ശ്രീനാരായണഗുരുദേവ കഥകൾ

ഗുരുവും ശിഷ്യനും

കുമ്മമ്പള്ളി രാമന്‍പിള്ള ആശാനും നാണുവും ഗുരുവും ശിഷ്യനുമാണ്. എന്നാല്‍ ഗുരു ശിഷ്യനെയും ശിഷ്യന്‍ ഗുരുവിനെയും പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നതിനാല്‍ ഇളയ സഹോദരനോടെന്നപോലെയാണ് ആശാന്‍ ശിഷ്യനോട് പെരുമാറിയിരുന്നത്. രാമായണവായനയുടെ അവസാനഭാഗമായ പട്ടാഭിഷേകം വിപുലമായ നിലയില്‍ നടത്തുന്ന സ്ഥലങ്ങളില്‍നിന്നും …

മാറ്റത്തിന്റെ കേന്ദ്രബിന്ദു

കുമ്മമ്പള്ളി കളരിയില്‍ ആശാനറിയാതെ ഒരു ഈച്ചപോലും പറക്കുകയില്ല എന്നാണ് കുട്ടികള്‍ ഭയത്തോടെ പറയുക. അത്രയും ശ്രദ്ധയുണ്ട് ആശാന്. അച്ചടക്കത്തിലും പഠനത്തിലും കുട്ടികള്‍ എന്നും മുന്നിലാവണം എന്നാണ് ആശാന്റെ ചിന്ത. എന്നാല്‍ പല കാലങ്ങളിലായി പല …

പശുവും കറവക്കാരനും

വാരണപ്പള്ളിയില്‍ കറവപ്പശുക്കളുണ്ട്. വീട്ടാവശ്യത്തിന് പാല്‍ കറന്നെടുക്കാന്‍ കിട്ടന്‍ എന്ന ജോലിക്കാരനുമുണ്ട്. കിട്ടനുമായി നാണു ചങ്ങാത്തത്തിലാണ്. ഉള്ളുതുറന്നു സംസാരിക്കും. ഒരുദിവസം കിട്ടന്‍ ഒരു പരാതിയുമായാണ് വന്നത്.”ഇപ്പോള്‍ പ്രസവിച്ച ചുവന്ന പശു പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ല. പിന്‍കാലുകൊണ്ട് …

പഠിക്കലും പഠിപ്പിക്കലും

എഴുത്തുകളരിയില്‍ ജാതിഭേദമനുസരിച്ചാണ് കുട്ടികള്‍ ഇരിക്കുക. ജാതിയില്‍ ഉയര്‍ന്നവര്‍ എന്നഭിമാനിക്കുന്നവര്‍ക്ക് ഇരിപ്പുപലക. അതില്‍ താഴെയുള്ളവര്‍ക്ക് പുല്ലുപായ. അതിലും താഴെയുള്ളവര്‍ക്ക് ഓലക്കീറ്.നാണു വന്നതോടുകൂടി അതിനൊരു മാറ്റം വന്നു. ആദ്യത്തെ ദിവ സം പലകയിലിരുന്ന നാണുവിനെ ജാതിപറഞ്ഞ് മാറ്റിയിരുത്തിയത് …

നാണു ചട്ടമ്പി

പഠിക്കാനായി മറ്റൊരു നാട്ടില്‍ എത്തിയിരിക്കുകയാണ്. കുമ്മമ്പള്ളി രാമന്‍പിള്ള ആശാനെപ്പറ്റി പറഞ്ഞുകേട്ടപ്പോള്‍ അല്പം ഭയംതോന്നി. എന്നാല്‍ അദ്ദേഹം സംസ്‌കൃതം പഠിച്ചതിന്റെ കാരണങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ബഹുമാനം വര്‍ദ്ധിച്ചു. ചെറുപ്പത്തില്‍ കഥകളിക്കമ്പക്കാരനായിരുന്നു രാമന്‍പിള്ള. കഥകളിയില്‍ നല്ല പരിശീലനം നേടി. …

രണ്ടിലൊന്ന് ഇവിടെ നില്‍ക്കട്ടെ

മരുമകനെ ഉപരിവിദ്യാഭ്യാസത്തിന് അയക്കണം. കൃഷ്ണന്‍ വൈദ്യര്‍ കുറേ ദിവസങ്ങളായി അതേപ്പറ്റിയാണ് ആലോചിക്കുന്നത്. മലയാളവും സംസ്‌കൃതവും തമിഴും നാണുവിന്നറിയാം. സാധാരണനിലയിലുള്ള ഒരു അദ്ധ്യാപകന്‍ പോരാതെ വരും. നാണുവിന്റെ ഗുരുനാഥന്‍ മഹാപണ്ഡിതനും ജ്ഞാനിയുമായിരിക്കണം. എങ്കിലേ പഠിക്കാന്‍ താല്പര്യമുണ്ടാവുകയുള്ളു.അങ്ങനെ …

ഒരു കത്തും മറുപടിയും

വയല്‍വാരം വീട്ടിലേക്ക് ഒരു കത്തു വന്നു. പണ്ഡിതനും സാഹിത്യരസികനുമായ കൃഷ്ണന്‍ വൈദ്യനുള്ള കത്താണ്. കത്തയച്ചിരിക്കുന്നത് പരവൂര്‍ കേശവനാശാന്‍ എന്ന പണ്ഡിതനാണ്. സംസ്‌കൃതത്തിലാണ് കത്തെഴുതിയിരിക്കുന്നത്. അക്കാലത്ത് പണ്ഡിതന്മാര്‍ക്കിടയിലെ ഒരു സാഹിത്യവിനോദമായിരുന്നു വിവിധ വിഷയങ്ങളെപ്പറ്റിയുള്ള കത്തെഴുത്ത്. പാണ്ഡിത്യം …

പട്ടാഭിഷേകം

കീര്‍ത്തനങ്ങളും ശ്ലോകങ്ങളും നാരായണീയം തുടങ്ങിയ കാവ്യങ്ങളും മധുരസ്വരത്തില്‍ ആലപിക്കും. എന്തും മനഃപാഠമാക്കാനുള്ള എളുപ്പവിദ്യയായിരുന്നു ഉറക്കെയുള്ള ചൊല്ലല്‍. ഒന്നോ രണ്ടോ തവണ കേട്ടുകഴിയുമ്പോള്‍ നാണു അത് പഠിച്ചിരിക്കും. അനന്തരവന്റെ ഈ സിദ്ധി മനസ്സിലാക്കിയ കൃഷ്ണന്‍ വൈദ്യര്‍ …

പുസ്തക കച്ചവടവും വായനയും

ഒരു ദിവസം ഒരു തമിഴ് പണ്ഡിതന്‍ കൃഷ്ണന്‍ വൈദ്യരെ കാണുവാന്‍ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു.ഏതു പുസ്തകം എവിടെ കണ്ടാലും അതൊന്നു കൈയിലെടുക്കണം, തുറന്നുനോക്കണം, വായിക്കണം. അതാണ് ശീലം. നാണു പതുക്കെ തമിഴ് …

അമ്മ സ്‌നേഹത്തണല്‍

അമ്മ സ്‌നേഹമായിരുന്നു. എന്നും തണലായിരുന്നു. ഏതു കുസൃതിയും ക്ഷമിക്കുന്ന വാത്സല്യമായിരുന്നു.ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ അമ്മ മകനെ കൂടെ കൊണ്ടുപോകും. അമ്മയില്‍നിന്നും ലഘുകീര്‍ത്തനങ്ങള്‍ പഠിച്ചു. അമ്മയുടെ സ്വരത്തോടൊപ്പം മകന്റെ മധുരസ്വരവും ക്ഷേത്രമുറ്റങ്ങളില്‍ ഉയര്‍ന്നു. കൂടെയുള്ളവര്‍ക്കും അത് ആനന്ദം …

Scroll to top
Close
Browse Categories