ചട്ണികള്‍

ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി ,കൊഴുക്കട്ട, കപ്പ അഥവാ മരച്ചീനി, വട, ബജി എന്നിവയ്ക്കൊക്കെ ഒപ്പം വിളമ്പുന്ന ഒന്നാണ്
ചട് ണി എന്നത് മാത്രമല്ല,
റൊട്ടിക്കഷ്ണങ്ങള്‍ക്ക് ഇടയ്ക്ക് വച്ച് ചട് ണി സാന്റ്‌വിച്ചാക്കി കഴിക്കാനും ഇത് ഉപകരിക്കുന്നു.
വ്യത്യസ്ത തരത്തിലുള്ള ചട്ണികള്‍ തയ്യാറാക്കി ഭക്ഷണത്തിനൊപ്പം വിളമ്പുക.
സാന്റ്‌വിച്ചാക്കി കഴിക്കുകയും ചെയ്യുക.


മുഗളായ് ചട്ണി

പുതിനയില, മല്ലിയില – ഒരു കപ്പ് വീതം, പച്ചമുളക് -2 (ചെറുത്), ഉള്ളി – ഒരെണ്ണം, വെളുത്തുള്ളി – രണ്ട് അല്ലി, ജീരകം വറുത്തത് – അര ടീസ്പൂണ്‍, ഉപ്പ് – പാകത്തിന്, തൈര് (വെള്ളം നീക്കിയത്) – ഒരു കപ്പ്, എണ്ണ-ഒരു ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം

മല്ലിയിലയും പുതിനയിലയും കഴുകി ഒരു മിക്സി ജാറിലിടുക. ഇതില്‍ പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, അല്പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായരക്കുക.
തൈര് ബീറ്റ് ചെയ്ത് മയമാക്കുക, അരച്ചുവച്ച ചട് ണി ഇതില്‍ ചേര്‍ത്ത് മയമാകും വരെ ഇളക്കുക. ഉപ്പും ജീരകം വറുത്ത് പൊടിച്ചതും ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഇളക്കി വിളമ്പുക


ജാമ്പയ്‌ക്ക ചട്ണികള്‍

ജാമ്പയ്ക്ക – 5 എണ്ണം, തേങ്ങ – കാല്‍ കപ്പ് (ചുരണ്ടിയത്), ഉപ്പ് – പാകത്തിന്, ഉള്ളി – രണ്ടെണ്ണം, കറിവേപ്പില – ഒരു തണ്ട്, മുളകുപൊടി – ഒരു ടീസ്പൂണ്‍,

ജാമ്പയ്ക്ക കഴുകി കുരു നീക്കി വക്കുക. ഇതില്‍ തേങ്ങ, മുളകുപൊടി, ഉപ്പ്, ഉള്ളി , കറിവേപ്പില ഉതിര്‍ത്തത് എന്നിവ ചേര്‍ത്ത് നന്നായരച്ച് എടുക്കുക.


കാന്താരി ചട്ണി

കാന്താരി മുളക് 4-5 എണ്ണം
കറി വേപ്പില 1 തണ്ട്
ഉപ്പ്
തേങ്ങാ ചുരണ്ടിയത് ഒരു പിടി
ഇഞ്ചി കാല്‍ കഷ്ണം

തയ്യാറാക്കുന്ന വിധം

കാന്താരി മുളക്, ഉതിര്‍ത്ത വേപ്പില, ഉപ്പ്, തേങ്ങാ, ഇഞ്ചി ചുരണ്ടി ചതച്ചത് എന്നിവ നന്നായി അരച്ച് എടുക്കുക.

Author

Scroll to top
Close
Browse Categories