കവിത

ശ്രീനാരായണഗുരു

ബ്രാഹ്മണ മേധാവിത്വശക്തിയും ഭരണവും,അബ്രാഹ്മണര്‍ക്കന്നു നിഷിദ്ധം കല്‍പ്പിച്ചപ്പോള്‍,വഴിയെ നടക്കുവാന്‍ തേവരെ പൂജിക്കുവാന്‍കഴിയാ പാവം ജനം തീണ്ടാപ്പാടകന്നപ്പോള്‍…മാമലയാം മരുത്വാമലതന്നുള്ളിലായ്മാസങ്ങളും പിന്നെ വര്‍ഷങ്ങളും,ആരോരുമില്ലാത്ത പിള്ളത്തടം തന്നില്‍,ആശ്രയം ദൈവതമായി കഴിഞ്ഞവന്‍….അരുവിപ്പുറത്തും കൊടിതൂക്കിമലയിലുംഅരിയതപം ചെയ്തു സിദ്ധിയും നേടിനാന്‍,നെയ്യാറില്‍ മുങ്ങിത്തപ്പി ശിലയൊന്നെടുത്തൊരു-പീഠത്തില്‍ വച്ചു …

പുഴയൊഴുക്കിൽപ്പെട്ട ആന

ഒരു രക്ഷയുമില്ലല്ലോ?ദൈവമേഇതെന്തൊരു മഴഇങ്ങിനെയുണ്ടോ?പാവംആനയെന്തു പിഴച്ചുകാട്ടിലേക്കു മടങ്ങാനാവതെനിലയില്ലാ വെള്ളത്തിൽ പുഴയൊഴുക്കിൽപ്പെട്ട്പ്രാണഭയത്തോടെ നിൽക്കുന്നല്ലോ?ടി.വിയുടെമുന്നിലിരുന്ന്വൃദ്ധ സങ്കടപ്പെട്ടു..കാക്കണെ തമ്പൂരാനെആനെക്കുവേണ്ടിപ്രാർത്ഥിച്ചു..കാലൻ മഴയെന്ന് പ്രാകി..രാത്രിയായിവൃദ്ധ ഉറങ്ങാൻ കിടന്നു..മഴ പിന്നെയുംപെയ്തു കൊണ്ടിരുന്നു..പാതിരാത്രിയിലെപ്പോഴൊ?മഴയൊന്ന് കെട്ടടങ്ങി..ഇരുട്ടിനെ പോലുംഭയപ്പെടുത്തി കൊണ്ട്കാലങ്കോഴി കൂവി..നേരം വെളുത്തുപത്രം വന്നു.വൃദ്ധയുടെ പ്രാർത്ഥനദൈവം കേട്ടുഒഴുക്കിൽപ്പെട്ട ആന …

കുട്ടികള്‍ വൃദ്ധസദനത്തില്‍ പഠിച്ചത്

പഠനയാത്രക്കു പോകുന്നു കുട്ടികള്‍-സഹ പഠിതാക്കളും, ഗുരുനാഥരും.പല വിഭാഗങ്ങളില്‍പ്പഠിക്കുന്നവര്‍ഒരുമിക്കുന്നോരയനമദ്ധ്യാപനം.വിവിധ ദേശങ്ങളില്‍പ്പോയി രണ്ടുനാള്‍വിവരണങ്ങള്‍ കുറിമാനമാക്കിയും,നദികളും സേതു, യന്ത്രശാലാദികള്‍വനികയും പാഠ്യ ഭാഗമായ്ക്കണ്ടവര്‍.പരിധിയിലൊരു വൃദ്ധ സദനവുംപരമമാമതും കാണുവാനാഗ്രഹം!അറിവിനായര്‍ഭകര്‍ക്കനാഥാലയംനിയത പാഠമായില്ല പഠിക്കുവാന്‍..?പഠനയാത്രികരെത്തി വൃദ്ധാലയ-നടു തളത്തിലന്തേവാസികളൊത്തും…..,അശരണരാമവരുടെയാത്മജര്‍അശനമേകാതുപേക്ഷിച്ചകന്നവര്‍ജനനിമാര്‍, വയോ വൃദ്ധരവരുടെ-ജനിതരായ ചെറു സുതരെന്നപോല്‍….,കുശലഭാഷണം ചോദിച്ചു …

ഈശ്വരൻ

ഇവിടെയാണിവിടെയാണീശ്വരന്‍ഈ പൈതലിന്‍ പുഞ്ചിരിയാണീശ്വരന്‍പെറ്റമ്മതന്‍ മാറിന്റെ ചൂടേറ്റ കുഞ്ഞിന്അമ്മ തന്നമ്മിഞ്ഞ മധുരമാണീശ്വരന്‍അജ്ഞതയാമിരുളിന്‍ കഴിഞ്ഞോന്പുതുവെളിച്ചമേകുന്ന ശക്തിയാണീശ്വരന്‍ഇവിടെയാണിവിടെയാണീശ്വരന്‍വിശക്കും വയറിന്റെയന്നമാണീശ്വരന്‍. നാവുണങ്ങി വരണ്ട മന്നന്റെദാഹമകറ്റുന്ന ജീവജലമാണീശ്വരന്‍നീറും മനസ്സില്‍ കുളിര്‍ നിറച്ച്ദുഃഖമകറ്റുന്ന നന്മ ഹൃദയമാണീശ്വരന്‍ഇവിടെയാണിവിടെയാണീശ്വരന്‍ജാതിമതവൈര്യമില്ലാത്ത നേര്‍ചിന്തയാണീശ്വരന്‍അണയാത്ത ദീപത്തിന്‍ പ്രതീക്ഷയായ്ജ്വലിക്കും തിരിയാണീശ്വരന്‍

വാർദ്ധക്യപർവം

വന്നുവല്ലോ നീയെന്നെക്കാണുവാ, നുരിയാടാന്‍!നന്ദിയോതുന്നേന്‍ നാണൂ നിനക്കും നിന്‍ പുത്രനും !ഭൂമിയിലേറ്റം ഭാഗ്യമുള്ളവന്‍ ഞാനെന്നത്രെഹാ മനക്കോട്ട പടുത്തുയര്‍ത്തീയൊരിക്കല്‍ ഞാന്‍!’പോയ കാലത്തിന്നോരോ വേളകള്‍ മനസ്സിലേ –ക്കോടിയെത്തുന്നു; മേനോന്‍ ഓര്‍ത്തെടുക്കുന്നു വീണ്ടും:‘അന്നൊക്കെ പഠിക്കുവാനെന്റെ കുട്ടികള്‍ നാലുംപിന്നിലായിരുന്നി,ല്ലെന്‍ ധനവും തുണച്ചേറെ …

മരണപ്പെട്ടവന്റെ മുറി

മരണപ്പെട്ടവന്റെ മുറിയിലേക്കു ഞാനിന്നുപോകുംനിറഞ്ഞമാറാലകൾ പറിച്ചുമാറ്റുകയോമാറ്റാതിരിക്കുകയോ ചെയ്യും വലതുകാൽവച്ചുതന്നെകയറുംവലതുകണ്ണു തുടിച്ചേക്കാംഇടംനെഞ്ചു പക്ഷേശാന്തമായിരിക്കും. മേശപ്പുറത്തു കനത്തുകിടക്കുന്ന പൊടിപടലത്തിൽഞാനെന്റെയും അദ്ദേഹത്തിന്റെയും പേരെഴുതുംചുറ്റുപാടും മിഴിച്ചുനോക്കും;നിറംമങ്ങിപ്പഴകിയ ചുവരുകളിലെവിടെയെങ്കിലുംകാച്ചെണ്ണയുടെ മെഴുക്കുണ്ടോയെന്ന്. കട്ടിലിന്നോരത്തിലറിയാതിരിക്കുംതലയിണയിലെ, എന്റെ കണ്ണീർപ്പാടുകൾ തിരിച്ചറിയുംകിടക്കയിലേക്കു കടപുഴുകിവീഴുംഉറക്കെക്കരയും. ഉന്മാദിനിയെപ്പോലെഴുന്നേറ്റ്അലമാര വലിച്ചുതുറക്കുംചിലന്തിവലക്കണ്ണികളെ പൊട്ടിച്ചുകൊണ്ട്ഒരുകൂനതുണിത്തരങ്ങൾകമഴ്‌ന്നുവീഴും ധൂളിയുയരും …

അഞ്ചിതൾ കാഴ്ച്ചകൾ….

കല്ല് അജീവൻ ഞാൻ ,ശരം വിട്ട വേഗത്തിൽഎറിയപെട്ടോൻ …. ഒരു കുന്നു നെറുകയിൽഉരുട്ടിക്കയറ്റിയെന്നെ ….ആ കരം കൊണ്ടു തന്നെഗർത്തത്തിലുരുട്ടിയിട്ടെന്നെ… ഞാനൊരുഭ്രാന്തിളക്കിയാട്ടിയഉരുട്ടു വണ്ടിയോ…. കരകടലാർത്തിരമ്പി ത്തല്ലുന്നല്ലോയെന്നെ…ഞാനിടിഞ്ഞിടിഞ്ഞ്കടലിലലിയുന്നല്ലോ….കവിവരരിതുകണ്ടൊരു വരിക്കവിത കുറിയ്ക്കുന്നതിങ്ങനെ:കടലുചുംബിച്ച ചുണ്ടിനായികര പിന്നാലെ പോകുന്നു പിന്നെയും…. തിര …

ആകാശദീപം

കാലമാം ചക്രവാള സീമകൾ താണ്ടി നീ;ആകാശദൂതുമായി പോയതെവിടേക്ക്?ഇവിടെ നിന്‍ പാദമുദ്രകള്‍ പതിഞ്ഞൊരീമണ്ണും;കളി ചിരി നിറഞ്ഞീ വീടും നാടും വിട്ട്ജീവിത നാടക രംഗപടം മാറ്റിഎങ്ങ് മറഞ്ഞൊരെന്‍ പൂങ്കുയിലേ നീഎന്തെന്ത് മോഹന സ്വപ്നങ്ങള്‍ നല്‍കി നീ;എന്തേ തിടുക്കത്തിലെങ്ങു …

ലാൻഡ് മാർക്കുകൾ

ഒറ്റ നിറമായിരുന്നു.അപ്രതീക്ഷിതമായൊന്നുംസംഭവിക്കാത്ത ചൂണ്ടുപലകകളായിരുന്നു.പച്ചപ്പുകള്‍ കോര്‍ത്തിണക്കിഹൃദയ താളം കൈവിടാതെപിടികൂടുമായിരുന്നു.അര്‍ബേനിയന്‍ പുതപ്പണിഞ്ഞ്,നെഞ്ചിലഗ്‌നികണംവിടര്‍ത്തിയെത്തിയാലും.നീരറ്റു വീണ സ്ഥാര്‍ത്ഥ മോഹങ്ങള്‍വിലാപ കതിര്‍മണി കൊഴിച്ചാലും.ഉപേക്ഷയുടെ ദാഹമിറ്റു വീണ –ഹൃദയ കവാടങ്ങള്‍ തുറന്നില്ലെങ്കിലും,ഓര്‍ത്തു വെയ്ക്കാനൊരിടമുണ്ടായിരുന്നു.നിറങ്ങള്‍ നോക്കി പറയാത്തതെളിനീര്‍ തുള്ളികള്‍ പോലെ,മഴവില്ലുപോലെയല്ലാതെനിറം മാറിയത്.മിഴികളിലിപ്പോള്‍വേറിട്ടു നില്‍ക്കുന്നത്സ്വപ്‌നങ്ങള്‍ക്കുമേറെയകലെയാണ്….ഇത്രത്തോളം വഴി …

മരുത്വമലയുടെ മഹത്വം

ഔഷധ സസ്യത്താല്‍ ആവൃതമാംമരുത്വാമലതന്‍ മഹത്വമല്ലോപ്രകൃതിയൊരുക്കിയ വന്‍ഗുഹയുംമരുത്വാമലതന്‍ വനാന്തരത്തില്‍പാമ്പും പുലിയുമാ തോഴരായിവന്‍ ഗുഹക്കിരുവശം കാവലായിആഹാര പാനീയ നിദ്രയുമാ-പ്പാടേയുപേക്ഷിച്ചു സ്വാമിതാനുംഒരു വന്‍ തപസ്സിന്‍ തുടക്കമായിരാവും പകലുമറിഞ്ഞിടാതേമാസദിനങ്ങള്‍ കടന്നുപോയിചില ദിനം ആ കൊടും പാറതന്നില്‍ബാലാര്‍ക്കന്‍ വന്നു തഴുകി നില്‍ക്കുംഒരു …

Scroll to top
Close
Browse Categories