കവിത

കണ്ണാടി

കണ്ണാടി നോക്കിയാല്‍ മുഖം കാണുമെന്നെന്റെഅമ്മ പറഞ്ഞുതന്നുമുമ്പേ പലവട്ടംകണ്ണാടി തിരഞ്ഞു മുറിയാകെ നടന്നിട്ടുമെന്തേകണ്ണാടി കിട്ടീല്ല അലഞ്ഞുയെന്‍ മനസ്സാകെമുറിയിലലസമായൊരു കോണിലിരിക്കവേപലചിന്ത പടികേറി മനസില്‍ വന്നെത്തിപതറി ഞാനറിയാതെ വാവിട്ടു കരയവേഅമ്മതന്‍ മന്ത്രം മുഴങ്ങിയെന്‍ കാതില്‍ഒടുവില്‍ ഞാനറിയുന്നൊരു ക്ഷേത്രപ്രതിഷ്ഠയായ്കണ്ണാടിയുണ്ടവിടെ വന്നെത്താന്‍പലവഴിതാണ്ടി …

മരുഭൂമികൾ ഉണ്ടാവുന്നത്

കൈ പിടിച്ച് ഒന്നിച്ചൊപ്പംനടക്കുമ്പോഴാണ്,പൂ വിരിഞ്ഞതും കായ വന്നതുംനിലാവുദിച്ചതുമെല്ലാംതാനേ പറഞ്ഞു പോവുന്നത്.ഒന്നിച്ചൊരൊറ്റഒഴുക്കായി തന്നെത്തന്നെമറന്നു പോവുന്നത്. പിന്നീടെപ്പോഴോഅറിയാതെ തമ്മിൽകോർത്ത കൈവിരൽത്തുമ്പ്ഊർന്നു വീഴും,ഒരേ യാത്രയുടെ ഇരുപുറങ്ങളിൽരണ്ടു കാഴ്ചയാവും,പിന്നെയുമേതോ തിരിവിൽമുന്നിലും പിന്നിലുമാവുംഒപ്പമല്ലല്ലോ എന്നോർത്തുതെല്ലു നിൽക്കും.മറുപാതി ഒപ്പമെത്തട്ടെയെന്ന്വിചാരിക്കും….ഒന്നു നിൽക്കാൻ,മിണ്ടിപ്പറയാൻ ഖേദം തോന്നും,. …

വഴികൾ

തണലേകും മരങ്ങളില്ലകൂടുകൂട്ടാൻ കിളികളില്ലവയലുകളിൽ കൃഷികളില്ലവയലുകളും കരയടിഞ്ഞുപുഴകൾക്ക് പഴമയില്ലമലിനമായൊഴികിടുന്നുനീരുറവകൾ പോറ്റിടാതെഗർത്തജലമൂറ്റിടുന്നുമലയിടിച്ചു മണ്ണുനീക്കിമാമലകൾ മാഞ്ഞിടുന്നുതരിശുഭൂമിയായിടുമ്പോൾമാളികകൾപണിതിടുന്നുപഠിക്കയില്ലനല്ലപാഠംപരിസ്ഥിതികൾചൂഷണമായ്സംസ്കാരസമ്പന്നമാംസാക്ഷരകേരളമോ?നമ്മൾതീർത്തലോകമിത്നാംചെയ്തപാപമിത്തലമുറകളേറ്റ്പാടുംനാംചെയ്തവഴികളൊക്കേ

നിമിത്തം

തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍കുത്തുവാക്കുകളാണെന്നുംകരുനാക്കുകളുടെചവര്‍പ്പുകളാണെന്നുംപറഞ്ഞവരെല്ലാംഅറംപറ്റി, മറുവാക്ക് തേടുന്നു. വശപ്പിശകുള്ള ശകുനങ്ങള്‍അപശകുനങ്ങളാണെന്നുംഅവലക്ഷണങ്ങളുടെദുര്‍നിമിത്തങ്ങളാണെന്നുംഉറപ്പിച്ചവരെല്ലാംരാഹുകാലം നോക്കി വഴിമാറുന്നു. നാവു പിഴയ്ക്കുന്ന സത്യങ്ങള്‍അസത്യങ്ങളാണെന്നുംയാഥാര്‍ത്ഥ്യങ്ങളുടെപൊയ് മുഖങ്ങളാണെന്നുംവിവേചിച്ചവരെല്ലാംമുഖം തിരിച്ചു നടന്നകലുന്നു… വിഷഫലം കായ്ക്കുന്ന മരങ്ങള്‍പാഴ് മരങ്ങളാണെന്നുംഇരുള്‍പൂക്കളുടെഅടിക്കാടുകളാണെന്നുംവിശ്വസിച്ചവരെല്ലാംവാള്‍ത്തല മൂര്‍ച്ചകൂട്ടുന്നു…. ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍ദുഃസ്വപ്‌നങ്ങളാണെന്നുംദുരനുഭവങ്ങളുടെദൂതരാണെന്നുംസന്ദേഹിച്ചവരെല്ലാംപോളക്കണ്ണടയ്ക്കാന്‍ ഭയക്കുന്നു. ആര്‍ദ്രത വറ്റിയ …

എന്റെ അമ്മ

( യശ:ശരീരനായ ഡോ:എ .പി .ജെ അബ്ദുള്‍കലാം എഴുതിയ എന്റെ അമ്മ (MY MOTHER)എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം ) കടല്‍ത്തിരമാലകള്‍ , സ്വര്‍ണ്ണമണല്‍ത്തരികള്‍ ,തീര്‍ത്ഥാടകന്റെ വിശ്വാസം ,രാമേശ്വരം പള്ളിത്തെരുവ്ഇതെല്ലാം ഒന്നില്‍ അലിഞ്ഞതാണ് –എന്റെ …

ഗുരുപഥം

കേരളക്കരയുടെതാരകമായിട്ടൊരുമാനവനുയിർക്കൊണ്ടുവാനവർക്കാരോമലായ് ! ‘നാണു’വാം ചെല്ലപ്പേരിൽവാണവൻ വലുതാകെ ,ക്ഷീണത്വമറിയാതെ –യണികൾക്കൂർജ്ജം നൽകി ! അജ്ഞതയകറ്റുവാൻവിജ്ഞാനമല്ലോ മാർഗംജിജ്ഞാസുക്കളായ് നിങ്ങ -ളജ്ഞത വെടിയണം! ഗുരുവാം നാരായണൻഉരുവിട്ടതാം വാക്കു –ശരമായ് തറച്ചവ –രൊരു മെയ്യായി നിന്നു! തീണ്ടലുമയിത്തവുംവേണ്ടയി ധരണിയി-ലിണ്ടലുണ്ടാക്കും മദ്യംഉണ്ടാക്കാതൊരു …

വായനയിൽ മുഴുകുമ്പോൾ

വായനപലപ്പോഴുംഅങ്ങനെയാണ്. വരികൾകൊണ്ട്വരച്ചിടുന്ന വഴികളിൽവാകയോളംചുവന്ന അഞ്ചിതൾഓർമ്മകളൊക്കെയുംകണ്ടേക്കാം. കാട്നഗരമാകുന്നതുംനഗരംനരകമാകുന്നതുംനാം കണ്ടേക്കാം. ചിലപ്പോഴാകട്ടെചത്ത മീനിന്റെകണ്ണുകളിൽഒളിഞ്ഞിരിക്കാൻകൊതിക്കുന്നകടലുംകായലുംകരിമണലുംനാം കണ്ടെന്നിരിക്കും, മറ്റുചിലപ്പോഴാവട്ടെനഗരംനിദ്രയുടെവസന്തത്തിലേക്ക്വഴുതിവീഴവേ, നക്ഷത്രങ്ങളുടെനാൽക്കവലയിൽഇരുന്നുകൊണ്ട്രക്തം ചീന്തിയതെരുവുകളിലേക്ക്സ്വാതന്ത്ര്യത്തിനായിഉറ്റുനോക്കുന്നവരേയുംനാംകണ്ടുമുട്ടിയേക്കാം. വായനപലപ്പോഴുംഅങ്ങനെയാണ്. കാലിച്ചായ കുടിക്കാൻമോഷണം നടത്തുന്നഒരുവന്റെ വിശപ്പിൽനിന്ന്,കടൽക്കൊള്ളനടത്തുന്ന ഒരുവന്റെദിക്ക് തെറ്റിയകപ്പലിലേക്ക്കൊണ്ട്എത്തിക്കുന്ന ഒന്ന്. വായനപലപ്പോഴുംഅങ്ങനെയാണ്. തുടക്കത്തിൽവഴിനീളെകണ്ടുമുട്ടുന്നഅപരിചിതർതന്നെയാകുംഒരുപക്ഷെഒടുവിൽഅത്രമേൽപ്രിയപ്പെട്ടവരായിമാറുന്നതും, എന്നാൽചിലരാകട്ടെയാത്ര പറയാൻപോലുംകൂട്ടാക്കാതെഓർമ്മകളിൽഒരു കാൽപ്പാടുപോലുംബാക്കിവെക്കാതെകടന്ന് …

പൂർണ്ണയുടെ കണ്ണുനീർ

സഹ്യാദ്രിതൻ പ്രിയപുത്രിയാം പൂർണ്ണ * ഞാൻ‘ദൈവത്തിൻ സ്വന്തം നാടിൻ ‘സ്വന്തമാം പുഴയിവൾവാടുന്ന പാടത്തിനും ഉരുകും തീരത്തിനുംദാഹനീർകുടവുമായവിരാമമൊഴുകുന്നോൾമണ്ണിനെ മണ്ണാക്കുന്ന ജീവജാലങ്ങൾക്കെല്ലാംകുളിരും പനിനീരും കൃത്യമായ് ചുരത്തുവോൾകൈരളീ മനോഹരിക്കതിചാരുതയേകുംവെള്ളിയരഞ്ഞാൺ ഞാനെന്നൊരുപാട്പേർ പാടി അദ്വൈതമരുളിയ ശങ്കരാചാര്യർ തന്റെകളിത്തൊട്ടിലായ് നീന്തൽകുളമായ് ലസിച്ചവൾ,ആലുവാമണപ്പുറം …

നിങ്ങൾ എപ്പോഴും മറക്കുന്ന എന്നെക്കുറിച്ച്

ഒരു നിലാവിന്റെ തുമ്പത്ത് ഞാനുണ്ടായിരുന്നു.ഉടലുരുകി വീണ നക്ഷത്രമായി.എല്ലാ തിളപ്പിലും തിളച്ചുമറിഞ്ഞ്,എല്ലാ തണുപ്പിലും കോച്ചിവിറച്ച്,ഇന്നലത്തെ പകലിലും സൂര്യനു കീഴിൽ,നിഴൽ വിരിച്ച് പടർന്ന്,എന്റെതായ തണൽ തീർത്തിരുന്നു.എന്നിട്ടും നിങ്ങൾ കണ്ടതേയില്ല.പുലർകാലത്ത് തണുപ്പകറ്റാൻ തീ കായുന്നവർക്കിടയിൽ,ചായക്കടയിലെ പൊതുവർത്തമാനത്തിനരുകിൽ,കവലയിലെ പാർട്ടി സമ്മേളനത്തിനിടയിൽ,ബസ് …

കല്ലമ്പലം

അവതാരനടയടഞ്ഞില്ലഅന്തിവിണ്‍ചോപ്പഴിഞ്ഞില്ലമിന്നാമിനുങ്ങിന്‍ പ്രതിഷ്ഠഅമ്പലമാണോരോകല്ലും. കല്‍ത്താമരമൊട്ടുറങ്ങുംകാല്‍ച്ചിലമ്പില്‍മൗനഗന്ധംനിദ്രയില്‍ഘോരതപസ്മിന്നല്‍കടിഞ്ഞാണ്‍ പ്രഹരം. അരുവികടഞ്ഞശിലയില്‍ഗംഗേശചൈതന്യനേത്രംശിവരാത്രിനെറുകയില്‍ ചൂടിഗുരുപൂര്‍ണിമപ്പൂവിതളും! കാലസീല്‍ക്കാരത്തിന്‍ ചുറ്റ്പുലരൊളിചേരുമരളിനാവില്ലാമണിമുഴക്കങ്ങള്‍കല്ലമ്പലം ചമല്‍ക്കാരം. കല്ലമ്പലം ചുറ്റിയെത്തുംകാറ്റെന്നും ദേശാടനത്തില്‍കല്ലമ്പലം ഗര്‍ഭഗേഹംശില്പിവരവേല്‍ക്കും സൃഷ്ടി. കല്ല് പൂക്കും സൂര്യകാന്തിഉള്ളുലയ്ക്കും നിശാഗന്ധിസ്‌നേഹകിരണം തൊടുമ്പോള്‍കല്ലുമലിയും കരിമ്പ്.

Scroll to top
Close
Browse Categories