കഥ

ഒരു തിരക്കഥാകൃത്തിന്റെ മോഹഭംഗം

കള്ളുഷാപ്പിലെ ഒറ്റബെഞ്ചില്‍ അടങ്ങിയൊതുങ്ങി ഒരുമയോടെ ഇരുന്നുകൊണ്ടാണ് അവര്‍ അഞ്ചുപേര്‍ ചേര്‍ന്നു സിനിമാനിര്‍മ്മാണത്തെക്കുറിച്ച് ഗഹനമായി ചര്‍ച്ചചെയ്യാന്‍ തുടങ്ങുന്നത്. ഷഹനാസ് കുമ്പളങ്ങി എന്ന തിരക്കഥാകൃത്ത്, തരക്കേടില്ലാത്തവണ്ണം പ്രശസ്തിയിലേക്കു കുതിച്ചുപാഞ്ഞുപൊയ്ക്കൊണ്ടി യോഹന്നാന്‍ ആറങ്ങോട്ടുകര എന്ന ശാന്തഗംഭീരനായ യുവസംവിധായകന്‍. അയാളുടെ …

മാളവികയുടെ അച്ഛൻ കരയുകയാണ്

അന്ന് പുല്ല്യോട്ടിന്‍ കാവിലെ താലപ്പൊലിയായിരുന്നു.പുല്ല്യോട്ടിന്‍ കാവിലെ താലപ്പൊലി നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും ഉത്സവമാണ്. ജാതി മതഭേദമന്യേ മുഴുവന്‍ ജനങ്ങളും പങ്കെടുക്കുന്ന ഉത്സവം. നാട്ടിലെ മുസ്‌ളിങ്ങള്‍ ഉത്സവത്തില്‍ പങ്കെടുക്കുക മാത്രമല്ല ഉത്സവനടത്തിപ്പിനുള്ള സംഭാവന നല്‍കുന്നതിലും മുന്നില്‍ …

എന്റെ മാഷ്

താഴത്തെ നിലയിലെ ബെഡ്റൂമില്‍ അടുക്കിവച്ചിരിക്കുന്ന സമ്മാനപ്പൊതികളെ നോക്കി തങ്കം കുറച്ചു നേരം നിന്നു . പല വലിപ്പത്തില്‍ വിവിധ വര്‍ണങ്ങളാല്‍ പൊതിയപ്പെട്ട പെട്ടികളില്‍ സൗഹൃദങ്ങളുടെ അടയാളങ്ങള്‍ ഞെളിപിരി കൊള്ളുകയാണെന്നു തങ്കത്തിനു തോന്നി. കൂട്ടം തെറ്റി …

സാമൂഹിക അകലം

അന്നും മഴയ്ക്കൊരു ശമനമുണ്ടായിരുന്നില്ല. കുറച്ചു ദിവസമായി മഴ ഈ പിടുത്തം പിടിച്ചിട്ട്. എന്നാ നേരെ ചൊവ്വെ പെയ്യുന്നുണ്ടൊ, അതൊട്ടുമില്ലതാനും. ഇരുട്ട് ശ്വാസമടക്കി പിടിച്ചതും ഈര്‍പ്പം വിറങ്ങലിച്ചതുമായ ആ കുടുസ്സുമുറിയില്‍ നിന്ന് വാതിലിന്റെ സാക്ഷ നീക്കി. …

വരുമാന സർട്ടിഫിക്കറ്റ്

തിങ്കളാഴ്ച ആയിരുന്നതുകൊണ്ട് വില്ലേജ് ഓഫീസില്‍ നല്ല തിരക്കായിരുന്നു. രണ്ടാം ശനിയാഴ്ചയും തുടര്‍ന്നുള്ള ഞായറാഴ്ചയും അവധിയായിരുന്നല്ലോ…. രാവിലെ തുടങ്ങിയ മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. വില്ലേജ് ഓഫീസര്‍ രാവിലെ 9 മണിക്ക് തന്നെ എത്തി. അത് അങ്ങനെയാണ്. …

രാജയോഗം

ഈ കഥ വായിക്കുന്നവര്‍ക്ക് ഇതെന്റെ ആത്മകഥ എന്നായിരിക്കും തോന്നുക. എന്നാല്‍ ഞാനിതിനെ ആത്മരോഷമെന്നോ ആത്മരോദനമെന്നോ വിശേഷിപ്പിക്കാനാണിഷ്ടപ്പെടുക. എന്റെയീ രോദനം പില്‍ക്കാലത്തെങ്കിലും ആര്‍ക്കെങ്കിലും എന്റെ മോഹശവപേടകത്തിന്റെ ഉച്ചിയില്‍ ചവിട്ടി നിന്നെങ്കിലും കൈയെത്തിപ്പിടിക്കാനാവുന്നൊരു ആകാശപ്പൂമരമായി തണലും തണുപ്പുമേകട്ടെ. …

വെള്ളിയാഴ്ച

കോപ്പര്‍നിക്കസ് കോര്‍ണറിലെ ചെത്തിത്തേക്കാത്ത ചുമരിനോട് ചാരിനിര്‍ത്തി ആറ് സി യിലെ അസ്മാബി,അലിഞ്ഞുപോകുംവിധം മയത്തിലൊരു മധുരമഞ്ഞനൂലുമാല എന്റെ വായിലേക്ക് തിരുകി, ‘മുണ്ടല്ലെടി കുരുപ്പേ ‘എന്ന് ശബ്ദംതാഴ്ത്തിപ്പറഞ്ഞു.‘ജ്ജ് നാളെ വരൂലേ കുടീക്ക് ? ന്റിമ്മ ചോയ്ക്കാന്‍ പറഞ്ഞക്ക …

നട തള്ളപ്പെട്ട റീന

പ്രഭാത നടത്തവും കഴിഞ്ഞ് സ്വയം ഉണ്ടാക്കിയ ചായ കുടിച്ച് കൊണ്ട് പത്രം വായിക്കുന്നതിനിടയിലാണ് ആ ഫോട്ടോയും വാര്‍ത്തയും അയാളുടെ ശ്രദ്ധയില്‍പെട്ടത്. നരച്ച താടിയും മുടിയും .തലയും താടിയും ബന്ധിപ്പിച്ച്‌കൊണ്ട് ഒരു കെട്ടുണ്ടു.അജ്ഞാത മൃതദേഹം എന്ന …

ഒരു സുഹൃത്ത്

മനോഹരന്‍. എന്റെ വളരെ അടുത്ത സുഹൃത്ത്. സിനിമയിലും സീരിയലിലുമൊക്കെ അത്ര ദൈര്‍ഘ്യമല്ലാത്ത റോളുകളില്‍ ഒരു പക്ഷെ നിങ്ങളും മനോഹരനെ കണ്ടിട്ടുണ്ടാകും. ഇന്നത്തെ മറ്റു പല താരങ്ങളെയും പോലെ ഹാസ്യാനുകരണകലയില്‍ നിന്നാണ് അവനും സിനിമയിലും സീരിയലിലും …

ബർമുഡ ട്രയാങ്കിൾ

സെന്‍ട്രല്‍ ജയിലിന് മുന്നില്‍, ബസിറങ്ങി. ജയില്‍ ഗേറ്റിന്റെ മുകളിലെ വളഞ്ഞ വലിയ ബോര്‍ഡിന്റെ താഴെ രണ്ടു പോലീസുകാര്‍ തോക്കുമായി കാവല്‍നില്‍ക്കുന്നു. അകത്തോട്ട് കടക്കുന്നവരോട്, ചില ചോദ്യങ്ങള്‍ ചോദിച്ചു കടത്തിവിടുന്നു.. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സ് ആണ് …

Scroll to top
Close
Browse Categories