കവിത

വരാതിരിക്കാനൊരു കത്ത്

നീ ശ്രദ്ധിച്ചിട്ടുണ്ടോ..?അടിച്ചൊറപ്പിച്ചൊരുസ്ഥിരദൂരത്തിലെ നമ്മള്‍ ഭ്രമണം ചെയ്തിട്ടൊള്ളു,ഒരിക്കലുമങ്ങ് ചേരാനായിട്ടില്ല.എന്തോ… ഒരകലം,ഉള്ളിലേക്കിത് എപ്പോ തറച്ചാവോ…?ചോദിച്ചാവേണോന്നോ വേണ്ടാന്നോ പറയാത്തവിശപ്പില്ലാത്ത-മടുപ്പില്ലാത്തപറഞ്ഞാ പാതി തിരിയാത്തകറുത്തിട്ടല്ലാത്ത-വെളുത്തിട്ടല്ലാത്തകുടവയറില്ലാത്ത.രാത്രിയുടെ നിറമുള്ള പിരിഞ്ഞമുടിക്കാരന്‍എപ്പോ വേണേലും പുജ്യത്തിന്നു തുടങ്ങാന്‍മനക്കടുപ്പമുള്ളവന്‍ഒരു വട്ടത്തിലും സ്ഥിരമായി നില്‍ക്കാത്തവന്‍ഒന്ന് മിണ്ടാതായ അപരിചിതനാവുന്ന-എന്നാ എപ്പഴും ചിരിക്കുന്നപ്രീയപ്പെട്ടവനെ….നിന്റെ …

ഫേസ്‌ബുക്കിലെ ഗാന്ധി

ഗാന്ധിയെ കുറിച്ച്നാലുവരി കുറിക്കണമെന്ന്അയാൾക്ക് ഒരുൾവിളിയുണ്ടായിചെറുപ്രായത്തിൽകൃഷ്ണൻ മാസ്റ്ററുടെകസേരക്കപ്പുറത്തെചുമരിൽ കണ്ട ഫോട്ടോ‘’ ആരുടെ മുത്തച്ഛനാണ്‌’’എന്ന് സംശയിച്ചതിനു ശേഷംഇന്നാണ് ഗാന്ധിയെ ഓർക്കുന്നത്അല്ലെങ്കിൽ“ഗാന്ധി ഇന്ത്യയെ എന്താക്കി ?ഇന്ത്യയെ മാന്തി പുണ്ണാക്കി’’എന്ന ചോദ്യവും ഉത്തരവുംഅന്തരീക്ഷത്തിൽ നിറഞ്ഞു നിന്നകുട്ടിക്കാലത്തിനു ശേഷം. ഇന്ന് ഓർക്കാൻ …

ബോൺസായ്‌!

പച്ചപ്പും പൂവിടലുംഅവസരോചിതമായിവിളക്കിചേർത്ത,ചുക്കി ചുളിവിലുംവൈകൃതമാകാത്തകാഴ്ച്ചകൾ കുറുകികൊഴുത്തുരുണ്ടഒറ്റത്തടിമേൽഎത്ര മാത്രംപരിപക്വമായാണ്ഞാൻ പൂത്തുലയുന്നതെന്നോ ഒറ്റ വേരുകൊണ്ട്ഉദകക്രിയ നടപ്പിലാക്കിയഎന്റെ പേരാണ്ബോൺസായ്‌!

പേറ്റ് നൊമ്പല

രാമന്റവ നാല് പെറ്റ്നാലു ആസോത്രിലല്ലെ ചെറ്റ കുടീല ചാണകതറക്ക കിടന്ത്നൊന്ത് നൊന്ത് കൂക്കിവൈരം കൊട്ത്ത് കളെ പറിക്കുമ ആരല്ലോ പറഞ്ചത് കേട്ട്ന്ത്‌ രാമന്റെ പൊണ്ണവടെ ഒര് പാഗ്യമേനാല് നിറ കുടമ്പോലത്ത മക്കനാല് സുഖപേറന്നെ മൊയ്ദൂണ്ടവടെ …

ഞാൻ നീയായ്‌ തീർന്നത്

എന്റെ കണ്ണകലത്തിൽ പലപ്പോഴും നീ വന്നു പോകാറുണ്ട്…പക്ഷേ ഒരിക്കൽ പോലും നീ എന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നില്ല. നിന്റെ സുഗന്ധവും പേറിയാണ് കാറ്റെന്നെ തഴുകി കടന്ന് പോകാറുള്ളത്….അതിനാൽ ഒരിക്കലും നീ എന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നില്ല. സൂര്യരശ്മികളെല്ലാം …

മടക്കം

ഓരോ വഴിയും ഓരോ നിഴലുംഓരോ വിലാപവുംഎനിക്കു പിന്നാലെ.വിദൂരതയിലലിഞ്ഞു ചേരുന്നമർമ്മരങ്ങൾചുറ്റിലുംശ്വാസമെടുക്കുന്ന മാറ്റൊലികൾഎല്ലാം എനിക്കു പിന്നാലെ. കാലുകൾക്ക് വേഗതയേറിയിരുന്നനിമിഷങ്ങൾഇവിടെ അവസാനിക്കുന്നു… എപ്പോഴാണ് ഇതുവഴികാറ്റ് കടന്നു പോയത് ? ഉടൽ രഹിത വേരുകൾഅനാഥമായ്മണ്ണിലിഴയട്ടെ ….വാക്കിൽപ്പണിതപാട്ടിൻ്റെ നിർമ്മിതികൾഇവിടെ നിൽക്കട്ടെ …. …

ഉത്സവപ്പിറ്റേന്ന്

നമ്മൾനൂറ്കണക്കിന് സേമിയ കുടിച്ചിട്ടുണ്ട്നൂറ്കണക്കിന് ഉത്സവങ്ങൾക്ക് .സത്യൻസേമിയനസീർ സേമിയജയൻ സേമിയമമ്മൂട്ടി സേമിയമോഹൻലാൽ സേമിയഈ പ്ലാസ്റ്റിക് ഗ്ലാസ്സ് ഇരുട്ടുവാക്കിലെറിയുമ്പോൾഅവൾ ചിരിക്കുന്നു,കവുങ്ങിൻപാളക്കീരിടത്തിൽകറുപ്പടിച്ചവൾകൂലി തന്നിട്ടു പോടാന്ന്.പടയണിയാടീട്ടെത്രനേരമായി,തപ്പ്, കൈമണി, ചെണ്ടയെല്ലാംസൈക്കളേറി പോയി..തീച്ചൂട്ട്, പന്തം, കൊത്തി തിന്ന നീയും പോ.ഗാനമേളയും തീർന്നല്ലേ…നീയോ?ഭഗവതിയോടാണോ ചോദ്യം? …

കുമാരകവിയോട്

(മരം കോച്ചുന്ന മകര മാസത്തില്‍ മലയാളത്തെ കരയിച്ചു മറഞ്ഞുപോയ മഹാകവി കുമാരനാശാന്റെ മഹിത സ്മരണ) ഹേ മഹാകവേ തവദുരന്തസ്മരണയില്‍ഈ മലയാളമിന്നുംകണ്ണുകള്‍ തുടയ്ക്കുന്നുറഡീമര്‍ എന്നു നണ്ണിശുദ്ധാത്മന്‍ നീയാനീച‘ജഡുലന്‍’ മൃത്യുവിനുജീവഭിക്ഷയുമേകി!പെട്ടെന്നു വേഷം മാറിആ മഹാദുഷ്ടന്‍ നിന്നെതട്ടിക്കൊണ്ടുപോയേതോഇരുളിന്‍ പൂരം …

അമ്മനടത്തം

അമ്മയ്‌ക്കൊപ്പം വീടുനടക്കുംകാക്കിരി പീക്കിരി പിള്ളേരും!തണലത്തപ്പം ചുട്ടുകളിക്കുംഇലകളരച്ചൊരു കൂട്ടാനും കല്ലു പെറുക്കിയെറിഞ്ഞു കുളത്തില്‍മുങ്ങിയ സൂര്യനെയോടിക്കുംനെല്ലു കൊറിക്കാന്‍ വന്ന പിടക്കോ-ഴിക്ക് മരക്കൊഴുവെറിയുമ്പോള്‍കാറിവിളിച്ച് പറമ്പു മുഴുക്കനെയോടി നടക്കും കൊക്കക്കോകരിയില ചിക്കിപ്പുഴുവിനെ നല്‍കുംകലിതീരാത്തൊരു കൊക്കക്കോ! വേനല് വന്നു പുകച്ച പറമ്പില്‍മാടം …

വരികൾ ! വരകൾ!

വരികൾ ! വരകൾ ! ഒടിഞ്ഞുപോകാതെ മരത്തെ കാത്തത് ,പൊളിഞ്ഞുപോകാതെ കൂരയെ കാത്തത് ,പൊലിഞ്ഞുപോകാതെ ജീവനെക്കാത്തത് , അണഞ്ഞു പോകാതെ ദീപത്തെക്കാത്തത് .എവിടെ കാറ്റുപോൽ അലയും നേരവുംഇല മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ വരികൾ വരകൾസംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ …

Scroll to top
Close
Browse Categories