ചക്ക വിഭവങ്ങൾ

ചക്ക ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങള്‍

ചക്ക ചുള ഉണക്കി പൊടിച്ചത്-500 ഗ്രാം, സവാള – രണ്ട് എണ്ണം, പച്ചുമുളക്-3 എണ്ണം, ക്യാരറ്റ്- ഒരെണ്ണം, ഇഞ്ചി-ഒരു കഷ്ണം, കറിവേപ്പില -രണ്ട് കതിര്‍, ഉപ്പ്, എണ്ണ-പാകത്തിന്

പാകം ചെയ്യുന്ന വിധം

നനച്ചു ആവിയില്‍ പുഴുങ്ങിയെടുത്ത ചക്കമാവിലേക്ക് കടുക് പൊട്ടിച്ച് ഉഴുന്ന് മൂപ്പിച്ച് അതില്‍ സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില, ക്യാരറ്റ് ഇവ പാകത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റിയത് ചക്കമാവില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക


ചക്ക ബര്‍ഗര്‍

ആവശ്യമുള്ള സാധനങ്ങള്‍

ചക്ക കുരു-500 ഗ്രാം, സവാള, തക്കാളി – രണ്ടെണ്ണംവീതം, ഇഞ്ചി- ഒരു കഷ്ണം, പച്ചമുളക്- മൂന്നെണ്ണം, വെളുത്തുള്ളി-5 അല്ലി, ഗരം മസാല- അര സ്പൂണ്‍, മുളക് പൊടി- പാകത്തിന്, ബ്രഡ് പൊടി- ഒരു കപ്പ്, കോണ്‍ഫ്ളവര്‍ -50 ഗ്രാം, എണ്ണ, ഉപ്പ് – പാകത്തിന്, മൈദ – അര കപ്പ്, ബര്‍ഗര്‍ ബണ്‍-5 എണ്ണം, ബട്ടര്‍ – 50 ഗ്രാം, വെള്ളരി – അര കപ്പ്, ചീസ് സവാള – രണ്ട് സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചക്കച്ചുള ചെറുതായി അരിഞ്ഞ് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതില്‍ മസാല, മുളക്പൊടി ചേര്‍ത്ത് ഉരുട്ടി കട്ലറ്റിന്റെ ആകൃതിയില്‍ എടുത്ത് മൈദ കോണ്‍ഫ്ളവര്‍ കലക്കി ഇതില്‍ മുക്കി ബ്രഡ് പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുത്ത് ഓരോ ബണ്‍ മുറിച്ച് അരിഞ്ഞു തക്കാളി ഇവയും നിരത്തി ചീസും വച്ചും മുറിച്ചു പച്ചബണ്‍ മുകളില്‍ വയ്ക്കുക.


ചക്കക്കുരു തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

ചക്കക്കുരു – 500 ഗ്രാം, ഉഴുന്ന് -ഒരു സ്പൂണ്‍, പച്ചമുളക്- രണ്ടെണ്ണം, തേങ്ങ – ഒരു മുറി, മഞ്ഞള്‍പൊടി – ഒരു നുള്ള്, ജീരകം – ഒരു നുള്ള്, മുളക്പൊടി – പാകത്തിന്, ഉപ്പ്, എണ്ണ- ആവശ്യത്തിന്, കറിവേപ്പില -2 കതിര്‍
പാകം ചെയ്യുന്ന വിധം

ചക്ക കുരു വൃത്തിയായി പുഴുങ്ങി പൊടിക്കുക. എണ്ണ തിളച്ചു കടുക് പൊട്ടിച്ച് ഉഴുന്ന് മൂപ്പിക്കുക. ഇതിലേക്ക് തേങ്ങ, ജീരകം, മുളക്പൊടി, മഞ്ഞള്‍പൊടി, പച്ചമുളക്, കറിവേപ്പില എണ്ണയിലിട്ടു ചൂടാകുമ്പോള്‍ ചക്കക്കുരു പൊടിച്ചതു ചേര്‍ത്തു നന്നായി ഇളക്കി ഇറക്കുക.


ചക്ക സ്‌ക്വാഷ്

ആവശ്യമുള്ള സാധനങ്ങള്‍

പഴുത്ത ചക്ക – 500 ഗ്രാം, പഞ്ചസാര – 400 ഗ്രാം, നാരങ്ങാനീര് – 5 എണ്ണം, ഇഞ്ചിനീര് – 3 ടീസ്പൂണ്‍, വെള്ളം – ഒരു ലിറ്റര്‍,

പാകം ചെയ്യുന്ന വിധം

പഴുത്ത ചക്ക വേവിച്ചു അരച്ചു വയ്ക്കുക. പഞ്ചസാര വെള്ളം ഒഴിച്ചു തിളപ്പിക്കുക, ഇതില്‍ ഇഞ്ചിനീരും ചേര്‍ത്ത് ഇതിലേക്ക് ചക്കപ്പഴം അരച്ചത് അരിച്ചു ചേര്‍ക്കുക, ഇതു നന്നായി മിക്സ് ചെയ്തു കുപ്പിയിലാക്കുക.

Author

Scroll to top
Close
Browse Categories