മുഖപ്രസംഗം

മാധവസേവയ്ക്കൊപ്പം മാനവസേവയും

കയറിക്കിടക്കാൻ വീടില്ലാത്തവരുടെടെ മനോവേദനയും പ്രതിസന്ധികളും വിവരണാതീതമാണ്. അതീവദു:ഖകരമാണ്. സമാധാനം അവരുടെ ജീവിതത്തിലുണ്ടാകില്ല. ആ സമാധാനക്കേട് പല രീതിയിൽ സമൂഹത്തിലും പ്രതിഫലിക്കും. അത് സമൂഹത്തിന്റെ പ്രശ്നവും ബാദ്ധ്യതയും കൂടിയാണ്. നൂറുശതമാനം സാക്ഷരതയും ഉന്നത സാമൂഹിക നിലവാരവുമുണ്ടെന്ന് …

നാടുവിടുന്ന യുവജനങ്ങൾ

മുമ്പെങ്ങുമില്ലാത്ത വിധം വിദ്യയും തൊഴിലും തേടി ആൺ പെൺ വ്യത്യാസമില്ലാതെ യുവജനത യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിചിത്രമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വിദ്യാഭ്യാസവും ജോലിയും വരുമാനവും എന്നതിനൊപ്പം സ്വാതന്ത്ര്യവും അന്തസുമുള്ള ജീവിതം കൂടിയാണ് …

വന്യമൃഗ ഭീതിയിൽ കേരളം

കേരളത്തിലെ വനയോര മേഖലയിലെ ജനജീവിതം ദിനംതോറും ദുരിതമയമാകുന്ന കാലമാണിത്. പ്രകൃതിദുരന്തങ്ങളും വിളകളുടെ വിലത്തകർച്ചയും കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളും ബഫർ സോൺ ആശങ്കകളുമൊക്കെ ഈ ജനവിഭാഗങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അതിനിടെയാണ് സമീപകാലത്തായി വന്യമൃഗശല്യം …

അന്നത്തിലെ ജാതിവിചാരം

ഭക്ഷണത്തിലെ ജാതിയെക്കുറിച്ചാണ് നവോത്ഥാനകേരളം ഈ പുതുവർഷത്തിൽ ചർച്ചചെയ്യുന്നതെന്ന് പറയുമ്പോൾ അപമാനഭാരത്താൽ ശിരസ് കുനിഞ്ഞുപോവുകയാണ്. കോഴിക്കോട്ടു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവവേദിയിൽ മാംസഭക്ഷണം വിളമ്പാത്തതിനെ ചൊല്ലി ഉയർന്ന അപക്വവും അമാന്യവുമായ ഈ സംഭാഷണത്തിന് പിന്നിൽ പുരോഗമനവാദികളെന്ന് …

പുതിയ പ്രതീക്ഷകളിലേറി പുതുവത്സരം

ലോകത്തെ മുൾമുനയിൽ നിറുത്തിയ കൊവിഡ് മഹാമാരിയുടെ ആശങ്കകൾ വീണ്ടും ഉണർത്തിയാണ് പുതുവർഷത്തിന്റെ വരവ്. 2019 ഡിസംബർ മുതൽ ലോകത്തെ അപ്പാടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കി കൊവിഡ്. കഴിഞ്ഞ മൂന്നു വർഷവും പുതുവത്സരം വലിയ ആഘോഷങ്ങളില്ലാതെയാണ് കടന്ന് …

അയ്യപ്പനില്ലാത്ത ജാതി ദേവസ്വത്തിന് ഭൂഷണമോ?

സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ജനസമൂഹത്തിന്റെ ശാപമാണ് ജാതിവ്യവസ്ഥ. കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവർണജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. സർക്കാരുകളും സർക്കാർ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും അതിൽ നിന്ന് മുക്തമല്ല. സുപ്രീം കോടതി …

ബഫർ സോൺ എന്ന കീറാമുട്ടി

കേരളത്തിലെ വനാതിർത്തികളിൽ ജീവിക്കുന്നവരുടെ നെഞ്ചിലെ അടങ്ങാത്ത തീയാണ് പരിസ്ഥിതി ലോല മേഖലയും ബഫർ സോൺ പ്രശ്നവും. കാടിനോടും കാലാവസ്ഥയോടും വന്യജീവികളോടും മല്ലിടുന്ന മനുഷ്യർ ഈ പ്രശ്നങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. വന്യമൃഗശല്യവും …

സവർണ ജാതി സംവരണ വിധിയിൽ പുന:പരിശോധന അനിവാര്യം

സർക്കാർ ജോലികളിലും അൺഎയ്ഡഡ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സവർണ ജാതി സംവരണത്തിനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി ശരിവച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി രാജ്യത്തെ 80 ശതമാനത്തിലേറെ വരുന്ന …

ലഹരി മാഫിയയ്ക്കെതിരെ ഉണരണം കേരളം

മയക്കുമരുന്നിന്റെ ഭീകരമായ കടന്നുകയറ്റത്തിൽ അമ്പരന്ന് നിൽക്കുകയാണ് കേരളം. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവതലമുറയുടെ ഭാവി മാത്രമല്ല, നാടിന്റെ ഭാവി തന്നെ അപായത്തിലാക്കുന്ന രീതിയിലേക്ക് മയക്കുമരുന്ന് മാഫിയ സ്കൂളുകൾ മുതൽ സർവകലാശാലകളിൽ വരെ തിമിർത്താടുകയാണ്. പെൺകുട്ടികൾ …

ലജ്ജയാൽ നമുക്ക് ശിരസുകുനിക്കാം….

പാവപ്പെട്ട രണ്ട് സ്ത്രീകളെ കബളിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി കൊന്ന് രക്തമൂറ്റിയെടുത്ത് കഷ്ണങ്ങളാക്കി കുഴിച്ചിട്ട പത്തനംതിട്ട ഇലന്തൂരിലെ ആഭിചാരക്രിയ മലയാളികളെ ലോകത്തിന് മുന്നിൽ അപഹാസ്യരാക്കി. ഈ നാണക്കേടിന്റെ ആഴം അളക്കാവുന്നതല്ല. രണ്ട് മനുഷ്യജീവനുകളെ മാത്രമല്ല, കേരളത്തിന്റെ …

Scroll to top
Close
Browse Categories