കവിത

കവിമുഖം!

കൈനഖങ്ങളില്‍നെയ്‌ല് പോളിഷിട്ട കവികറുപ്പിച്ച മേല്‍മീശയുംവെളുത്ത താടിരോമങ്ങളുംവെളുപ്പും കറുപ്പുംഇടതൂര്‍ന്ന കുങ്കുമവര്‍ണ്ണവുംനിറഞ്ഞ സമൃദ്ധമായ മുടിമട്ടന്‍ കറിയുടെ മണമുള്ളവലം കൈവെള്ളയില്‍സിംഹം സിംഹിയെ നക്കി-തോര്‍ത്തുംപോലെ തഴുകി!കള്ളികുപ്പായത്തിലെവര്‍ണ്ണരാജിയില്‍മനവും തനവും കുരുങ്ങിയആരാധികയുടെ നയനങ്ങള്‍വീതിക്കരയന്‍ ബ്രാന്‍ഡ്-മുണ്ടില്‍ തെന്നി, ത്തെന്നി,പാദങ്ങളില്‍ വട്ടംചുറ്റി.വെട്ടിക്കൂര്‍പ്പിച്ച്., നീല പെയിന്റടിച്ചനീളന്‍ കാല്‍ …

പദയാത്ര

ആത്മപ്രകാശം തിളങ്ങുന്ന യാത്രഅഹമെന്ന ഭാവം അണയുന്ന യാത്ര .പീതം പുതച്ചാൽ പകയില്ല പതിരില്ലപ്രാണൻ പകുത്തുള്ള പൊൻ പദയാത്ര. ഗുരുവിന്റെ അരുളാം അരുളിന്റെ പൊരുൾ തേടിഅറിവിന്റെ യാത്ര ആത്മീയയാത്ര.. ശിവഗിരി പുണ്യമീ യാത്ര . ആത്മ …

ചിതറി വീണ താരകം പോല മർത്യനിന്ന്

ഒന്ന് ഭൂമിയൊന്ന് സൂര്യനൊന്ന് ചന്ദ്രനൊന്ന് വായുവൊന്ന്വെള്ളമൊന്ന് അനിലനൊന്ന്അഗ്നിയൊന്ന് വർഷമൊന്ന് മനുഷ്യനൊന്ന്മതവുമൊന്ന് ജാതിയൊന്ന്ദൈവമൊന്ന്പിന്നെയെന്തേ?ചിതറി വീണതാരകം പോല മർത്യനിന്ന്മതത്തിനുള്ളിൽജാതി കൊണ്ടുകോട്ട കെട്ടിആടിടുന്നു? രണ്ട് രണ്ടിനൊന്നാകുവാൻ കൊതി,ഒന്നായ രണ്ടിനിണ്ടൽ തീണ്ടി,രണ്ടായി നില്പുണ്ട്,രണ്ടിലൊന്നറിയേണമെന്നു ചൊല്ലി.രണ്ട് രണ്ടിൽ ചേരാതെ മണ്ടുന്ന കാഴ്ചയും,രണ്ടുമൊന്നിലടങ്ങാത്ത …

ഇത്രമാത്രം

നിങ്ങൾ എനിക്ക് മഴയായിരുന്നുഉണർന്നു പെയ്തില്ലായിരുന്നുവെങ്കിൽഎന്നിലെ വിത്തുകൾ നിന്റെ കുളിരുകൊണ്ട്മുളയ്ക്കുകയോഞാൻകറകളെല്ലാം കഴുകി വൃത്തിയാക്കിയപിച്ചള പാത്രം പോലെതിളങ്ങുകയോ ചെയ്യില്ലായിരുന്നു.നിങ്ങൾ ഇപ്പോൾ എനിക്ക് സംഗീതമാണ്,എത്ര കേട്ടാലും മതിവരാത്ത, ആത്മാവിൽഎപ്പോഴും പാടിക്കൊണ്ടിരിക്കുന്ന,ഗസലു പോലെ തീരെ ചെറിയ ശബ്ദത്തിൽഅസാമാന്യമാം വിധം എനിക്ക് …

പത്രവൃത്താന്തം

ദിനപ്പത്രം മൂന്നെണ്ണമീവീട്ടിലുണ്ടെന്നാലുമെന്റെമകനവയൊന്നും കൈയാൽതൊടുകയില്ല !സഹികെട്ടുപോയൊരു നാൾശകാരിക്കാൻ തുനിഞ്ഞപ്പോൾഗതികെട്ടവനെൻ പക്ക –ലിരുന്നൊരെണ്ണം,മലർക്കെത്തുറന്നുവെച്ചുവായിക്കാൻ തുടങ്ങയായിതലക്കെട്ടുകളോരോന്നാ-യുച്ചത്തിലേവം:‘പാർട്ടിയെമ്മെല്ലേമാരാരുംചാടിപ്പോകാതിരിപ്പാനായ്ഹോട്ടൽമുറിക്കുള്ളിൽ പൂട്ടിജനാധിപത്യം’ .‘നേതാവൊരാൾകള്ളപ്പണക്കേസിൽപ്പെട്ടുപരുങ്ങിനില്പൂ ‘.‘പെൺവാണിഭം കൊഴുക്കുന്നുനഗരത്തിൽ ‘ ; ‘പിടികൂടികഞ്ചാവിന്റെ വൻശേഖരംനിശാസദസ്സിൽ ‘ .‘അമ്മാവനോടൊപ്പം നവ-വധു ഒളിച്ചോടി ‘ ; ‘തന്റെകൺമണിയെക്കളഞ്ഞാരോഅഴുക്കുചാലിൽ ‘ …

അശ്രുപുഷ്പം

ഇനിയേതു ജന്മത്തിലെവിടെ, യെന്നെ, ങ്ങനെഒരു നോക്കു കാണുമെന്നറിയില്ല എങ്കിലുംഒരു വാക്കു മിണ്ടാതെ പോയതില്‍ പരിഭവംഒരു തേങ്ങലായെന്നിലുരുകുമീ വേളയില്‍ഒരു സാന്ത്വനത്തിനായ് തിരയുന്നു മാനസംഗതകാല സ്മൃതിയിലാ ശ്രാവണപ്പുലരികള്‍ നിറമൊന്നു മങ്ങുമീ തിരുവോണ നാളിലുംകുളിരാര്‍ന്നൊരോര്‍മ്മയായ് പഴയോണ നാളുകള്‍നിറമേറെയാണന്നുപൂവിനും പുല്ലിനുംകുളിരേറെയാണന്നുപുലര്‍കാല …

മൂവന്തി

ഹന്ത: സുന്ദരസന്ധ്യേ എന്തേ നിന്‍ മുഖാംബുജം-സന്താപം കൈകൊള്ളുവാന്‍ കാരണമെന്തേ സന്ധ്യേ-കാറണി മേഘം പോലെ കറുത്തതെന്തേ മുഖം,കാരണമെന്താകിലും പറയൂ ത്രി സന്ധ്യേ നീ…. പകലോന്‍ പോയ ദുഃഖം പറയാന്‍ മടിയെന്നോ-പകരം വയ്ക്കാന്‍ ചന്ദ്രന്‍ പതിവായെത്തുന്നല്ലോ-ശാരദ ശ്യാമാംബരം …

പൊന്നുണ്ണി കണ്ണന്‍

നീയേ ഏക ബന്ധുനീയേ ഏകാശ്രയംനിന്‍ നാമം മാത്രംനിന്‍ രൂപം മാത്രംനിന്‍ ചിരി മാത്രംനിന്‍ കളി മാത്രംനിനച്ചിരിക്കുന്നോരെന്നെകാണാത്തതെന്തെന്‍ കണ്ണാ ഓര്‍മ്മ വച്ചെന്നൊരുനാള്‍മുതല്‍ നീയെന്റെ പൊന്നുണ്ണിക്കണ്ണന്‍കുളിപ്പിച്ചും പൊട്ടുതൊടുവിച്ചുംതാലോലമാടിയും കളിച്ചൊരു ബാല്യംനീയെന്നില്‍ നിറഞ്ഞൊരു കാലം നിന്നെ മറന്നൊരു നിമിഷമില്ലനിന്നിലലിയാത്ത …

ഹേ മനസേ

ആരും അറിയാതെ ഇരുള്‍ പെയ്ത ചുവരിന്‍ അരികെനീ നീറി കരയുന്നതു ഞാന്‍ അറിയുന്നു.എന്തിനാ ഇങ്ങനെ, എന്നോടു ഒന്ന് നെഞ്ച് നീറി നീചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുനൂറ് പേരുടെ ഇടയിലും ഏകാന്തതയില്‍ മുറുകുന്നനിന്നെ ഞാന്‍ കാണുന്നു.നീ വെറുപ്പോടെ …

അമ്മക്കോഴി

മുട്ടയിടാത്ത കോഴിപൊരുന്നിരിക്കുന്നത് കണ്ട,വീട്ടുകാരിയുടെ മോഹംഇവളെയമ്മയാക്കാന്‍പൂവന്‍കൊത്തിയ നാല് മുട്ടവേണം. മുട്ടയിട്ടില്ലേലും മുട്ടവിരിയാന്‍അടക്കോഴി മതി.അയലത്തെ പൂവന്‍മാരുടെകരളായിരുന്നിട്ടുംഇവള് മുട്ടയിട്ടില്ലല്ലോ;വീട്ടുകാരിയുടെ പാരാദൂരം.പരിശുദ്ധാത്മാവിന്റെ,നോട്ടം കിട്ടാത്തോള്. പത്താമുദയത്തിന് അടവെച്ചിട്ട്.ഇടികുടുങ്ങാതെ നോക്കാന്‍വീട്ടുകാരി, ഇന്ദ്രനെ ഏല്പിച്ചു!കോഴിക്കും മുട്ടകള്‍ക്കുമിടയില്‍വജ്രായുധം തണലായി. നിഴലും നിലാവും കടന്നുവന്നഇരുപത്തൊന്നാരാവ്!ചീമുട്ടകളെ തെങ്ങുമൂട്ടിലെറിഞ്ഞ്നാലെട്ട് മുപ്പത്തിരണ്ട് …

Scroll to top
Close
Browse Categories