മുഖപ്രസംഗം

അയല്‍പക്കങ്ങളില്‍
അസ്വസ്ഥത
പുകയുന്നു

അയല്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ പലരീതിയില്‍ ഇന്ത്യയെ ബാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെട്ട പാക്കിസ്ഥാനിലും സാംസ്‌കാരികവും ചരിത്രപരവുമായി ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീലങ്കയിലും അടുത്തിടെ രൂപപ്പെട്ട പ്രതിസന്ധികള്‍ എങ്ങിനെ പരിണമിക്കുമെന്ന് …

വിദേശ പഠനം
കണ്ണീര്‍ക്കഥയാകുമ്പോള്‍…

വിദ്യ കൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം ശിരസാവഹിക്കുന്നവരാണ് പൊതുവേ മലയാളികള്‍. ജാതി, മത ഭേദമെന്യേ വിദ്യാഭ്യാസ കാര്യത്തില്‍ ഇത്രത്തോളം ശ്രദ്ധപുലര്‍ത്തുന്ന സമൂഹം ഇന്ത്യയില്‍ അപൂര്‍വമാണ്. മക്കളെ പഠിപ്പിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടിനും നാം …

മുല്ലപ്പെരിയാര്‍: ജലം കൊണ്ട് മനസുകളെ മുറിവേല്‍പ്പിക്കരുത്

ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്ന സജീവ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. 125 വര്‍ഷം പിന്നിടുന്ന ഈ ഡാം ഡീകമ്മിഷന്‍ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന കാര്യത്തില്‍ കുറേ തമിഴ്‌നാട്ടുകാരൊഴികെ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ …

പ്‌ളസ് വണ്‍
പ്രവേശനത്തില്‍ തുല്യനീതി വേണം

പ്‌ളസ് വണ്‍ അഡ്‌മിഷന്‍ ലഭിക്കാന്‍ കണ്ണീരും കൈയ്യുമായി മക്കളെയും കൂട്ടി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന ദു:ഖകരമായ അവസ്ഥാവിശേഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കൊവിഡിന്റെയും ഓണ്‍ലൈന്‍ ക്‌ളാസുകളുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഉദാര സമീപനം സ്വീകരിച്ചതോടെ ഇക്കുറി പത്താം ക്‌ളാസ് …

ഉദ്യോഗസ്ഥ മനസ്സുകളിലെ മാറാത്ത ജാതിചിന്തകൾ

സർക്കാരുകൾ എന്തൊക്കെ പുരോഗമനവാദം പറഞ്ഞാലും പ്രവർത്തിച്ചാലും കുറെ പ്രമാണി ഉദ്യോഗസ്ഥരുടെ മനസ്സിൽ നിന്ന് ജാതി ചിന്തകളും അവർണ വിരോധവും മാറാൻ പോകുന്നില്ലെന്നത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു റിപ്പബ്ലിക്ക് ദിന പരേഡിന് വേണ്ടി കേരളം സമർപ്പിച്ച …

ഒമൈക്രോണ്‍: വീണ്ടും ഉയരുന്ന ആശങ്കകള്‍

കടന്നുപോകുന്ന രണ്ട് വര്‍ഷം ലോകത്തിന് മുമ്പൊരിക്കലും ഉണ്ടാകാത്ത അസാധാരണമായ അനുഭവങ്ങള്‍ പകര്‍ന്ന കാലഘട്ടമാണ്. കൊവിഡ് എന്ന മഹാമാരി പരത്തിയ ദുരിതവും ദു:ഖങ്ങളും നഷ്ടങ്ങളും ജീവിത പ്രതിസന്ധികളും സമാനതകളില്ലാത്തതായിരുന്നു. ആരും പ്രതീക്ഷിക്കാതെ അശനിപാതം പോലെ നമ്മുടെ …

ബിഷപ്പുമാരുടെ വീണ്ടുവിചാരങ്ങള്‍

ഇന്ത്യയിലെപ്പോലെ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണനയും സംരക്ഷണവും സ്‌നേഹവും ലഭിക്കുന്ന ഒരു രാജ്യവും ലോകത്തില്ല. ഇന്ത്യയിലേക്ക് വന്ന ക്രൈസ്തവരെയും മുസ്‌ളീങ്ങളെയും പാഴ്‌സികളെയും യഹൂദരെയും സ്വാഗതം ചെയ്ത ചരിത്രമാണ് ഈ മഹത്തായ രാജ്യത്തിന്റെ പാരമ്പര്യം. അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ …

Scroll to top
Close
Browse Categories