ശ്രീനാരായണഗുരുദേവ കഥകൾ

കണ്ണാക്ക്

ആളുകള്‍ ഉറക്കെ സംസാരിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. എന്തോ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായിരിക്കുന്നു. പലരും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്.എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. മുറിയുടെ നടുവില്‍ മുത്തശ്ശി വെളുത്ത മുണ്ട് പുതച്ചു …

ജീവനുള്ള മാവ്

ചെമ്പഴന്തി മൂത്തപിള്ള ആശാന്റെ വിദ്യാലയത്തെ കണ്ണങ്കര കളരി എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കളരിയിലേക്ക് പോകുന്ന വഴിയില്‍ ഒരു മാവുണ്ട്. അധികം വലിപ്പമില്ലാത്തതാണെങ്കിലും മാമ്പഴക്കാലമായാല്‍ അതു നിറയെ പൂത്തു കായ്ക്കും. ചില്ലകളില്‍ മാമ്പഴം തൂങ്ങിക്കിടക്കുന്നതു കാണാന്‍ …

അനുകമ്പയുള്ള മനസ്സ്

”നാണുവിന് നാലര വയസ്സ് പ്രായമായി.”കുട്ടിയമ്മ മാടനാശാനെ ഓര്‍മ്മിപ്പിച്ചു. മാടനാശാന്‍ കുറച്ചു ദിവസമായി അക്കാര്യം തന്നെയാണ് ചിന്തിച്ചിരുന്നത്. മകന്റെ വിദ്യാരംഭം എങ്ങനെ നടത്തണം?കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടത്തിലെ ആശാനായതുകൊണ്ടാണ് നാട്ടുകാരെല്ലാം മാടനാശാന്‍ എന്നു വിളിക്കുന്നത്. …

തിളച്ചുമറിഞ്ഞ കഞ്ഞി

വയല്‍വാരത്തെ കുട്ടി കുടിലില്‍ കയറി കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെച്ച കാര്യം തേയി അടുത്ത കുടിലിലെ ചക്കിയോട് പറഞ്ഞു. ചക്കിയത് കണ്ടവരോടെല്ലാം പറഞ്ഞു. കാറ്റും അറിഞ്ഞു വെയിലും അറിഞ്ഞു. നല്ല കാര്യം നല്ല കാര്യം തന്നെ. …

അശുദ്ധം എന്ന അയിത്തം

വയല്‍വാരം വീടിന്റെ മുറ്റത്ത് പന്തുകളിച്ചുകൊണ്ടിരിക്കുകയാണ് നാണു. പടിപ്പുരയ്ക്കപ്പുറം ഒരു പുലയനും കുട്ടിയും ഓണക്കാഴ്ചക്കുലകളുമായി വന്നുനില്‍ക്കുന്നു. കളിക്കിടയില്‍ പന്ത് പടിപ്പുരക്കപ്പുറത്തേക്ക് ചെന്നുവീണു. നാണു പന്തെടുക്കാന്‍ പടിപ്പുരയിലേക്ക് ഓടി. അപ്പോഴേക്കും പുലയക്കുട്ടി പന്തെടുത്ത് വന്നു. നാണുവിന്റെ കൈയില്‍ …

അയിത്തമോ അതെന്താണ്?

”സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവരാണ് ബ്രാഹ്മണന്‍ എന്നാണ് പറയുക. അവര്‍ പൂജയും യാഗങ്ങളും നടത്തുന്നു. ബ്രഹ്മാവിന്റെ കൈയില്‍നിന്നുണ്ടായ ക്ഷത്രിയ ജാതിക്കാര്‍ രാജ്യം ഭരിക്കുന്നു. വയറ്റില്‍ നിന്നുണ്ടായ വൈശ്യര്‍ കൃഷിയും കച്ചവടവും നടത്തുന്നു. പാദത്തില്‍ നിന്നുണ്ടായ ശൂദ്രര്‍ …

ഞാന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും

(എഴുത്തുകാരനുംരംഗകലാപ്രവർത്തകനും പ്രഭാഷകനുമായടി.കെ.ഡി മുഴപ്പിലങ്ങാട് രചിച്ച ശ്രീനാരായണഗുരുദേവ കഥകൾ പരമ്പര ആരംഭിക്കുന്നു) വയല്‍വാരം വീട്ടില്‍ അന്ന് എല്ലാവരും നല്ല തിരക്കിലാണ്. പൂജവെപ്പിനുള്ള ഒരുക്കമാണ്. ഭക്തിപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കാന്‍ പായസവും വിഭവങ്ങളുമുണ്ട്. പൂക്കളും പഴവും ഇലയില്‍ വെച്ചിരിക്കുന്നു. …

Scroll to top
Close
Browse Categories