അയിത്തത്തിനോട്
‘അയിത്തം’
വയല്‍വാരം ഭവനത്തിന്റെ പിന്നാമ്പുറം ഫലവൃക്ഷങ്ങള്‍ കൊ ണ്ടു തിങ്ങിനിറഞ്ഞതായിരുന്നു. അതിനപ്പുറം വിശാലമായ നെല്‍ പ്പാടങ്ങളാണ്. പാടത്തും പറമ്പിലുമൊക്കെ കൃഷിപ്പണികള്‍ ചെയ്യുന്നതിനായി ദിവസവും വേലക്കാരുണ്ടാകുമായിരുന്നു. അവരൊ ക്കെ അന്നത്തെ തീണ്ടല് ജാതികളില്‍പ്പെട്ടവരായിരുന്നു. മുതിര്‍ന്നവര്‍ പണിയെടുക്കുമ്പോള്‍ അവരുടെ കുട്ടികള്‍ പാടക്കരയിലെ വരമ്പത്തിരുന്ന് പലതരം കളികളിലേര്പ്പെടുകയാണ് പതിവ്. ആ കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ നാണുവിന് ഏറെ ഇഷ്ടമായിരുന്നെങ്കിലും വീട്ടിലെ മുതിര്‍ന്നവര്‍ അതിന് അനുവദിച്ചിരുന്നില്ല. വിലക്കു കഠിനമായപ്പോള്‍ നാണു ഒരിക്കല്‍ അമ്മയോടുതന്നെ ചോദിച്ചു.
”എന്താ അമ്മേ, അവരും എന്നെപ്പോലെയുള്ള കുട്ടികളല്ലേ? അവരുമായി കൂട്ടുകൂടുന്നതുകൊണ്ടെന്താ കുഴപ്പം. ഞാനും അവ രും തമ്മില്‍ ഒരു വ്യത്യാസവുമില്ലല്ലോ?”
കുട്ടിയമ്മ നാണുവിന്റെ കുഞ്ഞുവായില്നിന്നുവന്ന വലിയ വര്‍ത്തമാനം കേട്ട് ആശ്ചര്യപ്പെട്ടു നിന്നു.
”നാണു, അവരെല്ലാം താണ ജാതിയില്‍പ്പിറന്ന കുട്ടികളല്ലേ? അവരെ തീണ്ടിയാല്‍ തീണ്ടുന്നവര്‍ അശുദ്ധരാകും. പിന്നെ കുളിച്ച് ശുദ്ധിവരുത്തിയാലെ വീട്ടിലുള്ള മറ്റുള്ളവരെയൊക്കെ തൊടാനാവൂ. അതുകൊണ്ട് എന്റെ കുട്ടി അവരാരുമായിട്ടും കൂട്ടുകൂടേണ്ട.”
കുട്ടിയമ്മ വളരെ സമാധാനത്തോടെ നാണുവിനു അയിത്താചാരത്തെക്കുറിച്ചും തീണ്ടാപ്പാടിനെക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുത്തു. അതെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ നാണുവിനു സങ്കടമായി. അവന് വിഷമത്തോടെ പറഞ്ഞു.”അയ്യോ കഷ്ടം. അവരും മനുഷ്യരല്ലേ അമ്മേ.”
നാണുവിന്റെ കുഞ്ഞുമനസ്സിനെ തീണ്ടലിനെപ്പറ്റിയുള്ള ആ അറിവ് വളരെ വേദനിപ്പിച്ചു.
അടുത്ത ദിവസം പാടത്തെ പണികഴിഞ്ഞു ഒരു വലിയമ്മ വയല്വാരത്തിന്റെ വരമ്പതിരിലൂടെ അവരുടെ കുടിയിലേക്കു നടന്നു പോകുന്നത് നാണു മുറ്റത്തുനിന്നു കണ്ടു. അവന് പി ന്നാലെ ഓടിച്ചെന്ന് പ്രായമേറിയ ആ വലിയമ്മയെ ഒന്നു തൊട്ടു. തന്നെ തൊട്ടതു നാണുവാണെന്നു കണ്ട അവര്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു.
”എന്തിനാ മോനേ ഓടി വന്ന് എന്നെ തൊട്ട് അശുദ്ധമായത്. ഞങ്ങളൊക്കെ തൊട്ടുകൂടാത്തവരാണെന്നറിയില്ലേ? ഇതറിഞ്ഞാ ല്‍ വീട്ടിലുള്ളവര്‍ കുട്ടിയെ തല്ലാതിരിക്കുമോ. കഷ്ടമായല്ലോ.”
ആ വലിയമ്മയുടെ വിഷമവും ഭയവും കണ്ടിട്ട് നാണു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
”അതിനു ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ. അമ്മൂമ്മയെ ഞാനൊന്നു തൊട്ടതല്ലേയുള്ളൂ. ഇങ്ങനെയൊന്നു തൊട്ടാല്‍ ഞാന്‍ എങ്ങനെയാ അശുദ്ധമാവുക? നമ്മളെല്ലാം മനുഷ്യരല്ലേ?”
നാണുവിനു മുന്നില്‍ ആ വലിയമ്മയ്ക്ക് ഉത്തരം മുട്ടി. അവര്‍ പിന്നീടൊന്നും മിണ്ടാതെ നാലുപാടേക്കും ഒന്നു കണ്ണോടിച്ചിട്ടു വേഗം തന്റെ കുടിയിലേക്ക് നടന്നുപോയി.
നാണു വയല്‍വാരത്തെ മുറ്റേത്തക്കു കയറി വന്നപ്പോള്‍ അമ്മാവന് കൃഷ്ണന്‍വൈദ്യര്‍ അവിടെ നില്ക്കുന്നതു കണ്ടു. അതെല്ലാം കണ്ടു അരിശത്തോടെ നില്‍ക്കുകയായിരുന്ന വൈദ്യര് നാണുവിനെ ശകാരിക്കാന്‍ തുടങ്ങി. പക്ഷേ അതു കേള്‍ക്കാന്‍ നില്ക്കാ തെ നാണു കുളിച്ചു ശുദ്ധിവരുത്താതെ അമ്മാവനെ തൊട്ടിട്ട് അടുക്കളയിലേക്കോടിക്കയറി അമ്മയേയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും തൊട്ട് അശുദ്ധരാക്കി. അമ്മാവന് കൃഷ്ണന് വൈദ്യര് ക്ക് ദേഷ്യം അടക്കാനായില്ല. എങ്കിലും നാണുവിനെ തല്ലുവാന്‍ വൈദ്യര്‍ക്കു മനസ്സുവന്നില്ല.
കുട്ടിയമ്മ നാണുവിന്റെ ചില സംശയങ്ങളും ചോദ്യങ്ങളും വൈദ്യരെ പറഞ്ഞു കേള്‍പ്പിച്ചു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ചോദ്യങ്ങള്‍ കേട്ട് വൈദ്യരുടെ ദേഷ്യമെല്ലാം അലിഞ്ഞുപോയി. അന്നു കൃഷ്ണന്‍വൈദ്യര്‍ തന്നെ നാണുവിനെ കുളിപ്പിച്ചു. അതുകഴിഞ്ഞ് കുളിച്ച് ശുദ്ധനായിവന്ന കൃഷ്ണന്‍വൈദ്യര്‍ വാത്സല്യത്തോടെ നാണുവിനെ പിടിച്ച് മടിയിലിരുത്തി ഓരോരോ നാട്ടുകഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ കഥകളെല്ലാം അയിത്താചാരത്തെപ്പറ്റിയുള്ളതായിരുന്നു. അതെല്ലാം ക്ഷമയോടെ കേട്ടിരുന്ന നാണു പക്ഷേ തരംകിട്ടുമ്പോഴെല്ലാം വീണ്ടും തീണ്ടല് ജാതിക്കാരെ തൊട്ടിട്ടു മറ്റുള്ളവരെയും തൊട്ട് അശുദ്ധമാക്കുന്നത് ഒരു വിനോദമാക്കിയിരുന്നു. അതില്‍നിന്നും നാണുവിനെ പിന്തിരിപ്പിക്കുവാന് ഭീഷണികൊണ്ടോ ശിക്ഷകൊണ്ടോ ഉപദേശം കൊ ണ്ടോ ആര്‍ക്കും തന്നെ കഴിഞ്ഞിരുന്നില്ല.
9061812819