കഥ

അയാളുടെ വീട്ടിലേക്കുള്ള വഴി

അവിടെയെത്തുമ്പോൾ മല്ലി തളർന്നിരുന്നു.രാവിലത്തെ ഓട്ടത്തിനിടയിൽ ബ്രേക്ക്ഫാസ്ററ് കഴിച്ചു കാണില്ല, അതുകൊണ്ടാണ് ക്ഷീണം എന്നൊക്കെ പറഞ്ഞു പറഞ്ഞ് കാണുന്നവരും, കേൾവിക്കാരുമൊക്കെ മുഷിഞ്ഞു പോയിരുന്നല്ലോ. അല്ലെങ്കിലും എപ്പോഴാണ്, എവിടെയാണ് നല്ല കേൾവിയുണ്ടാവുന്നത്, കാഴ്ചകളല്ലാതെ! അത്രമാത്രം ക്ഷമയും, സ്നേഹവും, …

ആർക്കറിയാം

ഈയിടെയായി രാമമൂർത്തി എന്നെ കാണുമ്പോഴൊക്കെ പറയാറുള്ളത്കാക്കകളുടെ കരച്ചിൽ അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും കാക്കകളില്ലാത്ത ഒരു നാടിന്റെ പേരു്അവനു്പറഞ്ഞുകൊടുക്കണമെന്നുമാണ്. അവനിതൊക്കെപറയുമ്പോൾഎനിക്ക്ഉള്ളാലേചിരിയാണുണ്ടാകാറുള്ളതെങ്കിലും ഞാനതൊന്നുംപുറത്ത് കാട്ടാതെ ഗൗരവം നടിച്ചു നിൽക്കും. രാമമൂർത്തി ഉദ്ദേശിക്കുന്നത് കാക്ക കളില്ലാത്ത ലോകമാണ്. എന്നിട്ടും …

ഗോരോചനം

അവളുടെ ഇടങ്കണ്ണിലൂടെ പൊടുന്നനെ പുറത്തേക്ക് ചാടിയ ഒരു തുള്ളി നോട്ടത്തെ ചേര്‍ന്നടഞ്ഞ വാതിലുകള്‍ നിഷ്‌കരുണം രണ്ടായി മുറിച്ചു. പടിപ്പുരപ്പുറത്തേയ്ക്ക് തെറിച്ചു വീണ ഒരുപാതി നോട്ടത്തെ കോരിയെടുക്കാന്‍ കണ്ണുകള്‍ വൃഥാ ശ്രമിച്ചുവെങ്കിലും, മുറിഞ്ഞ നോട്ടം പ്രാണവേദനയാല്‍ …

ആരോ ഒരാൾ

കുട്ടിമാളു മുത്തശ്ശിയുടെ സപ്തതി ആഘോഷത്തിനു തലേന്നാണ് അയാൾ തറവാട്ടിലേക്ക് കയറിവന്നത്. ക്ഷീണിതനെങ്കിലും ദീപ്തമായ മുഖം, ഏറെ ആഴമുണ്ടെന്നു തോന്നിക്കുന്ന കണ്ണുകൾ.. . . തഴച്ച താടിരോമങ്ങൾ…. കയ്യിൽ ഒരു ചെറിയ തുണി സഞ്ചി….ഉമ്മറത്ത് പണിക്കാരൻ …

നിറമില്ലാത്ത ശലഭങ്ങൾ

മാധുരിയെ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. പക്ഷേ,അവള്‍ കതകടച്ചു കിടന്നു കഴിഞ്ഞു. ഇനി രാവിലെ ആറു മണിക്ക് അലാറം അടിക്കുമ്പോഴേ പുറത്തേക്ക് വരികയുള്ളൂ. മുറി പൂട്ടി പുറത്തേക്കിറങ്ങിയ ശേഷം താക്കോല്‍ ജാലകപ്പടിയില്‍ വച്ചു.വീടിന്റെ പിന്നിലെത്തി,സ്‌കൂള്‍ …

സഞ്ചാരി

എന്റെ ഇരുട്ടിലൂടെയുള്ള ഈ നടപ്പു തുടങ്ങിയിട്ട് ഏകദേശം നാല്പതു മിനിറ്റ് ആയിട്ടുണ്ടാവണം. വാച്ച് കൈയില്‍ കെട്ടിയിട്ടുണ്ടെങ്കിലും കറുത്തിരുണ്ട ഇരുട്ടു കാരണം സമയം നോക്കാന്‍ പോയിട്ട് ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയാത്ത വിധം ആയിരുന്നു എന്റെ നടപ്പ്. …

കുതിരക്കെണി

നരേൻ അവളുടെ സുഹൃത്തായിട്ട് അധിക നാളായിട്ടില്ല. രണ്ടു പെൺ മക്കളിൽ ഇളയവൾ കൂടി വിവാഹിതയായതോടെ കനത്ത ഏകാന്തത അവളെ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. സർക്കാർ സർവ്വീസിലായിരുന്നെങ്കിൽ അവളുടെ ഭർത്താവ് ഇതിനോടകം പെൻഷൻ പറ്റിക്കഴിയാനുള്ള കാലമായി. നഗരത്തിലെ അവളുടെ …

മണ്ണുണ്ണി

അമ്മ മരിച്ചതില്‍പ്പിന്നെ അച്ഛന്‍ മൗനത്തിന്റെ താഴ്വരയിലായിരുന്നു. വെളിച്ചത്തെ ഭയക്കുന്നതു പോലെ കണ്ണുകള്‍ പൊത്തി കട്ടിലില്‍ കുത്തിയിരിക്കും. ഗീത ചായയുമായി ചെല്ലുമ്പോഴും കൈകള്‍ കൊണ്ട് കണ്ണുകള്‍ പൊത്തിപ്പിടിച്ചാവും സംസാരിക്കുക. സംസാരം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമാകും. …

ആനേ മയക്കി….

പാമ്പ് ഒരു ഗജപോക്കിരി തന്നെയായിരുന്നു. പാടത്ത് പുല്ലിന് മരുന്ന് അടിക്കുന്നവരെയും വളം വിതറുന്നവരെയും ഓടിക്കലായിരുന്നു പാമ്പിന്‍റെ വിനോദം. പാമ്പിനെ വരമ്പിലൊ കണ്ടത്തിലൊ പുല്ലിലൊ ഒന്നു കാണുകയെ വേണ്ടൂ, കുറ്റിയും മരുന്നും കൊമ്പോറവും കൈക്കോട്ടുമൊക്കെയിട്ട് ആള്‍ക്കാർ …

തേൻ വരിയ്ക്ക

ഉച്ചയൂണുകഴിഞ്ഞു തേന്‍വരിയ്ക്കയുടെ തണലില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ കുറെ നേരം കിടക്കും. അതു പതിവാണ്. പടിഞ്ഞാറു നിന്നും തണുത്ത കാറ്റു വീശും. ആ കാറ്റേറ്റുകിടക്കാന്‍ നല്ല സുഖമാണ്.അങ്ങനെ കടന്നു കൊണ്ടു ചിലപ്പോള്‍ തേന്‍വരിയ്ക്കയോടു കുശലം പറയും. …

Scroll to top
Close
Browse Categories