പുന്നശ്ശേരി നമ്പിയുടെ ചണ്ഡാലശാസ്ത്രം
രണ്ടരക്കൊല്ലമായി നാം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തുന്നു. അധികൃതസ്ഥാനങ്ങളില്‍ നമ്മുടെ സങ്കടങ്ങള്‍ അറിയിച്ചുകഴിഞ്ഞിട്ട് നാള്‍ കുറെ കഴിഞ്ഞു. മി. പി.കെ. കുഞ്ഞ് ചെയ്ത സ്വാഗതപ്രസംഗത്തില്‍ വേണമെങ്കില്‍ രാജ സ്ഥാനത്തെ ഒന്നുകൂടി അഭയം പ്രാപിച്ചു നമ്മുടെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു …


