ലേഖനം

കറുത്തവാവിന്റെ തന്തയും മൃതിയുടെ മകളും

അസഹ്യമായ ദുഃഖം കാരണം സമുദായപ്രവർത്തനങ്ങളിൽ ശ്രദ്ധിയ്ക്കാനാവുന്നില്ല എന്ന ചിന്ത നല്കുന്ന സമാധാനക്കേട്, ഏറക്കാലമായി അനുഭവിച്ചുപോരുന്ന അദ്ധ്യാത്മബോധംകൊണ്ടു ലഭിയ്ക്കേണ്ടിയിരുന്നസുഖവും ലഭിയ്ക്കുന്നില്ല എന്ന അനുഭവം- ഇവയൊക്കെ സുഖമെന്നുള്ളത് ആ വിളിപ്പേരിൽമാത്രമേ ആകുന്നുള്ളൂ എന്ന പാഠവും ദുഃഖത്തെ ഉപാസിയ്ക്കാൻ …

ഗുരുവിന്റെ തീര്‍ത്ഥാടന സങ്കല്‍പ്പം

അവനവനെ അറിയാതിരിക്കുന്നതാണ് ആദ്ധ്യാത്മ ദൃഷ്ടിയില്‍ ഇരുട്ട്. ഈ ഇരുട്ടിനെ യഥാര്‍ത്ഥജ്ഞാനം കൊണ്ട് ഇല്ലാതാക്കുന്നവനാണ് ഗുരു. അകത്തെ വിളക്കാണ് തെളിയേണ്ടത്, തെളിക്കേണ്ടത്. വിഭാഗീയതയുടെ എല്ലാ മതിലുകളും പൊളിച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ തിരി തെളിക്കണം. ബുദ്ധിയുടെ തെളിച്ചമോ സാങ്കേതിക …

സ്വര്‍ണം കുതിക്കുന്നു,എങ്ങോട്ട് ?

കോവിഡ് മൂലം മാസങ്ങളോളം കടകള്‍ അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ …

അറിവൊളിയുടെ വേരുകളും ആഴങ്ങളും

തെന്നിന്ത്യയുടെ സംഘസംസ്‌കാരത്തേയും സാഹിത്യത്തേയും തിരിച്ചറിഞ്ഞു വീണ്ടെടുക്കുന്നതിലും ചരിത്രവല്‍ക്കരിക്കുന്നതിനും ചരിത്രനിരപേക്ഷമായ വായനകള്‍ക്കു കഴിയുന്നില്ല. ഗുരു പ്രതിനിധാനം ചെയ്യുന്ന അറിവൊളിക്ക് അംബേദ്കറുടെ ആധുനികയിന്ത്യന്‍ ജനായത്തഭരണഘടനയുടെ നിര്‍മിതി പോലെ തദ്ദേശീയമായ പ്രബുദ്ധതയുടെ ആധാരവുമുണ്ട്. വൈക്കം പോരാട്ടത്തിന്റെ കപടമായകൊട്ടിക്കലാശം പോലെ …

എം പി അപ്പൻ: ഐഹികത്തിൽ സമ്പ്രീതനായ മഹാകവി

ചില സാഹിത്യരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നതിലും എം പി അപ്പൻ മനസ്സുവെച്ചിരുന്നു. കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ തർജ്ജമചെയ്യാൻ കേരളവർമ്മയെ പ്രചോദിപ്പിച്ച സാഹചര്യം വിദ്വൽക്കവി ശിരോമണി വെളുത്തേരി കേശവൻവൈദ്യരുടെ ശാകുന്തളപരിഭാഷ കാണാനിടയായതാണെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. ആത്മാവിഷ്ക്കരണപ്രധാനങ്ങളായ കാവ്യങ്ങളെക്കൊണ്ട് സഹൃദയമനസ്സിൽ …

കടല്‍ കടക്കുന്നയുവാക്കളും, പ്രേതഭവനങ്ങളും

കേരളം ഒരു സാംസ്‌കാരികമായ രൂപാന്തരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാതെ അടഞ്ഞുകിടക്കുന്ന വീടുകള്‍ കേരളത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കണക്കുപ്രകാരം കേരളത്തില്‍ ഏതാണ്ട് 1.19 …

തെരഞ്ഞെടുപ്പ് പാഠങ്ങൾ

ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത രാഷ്ട്രീയം കാര്‍ണിവെലൈസ് ചെയ്യപ്പെട്ടതാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ മുകളില്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി തെരഞ്ഞെടുപ്പിനെ തന്നെ ഒരു ഫാന്‍സി ഡ്രസ്സ് മത്സരമാക്കി മാറ്റി. പാലക്കാട് …

പ്രമാണങ്ങളേക്കാൾ പ്രമാണം ഗുരുവാക്യം

ആനയെഴുന്നള്ളിപ്പിന് പ്രമാണവുമായി പലരും വന്നിട്ടുണ്ട്.ഈ പ്രമാണങ്ങളേക്കാൾ പ്രമാണം നമുക്ക് ഗുരുവാക്യമാണെന്നോർക്കണം. കരിയും കരിമരുന്നും പാടില്ലെന്ന് ഗുരുവാണ് പറഞ്ഞത്. അത് അനുസരിക്കേണ്ടത് ( കഴിയാവുന്നിടത്തോളം ) നമ്മുടെ കടമയാണ്.ഗുരുവിനൊപ്പം ഒരു ആർജ്ജിതനും, ബ്രാഹ്മണനും ജ്യോത്സ്യനും വളർന്നിട്ടില്ല. …

വഖഫ് അധിനിവേശം ഭരണഘടനാ വിരുദ്ധം

വഖഫ് പ്രശ്നത്തിൽ സജീവമായി ഇടപെട്ട് എസ്.എൻ.ഡി.പി യോഗം രംഗത്തെത്തുകയും കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ 614 കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. ചെറായി ബീച്ച് മുതൽ മുനമ്പം വരെ 4 കിലോമീറ്റർ …

പ്രതീക്ഷയറ്റുപോകുന്ന കാലാവസ്ഥാ മാമാങ്കം…

പുറംതോട് കണ്ടാല്‍ വലിയ സംഭവമെന്നുതോന്നിക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ യാതൊരു തുടര്‍പ്രവര്‍ത്തനങ്ങളും നടക്കാതെയിരിക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനങ്ങളില്‍ ഒന്നുകൂടി എന്നതിനപ്പുറം, അസര്‍ബൈജാനില്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആഗോളകാലാവസ്ഥഉച്ചകോടി അസര്‍ബൈജാന്‍ എന്ന കുഞ്ഞുരാജ്യത്തിന്റെ …

Scroll to top
Close
Browse Categories