കവിത

പരസ്‌പരം

ഒരു ദീപം കൊളുത്തുമ്പോൾമനസ്സിന്റെ മണിച്ചെപ്പിൽഒരു മണിപ്പവിഴം ഞാൻഒളിച്ചുവയ്ക്കും അരിമുല്ല പൂക്കുന്നുപനിമതി വിടരുന്നുമധുരമാം പകൽവേഗംവിടവാങ്ങുന്നു വ്യഥപൂണ്ടു വിറയാർന്നകരങ്ങളിലണിയുവാൻമരതകം പതിച്ചൊരുതള ഞാൻ നല്‌കും. തളരുന്ന പാദങ്ങളിൽഅണിയുവാൻ പുതിയൊരുവെള്ളിക്കൊലുസു ഞാൻപണിഞ്ഞു നല്‌കും. മലരമ്പു തൊടുക്കുന്നപുരികത്തിൻ കൊടികളിൽകരിമഷിക്കൂട്ടു ഞാൻചാർത്തി നല്‌കും …

ഒഴുകാൻമടിച്ച മഴത്തുള്ളി

പണ്ടു പഞ്ചാഗ്നിനടുവിൽ തപംനോറ്റതരുണിയുടെനാഭിച്ചുഴിയിലലസമെത്തി ലയംപ്രാപിച്ച നീർത്തുള്ളിമോഹനാംഗിയുടെനിബിഡകൺപീലിയിൽപ്പതിക്കവേഒഴുകാൻമടിച്ചാദ്യം തെല്ലു ചിന്തിച്ചു,കാമവൈരിയെ കാംക്ഷിക്കുന്നയിവളുടെ പൂവുടൽതൊട്ടുതഴുകീടുവതെന്തദ്ഭുതം കൈലാസപതിക്കുറ്റ വക്ഷസ്സിൽ ചുംബിക്കുവാൻവല്ലാതെ വെമ്പുന്ന ചെഞ്ചൊടിയിണയിലുംനാരിലാവണ്യത്തിന്നുത്തുംഗപദമാളുംമാറിടത്തിലുംതാമരനൂലും ദണ്ഡമോടെനൂഴുംകൊങ്കകൾക്കിടയിലുംചെറുരോമങ്ങൾ നിറഞ്ഞയാലിലവയറിലുമിഴഞ്ഞ്പൊക്കിൾത്താഴത്തിൽസമാപ്തിയാവാം. എന്നിട്ടും കുളിർനീർത്തുള്ളിയൊന്നമാന്തിച്ചതുഹൈമവതിയുടെധ്യാനനിമഗ്നവദനത്തിൻപ്രകാശപൂരത്തിൽ ശങ്കകൊണ്ടുംആളുന്ന പ്രണയാഗ്നിയിൽ വിറയാർന്നുംകന്യകയുടെ തപോനിഷ്ഠയിൽഭക്തിപൂണ്ടും, എന്നാകിലുംപിന്നെയൊഴുകാൻതുടങ്ങി മെല്ലെചിന്തയ്ക്കു പെൺമേനി …

കാരുണ്യതീരങ്ങള്‍

ചെമ്പഴന്തി ഓലമേഞ്ഞഴകില്‍ കുളിര്‍ചാരുതചാണകംതേച്ചചുമരുകള്‍മന്ത്രമധുരം കാറ്റിലാടുമിളംവെറ്റിലതളിരുകള്‍ഇത് വിശ്വഗുരുതന്‍ ജന്‍മഭൂമിസ്‌നേഹകേദാരസാരംനമിക്കാതിരിക്കാനാവില്ലിവിടെനാണു നാരായണനായ ചരിതം മരുത്വാമല മരുന്നുവാഴുംമലയില്‍കാറ്റുലാത്തുന്നു ശാന്തംകഠിനയാത്രയ്‌ക്കൊടുവിലണയും സൗമ്യതീരത്തൊരേകാന്തരാത്രിയില്‍തെളിഞ്ഞതറിവിന്‍ പ്രകാശംഉണര്‍ന്നു പടര്‍ന്നീമണ്ണില്‍ മാറ്റങ്ങള്‍ കാറ്റായതുംമനുഷ്യരൊന്നായതുംവിദ്യകൊണ്ട് പ്രബുദ്ധരായതുംസംഘടനകൊണ്ട് ശക്തരായതുമെല്ലാം ഈ കാറ്റേറ്റുപാടുന്നിവിടെ. അനുകമ്പാതീരം കളകളാരാവം കാട്ടാറിനോരംകണ്ണടയ്ക്കുമ്പോഴുള്ളം നിറയുന്നതൊഴുകുന്നു കാലങ്ങളിലേക്ക്അനുസ്യൂതമീ …

പൊറുതി

തികട്ടി വന്നൊരു കാലം ഓർമ്മയിൽ,പശമാറാത്ത കളം കൈലിയുടുത്ത്,പഞ്ചായത്ത് കിണറിനടുത്ത് മിന്നുന്നു,ചളിങ്ങിയ കുടത്തിൽ നിറയെ കോരുമ്പോൾ,വിട്ടുമാറാത്തൊരാശ്ചര്യം കെട്ടിയാടുന്നുണ്ട്,ചുറ്റുവട്ടത്തെ പെൺകോലങ്ങളിൽ.ആകപ്പാടൊരു ചൂളൽ ദേഹത്ത് കുത്തിമറിഞ്ഞു.വിട്ടുകൊടുക്കാതൊരൂക്കത്തിൽ എളിയിൽ,കുടം കേറ്റി, വെച്ചു കൊടുത്തൊരു നടത്തം.എന്തൊരു ചന്തമെന്ന് തൂങ്ങിയാടുന്നു കണ്ണുകൾ.തെക്കേലെപ്പുതിയ പൊറുതിയെന്ന് …

നഗര നാടകത്തിലെ ഒരു രംഗം മാത്രം

നഗരമിന്നും പതിവു തെറ്റിക്കാതെനാടകം തുടങ്ങാനുള്ള സൈറൺ മുഴക്കി.രണ്ട് കഥാപാത്രങ്ങളെ,രണ്ട് മാന്യരെയിറക്കി നടത്താനും തുടങ്ങി. ഒരു ഗുരുവും ഒരു ശിഷ്യനുംഗുരുവിന്റെ കണ്ണിൽ അഗാധമാമാഴംശിഷ്യന്റെ മനസ്സിൽ കൊലയുടെ തീപ്പൊരി.മരണത്തിന്റെ നീറ്റൽപോലൊന്ന് പതയുന്നുണ്ട്,ഇരകളായവരുടെ തിരക്കിൽ. അവർ കടകളായ കടകളിൽ …

ഞാനൊരു ശിലയായാല്‍

ഞാനൊരുശിലയായാല്‍ ശിലയൊരുതാമരയാകും താമരനീര്‍ത്തടകമാകും നീര്‍ത്തടമൊരുതാമരയാകും താമരശിലയാകും. ശീര്‍ഷകമില്ലാതെ”പൈന്‍മരം പൂവിട്ടല്ലോ.”കാതങ്ങളകലെനി-ന്നോതുന്നു പ്രിയ തോഴന്‍.”ആ മണം! ഹാ,നിനക്കെന്തു തോന്നുന്നു!” ”ഞാനുമതാലോചിപ്പൂ,”ആയിരം സംവത്സര-മകലെക്കണ്ടേന്‍,പിന്നെയുള്ളില്‍ഞാന്‍ നിമന്ത്രിപ്പൂ,”ഈ മണം! നിന-ക്കെന്തു തോന്നുന്നു?” സോ ചോങ് ജൂവിന്റെകവിതകള്‍ വിവര്‍ത്തനം:മാങ്ങാട് രത്‌നാകരന്‍ സോചോങ് യൂ …

ശാന്തി, ശാന്തിഓം ശാന്തി

ഭൂമിയിൽ നിന്ന് സമസ്ത ജീവികളെയും എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള വിദ്യ മനുഷ്യന് ഇന്ന് വശമാണ്. അങ്ങനെ ഭൂമി സ്വന്തമാക്കാനുള്ള അവന്റെ തന്ത്രങ്ങളിൽ മനുഷ്യ കുലം തന്നെ ഒടുങ്ങിയേക്കാം. പിന്നെ ഭൂമിയെ പൊതിയുന്നത് ഭ്രാന്തമായ നിശബ്ദതയും. …

ചാലിയാർ

ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി..? നിന്നാഴങ്ങളിൽ വീണു പൊലിഞ്ഞപാൽ മണം മാറാത്ത കുരുന്നുടലുകൾ,ശ്വാസം മുട്ടിക്കുമ്പോൾ, ചാലിയാർ ഇനി നിനക്കെങ്ങനെയൊഴുകാനാകും സ്വച്ഛന്ദമായി…? അറ്റുപോയ മോതിരവിരലിൻ ബാക്കിയാമുടൽലക്ഷ്യമില്ലാതെ നിന്നിലൊഴുകി നടക്കവേ, ചാലിയാർ ഇനി നിനക്കെങ്ങനെയൊഴു കാനാകും സ്വച്ഛന്ദമായി..? …

കൂച്ചു വിലക്ക്

ന്റെ അപ്പൻ പറഞ്ചകഥയല്ലഈ കാട്ഈ മലെഈ പുയെഎല്ലാ നാങ്കടെ ചൊന്ത പോലെന്നെകാട്ട് കൊള്ളികാട്ട് തേന്കാട്ട് റെച്ചികാട്ടില കനിയെല്ലാ നാങ്കടന്നേ..അമ്മേരെ ചൊല്ലറിവ്അപ്പന്റെ നേരറിവ്കാർന്നോരെ തിട്ടകേട്ട് വളന്ത നാങ്കക്ക് നാട് വായിണേരെ പയമെനാട് കെട്ടറിവ്നാട്ട് നിയമ ഒന്തും …

വിക്കി എന്ന പിതൃബിംബം..

വിക്കി ഒരു പിതൃബിംബമാണ്…പഠിപ്പിസ്റ്റുകളായ ചിലകുട്ടികൾ ഓതുന്നതെല്ലാം സമ്മതിച്ചു തലയാട്ടിക്കൊടുക്കുന്ന ഒരു പിതൃബിംബം… ഓത്തുപള്ളിക്കൂടങ്ങൾ പലതുണ്ടെങ്കിലുംചിലർ ഓതാൻ വിക്കിക്കരികിലേ പോകൂ..!വിക്കി ധാരാളം പുളൂസ് അടിക്കുന്നതിനാലാണിത്! (വിക്കിയും മക്കളും കെങ്കേമന്മാർ,മറ്റുള്ളവരെല്ലാം ഊച്ചാളികൾഇതാകുന്നൂ വിക്കി മതം.!) ചെലപ്പാട്ട് ചുവരെഴുത്തായിരുന്നൂ …

Scroll to top
Close
Browse Categories