ചെറിയ ഇനം ചില മീനുകള്‍
പുലര്‍ച്ചെ, കടല്‍ത്തുറയിലെ അന്തോനീസ് പുണ്യവാളന്റെ പള്ളിയില്‍ അഞ്ചുമണിയടിച്ചവാറെ, ലൂയിസ് പകല്‍പ്പണിക്കുപോകാനായി എഴുന്നേറ്റു. അവനൊപ്പം ലുസിയായും എഴുന്നേറ്റു. ഒരു മൊന്ത നിറയെ വെള്ളംകുടിച്ചശേഷം തലേന്നേ മുറ്റത്തൊരുക്കിവച്ച ഏറ്റനവുമെടുത്ത് കടല്‍ക്കരയിലേക്ക് പോയ അവന്റെ പിന്നാലെ തിരുഹൃദയപടത്തിനുമുന്നില്‍ ഒരു …