സ്വാമി ശാശ്വതീകാനന്ദ: ഗുരുവും വഴികാട്ടിയും

സ്വാമി ശാശ്വതീകാനന്ദ എനിക്ക് ആരായിരുന്നു? ഗുരുവും വഴികാട്ടിയും ആത്മീയാചാര്യനും ചില സന്ദര്‍ഭങ്ങളില്‍ ജ്യേഷ്ഠ സഹോദരനുമെല്ലാമായിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹത്തില്‍ എനിക്ക് എന്തെങ്കിലും ഒരു സ്ഥാനമുണ്ടെങ്കില്‍ അതിനെല്ലാം കാരണഭൂതന്‍ സ്വാമിജി മാത്രമായിരുന്നു. അനല്പമായ സ്‌നേഹാദരങ്ങളോടെയും കടപ്പാടിന്റെ കൂപ്പുകൈകളോടെയുമല്ലാതെ അദ്ദേഹത്തെ എനിക്ക് ഓര്‍ക്കാനാവില്ല. കാരണം കണിച്ചുകുളങ്ങരയിലെ കേവലം ഒരു കരാര്‍പണിക്കാരനായി കോടിക്കണക്കിന് സാധാരണ മനുഷ്യരില്‍ ഒരാളായി മണ്‍മറഞ്ഞു പോകേണ്ടിയിരുന്ന ഒരു ജന്മത്തെ ചരിത്രപ്രാധാന്യമുളള ഒരു മഹത് പ്രസ്ഥാനത്തിന്റെ അമരത്ത് അവരോധിക്കുക എന്ന നിയോഗം ഏറ്റെടുത്തത് സ്വാമിജിയായിരുന്നു. എന്നില്‍ ഞാന്‍ പോലും അറിയാത്ത നേതൃത്വപരമായ കഴിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതും അത് സമൂഹത്തിന് ഗുണകരമാം വിധം ഉപയോഗിക്കണമെന്ന് സ്‌നേഹത്തിന്റെ അധികാരത്തില്‍ കര്‍ശനമായി നിഷ്‌കര്‍ഷിച്ചതും അദ്ദേഹമായിരുന്നു. എന്നില്‍ നിന്ന് എന്തെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മറിച്ച് അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും ഞാനും പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും നിര്‍വ്യാജമായിരുന്നു ഞങ്ങള്‍ തമ്മിലുളള ബന്ധം. എന്നാല്‍ ഒരു കാലത്ത് തളര്‍ന്ന് കിടന്ന സമുദായത്തിന് ജീവവായു നല്‍കാന്‍ ഊര്‍ജ്ജസ്വലമായ നേതൃത്വം വേണമെന്ന് തോന്നിയ സ്വാമിജി അതിന് അനുയോജ്യനായ ഒരാളെ കാത്തിരിക്കുകയായിരുന്നു. സാഹചര്യവശാല്‍ അദ്ദേഹത്തിന്റെ മുന്നില്‍ എത്തിപ്പെട്ടത് ഞാനാണെന്ന് മാത്രം.

ആ കാലം വരെ കരാര്‍പണിയും കുടുംബജീ വിതവുമായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. എം.കെ.രാഘവന്‍ വക്കീലിന്റെ നിര്‍ബന്ധം മൂലം സമുദായ പ്രവര്‍ത്തനത്തിന്റെ പിന്നണിയില്‍ വന്നെങ്കിലും അത് തുടര്‍ന്നു കൊണ്ടുപോവുക എന്ന ചിന്ത വിദൂരമായി പോലും മനസിലുണ്ടായിരുന്നില്ല. എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തേക്കും രാഘവന്‍ വക്കീല്‍ നിര്‍ബന്ധപൂര്‍വം എന്നെ അവരോധിക്കുകയായിരുന്നു. അതിന് പിന്നില്‍ സ്വാമിജിയുടെ അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഒഴിഞ്ഞു മാറാന്‍ ആകുന്നത്ര ശ്രമിച്ചിട്ടും അദ്ദേഹം വിട്ടില്ല. ഏല്‍ക്കുന്ന ചുമതല എന്തായിരുന്നാലും ഭംഗിയായി ചെയ്യുന്ന ശീലം പണ്ടേയുളളതിനാല്‍ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തും ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചു. ഇതെല്ലാം സ്വാമിജി ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടായിരുന്നു.

ഒരു മാസത്തിന് ശേഷം നടന്ന യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിലേക്കും എന്നെ പരിഗണിക്കാന്‍ സ്വാമിജി തീരുമാനിച്ചു. അദ്ദേഹം നേരിട്ട് തന്നെ കാര്യം അവതരിപ്പിക്കുകയും ചെയ്തു. പിന്‍മാറാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചു. എന്റെ വാദമുഖങ്ങളെല്ലാം സ്വാമിജി കൃത്യമായി തളളി. മനസില്ലാ മനസോടെ ഞാന്‍ പാതിസമ്മതം മൂളിയെങ്കിലും ഭാര്യയും കുട്ടികളും അനുവദിക്കാതെ മുന്നോട്ട് പോവാനാവില്ലെന്നും പ്രീതിയെ സമ്മതിപ്പിക്കുന്ന ചുമതല സ്വാമിജി ഏറ്റെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അന്ന് ഞാന്‍ സമുദായപ്രവര്‍ത്തന രംഗത്ത് ഇന്നത്തെ നിലയില്‍ അറിയപ്പെടുന്ന ആളല്ല. എന്നിട്ടും സമുന്നതനായ സ്വാമിജി എളിയവനായ എന്റെ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്ത് പ്രീതിയെ വന്നു കണ്ട് സംസാരിച്ചു.
സ്വാമിജി അനുനയത്തില്‍ സംസാരിച്ച് പ്രീതിയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. പക്ഷെ അവള്‍ അമ്പിലും വില്ലിലും അടുക്കുന്ന ലക്ഷണമില്ല.

സ്വാ മി ശാശ ്വതീകാ
നന്ദയുടെ വിയോഗ
ത്തിൽ മുൻമുഖ്യമന്ത്രി
കെ .കരുണാകരൻ
എസ്.എൻ.ഡി.
പി യോഗം ജനറൽ
സെ ക്രട്ടറി വെള്ളാ
പ്പള്ളി നടേശ നെ
ആശ്വസിപ്പിച്ചപ്പോ ൾ

ഞങ്ങളുടെ ബിസിനസും കുടുംബവും മറ്റ് സാഹചര്യങ്ങളുമായി സമുദായ പ്രവര്‍ത്തനം ഒത്തുപോവില്ലെന്നതായിരുന്നു അവളുടെ വാദമുഖം. പക്ഷെ അദ്ദേഹം മുന്നോട്ട് വച്ച വാദം മറ്റൊന്നായിരുന്നു.
”നടേശന് ഇപ്പോള്‍ 60 വയസ് കഴിഞ്ഞു. കുടുംബപരമായ ചുമതലകളെല്ലാം ഭംഗിയായി നിറവേറ്റി. ഗൃഹസ്ഥാശ്രമം പിന്നിട്ട് സന്ന്യാസത്തിനുളള സമയമാണിത്. ഇനിയുളള കാലം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിലെന്താണ് തെറ്റ്?”
പ്രീതി എന്നിട്ടും പച്ചക്കൊടി കാണിച്ചില്ല. കരാര്‍ പണി ചെയ്ത് സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണം എന്നായിരുന്നു അവളുടെ അപേക്ഷ. മക്കള്‍ രണ്ടും വിവാഹിതരായി. കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ട്. ഇനി എന്തിനാണ് ഇങ്ങനെ അലയുന്നത് എന്നായി സ്വാമിജി. പ്രീതിയുണ്ടോ വിട്ടുകൊടുക്കുന്നു.
അതൊക്കെ സ്വാമിജി സന്ന്യാസിയായതു കൊണ്ട് തോന്നുന്നതാണെന്നും മക്കളുടെ കല്യാണം കഴിഞ്ഞാലും പ്രസവവും പേരക്കുട്ടികളും മറ്റുമായി വേറെയും ധാരാളം ചുമതലകളുണ്ടെന്നും അവള്‍ വിശദീകരിച്ചു. സ്വാമിജിയുടെ മറുപടി സുചിന്തിതമായിരുന്നു.
”അതൊക്കെ നിസാര കാര്യങ്ങള്‍. ഇതൊരു വലിയ നിയോഗം. പ്രീതി സ്വാമി മംഗളാനന്ദയുടെ അന്തിരവളാണ്. അങ്ങനെയൊരു പാരമ്പര്യത്തില്‍ നിന്ന് വന്ന പ്രീതിക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കുന്നു?”
കടുത്ത ഗുരുദേവ ഭക്തയായ പ്രീതി ഇങ്ങനെ തടസം നില്‍ക്കുന്നത് ശരിയല്ലെന്ന് സ്വാമി ശക്തിയുക്തം വാദിച്ചു. എന്നിട്ടും പ്രീതി അയയുന്നില്ലെന്ന് കണ്ടപ്പോള്‍ സ്വാമി അടവൊന്ന് മാറ്റിപിടിച്ചു കൊണ്ട് ഒരു കഥ പറഞ്ഞു.
ഒരിക്കല്‍ സ്വാമിജി എന്റെ ഡയറി പരിശോധിച്ചപ്പോള്‍ അതില്‍ പെട്ടെന്ന് പ്രാര്‍ത്ഥിക്കാവുന്ന മന്ത്രങ്ങള്‍ കണ്ടു. ആരാണ് ഇത് എഴുതിയതെന്ന് ചോദിച്ചപ്പോള്‍ പ്രീതിയാണെന്ന് ഞാന്‍ പറഞ്ഞു. വളരെ നല്ല മന്ത്രങ്ങളാണല്ലോയെന്നായി സ്വാമി.
”അത്രയും നിഷ്ഠയുള്ള ഒരാള്‍ക്ക് ഞാന്‍ പറയുന്നത് മനസിലാക്കാന്‍ കഴിവില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് ” അദ്ദേഹം വീണ്ടും വാദിച്ചു.
പ്രീതിക്ക് ഉത്തരം മുട്ടി.
‘എസ്.എന്‍.ഡി. പി യോഗം ഭരിക്കാനുളള കഴിവ് നടേശനില്ലെന്ന് പ്രീതിക്ക് തോന്നുന്നു ണ്ടോ?”
എന്നായി സ്വാമിജി.
അക്കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ സമുദായാംഗങ്ങള്‍ തമ്മില്‍ എന്നും വഴക്കും ബഹളവുമായ സ്ഥിതിക്ക് ഭര്‍ത്താവിന്റെ സ്വസ്ഥത നശിക്കില്ലേ എന്ന ആശങ്ക പ്രീതി പങ്ക് വച്ചു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനിടയിലെ ചില വിപരീതാനുഭവങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ സ്വാമിജി ചിരിച്ചുകൊണ്ട് പറഞ്ഞു.
”ജാതകത്തിലൊക്കെ വലിയ വിശ്വാസമുളളയാളല്ലേ പ്രീതി. ഇത് വെളളാപ്പള്ളിയുടെ തലേവരയാണെന്ന് വിചാരിച്ചാല്‍ മതി”
അപ്പോഴും പ്രീതി വാദിച്ചു നോക്കി.
‘വലിയ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്കറിയില്ല സ്വാമിജി. ഉളള ബിസിനസുകള്‍ നിര്‍ത്തി ഇതിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ കേസും വഴക്കും ഒക്കെയായി ഞങ്ങളുടെ ജീവിതം പോവില്ലേ എന്നാണ് പേടി”
അവസാനമായി സ്വാമിജി ഇത്രമാത്രം പറഞ്ഞു.
” അങ്ങനെയൊന്നും സംഭവിക്കില്ല പ്രീതി. എല്ലാവരെയും സമഭാവേന കൊണ്ടുപോകാനുളള പ്രത്യേക കഴിവ് വെളളാപ്പള്ളിക്കുണ്ട്. ട്രസ്റ്റിന്റെ ആറ് മാസത്തെ ഭരണം കൊണ്ട് ഞാനത് മനസിലാക്കി”
സ്വാമിജിയോട് തര്‍ക്കിച്ചാല്‍ ഒരിടത്തും എത്തില്ലെന്ന് മനസിലാക്കിയിട്ടും പ്രീതി പിന്‍മാറിയില്ല.

ഒടുവില്‍ സ്വാമിജി വജ്രായുധം പുറത്തെടുത്തു.
” എനിക്ക് ഒരു കാര്യം പറയാനുണ്ട് . ധർമ്മസംഘവും യോഗവും സന്നിഗ്ദ്ധ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്.ഈ സമയത്ത് യോഗത്തെ നയിക്കാന്‍ നടേശനല്ലാതെ മറ്റൊരാള്‍ക്ക് കഴിയില്ല. ഈ കാര്യം ആവശ്യപ്പെടുന്നത് സന്ന്യാസിയായ ഒരാളാണ്.ഒരു സന്ന്യാസി ഭിക്ഷ ചോദിച്ചാല്‍ ഗൃഹസ്ഥാശ്രമിയായ ഒരാള്‍ അത് നിഷേധിക്കാന്‍ പാടില്ലെന്നാണ് ധര്‍മ്മം. പ്രീതി മറിച്ച് പ്രവര്‍ത്തിക്കില്ലെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്’
ആ വാക്കുകളില്‍ പ്രീതി അടിയറവ് പറഞ്ഞു.
അങ്ങനെ എസ്.എന്‍.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ സാരഥ്യം എന്ന വലിയ ദൗത്യത്തിലേക്കുളള വാതില്‍ തുറന്നു. അത് യോഗ ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ആ പദവിയിലിരുന്ന വ്യക്തി എന്ന തലത്തിലേക്ക് വളരുമെന്ന് ഞാന്‍ സ്വപ്‌നേപി വിചാരിച്ചതല്ല. പക്ഷെ എല്ലാം സംഭവിക്കുകയായിരുന്നു. സ്വാമിജി പറഞ്ഞതു പോലെ കാലം കരുതി വച്ച ചില കാര്യങ്ങളെ നമുക്ക് തടയാനാവില്ലല്ലോ?

ഒടുവില്‍ സ്വാമിജി വജ്രായുധം പുറത്തെടുത്തു.
” എനിക്ക് ഒരു കാര്യം പറയാനുണ്ട് . ധർമ്മസംഘവും
യോ ഗവും സന്നിഗ്ദ്ധ ഘട്ടത്തി ലൂടെ യാണ് കടന്ന്
പോ കുന്നത്.ഈ സമയത്ത് യോഗത്തെ നയിക്കാന്‍ നടേ
ശനല്ലാതെ മറ്റൊരാള് ക്ക് കഴിയില്ല. ഈ കാര്യം ആവ
ശ്യപ്പെ ടുന്നത് സന്ന്യാസിയായ ഒരാളാണ്.ഒരു സന്ന്യാസി
ഭിക്ഷ ചോദിച്ചാൽ ഗൃഹസ്ഥാശ്രമിയായ ഒരാള്‍ അത്
നിഷേ ധിക്കാന്‍ പാട ില്ലെ ന്നാണ് ധര്‍മ്മം. പ്രീതി മറിച്ച്
പ്രവര്‍ത്തി ക്കില്ലെ ന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്’

എല്ലാറ്റിന്റെയും അടിസ്ഥാനം വാസ്തവത്തില്‍ സ്വാമിജി എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ്. അതുകൊണ്ട് തന്നെ പൊതുരംഗത്ത് കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കുംആ മഹാത്മാവിനോട് കടപ്പെട്ടിരിക്കുന്നു. എന്റെ വ്യക്തിപരമായ വളര്‍ച്ച എന്നതിലുപരി മറ്റുള്ളവരുടെ കഴിവുകള്‍ കണ്ടെത്താനും ഉചിതമായ സമയത്ത് അര്‍ഹരായവരെ യുക്തമായ സ്ഥാനത്ത് അവരോധിക്കാനുമുളള സ്വാമിജിയുടെ കഴിവും ദീര്‍ഘവീക്ഷണവുമാണ് ഇന്നും എന്നെ വിസ്മയിപ്പിക്കുന്നത്.
ജനറല്‍ സെക്രട്ടറി പദത്തില്‍ ഒരു ടേം പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ അടുത്ത തവണ മത്സര രംഗത്ത് ഞാനില്ലെന്നും ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കാമെന്നും പറഞ്ഞപ്പോള്‍ സ്വാമിജി എതിര്‍ത്തു.
‘നടേശന്‍ ഞാന്‍ വിചാരിച്ചതിലും ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. ഇനി അതില്‍ ഒരു മാറ്റം വരാന്‍ പാടില്ല’
സ്വാമിജിയുടെ ആ വാക്കുകള്‍ പകര്‍ന്നു തന്ന ആത്മവിശ്വാസം വാക്കുകള്‍ക്കപ്പുറമാണ്.

അകാല ത്തിലുള്ള
അദ്ദേഹത്തിന് റെ
വിയോഗം കുറച്ചൊ ന്നു
മല്ല വ്യക്തിപരമായി
എന്നെ തളര് ത്തി
കളഞ്ഞത ്.അദ്ദേഹ
ത്തിന് റെ അസാന്നിദ്ധ്യ
ത്തില്‍ പിന്നിട്ട
വര് ഷങ്ങളിലും
മുന്നോട്ട്
എന്നെ സഹായിച്ചത ്
സ്വാമിജിപകര്‍ന്നു
നല്‍കിയ വിലപ്പെട്ട
പാഠങ്ങളാണ്.
അതു ൊണ്ട് തന്നെ
സ്വാമിജി എന്റെ
മനസില്‍ മരിച്ചിട്ടില്ല.
മരിക്കുകയുമില്ല.
ഇനി കാലമെ ത്ര
കഴിഞ്ഞാല ും…

എന്നാല്‍ പ്രീതി ആശങ്കപ്പെട്ടതു പോലെ സ്വസമുദായത്തില്‍ തന്നെ ഉള്‍പ്പെട്ട ചില ദോഷൈകദൃക്കുകള്‍ ആജീവനാന്തം എന്നെ വേട്ടയാടുന്നു. വാസ്തവത്തിന്റെ കണിക പോലുമില്ലാത്ത ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അത് ഇന്നും അനവരതം തുടരുന്നു. എന്നാല്‍ അതിനുമപ്പുറം എത്രയോ ലക്ഷം ആളുകളുടെ സ്‌നേഹവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. അതിനെല്ലാം കാരണക്കാരനായ സ്വാമിജിയെ എന്നും നന്ദിപൂര്‍വം സ്മരിക്കുന്നു. എന്റെ മനസില്‍ ദൈവങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ദീര്‍ഘകാലം അദ്ദേഹത്തിനൊപ്പം അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ മനസിലാക്കിയ ചില വസ്തുതകളുണ്ട്. മറ്റ് ആത്മീയാചാര്യന്‍മാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു സ്വാമിജി. കേവലം മന്ത്രതന്ത്രങ്ങള്‍ മാത്രം പഠിച്ച് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് വന്നയാളല്ല അദ്ദേഹം. ഭാരതീയ പുരാണങ്ങളും ഉപനിഷത്തുകളും അടക്കം നാനാമുഖമായ വിഷയങ്ങളില്‍ അഗാധവും വിപുലവുമായ അറിവും പാണ്ഡിത്യവുമുണ്ടായിരുന്നു. ഏത് വിഷയത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ അനര്‍ഗളമായ പ്രസംഗവൈഭവം കേട്ട് ഞാന്‍ ആരാധനയോടെ ഇരുന്നിട്ടുണ്ട്.

സ്വാ മി ശാശ ്വതീകാനന്ദ പ്രസംഗവേ ദിയിൽ

ഒരു സന്ന്യാസി ശ്രേഷ്ഠന്‍ എന്ന തലത്തില്‍ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും പ്രായോഗികമതിയായ വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ കാര്യങ്ങളില്‍ സ്വാമിജിയുടെ ശക്തമായ ഇടപെടലുകള്‍ക്ക് ഞാനും സാക്ഷിയാണ്. അന്ന് മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും ഇ.കെ.നായനാരും അടക്കമുളളവര്‍ സ്വാമിജിയുടെ അഭിപ്രായത്തിന് വലിയ വില കല്‍പ്പിച്ചിരുന്നു.
സാമ്പത്തിക മാനേജ്‌മെന്റ് അടക്കമുള്ള കാര്യങ്ങളിലും ശിവഗിരി മഠത്തിന്റെ ഭരണനിര്‍വഹണത്തിലുമെല്ലാം സ്വാമിജി വഹിച്ച നിസ്തുലമായ പ്രാഗത്ഭ്യം സമാനതകളില്ലാത്തതാണ്. അദ്ദേഹത്തില്‍ നിന്ന് പലതും പഠിക്കാന്‍ എനിക്കും സാധിച്ചു. ആ അര്‍ത്ഥത്തില്‍ അദ്ദേഹം എന്റെ ഗുരുനാഥന്‍ കൂടിയാണ്.
അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം കുറച്ചൊന്നുമല്ല വ്യക്തിപരമായി എന്നെ തളര്‍ത്തി കളഞ്ഞത്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ പിന്നിട്ട വര്‍ഷങ്ങളിലും മുന്നോട്ട് പോകാന്‍ എന്നെ സഹായിച്ചത് സ്വാമിജി പകര്‍ന്നു നല്‍കിയ വിലപ്പെട്ട പാഠങ്ങളാണ്. അതുകൊണ്ട് തന്നെ സ്വാമിജി എന്റെ മനസില്‍ മരിച്ചിട്ടില്ല. മരിക്കുകയുമില്ല. ഇനി കാലമെത്ര കഴിഞ്ഞാലും…

Author

Scroll to top
Close
Browse Categories