പാഴാക്കല്ലേ
ചക്ക,
ലക്ഷങ്ങൾ സമ്പാദിക്കാം
കേരളത്തില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു ഉല്പന്നമാണ് ചക്ക. ഇതിന്റെ സിംഹഭാഗവും നാം പാഴാക്കി കളയുന്നു എന്ന സത്യം നിലനില്ക്കുന്നു. ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ക്ക് എക്കാലത്തും മികച്ച വിപണിയാണ് ഉള്ളത്. ഇനിയുള്ള കാലം ആരോഗ്യ ഭക്ഷണങ്ങളുടെ സാദ്ധ്യതാകാലമാണ്. വര്‍ഷത്തില്‍ പത്തു മാസവും കേരളത്തില്‍ ചക്ക ലഭ്യമാണ് എന്നതാണ് സത്യം. ചക്കപ്പൊടി നിര്‍മ്മാണമാണ് ചക്ക അസംസ്കൃത വസ്തുവാക്കി വാണിജ്യ അടിസ്ഥാനത്തില്‍ ചെയ്യാവുന്ന മികച്ച പ്രധാന ബിസിനസ്. അരി, ഗോതമ്പ് മാവുകള്‍ക്കൊപ്പം ചേര്‍ത്തോ, തനിച്ചോ ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. സ്വദേശവിപണിയിലും വിദേശ വിപണിയിലും ഒരുപോലെ ശോഭിക്കാന്‍ കഴിയും.
ഇനിയുള്ള കാലം ആരോഗ്യ ഭക്ഷണങ്ങളുടെ സാദ്ധ്യതാകാലമാണ്. വര്‍ഷത്തില്‍ പത്തു മാസവും കേരളത്തില്‍ ചക്ക ലഭ്യമാണ് എന്നതാണ് സത്യം. ചക്കപ്പൊടി നിര്‍മ്മാണമാണ് ചക്ക അസംസ്കൃത വസ്തുവാക്കി വാണിജ്യ അടിസ്ഥാനത്തില്‍ ചെയ്യാവുന്ന മികച്ച പ്രധാന ബിസിനസ്.
പച്ചചക്ക കൊണ്ട് വന്ന്, അതിന്റെ പുറമുള്ള് മാത്രം ചെത്തിക്കളഞ്ഞ്, പൊടിപൊടിയായി അരിഞ്ഞെടുത്ത് ഡ്രയറില്‍ വച്ച് ഉണക്കി, പൊടിച്ചെടുക്കുന്നതാണ് ചക്ക പൗഡര്‍. ഇതിന്റെ മുള്ള് അല്ലാതെയൊന്നും കളയുന്നില്ല. കൂഞ്ഞല്‍ ഉള്‍പ്പെടെ വറുത്ത് പൊടിക്കുന്നു.
ഉല്പാദന ശേഷി : 16 എം.ടി
ആവശ്യമായ മെഷീനുകള്‍: ഡ്രയര്‍, പള്‍വറൈസര്‍ ബാന്റ് സീലര്‍, പായ്ക്കിംഗ് മെഷീന്.
വൈദ്യുതി – 10 എച്ച്. പി
തൊഴിലാളികള്‍ – 10 പേര്
കെട്ടിടം – 1000 ച.അടി.
പദ്ധതി ചെലവ്
കെട്ടിടം : 20 ലക്ഷം രൂപ
മെഷിനറികള്‍ : 10 ലക്ഷം രൂപ
മറ്റ് ആസ്തികള്‍ : 2 ലക്ഷം രൂപ
പ്രവര്‍ത്തനമൂലധനം: 10 ലക്ഷം രൂപ
ആകെ : 42 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വരവ്: 160.00 ലക്ഷം രൂപ
കിലോഗ്രാമിന് 1000 രൂപ നിരക്കില്‍ വില്ക്കുമ്പോള് 16000 x 1000 = 160,00,000.00 പ്രതീക്ഷിക്കാവുന്ന അറ്റാദായം = 40,00000രൂപ.
ചക്ക പഴുത്തുപോയാല്‍, ചക്ക പള്‍പ്പ്, ജാം എന്നിവ നിര്‍മ്മിക്കാം. ചക്ക അടിസ്ഥാനമാക്കി മറ്റ് നിരവധി ഉല്പന്നങ്ങള് നിര്‍മ്മിച്ചു വില്‍ക്കാം.
നൈലോണ്‍
നെറ്റ് നിര്‍മ്മാണം
നൈലോണ്‍ നെറ്റുകള്‍ (വലകള്‍) നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്ക് വലിയ സാദ്ധ്യതകള്‍ ഉണ്ട്. പൊതുവെ കിടമത്സരം കുറഞ്ഞ ഒരു വിപണി ഈ മേഖലയില്‍ ഉണ്ട് എന്നതാണ് പ്രധാന ആകര്‍ഷണം. മീന്‍ പിടിക്കുന്നതിന് മാത്രമായിരുന്നു ഒരു സമയത്ത് നൈലോണ്‍ വലകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ധാരാളം ഉപയോഗങ്ങള്‍ ഈ ഉല്പന്നത്തിനുണ്ട്. പുതിയ മേഖലകള്‍ തുറക്കുകയും ചെയ്യുന്നു. പക്ഷികളില്‍ നിന്നും സംരക്ഷണം, ഗാര്‍ഡനിംഗ്, ബാല്‍ക്കണി ഗ്രില്ലുകള്‍, നെറ്റ് ബാഗുകള്‍, കേജ് ഫിഷ് ഫാമിംഗ്, സ്പോര്‍ട്സ് നെറ്റുകള്‍, മൃഗങ്ങളില്‍ നിന്നും സംരക്ഷണം എന്നിങ്ങനെ വളരെ വ്യത്യസ്തമായ തലങ്ങളില്‍ നൈലോണ്‍ നെറ്റുകള്‍ക്ക് ഉപയോഗമുണ്ട്. മത്സ്യകൃഷിക്ക് തന്നെ വലിയ തോതില്‍ നെറ്റുകള്‍ ആവശ്യമുണ്ട്.
ഉല്പാദന ശേഷി : 50 ലക്ഷം ച.അടി.
ആവശ്യമായ മെഷിനറികള്‍:വൈൻഡിംഗ് മെഷീൻ,നെറ്റ് വർക്കിംഗ് മെഷീൻ,സ്ട്രെങ്ങ് ത്തനിംഗ് മെഷീൻ
വൈദ്യുതി – 20എച്ച്. പി
കെട്ടിടം – 2000 ച.അടി.
തൊഴിലാളികള്‍ – 8 പേര്
പദ്ധതി ചെലവ്
കെട്ടിടം : 50 ലക്ഷം രൂപ
മെഷിനറികള്‍ : 60 ലക്ഷം രൂപ
മറ്റ് ആസ്തികള്‍ : 5 ലക്ഷം രൂപ
പ്രവര്‍ത്തനമൂലധനം: 35 ലക്ഷം രൂപ
ആകെ : 150 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വരവ്: 50 ലക്ഷം ച.അടി നെറ്റ്- 3 രൂപ നിരക്കില്‍ വില്ക്കുമ്പോള് ലഭിക്കുന്ന വരുമാനം 150.00 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 30,00,000 രൂപ
അസംസ്കൃത വസ്തുവായ എച്ച് .ഡി.പി.ഇ നൂലുകള്‍ ഗുജറാത്ത്, കല്‍ക്കത്ത, ബോംബെ എന്നിവിടങ്ങളിലെ സ്വകാര്യമില്ലുകളില്‍ നിന്നും സുലഭമായി ലഭിക്കും.
ഓട്സ് നിര്‍മ്മാണം
വലിയ ബ്രാന്റുകള്‍ ഓട്സ് നിര്‍മ്മാണ വിതരണ രംഗത്ത് ധാരാളം ഉണ്ട്. ഓട്സ് സ്ഥിരമായി കഴിക്കുന്ന ശീലവും കേരളത്തില്‍ കൂടിവരികയാണ്. ജീവിതശൈലി രോഗങ്ങള്‍ കൂടി വരുന്നതിനാല്‍ ഇത്തരം ഉല്പന്നങ്ങള്ക്കുള്ള ഡിമാന്റ് സമീപഭാവിയില്‍ കൂടുതലായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏത്തക്കായയും ധാന്യങ്ങളും 1:1 അനുപാതത്തില്‍ ചേര്‍ത്ത് ഓട്സ് നിര്‍മ്മിച്ചു വരുന്നുണ്ട്. ഇത് ചെലവ് കുറഞ്ഞതും, പ്രാദേശിക ഉല്പന്നങ്ങള് നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതും ആണ്. കര്‍ഷകരില്‍ നിന്നും ഏത്തക്കായ വാങ്ങി ഉണക്കി പൊടിക്കുക. ഇവ മിക്സ് ചെയ്ത് ഓട്സ് തയ്യാറാക്കുക. മെഷീന്റെ സഹായത്തോടെ ഇത് ചെയ്യാവുന്നതാണ്. റാഗി, കടല, ഉഴുന്ന്, കറുക, ചെറുപയര്‍, മുതിര, കരിഞ്ചീരകം തുടങ്ങി 20-ല്‍ പരം ധാന്യങ്ങള്‍ ഇതിനായി ഉപയോഗിക്കാം. സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വിതരണക്കാര്‍ വഴിയും ബേക്കറി ഷോപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും വില്ക്കാന് കഴിയും.
ഉല്പാദന ശേഷി- 90 എം.ടി
ആവശ്യമായ മെഷിനറികള്‍ – ഡ്രയർ, പള്‍വറൈസര്‍, ബേക്കിംഗ് ഓവന്‍സ്, മിക്സിംഗ് മെഷീന് ,സീലിംഗ് മെഷീന്
വൈദ്യുതി- 12എച്ച് .പി
കെട്ടിടം – 1000 ച.അടി.
തൊഴിലാളികള്‍ – 4 പേര്
പദ്ധതി ചെലവ്
കെട്ടിടം : 5 ലക്ഷം രൂപ
മെഷിനറികള്‍ : 15 ലക്ഷം രൂപ
മറ്റ് ആസ്തികള്‍ : 2 ലക്ഷം രൂപ
പ്രവര്‍ത്തനമൂലധനം: 10 ലക്ഷം രൂപ
ആകെ- 32ലക്ഷം രൂപ
വാര്‍ഷിക വിറ്റ് വരവ് :198 ലക്ഷം
പ്രതീക്ഷിക്കാവുന്ന അറ്റാദായം – 39.60 ലക്ഷം രൂപ (മൊത്തവിതരണ നിരക്കില്‍)