സാമൂഹിക നീതിയുടെ സൂര്യശോഭ

”പാവപ്പെട്ടവനും അധഃസ്ഥിതനും വലിയ സ്വപ്‌നം കാണാന്‍ മാത്രമല്ല,
യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്ന് തെളിയിച്ച സദ് മുഹൂര്‍ത്തം.
ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി”
രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപദിമുര്‍മു പറഞ്ഞ
ഈവാക്കുകള്‍ അര്‍ത്ഥവത്താണ്

ദ്രൗപദി മുർമു രാഷ്ട്രപതിയായതോടെ രാജ്യം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. നമുക്കെല്ലാവ ര്‍ക്കും ഇത് അഭിമാനമുഹൂര്‍ത്തമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗോത്രമേഖലയില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന വനിത രാജ്യത്തെ പരമോന്നത പദവി യില്‍എത്തിയിരിക്കുന്നു.

‘ദരിദ്രരും അധ:സ്ഥിതരും പിന്നാക്കക്കാരും ഗിരിവര്‍ഗക്കാരും എന്നില്‍ അവരെ കാണുന്നു”വെന്ന് പുതിയ രാഷ്ട്രപതി പറയുമ്പോള്‍ വലിയ സാമൂഹ്യവിപ്ലവമാണ് നടന്നിരിക്കുന്നതെന്ന് നിസംശയം പറയാം. സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും സൂര്യശോഭയാണ് ദൃശ്യമാകുന്നത്.

സാമൂഹികവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകളായി നടന്നുവരുന്ന സഹനസമരങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ദ്രൗപദി മുര്‍മുവിന്റെ സ്ഥാനലബ്‌ധിയെ വിലയിരുത്താന്‍.

ജീവിതത്തിലെ കനല്‍വഴികള്‍ ഒരുപാട് താണ്ടിയ ദ്രൗപദിമുര്‍മു നഷ്ടങ്ങളില്‍ തളരാതെയും നേട്ടങ്ങളില്‍ മതിമറക്കാതെയുമുള്ള പ്രയാണത്തിലൂടെയാണ് രാഷ്ട്രപതി പദവിയില്‍ എത്തിയത്.സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം എന്നും എത്തിപ്പിടിക്കാനാകാത്ത കടമ്പയാണ്. ഈ ദു:സ്ഥിതിയോട് പോരാടി ഉന്നതവിദ്യാഭ്യാസം നേടാനായതാണ് ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. ‘ഒഡീഷയിലെ ചെറിയ ആദിവാസി ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ഒരു സ്വപ്‌നമായിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യം എന്നെ ഗ്രാമത്തിലെ ആദ്യ കോളേജ് വിദ്യാര്‍ത്ഥിനിയാക്കി.’ ദ്രൗപദി ചൂണ്ടിക്കാണിച്ചു. ഇക്കാര്യം നമ്മൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മികവുറ്റതും നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഇക്കാലത്തും പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് അപ്രാപ്യമായ സാഹചര്യത്തില്‍.

പഞ്ചായത്ത് കൗണ്‍സിലറായാണ് ദ്രൗപദി മുർമു സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മാലിന്യനിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു
ഏറെ സമയവും ചെലവഴിച്ചത്..ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്താനും തയ്യാറായി.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബെദാപോസി എന്ന ആദിവാസി ഗ്രാമത്തില്‍ അഞ്ചാംതരം വരെ പഠിക്കാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഉന്നതവിദ്യാഭ്യാസം ഉള്ളില്‍ ജ്വാലയായി സൂക്ഷിച്ച ദ്രൗപദി അടുത്ത നഗരത്തില്‍ ഒരു ചടങ്ങിനെത്തിയ മന്ത്രിയെ പിതാവിന്റെ അനുവാദംപോലും വാങ്ങാതെ ഓടിച്ചെന്ന് നേരില്‍ കണ്ട് തനിക്ക് ഭുവനേശ്വറില്‍ തുടര്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പഠനത്തോടുള്ള ബാലികയുടെ ആഭിമുഖ്യത്തിൽ സന്തോഷം തോന്നിയ മന്ത്രി ഭുവനേശ്വറില്‍ പഠനത്തിന് അനുമതി നല്‍കി ഉത്തരവിറക്കുകയായിരുന്നു.ആ നഗരത്തിലെ രമാദേവി സര്‍വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രമാണ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്. തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളില്‍ പഠനം നിലച്ചുപോകുമായിരുന്ന അവസ്ഥയില്‍ നിന്ന് നിശ്ചയദാർഢ്യം കൊണ്ട് മാത്രം ഉന്നത ബിരുദധാരിയായി മാറിയ ദ്രൗപദിയെ ഇന്നത്തെ തലമുറ മാതൃകയാക്കണം.വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ഗ്രാമത്തിലെ അരബിന്ദോ സ്‌കൂളില്‍ അദ്ധ്യാപികയായപ്പോഴും ഒരു രൂപ പോലും ശമ്പളം വാങ്ങിക്കാതെ മാതൃകകാട്ടി.കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നത് ജോലിയല്ല, പൊതുസേവനമാണെന്ന് ദ്രൗപദി പറഞ്ഞു.

ഗ്രാമത്തിലെ പല വീടുകളിലും വൈദ്യുതി ഇല്ലാത്തത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടപ്പോൾ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍സ്ഥാപിച്ചു. കുട്ടികള്‍ക്കൊപ്പം അദ്ധ്യാപകര്‍ക്കും താമസസൗകര്യമൊരുക്കി. ഈ സ്‌കൂളുകളിലെ അദ്ധ്യയന നിലവാരത്തിന്റെ കാര്യത്തില്‍ ദ്രൗപദി മുര്‍മു കര്‍ശന നിലപാടെടുത്തു. ജാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കുമ്പോഴും സ്വന്തം ഗ്രാമത്തിലെ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്താൻ സമയം കണ്ടെത്തി.
പഞ്ചായത്ത് കൗണ്‍സിലറായാണ് ദ്രൗപദി മുർമു സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മാലിന്യനിര്‍മ്മാര്‍ജ്ജന തൊഴിലാളികള്‍ക്കൊപ്പമായിരുന്നുഏറെ സമയവും ചെലവഴിച്ചത്. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്താനും തയ്യാറായി.

2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന കാലത്ത് നാട്ടിലെ റെയില്‍വേ വികസനം ആവശ്യപ്പെട്ട് നിവേദക സംഘത്തോടൊപ്പം പ്രോട്ടോക്കോൾലംഘിച്ച് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു. നാടിന്റെ അടിസ്ഥാന ആവശ്യങ്ങളോടും വികസനത്തോടും ദ്രൗപദി മുര്‍മുവിനുള്ള പ്രതിബദ്ധതയാണ് തെളിഞ്ഞ് കണ്ടത്. 2000ത്തിലും 2004ലും ഒഡീഷ നിയമസഭാംഗവും നവീന്‍ പട്‌നായ്ക്ക് മന്ത്രിസഭയിലെ ഗതാഗതമന്ത്രിയുമായിരുന്ന ദ്രൗപദിമുര്‍മു മികച്ച നിയമസഭാ സമാജികക്കുള്ള പുരസ്‌കാരം നേടി.

2015ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന കാലത്ത് നാട്ടിലെ റെയില്‍വേ വികസനം ആവശ്യപ്പെട്ട് നിവേദക സംഘത്തോടൊപ്പം പ്രോട്ടോക്കോൾലംഘിച്ച് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു. നാടിന്റെ അടിസ്ഥാന ആവശ്യങ്ങളോടും വികസനത്തോടും ദ്രൗപദി മുര്‍മുവിനുള്ള പ്രതിബദ്ധതയാണ് തെളിഞ്ഞ് കണ്ടത്. 2000ത്തിലും 2004ലും ഒഡീഷ നിയമസഭാംഗവും നവീന്‍ പട്‌നായ്ക്ക് മന്ത്രിസഭയിലെ ഗതാഗതമന്ത്രിയുമായിരുന്ന ദ്രൗപദിമുര്‍മു മികച്ച
നിയമസഭാ സമാജികക്കുള്ള പുരസ്‌കാരം നേടി.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പേര് പ്രഖ്യാപിച്ച അന്നു തന്നെ വിജയം ഉറപ്പിച്ചിരുന്നു ദ്രൗപദി മുര്‍മു. ദ്രൗപദിയാണ് സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കില്ലായിരുന്നുവെന്ന് പ്രമുഖപ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ബി.ജെ.പി. സഖ്യത്തെ നിഖശിഖാന്തം എതിര്‍ക്കുന്ന പല രാഷ്ട്രീയകക്ഷികളും ദ്രൗപദി മുര്‍മ്മുവിന് പിന്തുണ പ്രഖ്യാപിച്ചു.

പൊതുവേ സ്വീകാര്യയായ ദ്രൗപദിയെ മത്സരം ഒഴിവാക്കി രാജ്യത്തെ ആദ്യഗോത്രവര്‍ഗക്കാരി രാഷ്ട്രപതിയാക്കാന്‍ പ്രതിപക്ഷം സന്മനസ് കാണിക്കണമെന്നും ദുര്‍ബലമായ പ്രതിപക്ഷ നിരയ്ക്ക് അതുകൊണ്ട് ശ്രേയസേ ഉണ്ടാകുവെന്നും തിരഞ്ഞെടുപ്പിന് മുമ്പ് പത്രാധിപക്കുറിപ്പില്‍ ഞാൻ അഭ്യര്‍ത്ഥിച്ചിരുന്നു.

സാമൂഹിക നീതിയുമായി ബന്ധപ്പെട്ടു ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം കണക്കിലെടുക്കേണ്ടിയിരുന്നു. കേരളത്തില്‍ തന്നെ തിരഞ്ഞെടുപ്പുകളില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റിനപ്പുറം ഒരു സീറ്റു വിട്ടുകൊടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയ്യാറായിട്ടില്ല. പിന്നോ ക്ക, അധസ്ഥിത വിഭാഗങ്ങൾക്ക് ജനപ്രതിനിധി സഭകളിലെ പ്രാതിനിധ്യവും കുറഞ്ഞു വരുന്നു. നമ്മുടെ സംസ്ഥാനത്ത് ഇതുവരെ പട്ടികജാതിക്കാരന്‍ ആഭ്യന്തരമന്ത്രിയോ, വ്യവസായ മന്ത്രിയോ, വിദ്യാഭ്യാസമന്ത്രിയോ ആയിട്ടില്ല. ജനങ്ങളും സര്‍ക്കാരും ആദിവാസി സമൂഹത്തോട് മനുഷ്യത്വമില്ലാതെ പെരുമാറുന്നതിന്റെ വാര്‍ത്തകള്‍ ഇക്കാലത്തും നിരവധിയാണ്. എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട അധഃസ്ഥിത സമൂഹത്തെ വാഗ് ദാനങ്ങളും മറ്റും നല്‍കി ആകര്‍ഷിച്ച് തങ്ങളുടെ വരുതിയിലാക്കാന്‍ ചില വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുതയും കാണേണ്ടിയിരിക്കുന്നു.

ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി ഗോത്രത്തില്‍ നിന്ന് ഒരു വനിത പ്രഥമപരൗരത്വത്തിലെത്തുന്നതിനെ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് എതിര്‍ക്കേണ്ടിയിരുന്നോയെന്ന് പ്രതിപക്ഷ കക്ഷികള്‍ പുനര്‍വിചിന്തനം നടത്തണം.

”പാവപ്പെട്ടവനും അധഃസ്ഥിതനും വലിയ സ്വപ്‌നം കാണാന്‍ മാത്രമല്ല, യാഥാര്‍ത്ഥ്യമാക്കാനും കഴിയുമെന്ന് തെളിയിച്ച സദ് മുഹൂര്‍ത്തം. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെശക്തി” രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപദിമുര്‍മു പറഞ്ഞ ഈവാക്കുകള്‍ അര്‍ത്ഥവത്താണ്.

ചരിത്രനിയോഗമാണ് ഈ പരമോന്നത പദവി.രാഷ്ട്രപതിദ്രൗപദി മുര്‍മുവിന് എല്ലാ ആശംസകളും നേരുന്നു

Author

Scroll to top
Close
Browse Categories