ഡോ.ബി.ആര്‍. അംബേദ് കര്‍ :
ഭാവിയുടെ രാഷ്ട്രീയം

ജാതിവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്ന തൊഴില്‍ഘടനയില്‍നിന്നും അധഃസ്ഥിത സമുദായങ്ങള്‍ക്ക് വ്യതിചലിക്കുവാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യതൊഴിലുകളില്‍ കൂടുതല്‍ വ്യാപൃതരാവാനുള്ള സാഹചര്യങ്ങളിലേക്കാണ്
അക്കാലത്തെ സാമൂഹികജീവിതം പൊയ്ക്കൊണ്ടിരുന്നത്. അലിഖിതമായ വഴക്കം അനുസരിച്ച് ഗ്രാമം വൃത്തിയാക്കുക , ചത്ത കന്നുകാലികളുടെ തോല്‍ ശേഖരിക്കുക,മരണ അറിയിപ്പ് ബന്ധുവീടുകളില്‍ എത്തിക്കുക തുടങ്ങിയ ജോലികളായിരുന്നു മഹര്‍ സമുദായത്തിനുണ്ടായിരുന്നത്. ഇതിന് ഒരു മാറ്റം വരുന്നത് ബ്രിട്ടീഷുകാരുടെ വരവോടെയാണെന്നു പറയാം

ഇന്ത്യയുടെ ഭരണഘടനാശില്പിയെന്ന ഔദ്യോഗികപദവിയിലും സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാചരണങ്ങളിലും ഒരുകാലത്ത് പരിമിതപ്പെട്ടിരുന്ന ഡോ. അംബേദ് കര്‍ സമകാലിക ഇന്ത്യയില്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാധാര്‍മ്മികതയുടെയും പീഡിതജനതയുടെയും സംരക്ഷകനായും വിമോചകനായും മാറുന്നതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാണുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദേശീയവാദ പ്രക്ഷോഭങ്ങളില്‍ കാര്യമായ താല്‍പ്പര്യമില്ലാതെയും സാന്നിദ്ധ്യമാവാതെയും ദേശീയ സംവാദങ്ങളുടെ മുഖ്യകേന്ദ്രമായി 1930 കളില്‍ അംബേദ് കര്‍ മാറിയതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ തിരിച്ചുവരവ്. ഒരുപക്ഷേ, ഇന്ത്യയില്‍ അദ്ദേഹത്തിന്റെ പിതൃത്വവും രക്ഷാധികാരവും അവകാശ പ്പെടാനുള്ള രാഷ്ട്രീയപ്പാര്‍ട്ടികളോ ബഹുജനപ്രസ്ഥാനങ്ങളോ ഇല്ലാതെയാണ് പൊതുമണ്ഡലത്തിന്റെ വിമോചനഭാവനയിലെക്ക് അംബേദ് കര്‍ ശക്തമായി കടന്നുവരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1980 കളുടെ പകുതിയില്‍ കാന്‍ഷിറാം സ്ഥാപിച്ച ബാംസെഫും പിന്നീട് ബഹുജന്‍ സമാജ് പാര്‍ട്ടിയും ഈ ദൃശ്യതയ്ക്ക് കാരണമായി പറയാമെങ്കിലും 1990 ന്റെ ആദ്യപാദത്തിലെ മണ്ഡല്‍കമ്മീഷന്റെ നടപ്പാക്കലും അതിനെത്തുടര്‍ന്നുയര്‍ന്നുവന്ന ദേശീയസംവാദങ്ങളുമാണ് ഏറ്റവും നിര്‍ണ്ണായകമായപങ്ക് വഹിച്ചത്. ക്രിസ്റ്റഫ് ജഫറെലോട്ടിനെപ്പോലുള്ള സാമൂഹ്യശാസ്ത്രഗവേഷകര്‍ സൂചിപ്പിക്കുന്ന ഹിന്ദിഹൃദയഭൂമിയിലെ നിശബ്ദവിപ്ലവം, മുപ്പത് വര്‍ഷത്തിനുശേഷം വലിയ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഡോ അംബേദ് കറെ ക്കുറിച്ചുള്ള ഗൗരവമായ ആലോചനകള്‍ക്ക് പ്രസക്തി ഏറെയാണ്.

അദൃശ്യമായ ചരിത്രത്തില്‍നിന്ന് ദൃശ്യതയിലേക്ക്

1911 ലെ ബോംബെ പ്രസിഡന്‍സിയിലെ സെന്‍സസിന്റെ രേഖകള്‍ പരിശോധിക്കുമ്പോഴാണ് 1891 ഏപ്രില്‍ 14 ജനിച്ച അംബേദ് കറുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാകുക. ജാതിയും വിദ്യാ ഭ്യാസവും തമ്മിലുള്ള ബന്ധത്തെ രേഖകള്‍പ്രകാരം ഇപ്രകാരം വിശദീകരിക്കാം. ചിത്പവന്‍ ബ്രാഹ്മണ രില്‍ 63% വിദ്യാഭ്യാസമുള്ളവരും 19.3% ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ളവരുമായിരുന്നപ്പോള്‍ അംബേദ്കര്‍ ജനിച്ച മഹര്‍ജാതിയില്‍ ഇവ യഥാക്രമം 1% , 0.01% എന്നിങ്ങനെയായിരുന്നു..ഭൂമിയുടെ ഉടമസ്ഥതയിലും തൊഴില്‍മേഖലയിലുമൊക്കെ ബ്രാഹ്മണരുടെ പ്രാമാണികത്വം ഇതിലും വിപുലമായിരുന്നു. ജാതിവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്ന തൊഴില്‍ഘടനയില്‍നിന്നും അധസ്ഥിതസമുദായങ്ങള്‍ക്ക് വ്യതിചലിക്കുവാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യതൊഴിലുകളില്‍ കൂടുതല്‍ വ്യാപൃതരാവാനുള്ള സാഹചര്യങ്ങളിലേക്കാണ് അക്കാലത്തെ സാമൂഹികജീവിതം പോയ്ക്കൊണ്ടിരുന്നത്. അലിഖിതമായ വഴക്കം അനുസരിച്ച് ഗ്രാമം വൃത്തിയാക്കുക , ചത്ത കന്നുകാലികളുടെ തോല്‍ ശേഖരിക്കുക .മരണ അറിയിപ്പ് ബന്ധുവീടുകളില്‍ എത്തിക്കുക തുടങ്ങിയ ജോലികളായിരുന്നു മഹര്‍ സമുദായത്തിനുണ്ടായിരുന്നത്. ഇതിന് ഒരു മാറ്റം വരുന്നത് ബ്രിട്ടീഷുകാരുടെ വരവോടെയാണെന്നു പറയാം.ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തുണിമില്ലുകളും റെയില്‍വേയുമൊക്കെ ബോംബെ പ്രവിശ്യയുടെ ഉല്‍പ്പാദന- സേവനമേഖലകളുടെ അവശ്യഘട കമായപ്പോള്‍ മഹര്‍സമുദായത്തിന് അവയില്‍ പങ്കാളിത്തം ലഭിക്കുകയും അവരുടെ ഭൗതികസാഹ ചര്യങ്ങളെ മെച്ചപ്പെടുത്താനും കഴിഞ്ഞു. റെയില്‍വേയിലെ ഗാങ്ങ്മാന്‍ ജോലി , ചെറുകിട കരാര്‍ തൊഴിലുകള്‍ തുടങ്ങി തുണിയുല്‌പാദനത്തിലെ വിപുലമായ പ്രാതിനിധ്യം എന്നിവയിലൂടെ പാരമ്പര്യ ജോലികളില്‍നിന്നും വിമോചിക്കപ്പെടുന്നതിന്റെ ചിത്രം ഗെയില്‍ ഓംവെദിനെപ്പോലുള്ള ഗവേഷകര്‍ വരച്ചുകാണിച്ചിട്ടുണ്ട്. 1920 കളില്‍ ബോംബെയിലെ തുണിമില്‍ തൊഴിലാളികളില്‍ നാല്‍പ്പതുശതമാനത്തിലേറെ മഹര്‍സമുദായത്തില്‍നിന്നുള്ളവര്‍ ആയിരുന്നു. കൂടാതെ പട്ടാളത്തിലെ പങ്കാളിത്തംകൂടി യായപ്പോള്‍ അധികാരനിര്‍ണ്ണയത്തിലും മാറ്റത്തിലും ഒരു ശക്തിയായി മാറാന്‍ മഹറുകള്‍ക്ക് കഴിഞ്ഞു.1818ല്‍ ബ്രിട്ടീഷ്‌കാര്‍ക്ക് ഒപ്പം നിന്ന് ബ്രാഹ്മണമേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ പേഷ്വാരാജവംശത്തിന്റെ പരാജയം ഉറപ്പാക്കിയ ഭീമാ കൊറേഗാവ് യുദ്ധത്തെ ശാക്തികമായി മുന്നോട്ട്കൊണ്ടുപോയത് മഹര്‍പടയാളികള്‍ ആയിരുന്നു. ഇതിന്റെ ഇരുന്നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായിനടന്ന ആഘോഷങ്ങളിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ഏകപക്ഷീയമായി മനുഷ്യാവാകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും പത്രപ്രവര്‍ത്തകരെയുമൊക്കെ ഇപ്പോഴത്തെ ഇന്ത്യന്‍ഭരണകൂടം തടവിലാക്കിയതെന്നുകൂടി ഓര്‍ക്കുക. ചുരുക്കത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മഹാത്മാ ജ്യോതിബാഫൂലെയുടെ സത്യശോധക് സമാജിലൂടെ ശക്തമായ ബ്രാഹ്മണവിരുദ്ധ സമൂഹമായി മാറിയ ഒരു സമുദായത്തിലാണ് ഡോ. അംബേദ്കര്‍ പിറന്നുവീണതെന്ന് പറയാം.

സഭയുടെ രണ്ടാംദിനത്തില്‍ അധ്യക്ഷന്‍ അപ്രതീക്ഷിതമായി ഡോ . അംബേദ്ക റെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ഭരണഘടനാനിര്‍മ്മാണ സഭയില്‍ എത്താന്‍ കഴിയാതിരുന്ന അംബേദ് കര്‍ ബംഗാള്‍ പ്രവിശ്യയുടെ പ്രതിനിധിയായാണ് സഭയില്‍ പങ്കെടുത്തത്. ഏതാണ്ട് പത്തുമിനിറ്റിലേറെ നീണ്ട തന്റെ ധൈഷണികവും ധാര്‍മ്മികവും പ്രായോഗികവുമായ തലത്തിലൂന്നിയ പ്രഭാഷണത്തിലൂടെ സഭയുടെ മുഴുവന്‍ പ്രശംസയും അംഗീകാരവും നേടിയെടുക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി അംബേദ് കര്‍ക്ക്ചുമതല ലഭിച്ചത്

ഭരണഘടനയും
ഡോ. അംബേദ് കറും

1946 ഡിസംബര്‍ രണ്ടാംവാരം ചേര്‍ന്ന ഭരണഘടനാനിര്‍മ്മാണ സഭയുടെ ആദ്യയോഗത്തില്‍ മുസ്ലീംലീഗിന്റെ അസാന്നിധ്യം സഭയുടെ ഭാവിചര്‍ച്ചകളെയും പരിപാടികളെയും ബാധിക്കുമെന്ന അഭി പ്രായം പ്രബലമായിരുന്നു. ഭരണഘടനനിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷനായിരുന്ന ഡോ.രാജേന്ദ്ര പ്രസാദ് അവതരിപ്പിച്ച എട്ട് ഉപവിഭാഗങ്ങളുള്ള പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ എം.ആര്‍.ജയകര്‍ ആണ് ഈ പ്രശ്നം ആദ്യം ഉയര്‍ത്തിയത്. സഭയുടെ രണ്ടാംദിനത്തില്‍ അധ്യക്ഷന്‍ അപ്രതീക്ഷിതമായി ഡോ.അംബേദ്കറെ (കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ഭരണഘടനാനിര്‍മ്മാണ സഭയിലെ എത്താന്‍ കഴിയാതിരുന്ന അംബേദ് കര്‍ ബംഗാള്‍ പ്രവശ്യയുടെ പ്രതിനിധിയായാണ് സഭയില്‍ പങ്കെടുത്തത്) ചര്‍ച്ചയ്ക്കായി ക്ഷണിച്ചു. ഏതാണ്ട് പത്തു മിനിറ്റിലേറെ നീണ്ട തന്റെ ധൈഷണികവും ധാര്‍മ്മികവും പ്രായോഗികവുമായ തലത്തിലൂന്നിയ പ്രഭാഷണത്തിലൂടെ സഭയുടെ മുഴുവന്‍ പ്രശംസയും അംഗീകാരവും നേടിയെടുക്കുവാന്‍ കഴിഞ്ഞതുകൊണ്ടാണ് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി അംബേദ് കര്‍ ക്ക് ചുമതല ലഭിച്ചത്. യുക്തിസഹവും ആധുനികദേശരാഷ്ട്രങ്ങളുടെ ചരിത്രാനുഭവങ്ങളും വിശദീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നിര്‍വഹിച്ചത്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയ വുമായ നീതിയെക്കുറിച്ച് പ്രമേയം വാചാലമാകുന്നുണ്ടെങ്കിലും പ്രായോഗികമായ നിര്‍ദേശങ്ങളോ വിശദീകരണങ്ങളോ നല്‍കുന്നതില്‍ അത് പരാജയപ്പെടുന്നു എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച പ്രധാനപ്പെട്ട വിമര്‍ശനം. വ്യവസായങ്ങളുടെയും ഭൂമിയുടെയും ദേശസാല്‍ക്കരണമെന്ന കാതലായ നിര്‍ദേശവും ചര്‍ച്ചയില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. അവസരോചിതവും പണ്ഡിതോചിതവുമായ ഈ ഇടപെടല്‍ ആണ് അംബേദ് കറെ ഭരണഘടന ഡ്രാഫ്റ്റ് കമ്മറ്റിയുടെ അദ്ധ്യക്ഷപദവിയിലേക്ക് നയിച്ചതെന്നതാണ് വാസ്തവം.
(തുടരും)
09790257674

Author

Scroll to top
Close
Browse Categories