കവിത

എന്റെ കവിത

പട്ടുചൂടി എത്തുംഎന്റെ കവിത: പൊൻ ചഷകങ്ങളിൽനിറയ്ക്കപ്പെട്ടില്ലെങ്കിലും മഹാവിരുന്നുകളിൽവാ‍ഴ്ത്തപ്പെട്ടില്ലെങ്കിലും വിരലുകളും വിരലുകളുംആലിംഗനം ചെയ്തില്ലെങ്കിലും ചുണ്ടുകളും ചുണ്ടുകളുംമൊത്തിമുകർന്നില്ലെങ്കിലും ചൊരിയുന്ന പൊൻനാണ്യങ്ങൾമിന്നലുചൂടിച്ചില്ലെങ്കിലും അതേ വിരുന്നുശാലയിൽഅതേ ചഷകങ്ങൾക്കുമുന്നിൽ അതേ വിരലുകളുംഅതേ ചുണ്ടുകളും അതേ പൊൻനാണ്യങ്ങളുംകണ്ടും കണ്ടും കണ്ടും നില് ക്കേ …

സദ്യ

ചോറിന്റെ നടുവിൽ ചെറിയ കുഴിയുണ്ടാക്കുന്നു. നടുവിൽ സാമ്പാറൊഴിക്കുന്നു.തൊട്ടടുത്ത് താരതമ്യേന ചെറിയ ഒരു കുഴിയിൽ കാളൻ ഒഴിച്ച് സൂക്ഷിക്കുന്നു.ഇലയുടെ വലതുവശത്ത് ഉപ്പ്, ഉപ്പേരി, അച്ചാറ്, ഓലൻ, അവിയൽ, കൂട്ടുകറി,പച്ചടി, വറുത്ത കായ്, നെയ്, ശർക്കര,പുളിയിഞ്ചി, പപ്പടം, …

രണ്ടു കുഞ്ചിരോമക്കവിതകൾ

1 പ്രാർത്ഥന പിൻകഴുത്തിൽ കുതിരക്കുഞ്ചിരോമങ്ങളുള്ളവാലിൽ മിന്നാമിനുങ്ങുകളെ വഹിക്കുന്നഎന്റെ കാമുകിക്ക് …നക്ഷത്രങ്ങൾക്കിടയിലൂടെ എന്നിലേക്കൂർന്നുവീണവളേ ,ഞാനുറങ്ങുമ്പോളെങ്കിലുംഎന്റെ ചെവിയരികിൽ മൂളാതിരിക്കുക ; ഒരിക്കലുംകുത്താത്തകുടിക്കാത്തഎന്റെ മാലാഖയാവുക! 2 പ്രിയ ഏകാധിപതീ എനിക്കു നിന്റെ കൂടെ വരണം ;ആരും തൊടാത്ത എന്റെ …

മൃഗം

വെളിച്ചംഉടഞ്ഞുവീണ സ്ഫടികപാത്രംഇരുട്ട്നിഗൂഢമായ മൗനംനിദ്രയില്‍നിശ്വാസത്തിന്റെ കാറ്റ്തൊടുന്നു വിരല്‍ത്തുമ്പിൽമൃഗഗന്ധം പരക്കുന്നുകാട്ടിരുള്‍കാറ്റ് വീശുന്നു ചുറ്റിനുംനിശബ്ദം എത്തിനോക്കുന്നുകാടിനെ ചുമക്കുന്നകാട്ടുപോത്ത്നിശാപുഷ്പങ്ങള്‍ പൂത്തുനില്‍ക്കുന്നുഉന്മാദഗന്ധം പരക്കുന്നുകണ്ണില്‍ കനിവിന്റെ ജലാശയംനഗരം വെളിച്ചം പെയ്യുന്ന രാത്രി.സ്വപ്‌നം,ഭൂതകാലത്തിന്‍ കാല്‍പ്പാടുകള്‍മായാത്തമുദ്രപിന്‍തുടര്‍ന്നെത്തുന്നുആദിജൈവബന്ധങ്ങള്‍.നീയെവിടെയെന്ന്എത്ര ദൂരേയെന്ന്ചോദിക്കുന്നുചുരമിറങ്ങുന്ന ഓര്‍മ്മകള്‍.നഗരത്തിലൊരാള്‍കാടിനെ വരയ്ക്കുന്നു.കനലെരിയുന്ന കാട്ടുപോത്തുകള്‍ഇരുള്‍ചോലയില്‍നിശബ്ദം നിദ്രയുടെ വഴിതേടുന്നു.വന്‍മരങ്ങള്‍ നിശാപുഷ്പങ്ങളുടെപ്രണയഗീതം …

വെയിലുണക്കുന്ന രഹസ്യം

അടുക്കള കോലായക്കപ്പുറംപതിഞ്ഞിരുന്ന്പാത്രം കഴുകുകയാണ്അമ്മിണി. വലിയ വായ് വട്ടത്തിൽഒരേ വലിപ്പത്തിലുള്ളകഴുകിയ പാത്രങ്ങളെല്ലാംഇരുമ്പു വേലിയിൽകൊളുത്തിയിട്ടിരിക്കുന്നു.വെയിലേറെ തട്ടുന്നത് അവിടമാണ്. ചേറൂറ്റണ പാത്രംഇത്രയുമെന്തിനാണെന്ന് ഞാൻ. ചോദ്യം കേട്ടപ്പാടെഅമ്മിണി ചിരി തുടങ്ങി. അത് അമ്മയുടെ,മറ്റേത് നാത്തൂന്റെ ,ഇത് എന്റേത്. ഇരുട്ട് വീഴണംഉമ്മറത്തെ …

ദൈവം

തേന്‍കണികയില്‍ പുഷ്പജനിതകരേഖ-യൊളിപ്പിക്കും സ്വര്‍ഗ്ഗവിരലുകള്‍ പോലെസുഗന്ധിയാണ്.ജന്മാന്തരങ്ങളില്‍ സ്‌നേഹഗരിമയായ്ഭാവസ്ഥിരമാം നക്ഷത്രഗണിതമാണ്.സാന്ധ്യപരാഗങ്ങള്‍പോലെപകലിനെയുള്ളില്‍ നിറച്ചതാണ്.വഴിവിളക്കായ് ദൂരങ്ങള്‍മിനുക്കിയും മായ്‌ച്ചും തിരുത്തിയുംകൂടെ വരുന്നതാണ്. ഭയമൊഴിഞ്ഞുവോ നിലയില്ലാത്തൊരീവിജനകാന്താരസ്ഥലിയില്‍ നീയുഴ-ന്നൊഴുകിയീ ദീപ്തകദനത്തില്‍ എന്നുകൊഴിയുന്തോറും ചെന്തളിരായ് ജീവനില്‍പൊടിച്ചും, മഞ്ഞയെ തരളമാം പട്ടു-പുതപ്പായ് ചാര്‍ത്തിയുമനന്തമായ് തണല്‍തരുന്നതാണ്.അതിരില്ലാനോവിന്‍ തുരങ്കങ്ങള്‍ തോറുംരജതവൃത്തമായ് …

നിന്നെ ഓർത്തുള്ള എൻ്റെ ആകുലതകൾ

ഒട്ടും അവസാനിക്കുന്നില്ല പകലന്തിയോളം,എൻ്റെ വേവലാതികൾ.ഒന്നു പറക്കമുറ്റിയിരുന്നെങ്കിലെന്ന് ശൈശവത്തിൽ.ഇഴഞ്ഞു നടക്കുമ്പോൾ എഴുന്നേറ്റു നടക്കാറായോ, യെന്ന ആശങ്ക.എഴുന്നേറ്റ് തത്താപിത്താ നടത്തത്തിൽ വീണേക്കുമോയെന്ന ഭയം.സ്ക്കൂളിൽ വിട്ടേച്ചു പോരുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നോ?സൈക്കിളിൽ സൂക്ഷിച്ചു പോകണേയെന്ന താക്കീത്.കൗമാരം എത്ര അപകടകാരിയാണ് ?പ്രണയം, …

ശൂന്യം

കടലിനെ കുറിച്ച് എഴുതിയെഴുതികടലാകുമെന്നു കൊതിച്ചുഅവസാനം കടല്‍ പറഞ്ഞു:നീ വെറും ഒരു തുള്ളി ജലം മാത്രം കാടിനെ കുറിച്ച് കഥ പറഞ്ഞുപറഞ്ഞ്കാടുകയറാമെന്നു കരുതിഒടുവില്‍ കാടു പറഞ്ഞു:നീ ഒരു വെറും പച്ചില മാത്രം ആകാശത്തെ നോക്കി നോക്കിഒരു …

പുഴയെക്കുറിച്ചു ചില പരമാർത്ഥങ്ങൾ

പുഴയെക്കുറിച്ച് ഞാൻ ഇതുവരെ നിർത്താതെ ചൊല്ലിയതൊക്കെയും കളവാണ് കൂട്ടരേ!പുഴ മഹാകാരുണ്യ ശാലിയെന്നും പുഴയോർമ്മകൾക്കില്ല മങ്ങലെന്നുംകുളിരിൽ പൊതിയും വിശുദ്ധിയെന്നുംപ്രാർത്ഥന ചൊല്ലുന്നൊരമ്മയെന്നുംനിസ്വാർത്ഥത തൻ മറുനാമമെന്നുംകടലിനെ പുണരുന്ന പ്രണയമെന്നുംകരകളെ തഴുകുന്ന സഹനമെന്നുംസകലരും അമ്മയ്ക്ക് തനയരെന്നുംസമഭാവനയുടെ നന്മയെന്നുംഇതുവരെ ഇതുവരെ വർണ്ണിച്ചതൊക്കെയും …

മാറ്റൊലി

ആഴത്തിലേയ്‌ക്കാണ്ടടങ്ങിയെന്നാകിലുംകാലജലധിക്കടിയില്‍ നിന്നിപ്പൊഴുംധീരം, ഗഹനഗംഭീരമാ ശബ്ദമീ-യൂഴിയില്‍…ആകാശസീമയില്‍..അബ്‌ധിയില്‍..വീണുപോകുന്ന മനുഷ്യരില്‍..പൂക്കളില്‍..ജീവജാലങ്ങളിലൊക്കെയുംഹാ സ്‌നേഹഗായകാ,മാറ്റൊലിക്കൊള്‍കയാണക്ഷമം..

Scroll to top
Close
Browse Categories