സുനില്‍ സി. ഇ

പെണ്ണും ഭാഷയും തമ്മിലെന്ത് ?

മലയാള പെൺസാഹിത്യത്തിലേക്കു വരുമ്പോൾ കാര്യങ്ങളുടെ ഗതി മാറുന്നു. തീർന്നുപോയ ജീവിതത്തെ തിരിച്ചുപിടിക്കാനോ , ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നിടത്തുനിന്നും തിരികെയെത്തി ഒന്നാക്കാനുള്ള യത്നമോയൊന്നും നാം കാണുന്നില്ല. ഭാഷയെ ആയുധമാക്കാനോ അത് അതിന്റെ കർമ്മം ചെയ്യുന്നുവെന്ന് ചരിത്രത്തിന് …

ഡയലോഗിന്റെ രാഷ്‌ട്രീയം

ചപലവും ദയനീയവുമായ ചാഞ്ചാട്ടങ്ങളിൽ വീണുപോകുന്ന ചില രചനകളെ ശ്രദ്ധിപ്പിക്കുന്നത് ചിലപ്പോൾ ചുരുക്കം ചില വാചകങ്ങളോ , ഒരു വാക്കോ , ഒരു പ്രസ്താവനയോ ഒക്കെയായിരിക്കും. പലതരം അർത്ഥനിറങ്ങൾ ബാധിച്ച ചില വാചകങ്ങളാണ് ചില സിനിമകളെ …

ആഘോഷിക്കപ്പെടുന്ന എഴുത്തുകാരും ആഘോഷിക്കപ്പെടാത്ത പുസ്തകങ്ങളും

ഭാവിയുടെ അര്‍ത്ഥം ഗ്രഹിക്കുന്നവര്‍ക്കു മാത്രമേ നിത്യകാലത്തിന്റെ ഉടമയാകാന്‍ കഴിയുകയുള്ളൂ. അസമത്വങ്ങളുടെ കാലത്ത് ചാരുകസേരയിലിരുന്ന് കവിത കുറിച്ച ഉള്ളൂരും വള്ളത്തോളും മഹാകവിപട്ടമൊക്കെ സ്വീകരിച്ച് ഇന്നും ഗ്രന്ഥശാലകളിലെ ഷെല്‍ഫുകളില്‍ വിശ്രമിക്കുകയാണ്. പക്ഷെ ‘ദുരവസ്ഥയും ‘ , ‘ …

മദ്യവും കലയും

ലോകത്തെവിടെയുമുള്ള ആൺ – പെൺ കലാശരീരങ്ങൾ മദ്യത്തെ ആൽക്കെമിയാക്കി കൊണ്ടു നടന്നതിന്റെ ചരിത്രമുണ്ട്. സഭ്യതയില്ലാത്ത എന്തോ ഉച്ചരിച്ചതു പോലെയുള്ള ഒരു തോന്നലല്ല ഒരുപക്ഷെ വിദേശകലാകാരന്മാർക്ക് മദ്യപാനവും ലഹരിയും. ശരീരമാസകലമുള്ള അഭിമാനത്തിനുമേൽ ചൂട് കോരിയിട്ടത് പോലെയുള്ള …

സാഹിത്യത്തിലെ സുന്ദരിമാര്‍

സാഹിത്യത്തിലും കലയിലും സൗന്ദര്യം പ്രധാനമായി തീര്‍ന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. മുന്‍കാല സാഹിത്യസങ്കല്പങ്ങള്‍ ഇളകിപ്പോകും വിധം വീശിയടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി എഴുത്തുകാരിയുടെ സൗന്ദര്യമണ്ഡലം മാറിയിട്ടുണ്ട്. കൃതിക്കുള്ളിലെ കടുത്ത രാഷ്ട്രീയമോ പാരിസ്ഥിതിക ഉള്ളടക്കമോ ഒന്നുമല്ല …

നമ്മുടെ ദമ്പതി എഴുത്തുകാർ എന്തു ചെയ്യുന്നു?

നല്ല ചലനമുള്ള ദാമ്പത്യബന്ധങ്ങൾ എഴുത്തിന്റെ കലയെ വെറും ഭാവനകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് പറന്നു പൊങ്ങാൻ വിട്ടതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. അവർക്കാർക്കും കല എളുപ്പത്തിൽ കീറിപ്പോകുന്ന ഒരു ജീർണ്ണിച്ച പട്ടായിരുന്നില്ല. വിർജീനിയ വുൾഫിന്റെയും ലിയനോർഡ് വുൾഫിന്റെയും …

പുസ്തക നിർമ്മിതിയിലെ വൈദേശിക ഭാവനകൾ

ഓരോ പുസ്തകങ്ങൾക്കും അതിന്റെ ഉള്ളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ജീവിതമുണ്ട്. അതിന് കാണി കൂടിയായ വായനക്കാരന്റെ ഇടവേളകളിൽ എപ്പോഴും ഒരു സമയം അനുവദിച്ചു കിട്ടും. ഭാവനാധിഷ്ഠിതമായ ഈ നുഴഞ്ഞുകയറ്റത്തെ വിദേശ കല പുസ്തകനിർമ്മിതിയിലും പരീക്ഷിക്കാറുണ്ട്. …

കീഴാളസാഹിത്യം : അമർത്തിവെയ്ക്കപ്പെടുന്നതോ; ആഘോഷിക്കപ്പെടുന്നതോ ?

കീഴാളന്റെ നേരുകൾ ഒരു മതമായി നിൽക്കുകയാണ്. അവിടുത്തെ ദൈവം ആധികാരികമായ ഭാഷയാണ്. അവിടെ നേരുകളുടെ ശാഖയെ വെട്ടിമാറ്റിയാലും ആ നേരിനെ അടക്കിപ്പിടിച്ച് പിന്നെയും വളരാനും നോവുകളെ നേരുകളാക്കി അനാവരണപ്പെടുത്താനുമാണ് കീഴാളകഥ ശ്രമിക്കുന്നത്. കീഴാളഭാഷ സൗകര്യങ്ങൾ …

പുസ്തകങ്ങളുടെ ഭാവി

അപ്രതീക്ഷിതമായ ഒരു ചതിയില്‍പ്പെട്ട മീഡിയമാണ് മലയാളചെറുകഥ. ചുറ്റുപാടുകളുടെ തണുപ്പന്‍ പ്രതികരണവും സ്വാര്‍ത്ഥ മന:സ്ഥിതിയും കഥാകാരനില്‍ നിസ്സംഗഭാവം സൃഷ്ടിക്കുന്നു. ഇന്ന് ഭാഷയെ അപകടത്തില്‍ ചാടിച്ചുകൊണ്ടിരിക്കുന്നത് കവിതയല്ല മറിച്ച് കഥയാണ്. മലയാളകഥാപുസ്തകങ്ങള്‍ ഇന്ന് ടെലിവിഷന്‍ പ്രേഷണത്തിന് സദൃശ്യമായ …

എഴുത്തുകാരന്റെ പേര്

ജാതിയില്‍ കുറഞ്ഞവര്‍ പത്രാധിപമേശയിലെ അപരിചിതരാണ്. ജാതിയില്‍ കൂടിയവര്‍ ശൈലീവികാസം പ്രകടിപ്പിക്കാത്തവരാണെങ്കില്‍ പോലും ഭാഷയുടെ നിര്‍മ്മാണ പീഠത്തില്‍ കയറ്റിയിരുത്തും. വാക്കുകളുടെ സംവിധാനവും മനോഭാവത്തെ ആവാഹിച്ചുകൊണ്ട് നില്ക്കുന്ന ഭാഷയുടെ സ്വരവും എപ്പോഴും ഒരേ മട്ടിലാകുമ്പോഴാണ് എഴുത്തുകാരന്റെ ഭാഷ …

Scroll to top
Close
Browse Categories