മുഖപ്രസംഗം

അക്രമികളാകുന്ന അതിഥികൾ

അപമാനഭാരത്താൽ ഓരോ മലയാളിയുടെയും തല കുനിഞ്ഞുപോയ ദിനമായിരുന്നു ജൂലായിലെ അവസാന വെള്ളി. അഞ്ചുവയസുമാത്രം പ്രായമുള്ള ആലുവയിലെ മിടുക്കിയായ സാധുബാലികയെ ഒരു നരാധമൻ മിഠായിയും മധുരവെള്ളവും വാങ്ങിക്കൊടുത്ത് വശീകരിച്ച് കൊണ്ടുപോയി പിച്ചിച്ചീന്തി കാമപൂർത്തി വരുത്തിശ്വാസം മുട്ടിച്ചുകൊന്ന …

പാവങ്ങളെ കാണാതെ പോകരുത്

കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ വൃദ്ധരും വിധവകളും അവിവാഹിതകളും വികലാംഗരുമായ 52,43,712 പേരുടെ വലിയ പ്രതീക്ഷയാണ്, ആശ്വാസമാണ്, സാന്ത്വനമാണ് സാമൂഹ്യക്ഷേമ പെൻഷനുകൾ. ഈ തുകയ്ക്ക് വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും. മറ്റ് സംസ്ഥാനങ്ങൾക്ക് …

നിയമങ്ങൾ മതത്തിന് അതീതമാകണം

ഏകീകൃത സിവിൽ കോഡ് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി മാറുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയമായ കളമൊരുക്കങ്ങൾ നടത്തുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ഛിന്നഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന പ്രതിപക്ഷ കക്ഷികളും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ ഏകീകൃത സിവിൽ …

സംവരണ വിരുദ്ധരുടെ ഒളിപ്പോര്

പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗക്കാരുടെ ഭരണഘടനാദത്തമായ സംവരണാവകാശത്തെ എന്തോ മഹാഅപരാധമെന്ന മട്ടിലാണ് കേരളത്തിലെ സർക്കാർ സംവിധാനങ്ങളിൽ ഒരു വിഭാഗം കണക്കാക്കുന്നത്. ഈ സംവരണം എങ്ങിനെയും അട്ടിമറിക്കാനായി എക്കാലത്തും ഇക്കൂട്ടർ കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, …

അഴിമതിയെന്ന മാറാവ്യാധി

സർക്കാർ സർവീസിലെ അഴിമതിയുടെ ഏറ്റവും വൃത്തികെട്ട എപ്പിസോഡാണ് കഴിഞ്ഞ ആഴ്ച പാലക്കാട്ടെ മണ്ണാർക്കാട്ട് കേരളം കണ്ടത്. പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റിന്റെ മുറിയിൽ നിന്ന് സംസ്ഥാന വിജിലൻസ് പിടിച്ചെടുത്തത് 1.05 കോടിയുടെ സമ്പാദ്യം …

ഡോ. വന്ദനയുടെ ജീവത്യാഗം വെറുതേയാകരുത്

മലയാളി മനസുകളെ കരയിച്ച ദു:ഖകരമായ, മനസുലച്ച സംഭവമായിരുന്നു ഡോ. വന്ദനാ ദാസിന്റെ നിഷ്ഠൂര കൊ ലപാതകം. മേയ് പത്താം തിയതി പുലർച്ചെ നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മദ്യത്തിന് അടിമയായ അക്രമിയുടെ കൈയിലുണ്ടായിരുന്ന കത്രിക …

വന്ദേഭാരതും വാട്ടർ മെട്രോയും

കേരളത്തിന് അഭിമാനിക്കാവുന്ന മാസമാണ് കഴിഞ്ഞു പോയത്. ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേഭാരത് ട്രെയിനിന്റെയും സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ മാതൃകയായി മാറാനാകുന്ന കൊച്ചിയിലെ വാട്ടർ മെട്രോയുടെയും സർവീസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. …

കാട്ടാന ശല്യത്തിന് അറുതി വേണ്ടേ…

കാട്ടാന ശല്യമാണിപ്പോൾ നാട്ടിലെ സംസാരവിഷയം. ചിന്നക്കനാലിലെ അരിക്കൊമ്പൻ വിഷയം സർക്കാരും ഹൈക്കോടതിയും കടന്ന് സുപ്രീം കോടതിയിലെത്തിയിട്ടും പരിഹാരമാകാതെ തുടരുകയാണ്. കാടിന്റെ വിസ്തൃതി കുറഞ്ഞതും മനുഷ്യന്റെ ശല്യവും ആനത്താരകളിലെ കൈയേറ്റവും കാട്ടിൽ ഭക്ഷണം കുറഞ്ഞതും മറ്റുമാണ് …

പാംപ്ളാനിയുടെ സുവിശേഷം

റബറിന്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് എം.പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ബി.ജെ.പിയ്ക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നൽകിയ വാഗ്ദാനം കേരളരാഷ്ട്രീയത്തെ ഒന്ന് ഇളക്കിമറിച്ചു. …

ബ്രഹ്മപുരം എന്ന മഹാമാനക്കേട്

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ 12 ദിവസത്തെ തീപിടിത്തം സൃഷ്ടിച്ച പാരിസ്ഥിതിക ദുരന്തം കേരളത്തിൽ സമാനതകളില്ലാത്തതാണ്. അതിലേക്ക് വഴിയൊരുക്കിയ കാരണങ്ങളാകട്ടെ മലയാളിക്ക് അപമാനവും. കൊച്ചി കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് മുനിസിപ്പാലിറ്റികളിലെയും രണ്ട് പഞ്ചായത്തുകളിലെയും ഗാർഹിക, …

Scroll to top
Close
Browse Categories