ഗുരുദേവ കഥാസാഗരം

അവര്‍ക്കു ഈശ്വരന്‍ കൊടുത്തതല്ലല്ലോ?

പ്രായമേറിയവരോടെല്ലാം നാണു വളരെ ആദരവോടെയാണ് പെരുമാറിയിരുന്നത്. തൊഴിലോ ജാതിയോ ധനസ്ഥിതിയോ നോക്കി അവരെ ഒരു സന്ദര്‍ഭത്തില്‍പോലും നാണു തരംതിരിച്ചു കണ്ടിരുന്നില്ല. എല്ലാവരും നാണുവിനു ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ നാണുവിന്റെ പെരുമാറ്റം ആരിലും മതിപ്പുഉളവാക്കുന്നതായിരുന്നു. പാടത്തും പറമ്പിലുമൊക്കെ …

ആരോടും പറയാതെ

നാണുവിനു സാധാരണ കുട്ടികള്‍ക്കുള്ളതുപോലെയുള്ള ക ളിയും ചിരിയും ബഹളവും നിര്‍ബന്ധവുമൊന്നും ഉണ്ടായിരുന്നില്ല. ഏതിനെയും ത്യജിക്കുവാനും സ്വീകരിക്കുവാനുമുള്ള ഒരു മനസ്സ് കുഞ്ഞിലേതന്നെ നാണുവില്‍ പ്രകടമായിരുന്നു. വയല്‍വാരത്തെ വലിയമ്മൂമ്മയുമായിട്ടാണ് നാണുവിനു വലിയ ചങ്ങാത്തമുണ്ടായിരുന്നത്. അവരാണ് രാമായണ കഥകളും …

ജീവ
താരകം

പഠനത്തിലുള്ള നാണുവിന്റെ അതിവേഗവും ചിന്തയിലുള്ള ഏകാഗ്രതയും ഗ്രഹണത്തിലുള്ള സൂക്ഷ്മതയും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു വയല്‍വാരം വീടിനടുത്തുള്ള ഒരു ആശാന്‍ കളരിയിലാണ് നാണുവിനെ പഠിക്കുവാന്‍ ചേര്‍ത്തത്. അവിടുത്തെ ആശാനും മാടനാശാനും വലിയ സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് കളരിയിലെത്തുന്ന നാണുവിനു …

അയിത്തത്തിനോട്
‘അയിത്തം’

വയല്‍വാരം ഭവനത്തിന്റെ പിന്നാമ്പുറം ഫലവൃക്ഷങ്ങള്‍ കൊ ണ്ടു തിങ്ങിനിറഞ്ഞതായിരുന്നു. അതിനപ്പുറം വിശാലമായ നെല്‍ പ്പാടങ്ങളാണ്. പാടത്തും പറമ്പിലുമൊക്കെ കൃഷിപ്പണികള്‍ ചെയ്യുന്നതിനായി ദിവസവും വേലക്കാരുണ്ടാകുമായിരുന്നു. അവരൊ ക്കെ അന്നത്തെ തീണ്ടല്‍ ജാതികളില്‍പ്പെട്ടവരായിരുന്നു. മുതിര്‍ന്നവര്‍ പണിയെടുക്കുമ്പോള്‍ അവരുടെ …

മറ്റുള്ളവര്‍ക്കു വേണ്ടിയല്ലേ
നമ്മളും വളരേണ്ടത്

വലിയവര്‍ക്കുപോലുമുണ്ടാകാത്ത സംശയങ്ങളായിരുന്നു കൊച്ചുനാണുവിനുണ്ടായിരുന്നത്. വലിയ അമ്മാവനെക്കാള്‍ ഇളയ അമ്മാവനായ കൃഷ്ണന്‍വൈദ്യരോടായിരുന്നു നാണുവിനു കൂടുതലടുപ്പം. അമ്മാവന് എപ്പോഴും അവന്റെ സംശയങ്ങള്‍ തീര്‍ക്കാനേ നേരമുണ്ടായിരുന്നുള്ളൂ. സാധാരണ കുട്ടികളുടെ ബാലചാപല്യങ്ങളൊന്നുമില്ലാത്ത ഒരു കുട്ടിയായിരുന്നു വയല്‍വാരത്തെ നാണു. ഒന്നിലും നാണുവിനു …

വിദ്യയും വെളിച്ചവും

വയല്‍വാരത്തിനടുത്ത് ഒരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു. രാവിലെ അവിടേക്കു പഠിക്കുവാന്‍ പോകുന്ന കുട്ടികളെ നോക്കിഇരിക്കുവാന്‍ നാണുവിനു വലിയ ഇഷ്ടമായിരുന്നു. ചില ദിവസങ്ങളില്‍ അവരോടൊപ്പം പോകുവാന്‍ നാണുവും പിന്നാലെ കൂടുമായിരുന്നു. ആ കുട്ടികളുടെ കൈയ്യിലിരിക്കുന്ന എഴുത്തോലയില്‍ നാരായം കൊണ്ടെഴുതിയിട്ടുള്ള …

Scroll to top
Close
Browse Categories