പഥികന്‍
നിസ്വന്റെ കൊട്ടാരമാണീ പെരുവഴി-നിസ്വാര്‍ത്ഥസേവനം നല്‍കും പൊതുവഴി,നിസ്സീമമായ് തോന്നുമെല്ലായിടങ്ങളുംനിസ്സാര ജീവിതം നിഷ്ഫലമായിടും… ഒന്നു നിനക്കുകില്‍ മറ്റൊന്നു വന്നിടുംഒന്നിനും കൊള്ളാത്തപാഴുറ്റ ജീവിതം,നന്നായ് പരിശ്രമിച്ചീടിലൊ കിട്ടിടാം,അന്നത്തെയന്നത്തിനായെഴും കഷ്ടത… അന്യന്റെ ചട്ടിയില്‍ കൈയിട്ടുവാരുവാന്‍ –അന്യഥാ ചിന്തിക്കുമാര്‍ത്ഥവിരോധികള്‍,ജന്യമല്ലാത്തതാം അര്‍ത്ഥകാമാര്‍ത്തിതര്‍,വന്യത്വമാര്‍ന്നെത്തുമാ ശുഷ്‌കപാത്രമായ്… ചിന്തകള്‍ …


