പ്രിയങ്കരം,ആ കാപ്പി നേരങ്ങള്‍
ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ് ദീപ് ധൻകറിന് കൃഷിഹരമാണ്
സുപ്രീംകോടതിയില്‍ അഭിഭാഷകനായിരിക്കുമ്പോഴും സ്വന്തം കൃഷിയിടമായിരുന്നു ഹരം. താന്‍ ഉണ്ടാക്കിയ കാപ്പി നല്കി കൃഷിയിടത്തിൽഅതിഥികളെ ജഗദീപ് ധൻകര്‍ സല്ക്കരിച്ചു. സ്വന്തം ജില്ലയുടെ പേരായിരുന്നു ആ കാപ്പിക്ക് ജഗ് ദീപ് നല്‍കിയത്. ജുന്‍ജുനു. ‘ജീവിതത്തിലെ പ്രിയപ്പെട്ട കാലം’ ജഗ് ദീപ് ധൻക ആ കാപ്പി നേരങ്ങളെ വിശേഷിപ്പിക്കുന്നു.
കര്‍ഷക പുത്രന് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജഗ് ദീപ് ധന്‍കറിനെ വിളിച്ചത്. ‘രാജ്യത്തെ രണ്ടാമത്തെ വലിയ ഭരണഘടനാ പദവിയായ ഉപരാഷ്ട്രപതി സ്ഥാനമാണ് ഈ കര്‍ഷകനെ തേടിഎത്തിയത്.
സ്വന്തം നാടായ രാജസ്ഥാനായിരുന്നു ഏറ്റവും പ്രിയം. നാട്വിട്ട് പോകുന്നത് അത്ര ഇഷ്ടമല്ല. ഫിസിക്സിലും നിയമത്തിലും ബിരുദമുണ്ടെങ്കിലും വക്കീലാകാനായിരുന്നു ഇഷ്ടം. 2003ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഏറെ സമയമെടുത്തു.
2016ല്‍ ബിജെപി യുടെ നിയമകാര്യ വിഭാഗത്തിന്റെ ചുമതല. തുടര്‍ന്ന് ബംഗാള്‍ ഗവര്‍ണര്‍. തൃണമൂലിന്റെ തീപ്പൊരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചത് പിന്നീട് നമ്മള് കണ്ട കഥ. ഭരണഘടനയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ആഴത്തിലുള്ള ജ്ഞാനം മൂലമാണ് മമതയെ വിരട്ടി നിര്‍ത്താനായത്. തുടര്‍ന്ന് ഉപരാഷ്ട്രപതി പദവിയിലേക്ക്.
1994ല്‍ മകന് ദീപക് തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചത് തീരാവേദനയാണ്. ഈ ദുഃഖത്തില്‍ ഒന്നര പതിറ്റാണ്ടാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് ജഗ് ദീപ് ധന്‍കര്‍ വിട്ടുനിന്നത്.
ചിതറിയ
പ്രതിപക്ഷം
ജഗ് ദീപ് ധന്‍കറിനെതിരെ മാര്‍ഗരറ്റ് ആല്‍വയുടെ തോല്‍വി പ്രതീക്ഷിച്ചതാണെങ്കിലും പ്രതിപക്ഷ ഐക്യം മരീചികയായി മാറുകയാണെന്ന സത്യം കാണേണ്ടിയിരിക്കുന്നു. ഗവര്‍ണറായിരുന്ന ജഗദീപുമായി നിരന്തരം പോരടിച്ചിരുന്ന മമതബാനര്‍ജിയുടെ തൃണമൂല്‍ മാര്‍ഗരറ്റ് ആല്‍വയ്ക്ക് വോട്ടുചെയ്യാതെ വിട്ടു നിന്നു. വൈ.എസ്.ആര്കോണ്ഗ്രസ്, ടി.ഡി.പി., ബി.എസ്.പി. എന്നീ പാര്‍ട്ടികളും ജഗദീപിനൊപ്പം നിന്നപ്പോള്‍ പ്രതിപക്ഷഐക്യം വെറുമൊരു സങ്കല്പം മാത്രമായി.
ഉപരാഷ്ട്രപതി
ഭരണഘടനയില്‍ ഉപരാഷ്ട്രപതിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം രാജ്യസഭയുടെ അദ്ധ്യക്ഷനാണ്- ബി.ആര്.അംബേദ് കർ പറഞ്ഞു. രാഷ്ട്രപതി പദവിയില്‍ ഒഴിവുണ്ടായാല്‍ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുംവരെ ഉപരാഷ്ട്രപതിക്കാണ് ചുമതല. രാഷ്ട്രപതിക്ക് ഉത്തരവാദിത്വം നിര്‍വഹിക്കാനാകാത്ത സാഹചര്യം വന്നാലും ഉപരാഷ്ട്രപതിക്കാണ് ചുമതല. രാഷ്ട്രപതിയുടെ ചുമതല വഹിക്കേണ്ടി വന്നാല്‍ രാജ്യസഭാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കാനാകില്ല. രാജ്യസഭാദ്ധ്യക്ഷ പദവിയില്‍ ഒഴിവു വന്നാല്‍ ഉപാദ്ധ്യക്ഷനോ രാഷ്ട്രപതി ചുമതലപ്പെടുത്തുന്ന രാജ്യസഭാംഗത്തിനോ ആ ചുമതല നിര്‍വഹിക്കാം.