കവിത

ബോൺസായ്‌!

പച്ചപ്പും പൂവിടലുംഅവസരോചിതമായിവിളക്കിചേർത്ത,ചുക്കി ചുളിവിലുംവൈകൃതമാകാത്തകാഴ്ച്ചകൾ കുറുകികൊഴുത്തുരുണ്ടഒറ്റത്തടിമേൽഎത്ര മാത്രംപരിപക്വമായാണ്ഞാൻ പൂത്തുലയുന്നതെന്നോ ഒറ്റ വേരുകൊണ്ട്ഉദകക്രിയ നടപ്പിലാക്കിയഎന്റെ പേരാണ്ബോൺസായ്‌!

പേറ്റ് നൊമ്പല

രാമന്റവ നാല് പെറ്റ്നാലു ആസോത്രിലല്ലെ ചെറ്റ കുടീല ചാണകതറക്ക കിടന്ത്നൊന്ത് നൊന്ത് കൂക്കിവൈരം കൊട്ത്ത് കളെ പറിക്കുമ ആരല്ലോ പറഞ്ചത് കേട്ട്ന്ത്‌ രാമന്റെ പൊണ്ണവടെ ഒര് പാഗ്യമേനാല് നിറ കുടമ്പോലത്ത മക്കനാല് സുഖപേറന്നെ മൊയ്ദൂണ്ടവടെ …

ഞാൻ നീയായ്‌ തീർന്നത്

എന്റെ കണ്ണകലത്തിൽ പലപ്പോഴും നീ വന്നു പോകാറുണ്ട്…പക്ഷേ ഒരിക്കൽ പോലും നീ എന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നില്ല. നിന്റെ സുഗന്ധവും പേറിയാണ് കാറ്റെന്നെ തഴുകി കടന്ന് പോകാറുള്ളത്….അതിനാൽ ഒരിക്കലും നീ എന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നില്ല. സൂര്യരശ്മികളെല്ലാം …

മടക്കം

ഓരോ വഴിയും ഓരോ നിഴലുംഓരോ വിലാപവുംഎനിക്കു പിന്നാലെ.വിദൂരതയിലലിഞ്ഞു ചേരുന്നമർമ്മരങ്ങൾചുറ്റിലുംശ്വാസമെടുക്കുന്ന മാറ്റൊലികൾഎല്ലാം എനിക്കു പിന്നാലെ. കാലുകൾക്ക് വേഗതയേറിയിരുന്നനിമിഷങ്ങൾഇവിടെ അവസാനിക്കുന്നു… എപ്പോഴാണ് ഇതുവഴികാറ്റ് കടന്നു പോയത് ? ഉടൽ രഹിത വേരുകൾഅനാഥമായ്മണ്ണിലിഴയട്ടെ ….വാക്കിൽപ്പണിതപാട്ടിൻ്റെ നിർമ്മിതികൾഇവിടെ നിൽക്കട്ടെ …. …

ഉത്സവപ്പിറ്റേന്ന്

നമ്മൾനൂറ്കണക്കിന് സേമിയ കുടിച്ചിട്ടുണ്ട്നൂറ്കണക്കിന് ഉത്സവങ്ങൾക്ക് .സത്യൻസേമിയനസീർ സേമിയജയൻ സേമിയമമ്മൂട്ടി സേമിയമോഹൻലാൽ സേമിയഈ പ്ലാസ്റ്റിക് ഗ്ലാസ്സ് ഇരുട്ടുവാക്കിലെറിയുമ്പോൾഅവൾ ചിരിക്കുന്നു,കവുങ്ങിൻപാളക്കീരിടത്തിൽകറുപ്പടിച്ചവൾകൂലി തന്നിട്ടു പോടാന്ന്.പടയണിയാടീട്ടെത്രനേരമായി,തപ്പ്, കൈമണി, ചെണ്ടയെല്ലാംസൈക്കളേറി പോയി..തീച്ചൂട്ട്, പന്തം, കൊത്തി തിന്ന നീയും പോ.ഗാനമേളയും തീർന്നല്ലേ…നീയോ?ഭഗവതിയോടാണോ ചോദ്യം? …

കുമാരകവിയോട്

(മരം കോച്ചുന്ന മകര മാസത്തില്‍ മലയാളത്തെ കരയിച്ചു മറഞ്ഞുപോയ മഹാകവി കുമാരനാശാന്റെ മഹിത സ്മരണ) ഹേ മഹാകവേ തവദുരന്തസ്മരണയില്‍ഈ മലയാളമിന്നുംകണ്ണുകള്‍ തുടയ്ക്കുന്നുറഡീമര്‍ എന്നു നണ്ണിശുദ്ധാത്മന്‍ നീയാനീച‘ജഡുലന്‍’ മൃത്യുവിനുജീവഭിക്ഷയുമേകി!പെട്ടെന്നു വേഷം മാറിആ മഹാദുഷ്ടന്‍ നിന്നെതട്ടിക്കൊണ്ടുപോയേതോഇരുളിന്‍ പൂരം …

അമ്മനടത്തം

അമ്മയ്‌ക്കൊപ്പം വീടുനടക്കുംകാക്കിരി പീക്കിരി പിള്ളേരും!തണലത്തപ്പം ചുട്ടുകളിക്കുംഇലകളരച്ചൊരു കൂട്ടാനും കല്ലു പെറുക്കിയെറിഞ്ഞു കുളത്തില്‍മുങ്ങിയ സൂര്യനെയോടിക്കുംനെല്ലു കൊറിക്കാന്‍ വന്ന പിടക്കോ-ഴിക്ക് മരക്കൊഴുവെറിയുമ്പോള്‍കാറിവിളിച്ച് പറമ്പു മുഴുക്കനെയോടി നടക്കും കൊക്കക്കോകരിയില ചിക്കിപ്പുഴുവിനെ നല്‍കുംകലിതീരാത്തൊരു കൊക്കക്കോ! വേനല് വന്നു പുകച്ച പറമ്പില്‍മാടം …

വരികൾ ! വരകൾ!

വരികൾ ! വരകൾ ! ഒടിഞ്ഞുപോകാതെ മരത്തെ കാത്തത് ,പൊളിഞ്ഞുപോകാതെ കൂരയെ കാത്തത് ,പൊലിഞ്ഞുപോകാതെ ജീവനെക്കാത്തത് , അണഞ്ഞു പോകാതെ ദീപത്തെക്കാത്തത് .എവിടെ കാറ്റുപോൽ അലയും നേരവുംഇല മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ വരികൾ വരകൾസംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ …

കുറ്റബോധം

മറ്റെന്തു ചെയ്യുവാനെന്നറിയാതെ ഞാൻഒറ്റയ്ക്കിരുന്നീ തടവറയ്ക്കുളളിലായ്ചുറ്റുമിരുളിൽ മിഴികൾപാകീടവേ കുറ്റബോധത്തിന്റെ കൂരമ്പൊരായിരംകുത്തിത്തറയ്ക്കുന്നുഹൃത്തടമാകവെവിസ്മരിച്ചീടാൻ ശ്രമിക്കവെ ഓർമ്മകൾവിസ്മൃതി തൻകൂടുപൊട്ടിച്ചണഞ്ഞിടുംപാതിമെയ്യാവാൻകരംഗ്രഹിച്ചെത്തിയപ്രേയസിയെപരലോകത്തയച്ചൊരാ-കാളരാവിൻറെഞടുക്കും സ്മരണകൾകാളിയനെപ്പോൽവിഷം ചീറ്റിടുന്നിതാപാപകർമ്മത്തിൻസ്മരണകളൊക്കെയുംഘോര സർപ്പം പോൽ.ഫണം നീർത്തിയാടവെപ്രേതം കണക്കെൻനീണം മോന്തുവാൻ വരുംബീഭത്സരൂപങ്ങൾകാണുന്നു ചുറ്റിലുംമാടപ്പിറാവിനെപ്പോൽപരിശുദ്ധയാംപ്രാണപ്രിയതന്റെചാരിത്ര്യശുദ്ധിയിൽപാപിയിവൻ സ്വയംപാകിമുളപ്പിച്ചു‘സംശയരോഗ’വിപത്തുതൻ വിത്തുകൾഉളളിൽപ്പതഞ്ഞലഹരിനുരകളാൽ.കണ്ണിൽ തിമിരാന്ധകാരംപരക്കവെഉന്മാദചിത്തനായ്മാറിയിവനൊരുസംഹാര താണ്ഡവമാടിഗൃഹമതിൽചെയ്തൊരാപാതകത്തിൻവിധി വന്നപോൽരണ്ടു പതിറ്റാണ്ടുനീണ്ട …

തൃപുടി

വരുത്തന്‍ കണ്ണു മുറുക്കി മുറുക്കിയൊരുത്തന്‍കാതു മുറുക്കി മുറുക്കിയൊരുത്തന്‍നാവു മുറുക്കി മുറുക്കിയൊരുത്തന്‍വയറു മുറുക്കി മുറുക്കിയൊരുത്തന്‍കയറു മുറുക്കി മുറുക്കിയൊരുത്തന്‍എങ്ങും നിന്നു വിളങ്ങിവരുത്തന്‍ ബോദ്ധ്യം നാളത്തെ ശവമെന്നബോധ്യങ്ങളെല്ലാം തന്നെഇന്നത്തെ ശവം കണ്ട്ഇറങ്ങുമ്പൊഴേ തീര്‍ന്നു! മിത്ത് മിത്തില്‍ മണിയുണ്ട്.മണിയില്‍ മിത്തില്ല.അതിനാല്‍ …

Scroll to top
Close
Browse Categories