കഥ

പ്രായഭേദങ്ങൾ

സർക്കാർ ആശുപത്രിയുടെ ഒ.പി. ടിക്കറ്റിനുള്ള ക്യൂവിന്റെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവിൽ ആ കിളിവാതിലിനുമുന്നിലെത്തുമ്പോൾ അകത്തു നിന്നും വരുന്ന കിളിനാദത്തിലുള്ള ചോദ്യത്തിനുമറുപടിയായും, അതുപോലെ ഒഴിച്ചു കൂടാനാവാത്ത മറ്റേതെങ്കിലുമിടങ്ങളിലുംവയസ്സു പറയേണ്ടിവരുമ്പോൾ മാത്രമേ എഴുപതു വയസ്സായി എന്നു …

കാഴ്ചയ്ക്കപ്പുറം

ഇനിയിവിടെ കിടത്തിയിട്ട് കാര്യംല്ല്യ. വീട്ടിലേക്ക് കൊണ്ടുപൊക്കോള്ളൂന്ന് ഡോക്ടര്‍ പറഞ്ഞെന്നാണ് രാഘവേട്ടന്റെ മകന്‍ രാജേഷ് നാട്ടുകാരോടൊക്കെ പറഞ്ഞത്. നാടിന്റെ മുക്കിലും മൂലയിലുമൊക്കെ ഇതിനെപ്പറ്റി സംസാരമായി. ചിലരൊക്കെ രാജേഷിന്റെ ഭാഗവും ചിലരൊക്കെ സുമതിചേച്ചിയുടെ ഭാഗവും നിന്നുപറഞ്ഞു. ചിലയിടത്തൊക്കെ …

തങ്കവേല്‍

തങ്കവേല്‍ അയാളുടെ പേര്.35 വയസ്സ് പ്രായം.കന്യാകുമാരി ജില്ലയാണ് സ്വദേശം. ഒറ്റയാന്‍. പത്താം തരംവരെ പഠിച്ചു. സാമാന്യബുദ്ധിയുള്ള ഒരുവനായിരുന്നു അയാള്‍.സ്ഥിരമായി ജോലിയൊന്നുമില്ല. പലതും ചെയ്യും, ചിലപ്പോള്‍ ആശാരിപ്പണി, വര്‍ക്ക്ഷോപ്പ് മേസ്തിരിപ്പണി, ചെരുപ്പ്കുത്തി, കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ തൂക്കിനടക്കുന്ന …

‘ട്വിസ്റ്റ് ‘

സൈമണ്‍ കാറ്റിച്ച് അവിടേയ്ക്ക് കയറി ചെല്ലുമ്പോള്‍ ഏതോ ഒരു ലൂയിസിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച നടക്കുകയായിരുന്നു. അഡ്വക്കെറ്റ് നിലീനയുടെ ചോദ്യത്തിന് മറുപടിയെന്നോണം ‘ ലൂയിസ് നിങ്ങള്‍ വിചാരിക്കുന്ന ആളല്ല, അയാള്‍ വൈവിധ്യങ്ങളുടെ രാജകുമാരന്‍.”എന്ന ലിവിംഗ്സ്റ്റന്റെ കമന്റ് …

മൂന്ന്മിന്നൽക്കഥകൾ

ത്രാസ് “ഞാൻ താഴ്ന്ന് നിൽക്കുന്നു.താഴുന്നതിനനുസരിച്ചാണ് എല്ലാത്തിന്റെയും വില ഞാൻ നിശ്ചയിക്കുന്നത്.”ത്രാസ് പറഞ്ഞു :“താഴുന്നതിനനുസരിച്ച് നിങ്ങളുടെ വില കൂടും.” ആകാശവും ഭൂമിയുംആകാശം ഭൂമിയോട് പറഞ്ഞു:“എന്നിലൂടെ ഒഴുകി നടക്കുന്ന മേഘങ്ങൾക്കെന്തു ഭംഗി!”“പൊട്ടിയൊലിച്ച് ഇല്ലാതാകുന്ന മേഘങ്ങളെയാണ് എനിക്കിഷ്ടം.”ഭൂമി പറഞ്ഞു. …

റൊസാരിയോ

ഓർമ്മകളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണോ നിങ്ങൾ. ഓർമ്മകൾക്ക് നമ്മളോട് പറയാനായ് ഒരുപാട് കഥകളുണ്ടാവും വെറുതെയെങ്കിലും അവറ്റകള് നമ്മളെ എങ്ങോട്ടെങ്കിലുമൊക്കെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യും. അപ്പഴാണ് ഞാനിരിക്കുന്ന ഈ ബഞ്ചിനെ ശ്രദ്ധിച്ചത്. ദൈവമേ ഇതിനും അങ്ങനെയൊരു കഥയുണ്ടല്ലോ. …

അനുപമയുടെ മുയല്‍ക്കടുവ

അനുപമയുടെ വീട്ടില്‍ അന്നുരാത്രി അച്ഛന്‍ ഉണ്ടാവുകയില്ല.അന്നുമാത്രമല്ല ഇനിയുള്ള ഏതാനും ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ തന്നെ നമ്മള്‍ രണ്ടാളും മാത്രമേ ഉണ്ടാവൂ എന്നാണ് അമ്മപറഞ്ഞത്. അതുപറയുമ്പോള്‍ നെഞ്ചുവിരിച്ചുവയ്ക്കാനും തലഉയര്‍ത്താനും കണ്ഠം ഇടറാതെ ശ്രദ്ധിക്കാനും അവര്‍ ബോധപൂര്‍വ്വം …

നാഗമാണിക്യം

ക്ലാസ്സ് മുറിയില്‍ നിന്നിറങ്ങിയ സോണിയ ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള ഒരു വേഗതയില്‍ പുറത്തേക്കു സഞ്ചരിക്കുകയായിരുന്നു. നേരത്തെ പെയ്ത മഴയിലെ നേര്‍ത്ത തുള്ളികള്‍ പതിച്ച മഞ്ഞപ്പൂക്കളുടെ കിരീടമണിഞ്ഞു നില്‍ക്കുന്ന വാകമരങ്ങള്‍. കാററും മഴയും കൂടി നടത്തിയ …

പുരസ്‌കാരം

ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടപ്പോള്‍ സന്തോഷമൊന്നും തോന്നിയില്ല. ഈയിടെയായി കോളുകളധികവും മനസ്സില്‍ പോറലുണ്ടാക്കുകയായിരുന്നു. എങ്കിലും മടിച്ചു മടിച്ച് റിസീവര്‍ കൈയ്യിലെടുത്തു. അപരിചിതശബ്ദമായിരുന്നു തന്റെ പേരു പറഞ്ഞ് ആ ആള്‍ തന്നെയല്ലേയെന്ന് ചോദിച്ചു. അതേയെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. …

സരോജിനി

എന്നാലും എന്തിനാണ് സരോജിനി കള്ളുങ്കുടം തട്ടിമറിച്ചത്?അക്കരപ്പറമ്പിലെ വേലു ചെത്തിയിറക്കിയ ഒന്നാന്തരം പനങ്കള്ള് കിട്ടിയപാടേ ഉള്ളങ്കയ്യിലൊഴിച്ച് മാറ്റുനോക്കി വച്ചതായിരുന്നു. ഹൊ !! ഒരൊന്നൊന്നരക്കള്ളായിരുന്നു! ഓർക്കുന്തോറും ഗോവിന്ദന് നെഞ്ചിലൂടൊരെരിവു പുകഞ്ഞുനീറി. നാരായണന്റെ തലയിണയ്ക്കടിയിൽനിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടിൽവച്ചു …

Scroll to top
Close
Browse Categories