ചൈതന്യാദാഗതം
പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റെയും ഉണ്‍മ ഓരോരുത്തര്‍ക്കും അനുഭവമായിത്തീരുന്നത് നാം അതിനെ അറിയുമ്പോഴാണ്. ആരും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു വസ്തു ഉണ്ടെന്നു പറയുന്നതും ഇല്ലെന്നു പറയുന്നതും ഒരുപോലെയാണ്. വാസ്തവത്തില്‍, അങ്ങിനെയുള്ള ഒന്നിനെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവുകയുമില്ല. …