ശിവഗിരി
യതിപൂജയുടെ പേരിൽ
യോഗത്തിനെതിരെ കുപ്രചാരണം

ഗുരുദേവ സമാധിക്ക് ശേഷം 90 വർഷം മുമ്പ് യോഗത്തിന്റെ എതിർപ്പ് കാരണം മുടങ്ങിപ്പോയ യതീപൂജ ഗുരുദേവനോടുള്ള പ്രായശ്ചിത്തമെന്ന നിലയിൽ 2018ൽ ശിവഗിരിയിൽ നടത്തിയത് യോഗത്തിന്റയും ധർമ്മസംഘം ട്രസ്റ്റിന്റെയും കൂട്ടായ തീരുമാന പ്രകാരമായിരുന്നു.യതിപൂ‌ജയുടെ സംഘാടന ചുമതല യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റെടുത്തതും ധർമ്മസംഘം ട്രസ്റ്റിന്റെ ആവശ്യ പ്രകാരമായിരുന്നു.നാടിനകത്തും,പുറത്തുമുള്ള വിവിധ ഭാഗങ്ങളിലെ സന്യാസി ശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി പാദപൂജയും ദക്ഷിണ സമർപ്പണവും പ്രത്യേക പൂജകളും നടത്തുന്നതാണ് യതിപൂജ.

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ രൂപം നൽകിയ ഭൗതിക സംഘടനയായ എസ്.എൻ.ഡി.പി യോഗവും,ആത്മീയ കൂട്ടായ്മയായ ശ്രീനാരായണ ധർമ്മസംഘവും തമ്മിൽ ഇണങ്ങിയും,പിണങ്ങിയുമുള്ള ബന്ധത്തിന് ഗുരുദേവൻ സ്വശരീരനായിരുന്ന കാലത്തോളം പഴക്കമുണ്ട് .ഗുരുധർമ്മ പ്രചാരണത്തിൽ ഏക മനസ്സോടെ കൈ കോർത്തു നിന്ന് പ്രവർത്തിക്കേണ്ട രണ്ട് പ്രസ്ഥാനങ്ങളുടെയും സാരഥ്യത്തിലിരുന്നവരുടെ ഭൗതികവും ,വ്യക്തിനിഷ്ഠവുമായ നിലപാടുകളും താത്പര്യങ്ങളും പലപ്പോഴും അവ തമ്മിലുള്ള അടുപ്പത്തിനും അകൽച്ചയ്ക്കും കാരണഭൂതമായിരുന്നു. ഗുരുദേവ സമാധിക്ക് ശേഷം ശിവഗിരി മഹാ സമാധിയിൽ നടത്താനിരുന്ന യതി പൂജ വരെ മുടങ്ങാൻ ഇത് ഇടയാക്കിയിരുന്നു.ഗുരുദേവന്റെ പേരിലുള്ള സ്വത്തുവകകളുടെ അവകാശത്തെച്ചൊല്ലി ,ഗുരുദേവ സമാധിക്ക് ശേഷം യോഗത്തിന്റെയും,ധർമ്മസംഘത്തിന്റെയും അന്നത്തെ നേതൃത്വങ്ങൾ തമ്മിലുള്ള തർക്കവും കോടതി വ്യവഹാരങ്ങളുമാണ് യതി പൂജയ്ക്ക് ഭംഗം വരുത്തിയത്.അതേ സമയം,ഗുരുദേവ കൽപ്പിതമായ ശിവഗിരി തീർത്ഥാടന മഹാമഹങ്ങൾ ശ്രീനാരായണീയരുടെ വൻ പങ്കാളിത്തത്തോടെ മഹനീയമാക്കുന്നതിൽ ധർമ്മസംഘത്തിനൊപ്പം,എസ്.എൻ.ഡി.പി യോഗവും കാലകാലങ്ങളിൽ അർപ്പിച്ച സേവനങ്ങൾ വലുതായിരുന്നു.കഴിഞ്ഞ കാൽ നൂറ്റാണ്ടായി യോഗത്തിന്റെ സാരഥ്യം വഹിക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സജീവ സാന്നിദ്ധ്യവും നിസ്തുലമായ സഹകരണവും അന്ന് മുതൽ ഇന്ന് വരെ ശിവഗിരി തീർത്ഥാടനങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഗുരുദേവ ഭക്തരുടെ അണ മുറിയാത്ത പ്രവാഹങ്ങൾ തീർത്ത, നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ശിവഗിരി ലക്ഷ്യമാക്കിയുള്ള വാഹന,പദ യാത്രകൾ സംഘടിപ്പിക്കുന്നതിലും ,ശിവഗിരിയിലെത്തുന്ന തീർത്ഥാടക ലക്ഷങ്ങൾക്ക് അന്നദാനം ഒരുക്കുന്നതിലും അദ്ദേഹം സ്വമേധയാ മുന്നിട്ടിറങ്ങുകയും ,ഒരു വ്രതാനുഷ്ഠാനം പോലെ ശിവഗിരിയിൽ തങ്ങി നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.സ്വാമി വിശുദ്ധാനന്ദ പ്രസിഡന്റും,സ്വാമി സാന്ദ്രാനന്ദ ജനറൽ സെക്രട്ടറിയുമായി ധർമ്മസംഘം ട്രസ്റ്റിൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെ,യോഗവും ധർമ്മസംഘവുമായുള്ള ആത്മബന്ധം കൂടുതൽ ദൃഢമാവുകയായിരുന്നു. ഗുരുദേവ സമാധിക്ക് ശേഷം 90 വർഷം മുമ്പ് യോഗത്തിന്റെ എതിർപ്പ് കാരണം മുടങ്ങിപ്പോയ യതീപൂജ ഗുരുദേവനോടുള്ള പ്രായശ്ചിത്തമെന്ന നിലയിൽ 2018ൽ ശിവഗിരിയിൽ നടത്തിയത് യോഗത്തിന്റയും ധർമ്മസംഘം ട്രസ്റ്റിന്റെയും കൂട്ടായ തീരുമാന പ്രകാരമായിരുന്നു.യതിപൂ‌ജയുടെ സംഘാടന ചുമതല യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റെടുത്തതും ധർമ്മസംഘം ട്രസ്റ്റിന്റെ ആവശ്യ പ്രകാരമായിരുന്നു.നാടിനകത്തും,പുറത്തുമുള്ള വിവിധ ഭാഗങ്ങളിലെ സന്യാസി ശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി പാദപൂജയും ദക്ഷിണ സമർപ്പണവും പ്രത്യേക പൂജകളും നടത്തുന്നതാണ് യതിപൂജ.

യോഗത്തെയും ശിവഗിരി മഠത്തെയും തമ്മിലടിപ്പിക്കാൻ ശ്രമം:

യോഗം ജനറൽ സെക്രട്ടറി

90 വർഷം മുമ്പ് യതിപൂജ മുടങ്ങിയതിന്റെ പ്രായശ്ചിത്തമായി,ശിവഗിരി മഠം ആവശ്യപ്പെട്ടതനുസരിച്ചാണ് അതിന്റെ നടത്തിപ്പ് ചുമതല യോഗം ഏറ്റെടുത്തത്.യോഗത്തിന്റെയും,ശിവഗിരി മഠത്തിന്റെയും ഐക്യം തകർക്കാനും, തമ്മിൽത്തല്ലിക്കാനും ചില തത്പരകക്ഷികൾ ശ്രമിക്കുന്നു.അന്ന് ട്രസ്റ്റ് അംഗം പോലുമല്ലാതിരുന്ന ഒരു സ്വാമിയെ അവർ ഉപകരണമാക്കിയതാണ്. -യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി
നടേശൻ പറഞ്ഞു

യോഗം ജനറൽ സെക്രട്ടറിക്കതിരെ
അപവാദ പ്രചാരണം

യതിപൂജയുടെ നടത്തിപ്പിന് ധർമ്മസംഘം ട്രസ്റ്റിന്റെ അന്നത്തെ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യ രക്ഷാധികാരികളായി ജനറൽ കമ്മിറ്റിയും,യോഗം നേമം യൂണിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ ചെയർമാനും യോഗം കൗൺസിലർ പി.സുന്ദരൻ കൺവീനറും ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ട്രഷററുമായി ഫിനാൻസ് കമ്മിറ്റിയുംരൂപീകരിച്ചിരുന്നു. സ്വാമി ശാരദാനന്ദയുടെയും ,പി.സുന്ദരന്റെയും പേരിൽ ഫെഡറൽ ബാങ്ക് വർക്കല ശാഖയിലെ ജോയിന്റ് അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ.യതി പൂജയ്ക്ക് രാജ്യത്തിനകത്തും പുറത്തും നിന്നായി അഞ്ച് കോടിയോളം രൂപ സംഭാവന ലഭിച്ചു.ഇതിൽ യതി പൂജയുടെ എല്ലാ ചെലവും കഴിഞ്ഞ് പലിശ സഹിതം രണ്ടു കോടി അഞ്ചു ലക്ഷം രൂപ മിച്ചമായി. ഇത് സംബന്ധിച്ച വിശദമായ കണക്കുകൾ ഓഡിറ്റ് ചെയ്ത് ജനറൽബോഡി യോഗത്തിൽ സമർപ്പിച്ച് അംഗീകരിച്ചു. മിച്ചം വന്ന പലിശ സഹിതം രണ്ട് കോടി അഞ്ച് ലക്ഷം രൂപ യതിപൂജയുടെ സ്മാരകമെന്ന നിലയിൽ, ശിവഗിരിയിൽ നിർമ്മാണഘട്ടത്തിലുള്ള സദ്യാലയത്തിന്റെ നവീകരണത്തിനായി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.ജനറൽബോഡി യോഗത്തിന്റെ തീരുമാനമനുസരിച്ചായിരുന്നു ഇത്.യതി പൂജയ്ക്ക് 2019 നവംബർ വരെ ലഭിച്ച സംഭാവനകളും നിക്ഷേപിച്ചു. വർക്കല മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട കേസിൽ ശിവഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ത‌ടസ്സപ്പെട്ടതിനാൽ ഈ തുക ഉപയോഗിക്കാനായിട്ടില്ല. പലിശ ഉൾപ്പെടെ രണ്ടു കോടിയിൽപ്പരം രൂപ ബാങ്കിൽ ഇപ്പോഴും സുരക്ഷിതമാണെന്ന് ജോയിന്റ് അക്കൗണ്ട് ഉടമകളായ സ്വാമി ശാരദാനന്ദയും,പി.സുന്ദരനും വ്യക്തമാക്കി.

വസ്തുതകൾ ഇതായിരിക്കെയാണ് ,യതി പൂജയ്ക്ക് സംഭാവനയായും ,വഴിപാടായും ലഭിച്ച തുക ശിവഗിരി മഠത്തിന് നൽകാതെ അപഹരിച്ചെന്ന പേരിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ധർമ്മസംഘം ട്രസ്റ്റിലെ പുതിയ അംഗം സ്വാമി ജ്ഞാനതീർത്ഥ യോഗ വിരുദ്ധ ശക്തികളുടെ യോഗത്തിൽ അസത്യ പരാമർശം നടത്തിയത്.യോഗം ജനറൽ സെക്രട്ടറിക്കെതിരെ നിരുത്തരവാദപരമായ പരാമർശം നടത്തിയ സ്വാമി ജ്ഞാനതീർത്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലിന്റെ അടിയന്തര യോഗം ധർമ്മസംഘം ട്രസ്റ്റിനോട് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

പണമിടപാടുകൾ കൈകാര്യം ചെയ്തത്
ധര്‍മ്മസംഘം :സ്വാമി ശാരദാനന്ദ

യതി പൂജയ്ക്ക് ലഭിച്ച സംഭാവനകളും, വഴിപാടുകളും നേരിട്ട് കൈകാര്യം ചെയ്തത് ധര്‍മ്മസംഘം ട്രസ്റ്റാണ്. ക്ഷണിച്ചു വരുത്തിയ സന്യാസിമാർക്ക് ദക്ഷിണ സമർപ്പണവും ,മറ്റ് വരവ് ചെലുവുകളും ബാങ്ക് ഇടപാടുകളും നടത്തിയത് ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറർ എന്ന നിലയിൽ എന്റെ പൂർണ്ണ നിയന്ത്രണത്തിലുമായിരുന്നു.ശിവഗിരി മഠം ഓഫീസ് മുഖേനയായിരുന്നു എല്ലാ സാമ്പത്തിക ഇടപാടുകളും .അതിൽ യോഗം ജനറൽ സെക്രട്ടറിയുടെയോ, യോഗത്തിലെ മറ്റാരുടെയെങ്കിലുമോ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല.മിച്ചം വന്ന രണ്ട്കോ ടിയിലേറെ രൂപ ധർമ്മസംഘംത്തിന്റെ ബാങ്ക് അക്കൗണ്ടിൽ സുരക്ഷിതമാണ്.ഈ തുക ഉപയോഗിക്കാൻ കഴിയാതിരുന്നത് ശിവഗിരിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ കാരണമാണ്.

Author

Scroll to top
Close
Browse Categories