കവിത

ഗുരുദേവ കീര്‍ത്തനം

വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ ഞങ്ങള്‍ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ,ഗുരുവിന്റെ ചൈതന്യം എന്നും ലഭിക്കുവാന്‍ഗുരുവിനെ നിത്യവും വാഴ്‌ത്തീടുന്നേ, ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടിലായ്ഭൂജാതനായൊരു ദിവ്യബാലന്‍,കീഴ് ജാതിക്കാരോട് അയിത്തം പുലര്‍ത്താതെചേര്‍ന്നു കളിച്ചൊരു കൂട്ടുകാരന്‍വാഴ്‌ത്തീടുന്നേ ഞങ്ങള്‍, വാഴ്‌ത്തീടുന്നേ…… കാര്‍വര്‍ണ്ണനെപ്പോലെ പൈക്കളെ മേച്ചുകൊണ്ട്ഓടി …

വിധിമതം

അടരുന്ന മലരിനുംവിടരുന്ന മലരിനുംഅഴലുണ്ട് ലോകത്തില്‍ഓരോ വിധംനെടുനാള്‍വാഴാന്‍കൊതിപൂവിനെന്നാല്‍നാളുകള്‍നീട്ടിത്തരില്ലീവിധിമതംകണ്ടവര്‍ കണ്ടവര്‍മോഹംമൂലംകട്ടുകട്ടില്ലാതായ്ഗന്ധംചന്തംആരോടും പരിഭവമൊട്ടുമില്ലഅഴകിലോതെല്ലുമഹന്തയില്ലപാരില്‍വസന്തംനിറച്ചോരീപൂക്കളെപാടെകരിഞ്ഞങ്ങുപൊഴിയുംവേളയില്‍ആരുമേനോക്കില്ലയത്രയുമല്ലആരും ചവിട്ടിഞെരിച്ചുംകടന്നുപോം 9745675799

മഹാകവി

ഉത്തുംഗശൃംഗമായുന്നതശീര്‍ഷനായ്നില്‍പ്പൂ മഹാകവി കുമാരനാശാന്‍കാല്‍പ്പനികത്തിന്‍ വസന്തം വിടര്‍ത്തിയമലയാള മഹനീയ കാവ്യ സൂനംആശയങ്ങള്‍ കൊണ്ട് ആസ്വാദകരുടെഹൃദയങ്ങളില്‍ നവോന്‍മേഷമായിമധുരപദങ്ങളാല്‍ മാധുര്യമൂറുന്നവരികളൊരായിരം കോര്‍ത്തെടുത്തുകായിക്കരയെന്ന സുന്ദരഗ്രാമത്തില്‍ഒരു ദിനമിക്കവി പിറവി കൊണ്ടുകുഞ്ഞായിരിക്കവേ അഭ്യസിച്ചുയോഗയും തന്ത്രവുംഅച്ചെറു ബാല്യത്തില്‍ തന്നെയേറെകാവ്യങ്ങളാ ഹൃദയമേറ്റെടുത്തുഒപ്പം പരീക്ഷയിലൊക്കെയാശാന്‍ആശിച്ച പോലെ ജയിച്ചുയര്‍ന്നുകേരളത്തിന്റെ …

ഒരു പരിസ്ഥിതിക്കവിത

പോയാണ്ടിലന്നുപരിസ്ഥിതിനാളിലാടൗൺഹാളിലെപ്പരി –പാടികൾക്കായി നാം പോകവേ കാറിന്റെമുന്നി, ലോർക്കുന്നുവോ;പാറിവീണെന്തോകറുത്ത നിഴൽ പോലെ? വണ്ടിയോടിച്ചു ഞാൻമുന്നോട്ടു നീങ്ങവേപിന്തിരിഞ്ഞൊന്നുകണ്ണോടിച്ചു ചൊല്ലി നീ : “കാക്കതൻ കൂടാണ്;കുഞ്ഞുമുണ്ടാമതിൽ;കാറിന്റെ വീലതിൻമേലേ കടന്നുപോയ്!” ചൊല്ലിനേൻ :”കേറി –യെന്നാകിലാട്ടെ; യിനിഇല്ലില്ല നേരംകളയുവാനൊന്നിനും. എന്തിനല്ലെങ്കിലി –പ്പക്ഷികൾ …

പാർക്കിൽ

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നംഎത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാംഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരംമിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽഎത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ കൈകൾ വീശാതെ യാത്രാമൊഴിയും പകരാതെമറഞ്ഞോൾക്കായിക്കണ്ണീർപൊഴിച്ച യുവാവൊരാൾഇരുന്നതിതേ ബെഞ്ചിൻ മൂലയിലായിരിക്കാംമിഴിനീരുപ്പാലാണോ ദ്രവിച്ചൂ പലകകൾ. തങ്ങളിലിണങ്ങാത്ത രണ്ടുപേർ ദാമ്പത്യത്തിൻചങ്ങലമുറിക്കുവാൻ …

ചൂഷകന്‍

പൈക്കിടാവിന്നായ്ചുരത്തുമകിടിന്റെചോട്ടില്‍ നാം നീട്ടിടുംപാത്രം തുളുമ്പവേകഷ്ടതയേറെ സഹിച്ചുതേനീച്ചകള്‍ ശേഖരിച്ചീടുന്നതേന്‍കുടം കക്കവെകുട്ടകള്‍പൊക്കി നാംകുക്കുടം കാത്തതാംമുട്ടകളൊക്കെയുംതട്ടിയെടുക്കവെആറ്റക്കുരുവി പണിപ്പെട്ടുതീര്‍ത്തതാം കൂടൊന്നുമോഷ്ടിച്ചു ചേലാസ്വദിക്കവെനീറ്റിന്നലങ്കാരമാകുംത്സഷങ്ങളെ ചൂണ്ടകുരുക്കില്‍കുടുക്കി ഭക്ഷിക്കവെമാനുഷ്യരെന്നപേര്‍ഭൂഷണമാക്കുവാന്‍യോഗ്യരോനാംവെറും ചൂഷകരല്ലയോ?

ഒരു പരൽ മീൻ അപാരത

ഉദയംഅകലേയൊരു മൊട്ടുസൂചി പോലെ പുലർക്കാലമെത്താൻനേരമിനിയുംകാത്ത് നിൽക്കുന്നുമുന്നിൽ ജനാലയ്ക്കപ്പുറം ലോകംമഞ്ഞ പുതയ്ക്കാനൊരുങ്ങുമ്പോൾഞാൻ മറുലോകത്തെത്തുന്നു ലോകമൊരുവെളിച്ചവട്ടങ്ങളിൽഊതിയുണർത്തുംമാതിരിപലതരം വേഗവിതായനങ്ങൾ പുറത്തേക്കെറിഞ്ഞുചാടുന്നു ഞാനുംചിലപ്പോഴൊക്കെകരയിൽ കൊണ്ടിട്ടപരൽ മീൻ കണക്കേ അറിയുന്നു.ജീവന്റയമൃതംനിത്യം നിയതം ഒരാവർത്തി കൂടിപങ്കിടാനായെങ്കിലെന്ന്കൊതിയോട് കൂടി അറിയില്ലല്ലോഇപ്പോഴുമാപരുക്കൻ മെത്തയിൽതന്നേ അടുത്ത ഊഴംകാത്ത് …

ഒന്നെന്ന തത്ത്വം

ഗുരുത്വം, ഗുരോ ത്വന്മഹത്വം വരത്വംസ്ഫുരിക്കുന്നിതോരോന്നിലും ത്വൽ പ്രയജ്ഞംശരിക്കേറ്റു,മർത്ഥംഗ്രഹിച്ചും പഠിക്കേവിളക്കുള്ളിലാളുന്നു, ദീപ്രോജ്വലത്തായ് നരത്വം സുരത്വസ്വരൂപ പ്രഭാവംവരിക്കാൻ ജ്വലിച്ചൂ, തപസ്സാൽ തപിച്ചൂസമത്വം രചിക്കാൻ, രുചിക്കാൻ സമൂഹംമഹത്തത്ത്വ,മൊന്നെന്ന പാഠം ചമച്ചൂ കവിത്വം ഭവത്തത്ത്വബോധ പ്രഘോഷപ്രചാരത്വമാർഗ്ഗത്തിനുള്ളോരു പാങ്ങായ്രചിച്ചെത്ര!യെല്ലാം വിരിഞ്ഞൊട്ടുപൂവിൽവിരിഞ്ഞോരു പൂക്കൾവിചാരാർക്കദീപ്തം …

വണ്ടി

ഇരട്ടക്കാള തൻ മൊരട്ട് വണ്ടിയിൽഇരുട്ടിലൂടച്ഛൻ വരുന്ന കേൾക്കുന്നുപിറകിൽ താഴെയായ് ഇളക്കമൊത്താടിപഴ റാന്തൽത്തിരി അകലെക്കാണുന്നു വഴിയിൽ കല്ലുരഞ്ഞമരും ശബ്ദവുംകുടമണികളിൻ കുശാഗ്ര നാദവുംചാഞ്ഞിരുന്ന-രുമയായങ്ങേർ കവിത പാടുന്നു ഇരുട്ടിലൂടേത് കൊടും മഴയത്തുംതിരക്കിച്ചെല്ലരുതിവിടെത്തും വണ്ടിപകുതി പാടിയങ്ങുറങ്ങിപ്പോയാലുംപറഞ്ഞു വച്ച പോൽ അറിയുന്നൂ …

ദ്യുതി

അവൾ നടന്നു.നല്ല കത്തുന്ന പകല്‍.വഴി വ്യക്തമാകുന്നേയില്ല,പകലിന്റെ എല്‍ഇഡി ബള്‍ബുകള്‍..! മാനത്തേക്കുനോക്കി.കണ്ണടഞ്ഞുപോയി.കരിയിലകളില്‍ പിണഞ്ഞ്ഒരുപുല്ലാനിപ്പാമ്പ് കണ്ണുമിഴിച്ചു.ചുവപ്പിന്റെ നിയോണ്‍കണ്ണുകള്‍! വഴിയോരം,പച്ച!!ആലും തമ്പകവും തലയാട്ടി.ചില്ലകളിലേക്ക്മുടിനീട്ടിപ്പിന്നിഅവള്‍ റയോട്ട് പാടി..ഗ്രീന്‍ റയോട്ട്!പച്ച തെളിഞ്ഞുണര്‍ന്നു.കടും പച്ചയുടെ ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകള്‍!! ഞാനൊഴുകുന്ന വഴിയിലൂടെഒരു തോടെങ്കിലും ഒഴുകണമെന്ന്ഒരു …

Scroll to top
Close
Browse Categories