കളിച്ച് , കളിച്ച് കാല്‍വഴുതി വീഴുന്നവര്‍…

മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ ഒരാളുടെ ദൗര്‍ബല്യം മനസ്സിലാക്കിക്കൊണ്ട് മറ്റൊരാള്‍ നേട്ടം കൊയ്യുന്ന രീതി ഉണ്ടായിട്ടുണ്ട്. ഒരു ഉത്പ്പന്നം, അതിന്റെ ആവശ്യകതയ്ക്കപ്പുറം ഉപഭോക്താവില്‍ ഉണ്ടാക്കുന്ന ഒരു അഭിനിവേശം ഉണ്ട്. അത്തരമൊരു അഭിനിവേശം തീര്‍ച്ചയായും ഉപഭോക്താവിനെ കൊണ്ടെത്തിക്കുന്നത് വലിയ നഷ്ടത്തിലേക്കോ, വലിയ ചതിക്കുഴികളിലേക്കോ ആയിരിക്കും.പബ് ജിപോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ മനുഷ്യന്റെ സമയവും, ചിലപ്പോഴൊക്കെ ജീവനും അപഹരിച്ചുകൊണ്ടാണ് കടന്നുപോയത്. ഈ ജനുസ്സില്‍ ഏറ്റവും പുതിയതാണ് ഇന്ന് സമൂഹത്തില്‍ പരോക്ഷമായി ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ റമ്മി.

മനുഷ്യന്റെ വിവിധങ്ങളായ ആസക്തികളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ധാരാളം വ്യവസായരംഗങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അത് ഇന്നിന്റെ കണ്ടുപിടുത്തമല്ല. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ ഒരാളുടെ ദൗര്‍ബല്യം മനസ്സിലാക്കിക്കൊണ്ട് മറ്റൊരാള്‍ നേട്ടം കൊയ്യുന്ന രീതി ഉണ്ടായിട്ടുണ്ട്. പല വ്യവസായങ്ങളും ഉപഭോക്താക്കളെ അത്തരത്തില്‍ പ്രലോഭിപ്പിച്ചുകൊണ്ട് കൊഴുത്തുതടിക്കുന്ന അവസ്ഥയാണ് പിന്നാലെ ലോകം കണ്ടത്. ഒരു ഉത്പ്പന്നം, അതിന്റെ ആവശ്യകതയ്ക്കപ്പുറം ഉപഭോക്താവില്‍ ഉണ്ടാക്കുന്ന ഒരു അഭിനിവേശം ഉണ്ട്. അതിനുപിന്നില്‍ അതിന്റെ ഉപയോഗമാവാം, ലാഭം ആവാം, അങ്ങനെ പലതുമാകാം. പക്ഷെ, അത്തരമൊരു അഭിനിവേശം തീര്‍ച്ചയായും ഉപഭോക്താവിനെ കൊണ്ടെത്തിക്കുന്നത് വലിയ നഷ്ടത്തിലേക്കോ, വലിയ ചതിക്കുഴികളിലേക്കോ ഒക്കെയായിരിക്കും.

ആധുനികയുഗത്തില്‍ ഇന്റര്‍നെറ്റിന്റെ സ്വീകാര്യത വ്യവസായത്തിന്റെ പുതിയൊരു മുഖം നമുക്ക് തുറന്നുതന്നു. കടകളില്‍ പോയി തിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ മെനക്കെടാതെ വീട്ടിലിരുന്ന് എന്തും ഓര്‍ഡര്‍ ചെയ്യാവുന്ന സൗകര്യത്തിലേക്ക് നാമെത്തി. പക്ഷേ, അതില്‍ ഉപഭോക്താവിന് വലിയ നഷ്ടമൊന്നും ഉണ്ടാക്കിയില്ലെങ്കിലും പലപ്പോഴും ഉത്പ്പന്നത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ കഴിയാതെപോയി. മനുഷ്യന്റെ ഇന്റര്‍നെറ്റ് ഭ്രമം പിന്നീട് മുതലെടുത്തത് ഓണ്‍ലൈന്‍ ഗെയിമുകളാണ്. ഒരാളുടെ വിലപ്പെട്ട സമയത്തെ ആസക്തിയുടെ കടലാഴങ്ങളിലേക്ക് തള്ളിവിടുവാന്‍ കഴിയുന്ന വിവിധങ്ങളായ ഓണ്‍ലൈന്‍ ഗെയിമുകള്‍ മെല്ലെമെല്ലെ രംഗത്തുവന്നു. കോവിഡ് കാലത്തു ബോറടിച്ചു വീട്ടിലിരുന്നപ്പോള്‍ ഇതുവരെ ഇല്ലാതിരുന്ന ഇത്തരം ശീലങ്ങള്‍ മലയാളികളില്‍ കൂടിവന്നു. പബ് ജി പോലെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ മനുഷ്യന്റെ സമയവും, ചിലപ്പോളൊക്കെ ജീവനും അപഹരിച്ചുകൊണ്ടാണ് കടന്നുപോയത്. ഈ ജനുസ്സില്‍ ഏറ്റവും പുതിയതാണ് ഇന്ന് സമൂഹത്തില്‍ പരോക്ഷമായി ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ റമ്മി.

ഭാഗ്യത്തെ ആശ്രയിക്കുന്ന സമ്പത്തുനേടലുകള്‍ക്ക് എല്ലാ കാലത്തും സാദ്ധ്യത നിലനിന്നിട്ടുണ്ട്. ഭാഗ്യക്കുറികള്‍ എല്ലാക്കാലത്തും നമ്മുടെ സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായി മാറുന്നത് അതിനാലാണ്

ഭാഗ്യത്തെ ആശ്രയിക്കുന്ന സമ്പത്തുനേടലുകള്‍ക്ക് എല്ലാ കാലത്തും സാദ്ധ്യത നിലനിന്നിട്ടുണ്ട്. ഭാഗ്യക്കുറികള്‍ എല്ലാക്കാലത്തും നമ്മുടെ സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമായി മാറുന്നത് അതിനാലാണ്. ഒരുരൂപ മുടക്കി, ആയിരം രൂപ നേടുന്നത് വെറും ചില അക്കങ്ങളുടെ ഭാഗ്യത്തിന് പിന്നാലെയാകുമ്പോള്‍ ആ ഭാഗ്യത്തിനായി മടിക്കാതെ എത്രവേണമെങ്കിലും അലയാന്‍ നാം സന്നദ്ധരാകുന്നു. ചീട്ടുകളിയും ഒരര്‍ഥത്തില്‍ ഭാഗ്യക്കുറി തന്നെയാണ്. നമ്മുടെ കൈകളിലെത്തുന്ന ചീട്ടുകള്‍ അനുസരിച്ചാണ് വിജയവും പരാജയവും നിശ്ചയിക്കപ്പെടുന്നത്. അതായത് പൂര്‍ണ്ണമായും ഭാഗ്യത്തെ അധികരിച്ചാണ് കളിക്കുന്നയാളുടെ വിജയം എന്നര്‍ത്ഥം.

……നൻമയുടേയും ആത്മാർത്ഥതയുടേയും കഠിനാദ്ധ്വാനത്തിന്റെയുംമാതൃകതന്നെയായിരുന്നു. വലിയ സ്വപ്നങ്ങൾ കണ്ടവൻ. വിവാഹമടക്കം എല്ലാറ്റിലും തന്റെ മാത്രം തീരുമാനത്തിൽ ഉറച്ച് നിന്നവൻ. കെട്ടിപ്പൊ ക്കിയ സ്വപ്നങ്ങളിലേക്ക് കണ്ണും കയ്യും നീട്ടിയവന് കാലിടറുന്നത് അവൻ പോലുംആദ്യം തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാൻ.ആദ്യപരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി. ഹരമായി.വിരലുകളോടിച്ച് സ്ക്രീനിൽ പരതി മത്സരിച്ചു.ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്. പകലും രാത്രിയുമറിയാതെ തുടർന്ന ദിനങ്ങൾ, ആഴ്ച്ചകൾ, മാസങ്ങൾ, വർഷങ്ങൾ………കയ്യിൽ മൊബൈലില്ലെങ്ങിലുംഇരു പെരുവിരലുകളും ചലിപ്പിച്ചുകൊണ്ടിരുന്ന ഒരുതരം വീറ്…..അത് വിഹ്വലതയിലേക്കോ വിഷാദത്തിലേക്കോ വീണതവനും അറിഞ്ഞിരിക്കില്ല ആദ്യം. ഇരുട്ട് മുറികളിൽ സ്ക്രീൻ വെളിച്ചത്തിലേക്ക് മാത്രം കണ്ണും മനസും തുറപ്പിച്ചതോടെ നഷ്ടങ്ങളുടെ കണക്കവനെ മെല്ലെ പിടിച്ചു താഴ്‌ത്തി തുടങ്ങി. നേടിയതും ചേർത്ത് നിർത്തിയതുമെല്ലാം ഉൗർന്നൊലിച്ച് തുടങ്ങി.തിരിച്ചറിഞ്ഞവർ തിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കി. പറഞ്ഞും പിടിച്ചു നിർത്തിയും പല നഷ്ടങ്ങളുംതിരുത്തിയും നികത്തിയും പരമാവധി മുറുക്കി പിടിച്ചു.അസാധാരണമായ അന്തർമുഖത്വം, അതിലേറെ നിശബ്ദതയോടെ അവൻ കുതറി മാറിക്കൊണ്ടിരുന്നു. അതിനോടകം അവൻ നേടിയതും സൃഷ്ടിച്ചതും അവനായി കിട്ടിയതുമെല്ലാം ഏറെക്കുറെ നഷ്ടമായിരുന്നു. പക്ഷേ……..കരകയറാനാവാത്ത ഒരു കയമായിരുന്നില്ല.തിരിച്ചു വരാനാകാത്തവനുമായിരുന്നില്ല…ഏവരേയും അമ്പരിപ്പിച്ച് ഒറ്റപ്പോക്ക്.
അതെ, അത്യന്തം അച്ചടക്കവും അസാമാന്യപ്രതിഭയും അതിലേറെ ആത്മാർത്ഥതയുംസത്യസന്ധതയുമുള്ള ഒരുവനാണ് സ്വയം കീഴടങ്ങിയത്.
എത്രയോ തട്ടിപ്പുകാരേയും വഞ്ചകരേയും ചതിക്കുഴികളേയും തുറന്ന് കാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ. നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ……

ഓണ്‍ലൈന്‍ റമ്മി

ഓണ്‍ലൈനായി കളിക്കുന്ന ചീട്ടുകളിയാണ് റമ്മി. അടുത്തിടെ അത്തരം കളികള്‍ വ്യാപകമായി മലയാളികളില്‍ വേരോട്ടം ഉണ്ടാക്കിയിട്ടുണ്ട്. തുടക്കക്കാരെ ചെറിയ സമ്മാനങ്ങള്‍ ആദ്യം നല്‍കി പ്രലോഭിപ്പിക്കുകയും പിന്നീട് കടക്കാരാക്കുകയുമാണ് ചെയ്യുന്നത്. കേരളത്തില്‍ ഇതേവരെ ഇരുപത്തിരണ്ടോളം ആളുകളാണ് ഓണ്‍ലൈന്‍ റമ്മികളിച്ചു കടഭാരത്താല്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന ആള്‍ക്കാരാവട്ടെ അതിന്റെ എത്രയോ ഇരട്ടിയുണ്ടാകും.

വിനോദമെന്നും, ധനികനാകാനുള്ള എളുപ്പവഴിയെന്നും പരിചയപ്പെടുത്തുമ്പോഴും ഓണ്‍ലൈന്‍ റമ്മികള്‍ നാടിനുതന്നെ ശാപമാകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെ കടബാദ്ധ്യതയിലേക്കും, ആത്മഹത്യയിലേക്കും കൊണ്ടുചെന്നെത്തിക്കുകയാണ് റമ്മി. അതിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതിനെതിരെ ഗണേഷ് കുമാര്‍ എം.എല്‍.എ കഴിഞ്ഞ ദിവസം നിയമസഭയില്‍ തുറന്നടിച്ചിരുന്നു. വിജയ് യേശുദാസും റിമി ടോമിയും, എന്തിന് സാക്ഷാല്‍ വിരാട് കോലിവരെ ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പട്ടിട്ടുണ്ട്. എന്നാല്‍ ഇവരാരും ഓണ്‍ലൈന്‍ റമ്മി കളിക്കുകയോ, അതിലൂടെ ധനികരാകുകയോ ചെയ്തവരല്ല. മുനമ്പത്തുള്ള ഒരു മത്സ്യത്തൊഴിലാളിയെ വച്ച് പരസ്യം ചെയ്ത അവര്‍ ആ വഴിയില്‍ കുറെ ഉപഭോക്താക്കളെ ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആ തൊഴിലാളി വെളിപ്പെടുത്തിയത്, തന്റെ അഭിനയമോഹം കൊണ്ടുമാത്രമാണ് ആ പരസ്യത്തില്‍ അഭിനയിച്ചതെന്നും തനിക്ക് വലിയ അളവില്‍ പണം നേടാന്‍ അതിലൂടെ കഴിഞ്ഞില്ല എന്നതാണ്. ചുരുക്കത്തില്‍ ഇതിലൂടെ ധനികരായ ഒരാളും ഇപ്പോള്‍ നമുക്കുചുറ്റിനുമില്ല. എന്നാല്‍, ഇതിലൂടെ ജീവന്‍ വരെ നഷ്ടപ്പെട്ട ഇരുപത്തിരണ്ടോളം പേര്‍ നമുക്കുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നുമുണ്ട്.

സര്‍ക്കാര്‍ ഇടപെടല്‍
വൈകുന്നത്?

ഗണേഷ് കുമാറിന്റെ ചോദ്യത്തിന് സാംസ്‌കാരികമന്ത്രിയായ വി.എന്‍.വാസവന്‍ മറുപടി നല്‍കിയത് ഒരു താരത്തെയും നിയമപ്രകാരം ഇത്തരം പരസ്യങ്ങളില്‍ നിന്ന് വിലക്കുവാന്‍ കഴിയില്ലെന്നും, അതൊക്കെ അവരുടെ സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും ആണ്. മുമ്പ് ഇത്തരം കളികള്‍ നിരോധിക്കുന്നതിനായി സര്‍ക്കാര്‍ കോടതിയില്‍ പോയിരുന്നെങ്കിലും തോല്‍ക്കുകയാണുണ്ടായത്. വൈദഗ്ദ്ധ്യം (Skill) ഉപയോഗിച്ച് കളിക്കുന്ന കളികളെ, അത് പണം ഉപയോഗിച്ചാണെങ്കില്‍ കൂടി നിരോധിക്കാന്‍ കഴിയില്ല എന്നതാണ് നിയമം. എന്നാല്‍ റമ്മി വെറും ഭാഗ്യത്തെ ഉദ്ധരിച്ചുമാത്രം കളിക്കുന്ന കളി ആയതിനാല്‍ അത് സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ നിരോധിച്ചപ്പോള്‍, അത് കളിക്കുവാന്‍ വൈദഗ്ദ്ധ്യം വേണമെന്ന് കോടതിയില്‍ വാദിച്ച ഓണ്‍ലൈന്‍ റമ്മി കമ്പനികളുടെ വാദം കോടതി പരിഗണിക്കുകയാണുണ്ടായത്.

1960 ല്‍ കേരള സര്‍ക്കാര്‍ ഇത്തരം കളികള്‍ക്കായി ഒരു ഗെയിമിംഗ് ആക്റ്റ് രൂപപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായാണ് പൈസ വച്ചുള്ള ചീട്ടുകളി നിരോധിക്കപ്പെട്ടത്. പക്ഷേ, അതില്‍ ചിലയിനം കളികള്‍ മാറ്റിനിര്‍ത്തപെട്ടു. അതാണ് മേല്‍ സൂചിപ്പിച്ചപോലെ വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമുകളെ നിരോധിക്കേണ്ടതില്ല എന്ന് കോടതി പറഞ്ഞത്. അതുകൊണ്ടുതന്നെ ഒരു കോടതിയില്‍ ഒരു ഹര്‍ജ്ജികൊണ്ട് ഇതിനെ നിയന്ത്രിക്കാനാവില്ല. സുസജ്ജമായ നിയമനിര്‍മ്മാണം സംസ്ഥാനസര്‍ക്കാര്‍ നടത്തിയാല്‍ മാത്രമേ ഓണ്‍ലൈന്‍ റമ്മികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കാനാവൂ.തമി ഴ് നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ അതിനായുള്ള ശ്രമങ്ങള്‍ വളരെ ഗൗരവകരമായി ആരംഭിച്ചിട്ടുമുണ്ട്.

തമിഴ്‌നാട്
മാതൃകയാകുമ്പോള്‍

കേരളം പോലെതന്നെ തമിഴ്‌നാട്ടിലും ധാരാളം ആള്‍ക്കാര്‍ ചതിക്കുഴിയില്‍ വീണ ഒന്നാണ് ഓണ്‍ലൈന്‍ റമ്മി. അവിടെ അത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ അവര്‍ അത് പഠിക്കുവാന്‍ നാലംഗ വിദഗ്ദ്ധ ര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയെ നിയമിച്ചുകൊണ്ട് രണ്ടാഴ്ചയ്‌ക്കുമുമ്പ് വിദശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പഴുതടച്ച ഒരു നിയമനിര്‍മ്മാണത്തിന്റെ പിന്‍ബലത്തോടെ ഇതിനെ വരുതിയിലാക്കുവാന്‍ ആണ് തമിഴ്‌നാട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളം പോലെതന്നെ തമിഴ്‌നാട്ടിലും ധാരാളം ആള്‍ക്കാര്‍ ചതിക്കുഴിയില്‍ വീണ ഒന്നാണ് ഓണ്‍ലൈന്‍ റമ്മി. അവിടെ അത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ അവര്‍ അത് പഠിക്കുവാന്‍ നാലംഗ വിദഗ്ദ്ധ ര്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയെ നിയമിച്ചുകൊണ്ട് രണ്ടാഴ്ചയ്‌ക്കുമുമ്പ് വിദശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പഴുതടച്ച ഒരു നിയമനിര്‍മ്മാണത്തിന്റെ പിന്‍ബലത്തോടെ ഇതിനെ വരുതിയിലാക്കുവാന്‍ ആണ് തമിഴ്‌നാട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റമ്മി വൈദഗ്ധ്യം ആവശ്യമായ കളിയാണെന്ന് ഓണ്‍ലൈന്‍ ഗെയിം പ്ലാറ്റ്ഫോമുകള്‍ വാദിക്കുമ്പോള്‍ അതിന്റെ കൃത്യമായ പഠനത്തിന്റെ പിന്‍ബലത്തോടെ പ്രതിരോധിക്കുവാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ മാതൃക സ്വീകരിച്ചുകൊണ്ട് കേരളവും അത്തരത്തില്‍ ഓണ്‍ലൈന്‍ റമ്മിയ്ക്കെതിരെ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. അപ്പോളും ഒരു ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന റമ്മി പോലെയുള്ള ഗെയിമുകളെ ഒരു സംസ്ഥാനസര്‍ക്കാര്‍ എങ്ങിനെ കൂച്ചുവിലങ്ങിടും എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

താരങ്ങളുടെ
സാമൂഹിക ഉത്തരവാദിത്തം

നൂറ്റൊന്നാവര്‍ത്തി ചര്‍ച്ചചെയ്തു തഴമ്പിച്ച വിഷയമാണ് താരങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം. സിനിമാ-കായികരംഗങ്ങളിലെ താരങ്ങളാണ് ഇപ്പോള്‍ പ്രധാനമായും റമ്മിയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ കൈകളിലേക്ക് വരുമ്പോള്‍ സാമൂഹിക ഉത്തരവാദിത്തത്തെ നമ്മുടെ താരങ്ങള്‍ മറക്കുന്നുവോ എന്നകാര്യം ഏറെ പ്രസക്തമാണ്. ഇക്കാര്യത്തില്‍ അവര്‍ പുലര്‍ത്തേണ്ട മര്യാദ, ഇത്തരം ജനങ്ങളെ നശിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കരുത് എന്നുതന്നെയാണ്. കാരണം സിനിമാരംഗത്തെ താരങ്ങളെ സൃഷ്ടിക്കുന്നത് ജനങ്ങള്‍ ആണ്. അവരുടെ കയ്യിലെ ഓരോ വിയര്‍പ്പുനിറഞ്ഞ നോട്ടുകളാണ് താരങ്ങളെ സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ നൂറുശതമാനവും ഈ ജനങ്ങളോട് പ്രതിപത്തിയുള്ളവരായി മാറിയേ മതിയാകൂ. താരങ്ങള്‍ പറയുന്നത് നെഞ്ചിലേറ്റുവാനും, അവര്‍ പറയുന്നതൊക്കെയും അപ്പാടെ വിശ്വസിക്കുവാനും പാവപ്പെട്ട ജനങ്ങള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവരുടെ ഈ സ്വാധീനം ജനങ്ങളുടെ ഗുണഗണങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കേണ്ടതുണ്ട്. അല്ലാതെ അവരെ വീണ്ടും നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടാവരുത്.

പരസ്യത്തില്‍ അവര്‍തന്നെ അവസാനം പെട്ടെന്ന് പറഞ്ഞുപോകുന്ന ഒരു കാര്യമുണ്ട്. ഇത് നഷ്ടസാധ്യതയ്ക്ക് വിധേയമായേക്കാം, അതിനാല്‍ നിങ്ങളുടെ സ്വന്തം റിസ്‌ക്കില്‍ മാത്രം കളിക്കുക എന്ന്. അതായത്, ഞാന്‍ പറഞ്ഞിട്ട് എന്റെ ഫീസും വാങ്ങി അങ്ങ് പോകും, കളിക്കുമ്പോള്‍ നിങ്ങളായി നിങ്ങളുടെ പാടായി എന്ന്. ഇത്തരത്തില്‍ താരങ്ങള്‍ അധഃപതിക്കുന്നതിന് എതിരെയാണ് ഗണേഷ് കുമാര്‍ നിയമസഭയില്‍ പ്രസംഗിച്ചത്. എന്നാല്‍, താരങ്ങളുടെ ഈ പ്രവൃത്തിയ്ക്ക് അത്തരമൊരു ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യമുണ്ടോ എന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്. സമൂഹം എല്ലാം നല്‍കുമ്പോള്‍ മറ്റാരേക്കാളും ഈ താരങ്ങള്‍ക്ക് സമൂഹത്തോടും വലിയ ഉത്തരാവാദിത്തങ്ങള്‍ ഉണ്ട്. അത് നിറവേറ്റുന്നതിനുപകരം പണത്തിന്റെ പിറകെ പോകുവാനാണെങ്കില്‍ താരമാക്കിയ ഈ ജനങ്ങള്‍ തന്നെ അവരെ ആകാശത്തുനിന്നും തിരികെ ഭൂമിയിലേക്ക് കെട്ടുകെട്ടിക്കും എന്നകാര്യത്തില്‍ സംശയമില്ല.

ശിക്ഷകനും, രക്ഷകനും

ഓണ്‍ലൈന്‍ റമ്മി കളിച്ചു ലക്ഷങ്ങള്‍ ബാദ്ധ്യത വരുത്തുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് അവരുടെതന്നെ ഓണ്‍ലൈന്‍ ലോണ്‍ കമ്പനികളാണ്. അവര്‍ യാതൊരു ഈടുമില്ലാതെ ലക്ഷങ്ങള്‍ പിന്നെയും കടം തരികയും നമ്മെ കൂടുതല്‍ കൂടുതല്‍ കളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഇത്തരം ഓണ്‍ലൈന്‍ ലോണ്‍ കമ്പനികള്‍ ആദ്യം നമുക്ക് രക്ഷകരായി തോന്നുമെങ്കിലും വളരെപ്പെട്ടെന്നുതന്നെ അവരുടെ തനിനിറം ദര്‍ശിക്കേണ്ടതായും വരുന്നു. കളി തോറ്റു കടംകയറിയിരിക്കുമ്പോള്‍ ലോണ്‍ തന്ന് സഹായിക്കുന്ന കമ്പനികളുടെ ശല്യം ആവും പിന്നീട് നമ്മെ കൂടുതല്‍ പ്രാരാബ്ധങ്ങളിലേക്ക് തള്ളിവിടുന്നത്.

അടിമയാകാതിരിക്കാൻ ‘അടുക്കാതെയിരിക്കുക’

ഇത്തരം ഓണ്‍ലൈന്‍ റമ്മികളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് ഇതിന്റെ ആസക്തി ഉണ്ടാവാതിരിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപക്ഷേ, പുകവലിയെക്കാളും മദ്യപാനത്തെക്കാളും മാരകമായ സ്വാധീനമാണ് ഇത്തരം റമ്മി കളികള്‍ക്കെന്നാണ് പറയപ്പെടുന്നത്. ആദ്യത്തെ തവണ നമുക്ക് നേട്ടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ശീതളിമയില്‍ വീണ്ടും വീണ്ടും ആ നേട്ടങ്ങള്‍ക്കുപിന്നാലെ നാം വീഴുമ്പോള്‍ മാത്രമേ നാം ചതി തിരിച്ചറിയുകയുള്ളൂ. അതുകൊണ്ടുതന്നെ ഇതിലേക്ക് അടുക്കാതെയിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഇത്തരം ഓണ്‍ലൈന്‍ റമ്മികളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ് ഇതിന്റെ ആസക്തി ഉണ്ടാവാതിരിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുപക്ഷേ, പുകവലിയെക്കാളും മദ്യപാനത്തെക്കാളും മാരകമായ സ്വാധീനമാണ് ഇത്തരം റമ്മി കളികള്‍ക്കെന്നാണ് പറയപ്പെടുന്നത്. ആദ്യത്തെ തവണ നമുക്ക് നേട്ടങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ശീതളിമയില്‍ വീണ്ടും വീണ്ടും ആ നേട്ടങ്ങള്‍ക്കുപിന്നാലെ നാം വീഴുമ്പോള്‍ മാത്രമേ നാം ചതി തിരിച്ചറിയുകയുള്ളൂ.

കൂടുതല്‍ കൂടുതല്‍ ആത്മഹത്യകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുമ്പ് സൂചിപ്പിച്ചപോലെ ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ ഈ രംഗത്ത് ഉണ്ടാവേണ്ടതുണ്ട്. പ്രബുദ്ധരെന്ന് മേനിനടിക്കുന്ന മലയാളികള്‍ തന്നെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഏറ്റവുമധികം വശംവദരാകുന്നതെന്ന സത്യം കൂടുതല്‍ ഗൗരവകരമായ ശ്രദ്ധ അര്‍ഹിക്കുന്നു. നമ്മുടെ പ്രബുദ്ധത ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെയും ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ ആത്മഹത്യകള്‍ നാം വരും ദിവസങ്ങളില്‍ കാണേണ്ടിവരും എന്നകാര്യത്തില്‍ സംശയം വേണ്ട.

Author

Scroll to top
Close
Browse Categories