനു നല്ല വശമായിരുന്നു. എന്തു നട്ടാലും അതിലെല്ലാം അസൂയപ്പെടുത്തുന്ന വിളവാണു നാണുവിനു കിട്ടിയിരുന്നത്. അതിനിടയില്‍ വയല്‍വാരത്തെ പാടത്തിനും പറമ്പിനും ഇടയ്ക്കായി നല്ലൊരു വെറ്റിലത്തോട്ടവുമുണ്ടാക്കി. ഓരോ വെറ്റിലക്കൊടിക്കും വളര്‍ന്നു പടരുന്നതിനു പാകമായ നിലയില്‍ നീളത്തിലുള്ള കഴകള്‍ ചേര്‍ത്തു ഉയരത്തില്‍ വേലികള്‍പോലെ കെട്ടിയുണ്ടാക്കി. വെറ്റിലത്തോട്ടം നനയ്ക്കുന്നതിനായി അടുത്തുള്ള തൊടിയില്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് ഒരു കിണര്‍ സ്വന്തമായി വെട്ടിയുണ്ടാക്കുകയും ചെയ്തു. അതില്‍ ധാരാളം വെള്ളമുണ്ടായിരുന്നു. വലിയപാളയില്‍ കോരിയാണ് നാണു കൊടികള്‍ നനച്ചിരുന്നത്. നാണുവിന്റെ പരിചരണമേല്‍ക്കാത്ത ഒരു തളിരുപോലും ആ തോട്ടത്തിലുണ്ടായിരുന്നില്ല. അവയുടെ ഇളം പച്ച നിറത്തില്‍ മഞ്ഞ വെയില്‍നാളങ്ങള്‍ പതിക്കുമ്പോഴുള്ള തിളക്കവും ചന്തവും ഗന്ധ വും നാണുവിനു മതിവരാത്ത കാഴ്ചയും അനുഭവവുമായിരുന്നു.

ചെമ്പഴന്തിയില്‍ മറ്റു പലര്‍ക്കും വെറ്റിലകൃഷി ഉണ്ടായിരുന്നെങ്കിലും അതൊന്നും നാണുവിന്റെ വെറ്റിലത്തോട്ടത്തിനോളം വരില്ലായിരുന്നു.

ആയിടയ്ക്ക് തിരുവിതാംകൂറില്‍ വലിയൊരു വരള്‍ച്ചയുണ്ടായി. ചെറിയ കുളങ്ങളും തോടുകളും കിണറുകളുമൊക്കെ വറ്റിവരണ്ടു. അതോടെ ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നു. പ ലരുടെയും കൃഷികള്‍ ആ വരള്‍ച്ചയില്‍പ്പെട്ടു നശിച്ചു. അക്കൂട്ടത്തില്‍ മറ്റു പല വെറ്റിലത്തോട്ടങ്ങളും ഉണങ്ങി കരിഞ്ഞുപോയി. എന്നാല്‍ നാണുവിന്റെ തോട്ടത്തിനും അതിന്റെ പച്ചപ്പിനും മാത്രം യാതൊരു കേടും ഉണ്ടായില്ല. കാരണം മറ്റെല്ലാ കിണറുകളും വ റ്റിവരണ്ടപ്പോഴും നാണു വെട്ടിയുണ്ടാക്കിയ കിണറില്‍ ആവശ്യത്തിലേറെ വെള്ളമുണ്ടായിരുന്നു. അത് എല്ലാവരിലും വലിയ അതിശയമാണുണ്ടാക്കിയത്. ചുറ്റുവട്ടത്തുള്ളവരൊക്കെ കുടിവെള്ളത്തിനായി നാണുവിന്റെ കിണറിനെയാണ് അപ്പോള്‍ ആശ്രയിച്ചത്. എത്ര വെള്ളം കോരിയാലും അത്രയും വെള്ളം ഊറിയിറങ്ങുന്ന ഒരു അത്ഭുതക്കിണറായിരുന്നു അത്. എല്ലാവരും നാണുവിന്റെ കൈപ്പുണ്യത്തെയും കാരുണ്യത്തെയും സ്തുതിച്ചു.

Author

Scroll to top
Close
Browse Categories